അപൂര്‍വ്വ ആസ്റ്റണ്‍ മാര്‍ട്ടിന്‍ തകര്‍ന്നു

20 കോടിരൂപയാണ് ഈ കാറിന്‍റെ വില. ഹോങ്കോങ്ങില്‍ നിന്നുള്ള വാര്‍ത്തള്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍ 77 കാറുകളില്‍ ഒന്നിന്‍റെ ദുരവസ്ഥയെപ്പറ്റി പറയുന്നു. പ്രസ്തുത കാറിന്‍റെ സമ്പന്നനായ ഉടമ കാര്‍ എവിടെയോ കൊണ്ടുപോയി ചാര്‍ത്തി. തിരിച്ച് പഴയ രൂപത്തിലാക്കാന്‍ സാധിക്കാത്ത വിധത്തില്‍ കാറിന്‍റെ രൂപം മാറിപ്പോയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആക്സിഡന്‍റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. എന്നായാലും വണ്‍ 77 എന്നതില്‍ നിന്ന് ഒരെണ്ണം കുറയ്ക്കാം എന്നത് ഉറപ്പായിട്ടുണ്ട്.
പൂര്‍ണമായും കാര്‍ബണ്‍ ഫൈബറില്‍ നിര്‍മിച്ചതാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍ 77. രണ്ട് ഡോറുകളാണ് ഈ സ്പോര്‍ട്സ് കാറിനുള്ളത്. 7.3 ലിറ്ററിന്‍റെ എന്‍ജിനുള്ള 750 കുതിരകളാണ് ചീറി നില്‍ക്കുന്നത്.
ഈ എന്‍ജിന് ടര്‍ബോ ചാര്‍ജ്ജര്‍ ഇല്ല. സ്വാഭാവിക ശേഷിയോടെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും കരുത്തേറിയ എന്‍ജിനാണ് ഇത്.
100 കിലോമീറ്റര്‍ വേഗം പിടിക്കാന്‍ 3.5 സെക്കന്‍ഡുകള്‍ മാത്രമേ ഈ വാഹനത്തിന് വേണ്ടതുള്ളൂ. മണിക്കൂറില്‍ 357 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ഈ വാഹനത്തിന് കഴിയും.


Click it and Unblock the Notifications








