സ്വത്തുക്കൾ പകുതിയും ഇഡി കൊണ്ടുപോയി, എന്നിട്ട് വാങ്ങിയതോ മൂന്ന് കോടിയുടെ ആഡംബര വാഹനം

രാജ് കുന്ദ്ര എന്ന പേര് ഇന്ത്യയിൽ വളരെ പ്രശസ്തമാണ്. ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമാണ് രാജ് കുന്ദ്ര. രാജിനെതിരെ നിരവധി കേസുകളും പൊല്ലാപ്പുകളും നടക്കുന്നതിനൊപ്പം തന്നെ അദ്ദേഹത്തിൻ്റെ സ്വത്തുക്കൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാൽ അതിൻ്റെ ഇടയ്ക്കാണ് മൂന്ന് കോടി രൂപ വിലയുള്ള പുതിയ ആഡംബര കാർ വാങ്ങിയ വാർത്ത വൈറലായിരിക്കുന്നത്. വൈറൽ വീഡിയോയിൽ, പുതിയ കാറിൽ ശിൽപയുടേയും രാജിൻ്റെയും ജുഹു ബംഗ്ലാവിൽ മകനൊപ്പം വന്നിറങ്ങുന്നത് കാണാം.

ബിറ്റ്‌കോയിൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 97.79 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടിയതിനെ തുടർന്ന് ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരീക്ഷണത്തിലായിരുന്നു. താരങ്ങൾ സ്വന്തമാക്കിയ വാഹനത്തിൻ്റെ വിശദാംശങ്ങളിലേക്ക് വരികയാണെങ്കിൽ ഇംഗ്ലീഷ് സ്‌പോർട്‌സ് കാർ ബ്രാൻഡായ ലോട്ടസ് ബ്രാൻഡിൻ്റെ എലെട്രെ എന്ന ഇവിയാണ്.

ലോട്ടസ് എവിജ, എമിറ എന്നിവയോട് വളരെ സാമ്യമുള്ള മുൻവശത്തെ കോണുകൾ പോലെയുള്ള നിരവധി ഘടകങ്ങൾ മറ്റ് ലോട്ടസ് കാറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നതാണ്. സ്റ്റാൻഡേർഡായി 22 ഇഞ്ച്, 10-സ്പോക്ക് ഫോർജ്ഡ് വീലിലാണ് ഇന്ത്യ-സ്പെക്ക് മോഡൽ ലഭിക്കുന്നത്. ഒരു ഇവി ആയത് കൊണ്ട് തന്നെ, എയറോഡൈനാമിക് കാര്യക്ഷമതയ്ക്ക് ഇവിടെ വലിയ പ്രാധാന്യമുണ്ട്, അതിനായി ഒരു ഫ്രണ്ട് ഗ്രിൽ ലഭിക്കുന്നു.

അത് ബോണറ്റിലെ രണ്ട് വെന്റുകളിലൂടെ ഉയർന്നുവരുന്ന മുൻനിരയിൽ എയർ കടത്തിവിടുന്നു. പിൻഭാഗത്ത്, എസ്‌യുവിയിൽ ഒരു നീളംകൂടിയ റിബൺ ലൈറ്റ് ഉണ്ട്, അത് വീൽ ആർച്ചുകളിൽ നിന്ന് എയർ ഔട്ട്‌ലെറ്റുകളിലേക്ക് വളഞ്ഞു വരുന്നത് കാണാം. ഒരു കാർബൺ-ഫൈബർ, ത്രീ-സ്റ്റേജ് ഡിപ്ലോയബിൾ, സ്പ്ലിറ്റ്, റൂഫ്-മൌണ്ടഡ് സ്‌പോയിലർ പിൻഭാഗത്തേക്ക് ഭംഗിയായി സംയോജിപ്പിച്ചിരിക്കുകയാണ്, ഇത് റേസ് കാർ വിംഗ്‌ലെറ്റുകൾ തെളിയിക്കുന്നതിന് വേണ്ടിയാണ്.

ഉളളിലേക്ക് നോക്കിയാൽ എലെട്രാ തീർത്തും ഫ്യൂച്ചറിസ്റ്റിക്കാണ്. 15.1 ഇഞ്ച് ലാൻഡ്‌സ്‌കേപ്പ്-ഓറിയന്റഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ക്യാബിന്റെ ഹൈലൈറ്റ് എന്ന് പറയുന്നത്. ആവശ്യമില്ലാത്തപ്പോൾ മടക്കാവുന്നതുമാണ്.ഡാഷ്‌ബോർഡ് രണ്ടായി സ്പ്ലീറ്റ് ആകുകയും പിന്നിലെ സ്‌പ്ലിറ്റ് സ്‌പോയിലറിന്റെ രൂപകൽപ്പനയോട് സാമ്യം തോന്നുകയും ചെയ്യുന്നുണ്ട്. എല്ലാം ഡിജിറ്റലായി അല്ലെങ്കിൽ വോയ്‌സ് കമാൻഡുകൾ വഴി നിയന്ത്രിക്കാമെങ്കിലും, HVAC നിയന്ത്രണങ്ങൾ പോലുള്ള ചില പ്രധാന പ്രവർത്തനങ്ങൾക്ക് ഫിസിക്കൽ ടോഗിൾ സ്വിച്ചുകളുണ്ട്.

ഡ്രൈവർ എവിടെയാണ് നോക്കുന്നതെന്ന് മനസ്സിലാക്കുകയും അതിനനുസരിച്ച് സ്‌ക്രീൻ തെളിച്ചം ക്രമീകരിക്കുകയും ചെയ്യുന്ന ഒരു ക്യാമറയും ഡാഷ്‌ബോർഡിലുണ്ട്. മൂന്ന് വേരിയൻ്റുകളിലാണ് വാഹനം ലഭ്യമാകുക. എലെട്രെ, എലെട്രെ എസ്, എലെട്രെ ആർ. അതോടൊപ്പം രണ്ട് പവർട്രെയിനുകളും തിരഞ്ഞെടുക്കാം. എലെട്രെ, എലെട്രെ എസ് എന്നിവയിൽ 603hp ഇരട്ട-മോട്ടോർ സംവിധാനമുണ്ട്, പരമാവധി റേഞ്ച് 600km ആണ്. അതേസമയം, 905 hp, ഡ്യുവൽ മോട്ടോർ സെറ്റപ്പിനൊപ്പം 2-സ്പീഡ് ട്രാൻസ്മിഷനും പരമാവധി 490 കിലോമീറ്റർ റേഞ്ചുമാണ് എലെട്രെ ആർ നൽകുന്നത്.

ടോർക്ക് കണക്കുകൾ യഥാക്രമം 710Nm ഉം 985Nm ഉം ആണ്, എലെട്രെ, എലെട്രെ എസ് എന്നിവയിൽ 4.5 സെക്കൻഡിനുള്ളിൽ 0-100kph എത്തും. ഓൾ-വീൽ ഡ്രൈവും ആക്റ്റീവ് എയർ സസ്പെൻഷനും എല്ലാ വേരിയൻ്റിലും സ്റ്റാൻഡേർഡ് ആയി ലഭിക്കുന്നതാണ്. ഇതിന് അഞ്ച് ഡ്രൈവ് മോഡുകളും ടോർക്ക് വെക്‌ടറിംഗ് സിസ്റ്റവും ലഭിക്കുന്നു.

ഒരു ഹാൻഡ്‌ലിംഗ് പായ്ക്ക്, കാർബൺ ഫൈബർ പായ്ക്ക്, ഗ്ലോസ് ബ്ലാക്ക് വീലുകൾ, ഉയർന്ന പെർഫോമൻസ് ടയറുകൾ എന്നിവയും എലെട്രെ ആറിന് സ്റ്റാൻഡേർഡായി ലഭിക്കുന്നു. മൂന്ന് വേരിയന്റുകളിലും 112kWh ബാറ്ററി ലഭിക്കുന്നു, അത് റാപ്പിഡ് ചാർജർ ഉപയോഗിച്ച് 20 മിനിറ്റിനുള്ളിൽ 10-80 ശതമാനം ചാർജ് ചെയ്യാൻ കഴിയും. ഇതിന് സ്റ്റാൻഡേർഡായി 22kWh എസി ചാർജർ ലഭിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, August 3, 2024, 11:15 [IST]
English summary
Rare british luxury car worth 3 crore is purchased by raj kundra details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X