ഒരൽപ്പം ക്ഷമ കാണിച്ചൂടേ; സിഗ്നൽ തെറ്റിച്ച മഹീന്ദ്ര സ്കോർപ്പിയോയുടെ അവസ്ഥ
ട്രാഫിക് നിയമം അനുസരിക്കുന്നതിൽ ഇന്ത്യൻ ഡ്രൈവർമാർക്ക് വലിയ ബുദ്ധിമുട്ടുളള കാര്യമാണ്. അത് കൊണ്ട് തന്നെ സിഗ്നലിൽ കിടക്കാനുളള ക്ഷമ കാണിക്കുന്നവർ കുറവാണ്. ഒരുപാട് മിടുക്ക് കാണിച്ച് ബാക്കിയുളളവരെ മണ്ടൻമാരാക്കി എന്ന ചിന്തയോടെ സിഗ്നൽ തെറ്റിച്ച് മറികടക്കുന്നവരെ കാത്തിരിക്കുന്നത് ചിലപ്പോൾ ഒരു അപകടമാണ്. അത്തരമൊരു വീഡിയോ ആണ് ഹൈദരാബാദ് പൊലീസ് പങ്കുവച്ചിരിക്കുന്നത്.
സ്‌കോർപ്പിയോ ഡ്രൈവർ ട്രാഫിക് സിഗ്നൽ തെറ്റിച്ച് മുന്നോട്ട് പോകുന്നതും ബജാജ് പൾസർ ബൈക്കിനെ ഇടിക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും.
സൈബറാബാദ് ട്രാഫിക് പോലീസ് തങ്ങളുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. റോഡ് ഉപഭോക്താക്കൾക്കിടയിൽ ട്രാഫിക് അവബോധം സൃഷ്ടിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഇത്തരം വീഡിയോകൾ പങ്കുവയ്ക്കുന്നത്.

ട്രാഫിക് സിഗ്നലിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് വീഡിയോ പതിഞ്ഞത്. മറ്റെല്ലാ ഭാഗത്തുനിന്നും വാഹനങ്ങൾ ഊഴം കാത്ത് നിൽക്കുകയും അക്ഷമരായ ഓട്ടോഡ്രൈവർമാരും ഇരുചക്രവാഹന യാത്രക്കാരും റോഡിലെ കാൽനട ഇറങ്ങി നിൽക്കുന്നതും കാണാം. പെട്ടെന്നാണ് വലത് വശത്ത് നിന്നൊരു മഹീന്ദ്ര സ്കോർപ്പിയോ മറ്റ് വാഹനങ്ങൾ നിർത്തിയപ്പോൾ, പച്ച ലൈറ്റ് തെളിയുന്നത് വരെ കാത്തിരിക്കാതെ മഹീന്ദ്ര സ്കോർപിയോ ഡ്രൈവർ വിടവിലൂടെ അതിവിദഗ്ധമായി പോകുമ്പോഴാണ് ബൈക്കുമായി കൂട്ടിയിടിക്കുന്നത്.
എന്നാൽ ബൈക്കുമായി കൂട്ടിയിടിക്കുകയും ബൈക്ക് യാത്രക്കാരൻ നിലത്ത് വീഴുകയും ചെയ്തു. പക്ഷേ സ്കോർപ്പിയോ ഡ്രൈവർ വാഹനം നിർത്താതെ ഓടിച്ചുപോകുകയാണ് ചെയ്തത്. ഹൈദരാബാദ് പോലീസ് വീഡിയോ പരിശോധിച്ച് കാറിന്റെ ഉടമയെയോ ഡ്രൈവറെയോ കണ്ടെത്തി പിഴ നൽകുകയുെ ചെയ്തു. അപകടത്തിൽ രണ്ട് പേർക്കും പരിക്കില്ലായിരുന്നു എങ്കിലും ബൈക്ക് യാത്രികൻ ഹെൽമറ്റ് ധരിച്ചിട്ടില്ലായിരുന്നു.

വാഹനമോടിക്കാന പഠിക്കുമ്പോൾ മുതൽ ശീലിക്കേണ്ട ഒരു കാര്യമാണ് ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ശീലിക്കുക എന്നത്. അതിനാല്‍ തന്നെ വേഗപരിധി, ട്രാഫിക് സിഗ്‌നലുകള്‍, സ്റ്റോപ്പ് സിഗ്‌നല്‍, ലെയ്ന്‍ മാര്‍ക്കിംഗ് എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ ട്രാഫിക് നിയമങ്ങളും പാലിക്കുക. സ്വന്തം സുരക്ഷയ്‌ക്കൊപ്പം മറ്റുള്ളവരുടെ സുരക്ഷയ്ക്കും ഇത് നിര്‍ണായകമാണ്. അടുത്തതായി ഉണ്ടായിരിക്കേണ്ടത് നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച നല്ല ബോധവാനായിരിക്കുകയെന്നതാണ്.
വാഹനമോടിക്കുമ്പോള്‍ മറ്റ് വാഹനങ്ങള്‍, കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രക്കാര്‍ എന്നിവരെ കുറിച്ച് ബോധവാന്മാരാകുകയും നിരത്തിലൂടെ നിരന്തരം കണ്ണോടിക്കുകയും ചെയ്യുക. റിയര്‍വ്യൂ മിറര്‍ ഇതിനായി പരമാവധി ഉപയോഗപ്പെടുത്താം. ഡ്രൈവിംഗിനിടെ ജാഗ്രത പാലിച്ചാല്‍ അപകടങ്ങള്‍ മുന്‍കൂട്ടി കാണാന്‍ ഒരുപക്ഷേ സാധിച്ചേക്കാം. ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ. അതിനാല്‍ ഡ്രൈവിംഗില്‍ കൈതെളിയിക്കുന്ന സമയത്ത് തന്നെ ടേണ്‍ സിഗ്‌നല്‍ ഉപയോഗിക്കാന്‍ യാതൊരു മടിയും കാണിക്കാതിരിക്കുക.
വാഹനങ്ങളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ഗതാഗതക്കുരുക്കുകളും കൂടും. അതിനാല്‍ ട്രാഫിക് ബ്ലോക്കുകളില്‍ ക്ഷമശീലം ഉണ്ടായിരിക്കണം. അത്തരം സാഹചര്യങ്ങളില്‍ ക്ഷമ നശിച്ച് നിയമലംഘനം നടത്തുന്നത് ഒരിക്കലും നന്നല്ല. അതുപോലെ തന്നെ വാഹനവുമായി പുറത്തിറങ്ങുന്ന ഒരാള്‍ പാര്‍ക്കിംഗില്‍ നന്നായി ശ്രദ്ധിക്കണം. വണ്ടി പാര്‍ക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ ലെയ്‌നുകള്‍ക്കുള്ളില്‍ നിര്‍ത്താന്‍ ശ്രമിക്കുക.
ഒപ്പം തന്നെ സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും മറ്റും ആവശ്യമായ പരിഗണന നല്‍കാന്‍ ശ്രമിക്കാം. ഇതിനൊപ്പം തന്നെ റോഡിലെ മറ്റ് യാത്രക്കാരോട് മര്യാദയും ബഹുമാനവും കാണിക്കുക. അങ്ങനെ ചെയ്താല്‍ അത് നിങ്ങള്‍ക്ക് തിരിച്ചും കിട്ടും. ടെയില്‍ഗേറ്റിംഗ്, അമിതമായി ഹോണടി, മോശം അംഗവിക്ഷേപങ്ങള്‍ എന്നിവ ഒഴിവാക്കാം. മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറാന്‍ ആഗ്രഹിക്കുന്നുവോ അത്തരത്തില്‍ തന്നെ വാഹനമോടിക്കുമ്പോഴും പെരുമാറുക.


Click it and Unblock the Notifications








