അമിത വേഗത മാത്രമല്ല, ഇങ്ങനെ ഓവര്‍ടേക്ക് ചെയ്യുന്നതും തെറ്റ്! ഞെട്ടിക്കുന്ന വിധിയുമായി ഡല്‍ഹി ഹൈകോടതി

അമിതവേഗത മാത്രമല്ല, അശ്രദ്ധമായി വാഹനത്തെ മറികടക്കുന്നതും നിരുത്തരവാദപരമായ ഡ്രൈവിങ്ങിനു തുല്യമാണെന്ന് ഡല്‍ഹി ഹൈക്കോടതി. അടുത്തിടെ ഒരു വാഹനാപക അപകട കേസില്‍ വിധി പ്രസ്താവിക്കവെയാണ് ഡല്‍ഹി ഹൈകോടതി ഇങ്ങനെ പറഞ്ഞത്. സിഗ്‌നലില്ലാതെ നടുറോഡില്‍ നിര്‍ത്തിയ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസില്‍ ഇടിച്ച് മരിച്ച ഇരുചക്ര വാഹന യാത്രികന്റെ കുടുംബം നല്‍കിയ ഹരജിയില്‍ വിധി പറയുകയായിരുന്നു കോടതി.

2012 ജൂലൈ 22-ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് പാര്‍ക്ക് ചെയ്തത് ശ്രദ്ധിക്കാതെ എത്തിയ ഇരുചക്ര വാഹന യാത്രികന്‍ ബസില്‍ ഇടിച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ഈ അപകടത്തില്‍ അദ്ദേഹം ദാരുണമായി മരണപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് 17 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മോട്ടോര്‍ വാഹന അപകട ട്രൈബ്യൂണല്‍ വിധിച്ചിരുന്നു.

rash overtaking

ഇരുചക്ര വാഹന യാത്രികന്റെ അശ്രദ്ധ കൂടി പരിഗണിച്ച് നഷ്ടപരിഹാരത്തുക 20 ശതമാനം കിഴിച്ച് മാത്രമേ നല്‍കുവെന്ന് വിധിയില്‍ വ്യക്തമാക്കിയിരുന്നു. ഇന്‍ഷുറന്‍സ് കമ്പനി കേസ് ഫയല്‍ ചെയ്യുന്ന തീയതി മുതല്‍ അടയ്ക്കുന്ന തീയതി വരെ പ്രതിവര്‍ഷം 7.5 ശതമാനം പലിശ സഹിതം നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു മോട്ടോര്‍ വാഹന ട്രൈബ്യൂണല്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ വിധിക്കെതിരെ അപകടത്തില്‍ മരിച്ചയാളുടെ കുടുംബം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

അപകടത്തില്‍ മരിച്ചയാളുടെ കുടുംബം നല്‍കിയ കേസില്‍ ഡല്‍ഹി ഹൈകോടതി വാദം കേട്ടു. ജസ്റ്റിസ് ഗൗരംഗ് കാന്ത് ആണ് കേസ് പരിഗണിച്ചത്. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് നടുറോഡില്‍ പാര്‍ക്ക് ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കി. എങ്കിലും ഇരുചക്ര വാഹനം ഓടിച്ചിരുന്നയാള്‍ നിര്‍ത്തിയിട്ട വാഹനത്തെ മറികടക്കുമ്പോള്‍ അല്‍പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

rash overtaking

അമിത വേഗത മാത്രമല്ല അശ്രദ്ധമായ ഡ്രൈവിംഗ് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും ഇത്തരത്തില്‍ അശ്രദ്ധയോടെ വാഹനമോടിക്കുന്നത് അശ്രദ്ധയാണെന്നും കോടതി വിധി പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു. നിശ്ചലാവസ്ഥയിലോ ചലിക്കുന്നതോ ആയ വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ മതിയായ ശ്രദ്ധയില്ലാതെ വാഹനമോടിക്കുന്നതും അശ്രദ്ധയോടെയുള്ള വാഹനമോടിക്കലായി കണക്കാക്കാമെന്നാണ് കോടതി പറയുന്നത്. അതിനാല്‍ ട്രൈബ്യൂണല്‍ പ്രഖ്യാപിച്ച 20 ശതമാനം ഇളവ് മാറ്റാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

എന്നാല്‍ വാഹനാപകടത്തില്‍ മരിച്ച വ്യക്തിയുടെ വരുമാനവും മറ്റ് ഘടകങ്ങളും പരിഗണിച്ച് നഷ്ടപരിഹാരത്തുക 42 ലക്ഷം രൂപയായി ഉയര്‍ത്താന്‍ കോടതി ഉത്തരവിട്ടു. അപകടത്തില്‍ പെട്ടയാള്‍ ഡല്‍ഹി രാജ്യ തലസ്ഥാന മോഖലയില്‍ സര്‍ക്കാര്‍ കോണ്‍ട്രാക്ടറായിരുന്നു. അപകടത്തിന് ഇരയായി മരിക്കുമ്പോള്‍ അദ്ദേഹത്തിന് വെറും 54 വയസ്സ് മാത്രമായിരുന്നു പ്രായം.

ഭാര്യ, അമ്മ, മൂന്ന് ആണ്‍ മക്കള്‍, രണ്ട് പെണ്‍മക്കള്‍ എന്നിവരുടെ ഉള്‍പ്പെടെ ഏഴ് അംഗങ്ങളുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു പരേതന്‍. ഈ സാഹചര്യത്തിലാണ് ട്രൈബ്യൂണല്‍ വിധിച്ച നഷ്ടപരിഹാരത്തുക 17,49,491 രൂപയില്‍ നിന്ന് 42,16,747.88 രൂപയായി ഉയര്‍ത്താന്‍ കോടതയി വിധിച്ചത്. എന്നാല്‍ ഈ തുകയില്‍ നിന്ന് 20 ശതമാനം കിഴിച്ചായിരിക്കും കുടുംബത്തിന് ലഭിക്കുക. അതായത് ഏകദേശം 8,43,349 രൂപ കുറയും.

അപ്പോള്‍ ഏകദേശം കുടുംബത്തിന് 33,73,397 രൂപ നഷ്ടപരിഹാരമായി ലഭിക്കും. ഇതിനുള്ള വാര്‍ഷിക പലിശ നിരക്ക് കേസ് രജിസ്റ്റര്‍ ചെയ്ത തീയതി മുതല്‍ പലിശയടക്കം 7.5 ശതമാനമായി കണക്കാക്കുമെന്ന കാര്യവും കോടതി അറിയിച്ചു. അമിത വേഗതയാണ് പലപ്പോഴും അപകടകാരണമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ വളരെ വേഗത കുറച്ച് പോയാലും ശ്രദ്ധയില്ലെങ്കില്‍ അപകടം പിണയാമെന്നതിന് ഉദാഹരണമാണ് ഈ കേസ്.

rash overtaking

റോഡിലൂടെ വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഏറ്റവും ആവശ്യമുള്ള സംഗതി ശ്രദ്ധയാണ്. ശ്രദ്ധ തെറ്റിയാല്‍ അപകടം ഏത് ഭാഗത്ത് നിന്നാണ് വരുന്നതെന്ന് നമുക്ക് ഊഹിക്കാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധാലുവായിരിക്കു. ഇല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും. അതിനാല്‍ തന്നെ നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കുമായി വാഹനം ഓടിക്കുമ്പോള്‍ സംരക്ഷണ കവചങ്ങള്‍ക്കൊപ്പം ശ്രദ്ധ കൂടി വേണമെന്ന് ഓര്‍ത്തിരിക്കുക.

More from DriveSpark

Article Published On: Friday, March 31, 2023, 19:00 [IST]
English summary
Rash overtaking without due care is also negligent driving says delhi high court
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X