ടോളിവുഡിൻ്റെ ഭാഗ്യദേവതയുടെ വരവ് കണ്ടോ; യാത്രയ്ക്ക് കൂട്ട് 1.20 കോടിയുടെ ആഡംബര എസ്‌യുവി
തെലുങ്ക് സിനിമ ഇൻഡസ്ട്രിയിൽ ഒരുപാട് സുന്ദരി നടിമാരുണ്ടെങ്കിലും ചെറുപ്പക്കാരുടെ എല്ലാം പ്രിയപ്പെട്ട നടിയാണ് റാഷി ഖന്ന. 2017-ൽ റിലീസായ വില്ലനായിരുന്നു അരങ്ങേറ്റ ചിത്രം. ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും റാഷി ഖന്ന പൃഥ്വിരാജിന്റെ നായികയായി വീണ്ടും മോളിവുഡിൽ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമായ താരം ഒരു ചിത്രത്തിൽ അഭിനയിക്കാൻ 55 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെയാണ് വാങ്ങുന്നത്. അഴകിലും അഭിനയത്തിലും റാഷിക്ക് പ്രേക്ഷരുടെ മനസ്സിൽ 100 മാർക്കാണ്. താരത്തിൻ്റെ ഗാരേജിൽ ആഡംബര വാഹനങ്ങൾ ഗാരേജിലുണ്ട്. അതിൽ തന്നെ റേഞ്ച് റോവർ വെലാർ ആണ് ദിവേസേനയുളള യാത്രയ്ക്കായി റാഷിയുടെ കൂട്ട്.
പുതിയ റേഞ്ച് റോവർ വെലാർ എസ്‌യുവിക്ക് ഏകദേശം 90 ലക്ഷം രൂപയോളമാണ് എക്സ്ഷോറൂം വില വരുന്നത്. ടാക്‌സും ഇൻഷുറൻസുമെല്ലാമായി ഓൺ-റോഡിലിറക്കാൻ ഏകദേശം ഒരു കോടി രൂപയിലധികം വേണമെന്നാണ് കണക്കുകൾ. റേഞ്ച് റോവർ വെലാർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. പെട്രോൾ എഞ്ചിൻ 2.0 ലിറ്റർ ടർബോ യൂണിറ്റാണ്. ഇത് 183 bhp പവറിൽ പരമാവധി 365 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

അതേസമയം റേഞ്ച് റോവർ വെലാർ എസ്‌യുവിയുടെ 2.0 ലിറ്റർ ഡീസൽ എഞ്ചിന് 150 bhp കരുത്തിൽ പരമാവധി 430 Nm ടോർക്ക് വരെയാണ് നൽകാനാവുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. പെര്‍ഫോമന്‍സ് കണക്കുകളിലേക്ക് നോക്കിയാൽ പെട്രോള്‍ മോഡൽ വെറും 8.3 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ ശേഷിയുണ്ടെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്.
ഇതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 210 കിലോമീറ്ററാണെന്നും ലാൻഡ് റോവർ പറയുന്നു. അതേസമയം ആഡംബര എസ്‌യുവിയുടെ ഡീസല്‍ മോഡല്‍ 7.5 സെക്കന്‍ഡിനുള്ളില്‍ 0-100 കി.മീ വേഗം എത്തിപ്പിടിക്കും. ഇതിന്റെ പരമാവധി വേഗം മണിക്കൂറില്‍ 217 കിലോമീറ്ററാണ്. ഹാർഡ്‌കോർ എസ്‌യുവി ആയതിനാൽ 530 മില്ലീമീറ്റർ വാട്ടർ വേഡിംഗ് കപ്പാസിറ്റിയും ഇതിനുണ്ട്.

ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകളും ഏറ്റവും പുതിയ സാങ്കേതികവിദ്യയും സൗകര്യവും കണക്റ്റിവിറ്റിയും സുരക്ഷാ സൗകര്യങ്ങളുമെല്ലാം വണ്ടിയിലുണ്ട്. വയർലെസ് മൊബൈൽ കണക്റ്റിവിറ്റിയുള്ള പുതിയ 11.4 ഇഞ്ച് കർവ്ഡ് ഡ്യുവൽ ടച്ച്‌സ്‌ക്രീൻ സിസ്റ്റം, സ്‌പെഷ്യൽ സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ആക്റ്റീവ് റോഡ് നോയ്‌സ് ക്യാൻസലേഷൻ, എയർ പ്യൂരിഫയർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ പോലുള്ള സവിശേഷതകളാണ് റേഞ്ച് റോവർ വെലാറിൽ കമ്പനി ഒരുക്കിയിട്ടുളളത്.
റേഞ്ച് റോവര്‍ SV രന്തംബോര്‍ എഡിഷന് ശേഷം ഇന്ത്യക്ക് വേണ്ടി ഈ വര്‍ഷം പുറത്തിറക്കുന്ന രണ്ടാമത്തെ ലിമിറ്റഡ് എഡിഷന്‍ റേഞ്ച് റോവറിന് കമ്പനി റേഞ്ച് റോവര്‍ SV മസാര എഡിഷന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ലിമിറ്റഡ് എഡിഷന്‍ മോഡലിന് 4.99 കോടി രൂപയാണ് ബ്രിട്ടീഷ് ബ്രാന്‍ഡ് എക്‌സ്-ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. മാത്രമല്ല ഈ എസ്‌യുവിയുടെ 12 യൂണിറ്റുകള്‍ മാത്രമേ നിര്‍മ്മിക്കൂ.

ഒന്നിലധികം എയര്‍ബാഗുകള്‍, ഇഎസ്സി, 360-ഡിഗ്രി ക്യാമറ, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് എന്നിവയാണ് സേഫ്റ്റി കിറ്റിലുള്ളത്. 607 bhp പവറും 750 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 4.4 ലിറ്റര്‍ V8 ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഈ സ്‌പെഷ്യല്‍ കാറിന് തുടിപ്പേകുന്നത്. 4 വീലുകളിലേക്കും പവര്‍ അയയ്ക്കുന്ന 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇത് ജോടിയാക്കിയിരിക്കുന്നു. വെറും 4.5 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.
പുതിയ റേഞ്ച് റോവര്‍ SV മെര്‍സിഡീസ് മെയ്ബാക്ക് ജിഎല്‍എസ്, ബെന്റ്ലി ബെന്റെയ്ഗ, റോള്‍സ് റോയ്സ് കലിനന്‍ എന്നിവയുമായി മത്സരിക്കുന്നു. .ഒരു സാധാരണ റേഞ്ച് റോവറില്‍ നിന്ന് അപ്ഗ്രേഡ് ചെയ്യുന്ന ഒരാളെ ലക്ഷ്യം വച്ചുള്ളതല്ല മസാര എഡിഷന്‍. ഒരുപക്ഷേ ഒന്നില്‍ കൂടുതല്‍ കൈവശം വെച്ചിരിക്കുന്ന വൈകാരിക മൂല്യമുള്ള എന്തെങ്കിലും തിരയുന്ന ഒരാളെ ഉദ്ദേശിച്ചുള്ളതാണ്. ഈ മോഡലിന്റെ ഏകദേശം 12 മോഡലുകളും ബുക്ക് ചെയ്തുവെന്ന് ജെഎല്‍ആര്‍ ഇന്ത്യ പറയുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








