രശ്മികയുടെ ചിത്രങ്ങളെടുക്കുന്നത് വിജയ്‌യോ? പുതിയ കിംവദന്തിക്കിടയിൽ താരം വന്നിറങ്ങിയ ആഡംബര എംപിവി കണ്ടോ

നാഷണൽ ക്രഷ് എന്ന വിളിപേര് മാത്രം മതിയല്ലോ താരത്തിനെ മനസിലാക്കാൻ . വെറുതേ വിളിക്കുന്നതല്ല, ഒറ്റ സിനിമ കൊണ്ട് തന്നെ രാജ്യത്തെ മൊത്തം ക്രഷ് അടിപ്പിച്ച നായികയാണ് രശ്മിക മന്ദാന. രശ്മികയുമായി ചേർത്ത് എന്നും കേൾക്കുന്ന പേരാണ് വിജയ് ദേവരകൊണ്ട. ഇരുവരും പ്രണയത്തിലാണെന്നും ഒരുമിച്ച് യാത്രകൾ പോകുന്നു എന്നുമാണ് ആരാധകരുടേയും പാപ്പരാസികളുടേയും കണ്ടുപിടിത്തം. അടുത്തിടെ രശ്മിക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രം വിജയ് പകർത്തിയത് ആണെന്നായിരുന്നു കിംവദന്തികൾ പ്രചരിച്ചു കൊണ്ടിരുന്നത്. താരത്തിൻ്റെ പുതിയ വീഡിയോ ആഡംബര എംപിവിയായ ടൊയോട്ട വെൽഫയറിൽ വിമാനത്താവളത്തിലേത്ത് എത്തുന്നതാണ്.

രശ്മികയെ എസ് ക്ലാസ് ബെൻസിൽ പലപ്പോഴും കാണാറുണ്ട്. ജര്‍മന്‍ ബ്രാന്‍ഡ് പുറത്തിറക്കുന്ന ആഡംബര സെഡാന്‍ ആയ S-ക്ലാസ് ആയിരുന്നു നടി ഉപയോഗിച്ചിരുന്നത്. ഇത് നടി വാങ്ങിയതാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരുപക്ഷേ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ യാത്രാ സൗകര്യത്തിനായി തരപ്പെടുത്തി നല്‍കിയതുമാകാം. രശ്മികയ്ക്ക് കാര്‍ ഓടിക്കാന്‍ അറിയാമെങ്കിലും അവര്‍ ബെന്‍സിന്റെ പിന്‍സീറ്റില്‍ ഇരുന്നാണ് വന്നതെന്ന് ചിത്രങ്ങളിലൂടെ വ്യക്തമായിരുന്നു.

rashmika mandanna spotted in Toyota vellfire

വെഫയറിലേക്ക് വന്നാൽ ഏതൊരു സെലിബ്രിറ്റികളുടേയും പ്രിയപ്പെട്ട ഒരു എംപിവി തന്നെയാണ് ടൊയോട്ടയുടെ വെൽഫയർ എന്ന മോഡൽ. ആഡംബരം, സുഖസൗകര്യങ്ങള്‍, അത്യാധുനിക സവിശേഷതകള്‍ എന്നി നിറഞ്ഞ ഒരു വാഹനമായതിനാല്‍ തന്നെയാണ് പണക്കാര്‍ ഈ വണ്ടിയെ കൂടുതൽ പ്രിയപ്പെട്ടതാക്കാനുളള കാരണങ്ങൾ.

നിലവില്‍ ഇന്ത്യയില്‍ ടൊയോട്ട വെല്‍ഫയറിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന് 1.22 കോടി രൂപയാണ് വില. അതേസമയം ഈ കാറിന്റെ റേഞ്ച് ടോപിംഗ് വേരിയന്റിന് 1.32 കോടി രൂപ മുടക്കേണ്ടതായുണ്ട്. ഇവ എക്സ്-ഷോറൂം വിലകളാണ്. ഓണ്‍-റോഡ് വില യഥാക്രമം 1.52 കോടി രൂപയും 1.64 കോടി രൂപയുമായിരിക്കും.

rashmika mandanna spotted in Toyota vellfire

ഈ കാറിന് 2.5 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനാണ് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ പരമാവധി 193 PS പവറും 240 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്. ഈ എഞ്ചിന്‍ ഒരു e-CVT ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് വളരെ വിലയേറിയ കാറായതിനാല്‍ തന്നെ അത്യാധുനിക സവിശേഷതകള്‍ക്ക് ഒരു കുറവുമില്ല.

14 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 14-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, 15-സ്പീക്കര്‍ JBL സൗണ്ട് സിസ്റ്റം, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, സണ്‍റൂഫ്, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍ എന്ന് തുടങ്ങി നിരവധി നൂതന സവിശേഷതകള്‍ കാറില്‍ ജാപ്പനീസ് ബ്രാന്‍ഡ് സജ്ജീകരിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ സെറ്റില്‍ നിന്ന് സെറ്റിലേക്ക് നിരന്തരം യാത്രചെയ്യുന്ന സിനിമാക്കാര്‍ ഈ കാര്‍ തെരഞ്ഞെടുക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന ഏറ്റവും വിലയേറിയ കാറുകളില്‍ ഒന്നാണ് ടൊയോട്ട വെല്‍ഫെയര്‍. ആഡംബര പൂര്‍ണമായ ഇന്റീരിയര്‍ സജ്ജമാക്കിയ ഈ കാര്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് ഉത്തമമാണ്. അതുകൊണ്ട് സിനിമാ താരങ്ങളും ബിസിനസുകാരും രാഷ്ട്രീയക്കാരും ഇത് മത്സരിച്ച് വാങ്ങുന്നു. വെല്‍ഫെയറിന്റെ കസിന്‍ മോഡലായ ലെക്സസ് LM 350h എന്ന പ്രീമിയം എംപിവിക്കും ഇപ്പോള്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വന്‍ ഡിമാന്‍ഡ് ആണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, May 29, 2025, 14:10 [IST]
English summary
Rashmika mandanna spotted in toyota vellfire at airport video goes viral
കൂടുതല്‍... #auto news #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X