കസ്റ്റം ബിൾഡ് Nano EV -ൽ താജ് ഹോട്ടലിൽ വന്നിറങ്ങി രത്തൻ ടാറ്റ; വീഡിയോ വൈറൽ

പ്രശസ്ത വ്യവസായിയും ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനുമായ രത്തൻ ടാറ്റയെ അദ്ദേഹത്തിന്റെ സമൃദ്ധമായ നേട്ടങ്ങളേക്കാൾ വളരെയേറെ ശ്രേഷ്ഠമായ സഹായങ്ങൾക്കും പ്രവർത്തനങ്ങൾക്കും വേണ്ടി പലപ്പോഴും ഓർമ്മിക്കപ്പെടുന്നു.

Nano EV -ൽ താജ് ഹോട്ടലിൽ വന്നിറങ്ങി രത്തൻ ടാറ്റ; വീഡിയോ വൈറൽ

അദ്ദേഹത്തിന്റെ താള്മയുള്ള സ്വഭാവമോ സമൂഹത്തിന്റെ ക്ഷേമത്തിനായുള്ള അദ്ദേഹത്തിന്റെ സംഭാവനകളോ ആകട്ടെ, രത്തൻ ടാറ്റ എല്ലായ്പ്പോഴും ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം നേടിയിട്ടുണ്ട്.

Nano EV -ൽ താജ് ഹോട്ടലിൽ വന്നിറങ്ങി രത്തൻ ടാറ്റ; വീഡിയോ വൈറൽ

തന്റെ ലളിതമായ ജീവിതത്തിന്റെ നിരവധി ഉദാഹരണങ്ങളുടെ നീണ്ട പട്ടികയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലിന്റെ ഉദാഹരണം,കസ്റ്റം ബിൾഡ് ടാറ്റ നാനോ ഇലക്ട്രിക് കാറിൽ മുംബൈയിലെ താജ് ഹോട്ടലിൽ എത്തിയ സമീപകാല സംഭവമാണ്.

Nano EV -ൽ താജ് ഹോട്ടലിൽ വന്നിറങ്ങി രത്തൻ ടാറ്റ; വീഡിയോ വൈറൽ

അടുത്തിടെ, വൈറ്റ് നിറത്തിലുള്ള കൺവേർട്ടഡ് ടാറ്റ നാനോ ഇലക്ട്രിക് കാറിൽ രത്തൻ ടാറ്റ താജ് ഹോട്ടലിൽ എത്തുന്നത് കണ്ടിരുന്നു. കോ പാസഞ്ചർ സീറ്റിൽ ഇരിക്കുന്ന രത്തൻ ടാറ്റയെ, അദ്ദേഹത്തിന്റെ യുവ പേഴ്‌സണൽ അസിസ്റ്റന്റ് ശന്തനു നായിഡുവാണ് ഡ്രൈവ് ചെയ്ത് കൊണ്ടുവരുന്നത്.

Nano EV -ൽ താജ് ഹോട്ടലിൽ വന്നിറങ്ങി രത്തൻ ടാറ്റ; വീഡിയോ വൈറൽ

മറ്റ് പ്രീമിയം കാറുകളിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം സൂപ്പർ ആഢംബര കാറുകളിൽ യാത്ര ചെയ്യുന്ന ഇന്ത്യയിലെ ചില ശ്രദ്ധേയരായ ബിസിനസുകാരിൽ നിന്ന് വ്യത്യസ്തമായി രത്തൻ ടാറ്റയെ ഒരു അംഗരക്ഷകൻ പോലും അനുഗമിക്കാതെ നാനോയിൽ സഞ്ചരിക്കുന്നത് വളരെ അതിശയകരമായി കാണപ്പെട്ടു.

Nano EV -ൽ താജ് ഹോട്ടലിൽ വന്നിറങ്ങി രത്തൻ ടാറ്റ; വീഡിയോ വൈറൽ

ലാളിത്യത്തിന്റെയും എളിമയുടെയും ഈ പ്രവൃത്തിയാണ്, നെറ്റിസൺമാരുടെ ശ്രദ്ധ വീണ്ടും ആകർഷിച്ചത്, ലോകത്തിലെ ഏറ്റവും ധനികരായ ഇന്ത്യക്കാരിൽ ഒരാളായിട്ടും ഇത്രയും കുലീനനായ വ്യക്തി എന്ന നിലയിൽ അദ്ദേഹം പ്രശംസ അർഹിക്കുന്നു.

Nano EV -ൽ താജ് ഹോട്ടലിൽ വന്നിറങ്ങി രത്തൻ ടാറ്റ; വീഡിയോ വൈറൽ

എഞ്ചിനീയറിംഗ് വിസ്മയവും ചെലവ് കുറഞ്ഞ എഞ്ചിനീയറിംഗിന്റെ മികച്ച ഉദാഹരണവുമായിരുന്നിട്ടും ടാറ്റ നാനോ ഇന്ത്യയിൽ നിരവധി ആളുകൾ എങ്ങനെ നിരസിച്ചുവെന്നതും നിരവധി നെറ്റിസൺസ് ചൂണ്ടിക്കാട്ടി.

Nano EV -ൽ താജ് ഹോട്ടലിൽ വന്നിറങ്ങി രത്തൻ ടാറ്റ; വീഡിയോ വൈറൽ

രത്തൻ ടാറ്റ യാത്ര ചെയ്ത ഇലക്‌ട്രിക് നാനോയെക്കുറിച്ച് പറയുമ്പോൾ, ഇലക്ട്രിക് വെഹിക്കിൾസ് പവർട്രെയിൻ സൊല്യൂഷൻസ് കമ്പനിയായ ഇലക്‌ട്ര ഇവിയാണ് ഈ കസ്റ്റം-നിർമ്മിതമായ ടാറ്റ നാനോ ഇലക്ട്രിക് അദ്ദേഹത്തിന് സമ്മാനിച്ചത്. ഈ കസ്റ്റമൈസ്ഡ് നാനോയ്ക്ക് എളിയ 624 സിസി ടു-സിലിണ്ടർ പെട്രോൾ എഞ്ചിന് പകരം ഒരു ഇലക്ട്രിക് പവർട്രെയിനാണ് സ്ഥാപിച്ചിരിക്കുന്നത്.

Nano EV -ൽ താജ് ഹോട്ടലിൽ വന്നിറങ്ങി രത്തൻ ടാറ്റ; വീഡിയോ വൈറൽ

ഇലക്‌ട്രാ ഇവി മൊത്തത്തിൽ നാനോയുടെ പവർട്രെയിൻ പരിഷ്‌ക്കരിച്ചു. സൂപ്പർ പോളിമർ ലിഥിയം-അയൺ ബാറ്ററികൾ കൊണ്ട് നിർമ്മിച്ച 72V പവർട്രെയിൻ ആണ് ഈ നാനോയ്ക്ക് കരുത്തേകുന്നത്, ഇതിന് പരമാവധി 160 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് അവകാശപ്പെടുന്നു, അതേസമയം വാഹനത്തിന് 0-60 കിലോമീറ്റർ വേഗതയിൽ 10 സെക്കൻഡിനുള്ളിൽ സ്പ്രിന്റ് ചെയ്യാൻ കഴിയും.

Nano EV -ൽ താജ് ഹോട്ടലിൽ വന്നിറങ്ങി രത്തൻ ടാറ്റ; വീഡിയോ വൈറൽ

ലോകത്തിലെ ഏറ്റവും താങ്ങാനാവുന്ന ഫോർ ഡോർ പെട്രോൾ കാറെന്ന നിലയിൽ 2008 -ലാണ് ടാറ്റ നാനോ പുറത്തിറക്കിയത്. ഇരുചക്രവാഹനങ്ങളിൽ നിന്ന് പ്രോപ്പർ ഫോർ സീറ്റർ കാർ വാങ്ങാൻ കഴിയാത്ത കൂടുതൽ ചെറിയ കുടുംബങ്ങളെ താങ്ങാനാവുന്ന വിലയുള്ള കാറുകളിലേക്ക് കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ഈ കാർ.

Nano EV -ൽ താജ് ഹോട്ടലിൽ വന്നിറങ്ങി രത്തൻ ടാറ്റ; വീഡിയോ വൈറൽ

എന്നിരുന്നാലും, എല്ലാ പോസിറ്റീവുകളും ഉണ്ടായിരുന്നിട്ടും, ടാറ്റ നാനോ ഇന്ത്യയിൽ വലിയ തോതിൽ പരാജയപ്പെട്ടു. 'ലോകത്തിലെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലി കാർ' എന്ന് കണക്കാക്കുന്നതിന് പകരം 'ഏറ്റവും വില കുറഞ്ഞ കാർ' എന്ന മാർക്കറ്റിംഗാണ് ഇതിനു പിന്നിലെ പ്രധാന കാരണം.

2018 -ൽ ഗുജറാത്തിലെ സനന്ദ് പ്ലാന്റിൽ നാനോയുടെ പ്രൊഡക്ഷൻ ടാറ്റ പിൻവലിച്ചു. അടുത്തിടെ, തന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൊന്നിൽ, രത്തൻ ടാറ്റ ഇന്ത്യക്കാർക്ക് നാനോ അവതരിപ്പിക്കുക എന്ന ആശയത്തിന് പിന്നിലെ ഉദാത്തമായ തന്റെ ഉദ്ദേശം പങ്കിട്ടു, ഇത് നെറ്റിസൺമാരുടെ ശ്രദ്ധയും ആകർഷിച്ചു.

Most Read Articles

Malayalam
English summary
Ratan tata arriving at mumbai taj hotel in his custom build nano ev viral video
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X