നാനോയില്‍ നിന്ന് സഫാരിയിലേക്ക് മാറി മാനേജര്‍; 'സ്വന്തം വണ്ടി' ചെക്ക് ചെയ്യുന്ന മുതലാളിയെ മനസ്സിലായോ?

ശാന്തനു നായിഡുവെന്ന പേര് നിങ്ങളില്‍ പലരും കേട്ടുകാണും. ശതകോടീശ്വരനായ വ്യവസായി രത്തന്‍ ടാറ്റയുടെ ജനറല്‍ മാനേജരെന്ന നിലയില്‍ പലര്‍ക്കും ശാന്തനുവിനെ അറിയാം. ഇരുവരുടെയും പ്രായത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന സൗഹൃദത്തിന്റെ കഥ ഇതിനോടകം പല മാധ്യമങ്ങളും വാര്‍ത്തയാക്കിയതാണ്. പൊതുവേദികളില്‍ അധികം പ്രത്യക്ഷപ്പെടാത്ത രത്തന്‍ ടാറ്റ വളരെ ലളിതമായി സ്വന്തം ജന്മദിനം ആഘോഷിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് കമ്പനിയിലെ ജനറല്‍ മാനേജറും പേഴ്‌സണല്‍ അസിസ്റ്റന്റ് കൂടിയായ ശാന്തനു ശ്രദ്ധിക്കപ്പെടുന്നത്.

അതിന് ശേഷം ശാന്തനും വ്യവസായ രംഗത്തെ പരിചിത മുഖമായി മാറി. രത്തന്‍ ടാറ്റയുടെ സന്തതസഹചാരിയായ ശാന്തനു 5 കോടിയിലധികം മൂല്യമുള്ള 'ഗുഡ്‌ഫെല്ലോസ്' എന്ന കമ്പനിയുടെ ഉടമ കൂടിയാണ്. മുതിര്‍ന്ന പൗരന്‍മാരെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള സ്റ്റാര്‍ട്ടപ്പില്‍ രത്തന്‍ ടാറ്റക്കും നിക്ഷേപമുണ്ട്. സ്വന്തമായി ഒരു നാനോ കാറുള്ള ശാന്തനു അതിന് ലില്ലി എന്ന് പേരിട്ടിരുന്നു. ഈ വര്‍ഷം ജൂലൈയില്‍ നാനോ വാങ്ങിയതിന്റെ നാലാമത്തെ വാര്‍ഷികം സംബന്ധിച്ച് ശാന്തനു ലിങ്ക്ഡ്ഇനില്‍ പോസ്റ്റിട്ടിരുന്നു.

shantanu naidu tata safari ratan tata checks

ഇപ്പോള്‍ തന്റെ യാത്രകള്‍ ടാറ്റയുടെ തന്നെ ഫ്‌ലാഗ്ഷിപ്പ് മോഡലായ സഫാരി എസ്‌യുവിയിലേക്ക് മാറ്റിയിരിക്കുകയാണ് 29കാരന്‍. ഹാരിയറിന്റെയും സഫാരിയുടെയും ഫെയ്സ്ലിഫ്റ്റ് പതിപ്പുകള്‍ അടുത്തിടെയാണ് ടാറ്റ വിപണിയില്‍ എത്തിച്ചത്. വമ്പന്‍ മേക്കോവറുമായി എത്തിയ രണ്ട് മുന്‍നിര എസ്‌യുവികളും ഏറെ ശ്രദ്ധനേടിയിരുന്നു. ഈ രണ്ട് എസ്‌യുവികള്‍ക്കുമുള്ള ഡെലിവറികള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ശാന്തനു നായിഡു ടാറ്റ സഫാരി വാങ്ങിയ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മാത്രമല്ല രത്തന്‍ ടാറ്റ ശാന്തനുവിന്റെ പുതിയ എസ്‌യുവി പരിശോധിക്കുന്നതിന്റെ ചിത്രങ്ങളും കാണാനാകും. ഈ വര്‍ഷം ദസറ സമയത്താണ് ശന്തനു നായിഡു ടാറ്റ സഫാരിയെ കൂടെ കൂട്ടിയത്. ടാറ്റ സഫാരി സ്വന്തമാക്കിയതിന്റെ അനുഭവം പങ്കുവെച്ചുള്ള ശാന്തനുവിന്റെ പോസ്റ്റ് ഒരു പ്രസിദ്ധീകരണത്തില്‍ പങ്കുവെച്ചിരുന്നു. വൈറ്റ് ഷെയ്ഡിലുള്ള ടാറ്റ സഫാരിയുടെ അക്കംപ്ലിഷ്ഡ് പ്ലസ് ടോപ്പ് എന്‍ഡ് വേരിയന്റാണ് ശാന്തനു സ്വന്തമാക്കിയത്. സഫാരി ഫെയ്സ്ലിഫ്റ്റിന്റെ ഡെലിവറി സ്വീകരിച്ച ആദ്യ കസ്റ്റമേഴ്‌സില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.

shantanu naidu tata safari ratan tata checks

ഇതിനോടകം അദ്ദേഹം എസ്‌യുവിയില്‍ 1000 കിലോമീറ്റര്‍ ദൂരം ഓടിക്കഴിഞ്ഞു. നാനോ കാറിനെന്ന പോലെ സഫാരിക്കും ശാന്തനു പേരിട്ടിട്ടുണ്ട്. യൂക്കി എന്നാണ് എസ്യുവിയുടെ പേര്. സഫാരി ഫെയ്സ്ലിഫ്റ്റിന്റെ രൂപകല്‍പ്പനയാണ് തന്നെ ഏറ്റവും ആകര്‍ഷിച്ചതെന്നും തന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു ഇന്ത്യന്‍ ഡിസ്‌കവറിക്ക് തുല്യമാണെന്നും അദ്ദേഹം പറയുന്നു. വിപണിയില്‍ ലഭ്യമായതില്‍ നിന്ന് വ്യത്യസ്തമായ ഒരു കാര്‍ വേണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും അത് സഫാരിയില്‍ അവസാനിച്ചെന്നും ശാന്തനു പറയുന്നു.

ഹൈവേകളില്‍ എസ്‌യുവി നല്ല പ്രകടനം കാഴ്ചവെക്കുന്നുവെന്നും പ്രശ്നങ്ങളൊന്നുമില്ലാതെ സുഖകരമായി മൈലുകള്‍ താണ്ടാന്‍ കഴിയുന്നുവെന്നും ശാന്തനു കൂട്ടിച്ചേര്‍ത്തു. വളര്‍ത്തു നായ്ക്കള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നതിനാല്‍ രണ്ടാമത്തെ നിരയിലെ ബെഞ്ച് സീറ്റ് പതിപ്പാണ് ശാന്തനു തെരഞ്ഞെടുത്തിരിക്കുന്നത്. കാറിലെ ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ സീറ്റുകള്‍, വെന്റിലേറ്റഡ് സീറ്റുകള്‍, ADAS, അഡ്ജസ്റ്റബിള്‍ സ്റ്റിയറിംഗ് ഫംഗ്ഷന്‍ എന്നിവയെയും ശാന്തനു പോസ്റ്റില്‍ വാഴ്ത്തി.

shantanu naidu tata safari ratan tata checks

എസ്‌യുവി മൊത്തത്തില്‍ ശ്രദ്ധേയമാണെങ്കിലും ചില മെച്ചപ്പെടുത്തല്‍ ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു. എസ്‌യുവിയുടെ ഗ്ലോസ് ബ്ലാക്ക് ഇന്റീരിയറില്‍ ധാരാളം സ്‌ക്രാച്ചുകള്‍ വരാന്‍ സാധ്യതയുള്ളതാണ് അതില്‍ ഒന്ന്. ഈ പ്രശ്‌നം ഒഴിവാക്കാനായി താന്‍ പാനലുകള്‍ പിപിഎഫില്‍ കവര്‍ചെയ്തുവെന്നാണ് പറയുന്നത്. ചില ADAS ഫീച്ചറുകളുടെ നോട്ടിഫിക്കേഷന്‍ സൗണ്ട് അരോചകമായി അനുഭവപ്പെടുന്നതിനാല്‍ താന്‍ അവ ഓഫ് ചെയ്തിട്ടതായും ശാന്തനു സാക്ഷ്യപ്പെടുത്തുന്നു.

സഫാരി10 വേരിയന്റുകളിലും 7 കളര്‍ ഓപ്ഷനുകളിലുമായി വാങ്ങാന്‍ സാധിക്കും. സഫാരിയുടെ പവര്‍ട്രെയിന്‍ വശങ്ങള്‍ പരിശോധിക്കുമ്പോള്‍ 170 bhp പവറും 350 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് ഇതിന്റെ കരുത്ത്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ ഇത് വാങ്ങാം. 16.19 ലക്ഷം രൂപ മുതല്‍ 27.34 ലക്ഷം രൂപ വരെയാണ് ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റിന്റെ വില പോകുന്നത്.

Source: Team BHP

More from DriveSpark

Article Published On: Tuesday, November 28, 2023, 17:42 [IST]
English summary
Ratan tata checking out new tata safari bought by his manager shantanu naidu viral pics
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X