ഈ കാറിന്റെ ഉടമ രത്തന്‍ ടാറ്റ മാത്രം! ടാറ്റ പുറത്തിറക്കാത്ത അങ്ങനെയൊരു കാറുണ്ട്

ഇന്ത്യയിലെ ഏറ്റവും പ്രമുഖ കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ടാറ്റ മോട്ടോര്‍സ്. മാരുതി സുസുക്കിക്കും ഹ്യുണ്ടായിക്കും പിന്നില്‍ വില്‍പ്പനയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ് ടാറ്റ പലപ്പോഴും എത്താറുള്ളത്. അതേസമയം ഇന്ത്യയിലെ പാസഞ്ചര്‍ കാര്‍ വിപണി അടക്കി ഭരിക്കുന്നത് ടാറ്റയാണ്. ഏകദേശം 75 ശതമാനം വിപണി വിഹിതവുമായാണ് ടാറ്റ ഇവി വിപണി കൈയ്യടക്കി വെച്ചിരിക്കുന്നത്. 1991-ല്‍ സിയറയെന്ന സ്‌പോര്‍ട് യൂടിലിറ്റി വാഹനം പുറത്തിറക്കിക്കൊണ്ടാണ് ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വാഹന വിപണിയിലേക്ക് കാലെടുത്ത് വെച്ചത്. ഏറ്റവും ഒടുവിലായി ടാറ്റ പുറത്തിറക്കിയ മോഡല്‍ ആയിരുന്നു ടാറ്റ കര്‍വ്.

വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ധാരാളം ഉയര്‍ച്ച താഴ്ചകള്‍ കമ്പനി കണ്ടു. ഈ സമയത്തെല്ലാം കമ്പനിക്ക് താങ്ങും തണലുമായിരുന്നു ടാറ്റ ഗ്രൂപ്പിന്റെ എമിരറ്റസ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ. അഭിമാനകരമായ പല പദ്ധതികളുടെ പിറകില്‍ പ്രവര്‍ത്തിച്ച രത്തന്‍ ടാറ്റ പല ലോകോത്തര ബ്രാന്‍ഡുകളും ടാറ്റ ഏറ്റെടുക്കുന്ന കാര്യത്തിലും ചുക്കാന്‍ പിടിച്ചു. എന്നാല്‍ ടാറ്റ മോട്ടോര്‍സ് ഇതുവരെ പുറത്തിറക്കാത്ത ഒരു കാര്‍ രത്തന്‍ ടാറ്റ ഉപയോഗിച്ച് വരുന്നുണ്ടായിരുന്നു. അതിനെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.

tata nano

പണ്ട് ഒരിക്കല്‍ രത്തന്‍ ടാറ്റ യാത്ര ചെയ്യുമ്പോള്‍ ഭര്‍ത്താവും ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബം ടൂവീലറില്‍ കഷ്ടപ്പെട്ട് സഞ്ചരിക്കുന്നത് കാണാനിടയായി. ഇത്തരത്തിലുള്ള യാത്ര എത്രത്തോളം അപകടം പിടിച്ചതാണെന്ന് അദ്ദേഹം ഓര്‍ത്തു. ഇന്ത്യയിലെ സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് ഒന്നിച്ച് യാത്ര ചെയ്യാന്‍ കുറഞ്ഞ വിലയില്‍ ഒരു കാര്‍ നിര്‍മിച്ചാല്‍ എന്താണെന്ന അദ്ദേഹത്തിന്റെ ചിന്തയാണ് ടാറ്റോ നാനോയെന്ന കുഞ്ഞന്‍ കാറിന്റെ പിറവിക്ക് പിന്നില്‍.

വളരെ നല്ല ഒരു കാര്‍ ആയിരുന്നെങ്കിലും വില കുറഞ്ഞ കാര്‍ എന്ന രീതിയില്‍ മാര്‍ക്കറ്റ് ചെയ്തത് ടാറ്റ നാനോക്ക് വിനയായി. രത്തന്‍ ടാറ്റയുടെ സ്വപ്‌ന പദ്ധതിയായിരുന്നു നാനോ. 2009-ലായിരുന്നു ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള കാറായ ടാറ്റ നാനോ പുറത്തിറങ്ങിയത്. ഇതിനിടെ ടാറ്റ മോട്ടോര്‍സും കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഞ്ചിനിയറിംഗ് പ്രൊഡക്ഷന്‍ ഹൗസായ ജയം മോട്ടോര്‍സും തമ്മില്‍ കൈകോര്‍ത്തു.

ടിയാഗോ, ടിഗോര്‍ എന്നീ മോഡലുകളെ ട്യൂണ്‍ ചെയ്യുന്നതില്‍ ഈ പങ്കാളിത്തം വിജയം കണ്ടു. ടാറ്റ നാനോയെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് കാര്‍ വികസിപ്പിക്കുന്നതിനുള്ള ഒരു പദ്ധതിയും ജയം മോട്ടോര്‍സ് ഏറ്റെടുത്തിരുന്നു. രത്തന്‍ ടാറ്റ തന്നെ ഈ പദ്ധതി സൂക്ഷ്മമായി നിരീക്ഷിച്ച് വിലയിരുത്തുന്നുണ്ടായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ടാറ്റയും ജയം മോട്ടോര്‍സും തമ്മില്‍ വേര്‍പിരിഞ്ഞെങ്കിലും നാനോ ഇവി 2022-ല്‍ രത്തന്‍ ടാറ്റയുടെ കൈകളില്‍ എത്തി.

ഇലക്ട്ര ഇവിയാണ് ഈ കസ്റ്റം ബില്‍റ്റ് നാനോ ഇവി നിര്‍മിച്ചത്. കോയമ്പത്തൂരില്‍ നിന്നുള്ള ഈ പവര്‍ട്രെയിന്‍ നിര്‍മ്മാതാവ് അതിന്റെ ബാറ്ററി പായ്ക്കിനായി പ്രീ-ഫേസ്ലിഫ്റ്റ് ടിഗോര്‍ ഇവിയുടെ 72 V ആര്‍ക്കിടെക്ചര്‍ ഉപയോഗിച്ചു. ഈ കാര്‍ ടാറ്റ ഔദ്യോഗികമായി ഇതുവരെ ലോഞ്ച് ചെയ്തിട്ടില്ല. എങ്കിലും നാനോയെ അടിസ്ഥാനമാക്കി നിര്‍മിച്ച ഇലക്ട്രിക് കാര്‍ വാങ്ങാന്‍ ജനങ്ങള്‍ക്ക് അവസരമുണ്ടായിരുന്നു.

ratan tata nano ev

ജയം നിര്‍മിച്ച നാനോ ഇവി ജയം നിയോ എന്നായിരുന്നു പേരിട്ടത്. 2018-ല്‍ ഓലയില്‍ നിന്ന് 400 യൂണിറ്റ് കസ്റ്റം ബില്‍റ്റ് നാനോ ഇവിയുടെ ഓര്‍ഡര്‍ ജയം മോട്ടോര്‍സിന് ലഭിച്ചു. നാനോ മൊത്തമായി വാങ്ങുകയും ആവശ്യമായ എല്ലാ പരിഷ്‌കാരങ്ങളും ചെയ്യുകയുമായിരുന്നു ജയം ചെയ്തത്. ക്യബ് സര്‍വീസിന് കീഴില്‍ ഉപയോഗിക്കുന്ന കാറായതിനാല്‍ നാനോ ഇവിക്ക് മഞ്ഞ നമ്പര്‍ പ്ലേറ്റാണ് ലഭിച്ചത്.

പിന്നീട് ഈ കാറുകളെല്ലാം പൊതുജനങ്ങള്‍ക്ക് വില്‍ക്കാന്‍ ഓല തീരുമാനിച്ചു. നാനോ ഇവി ഒരു കൗതുകകരമായ കാറായതിനാല്‍ തന്നെ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ലഭിക്കാനായി കൂടുതല്‍ തുക മുടക്കാനും ജനങ്ങള്‍ തയാറായിരുന്നു. നിങ്ങളും ഒരുപക്ഷേ നാനോ ഇവി അഥവാ ജയം നിയോ നിരത്തുകളില്‍ കണ്ടിട്ടുണ്ടാകാം.

ratan tata nexon

രത്തന്‍ ടാറ്റയിലേക്ക് മടങ്ങി വന്നാല്‍ വിലപിടിപ്പുള്ള കാറുകള്‍ മുതല്‍ സാധാരണക്കാര്‍ ഉപയോഗിക്കുന്ന സിമ്പിള്‍ കാറുകള്‍ വരെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നു. ഫെറാറി കാലിഫോര്‍ണിയ, ഹോണ്ട സിവിക്, മെര്‍സിഡീസ് ബെന്‍സ് 500 SL, ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍, മെര്‍സിഡീസ് ബെന്‍സ് W124, കാഡിലാക് XLR, ക്രിസ്‌ലര്‍ സെബ്രിംഗ്, ടാറ്റ ഇന്‍ഡിഗോ മറീന, മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ്, ടാറ്റ നെക്‌സോണ്‍ എന്നിവയാണ് രത്തന്‍ ടാറ്റയുടെ പക്കലുണ്ടായിരുന്ന കാറുകളില്‍ ചിലത്.

More from DriveSpark

Article Published On: Thursday, October 10, 2024, 9:29 [IST]
English summary
Ratan tata exclusive car tata motors model that never launched details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X