സിറ്റി റൈഡുകൾക്ക് അത്യുത്തമം! രത്തൻ ടാറ്റയ്ക്ക് Nano ഇലക്ട്രിക് സമ്മാനിച്ച് ഇലക്‌ട്ര ഇവി

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ ഉപഭോക്താക്കൾക്കിടയിൽ വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്, നിലവിൽ ഇലക്ട്രിക് വാഹന വിഭാഗത്തിലെ മുൻനിര ഇലക്ട്രിക് കാർ നിർമ്മാതാക്കളിൽ ഒന്നാണ് ടാറ്റ മോട്ടോർസ്.

സിറ്റി റൈഡുകൾക്ക് അത്യുത്തമം! രത്തൻ ടാറ്റയ്ക്ക് Nano ഇലക്ട്രിക് സമ്മാനിച്ച് ഇലക്‌ട്ര ഇവി

പാസഞ്ചർ വെഹിക്കിൾ സെഗ്‌മെന്റിൽ നെക്‌സോൺ ഇവി, ടിഗോർ ഇവി എന്നിവ ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു. ഇലക്‌ട്രിക് വാഹനങ്ങളുടെ പവർട്രെയിൻ സൊല്യൂഷനുകളിലെ മുൻനിര കമ്പനിയായ ഇലക്‌ട്ര ഇവി ഇപ്പോൾ ടാറ്റ നാനോയെ അടിസ്ഥാനമാക്കി ഒരു ഇലക്ട്രിക് വാഹനം നിർമ്മിച്ചിരിക്കുകയാണ്.

സിറ്റി റൈഡുകൾക്ക് അത്യുത്തമം! രത്തൻ ടാറ്റയ്ക്ക് Nano ഇലക്ട്രിക് സമ്മാനിച്ച് ഇലക്‌ട്ര ഇവി

കസ്റ്റം ബിൽറ്റ് നാനോ ഇലക്ട്രിക് മോഡൽ അവർ തങ്ങളുടെ സ്ഥാപകനായ രത്തൻ ടാറ്റയ്ക്ക് നൽകി എന്നുള്ളതാണ് ഇതിന്റെ കൂടുതൽ പ്രത്യേകത. നാനോ ഇവിയുടെ അരികിലുള്ള രത്തൻ ടാറ്റയുടെ ചിത്രം ലിങ്ക്ഡിനിൽ കമ്പനി പങ്കുവെച്ചു.

സിറ്റി റൈഡുകൾക്ക് അത്യുത്തമം! രത്തൻ ടാറ്റയ്ക്ക് Nano ഇലക്ട്രിക് സമ്മാനിച്ച് ഇലക്‌ട്ര ഇവി

ഇലക്‌ട്ര ഇവിയുടെ പവർട്രെയിനിന്റെ എഞ്ചിനീയറിംഗ് മികവിനാൽ പ്രവർത്തിക്കുന്ന കസ്റ്റമൈസായി നിർമ്മിച്ച 72V നാനോ ഇവിയിൽ തങ്ങളുടെ സ്ഥാപകൻ യാത്ര ചെയ്യുന്നത് ടീം ഇലക്‌ട്ര ഇവിക്ക് വളരെ അഭിമാനകരമായ നിമിഷമാണ് എന്നാണ് ലിങ്ക്ഡിൻ പോസ്റ്റ് പറയുന്നത്.

സിറ്റി റൈഡുകൾക്ക് അത്യുത്തമം! രത്തൻ ടാറ്റയ്ക്ക് Nano ഇലക്ട്രിക് സമ്മാനിച്ച് ഇലക്‌ട്ര ഇവി

മിസ്റ്റർ ടാറ്റയുടെ നാനോ ഇവി ഡെലിവർ ചെയ്യുന്നതിനും അദ്ദേഹത്തിന്റെ വിലമതിക്കാനാവാത്ത ഫീഡ്‌ബാക്കിൽ നിന്ന് ഇൻസൈറ്റുകൾ നേടുന്നതിനും തങ്ങൾ അഭിമാനിക്കുന്നു എന്നും ഇലക്‌ട്ര ഇവിയുടെ പോസ്റ്റ് വ്യക്തമാക്കുന്നു. ഓൺലൈനിൽ പങ്കുവെച്ച ചിത്രം മിസ്റ്റർ രത്തൻ ടാറ്റയും അദ്ദേഹത്തിന്റെ 28 കാരനായ അസിസ്റ്റന്റ് ശന്തനു നായിഡുവും നാനോ ഇവിയുമായി പോസ് ചെയ്യുന്നതാണ്.

സിറ്റി റൈഡുകൾക്ക് അത്യുത്തമം! രത്തൻ ടാറ്റയ്ക്ക് Nano ഇലക്ട്രിക് സമ്മാനിച്ച് ഇലക്‌ട്ര ഇവി

കസ്റ്റമൈസായി നിർമ്മിച്ച നാനോ ഇവിക്ക് ഇലക്‌ട്രാ ഇവി 72V ആർക്കിടെക്‌ചർ ഉപയോഗിച്ചിട്ടുണ്ട്. ഈ ആർക്കിടെക്‌ചർ ഇലക്‌ട്ര ഇവിയെ ടിഗോർ ഇവിയുടെ (പഴയ ടാക്‌സി വേർഷൻ) സിംഗിൾ ചാർജിൽ 140 കിലോമീറ്റർ എന്നതിൽ നിന്ന് റേഞ്ച് ഉയർത്താൻ സഹായിച്ചു, അതോടൊപ്പം ഡ്രൈവിംഗ് റേഞ്ച് വർധിപ്പിക്കുന്നതിന് ഡിസൈനും പരിഷ്‌ക്കരിച്ചു. ടിഗോറിന്റെ എക്സ്പ്രെസ്-T ഇവി പതിപ്പിന്റെ റേഞ്ച് പവർട്രെയിനിൽ മാറ്റങ്ങളൊന്നും വരുത്താതെ ടാറ്റ 213 കിലോമീറ്ററായി വർധിപ്പിച്ചിട്ടുണ്ട്.

സിറ്റി റൈഡുകൾക്ക് അത്യുത്തമം! രത്തൻ ടാറ്റയ്ക്ക് Nano ഇലക്ട്രിക് സമ്മാനിച്ച് ഇലക്‌ട്ര ഇവി

ചിത്രങ്ങളിൽ കാണുന്ന ടാറ്റ നാനോ ഇവി കൃത്യമായി പെട്രോൾ നാനോ പോലെ തന്നെയാണ്. അത് ഇപ്പോഴും നാല് ഡോർ, നാല് സീറ്റർ ചെറിയ ഹാച്ച്ബാക്ക് ആണ്. സൂപ്പർ പോളിമർ ലിഥിയം അയൺ ബാറ്ററിയാണ് ഇപ്പോൾ കാറിന് ഊർജം പകരുന്നത്.

സിറ്റി റൈഡുകൾക്ക് അത്യുത്തമം! രത്തൻ ടാറ്റയ്ക്ക് Nano ഇലക്ട്രിക് സമ്മാനിച്ച് ഇലക്‌ട്ര ഇവി

ടാറ്റ നാനോ ഇവിക്ക് 160 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, ഇതിന് 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ 10 സെക്കൻഡിൽ താഴെ മാത്രമേ സമയമെടുക്കൂ. ടാറ്റ നാനോ ഒരു ഇലക്ട്രിക് കാറായി തിരിച്ചെത്തിയാൽ, പരിസ്ഥിതിക്ക് ദോഷം വരുത്താത്ത ഒരു മികച്ച സിറ്റി കാറായി അത് തിളങ്ങുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

സിറ്റി റൈഡുകൾക്ക് അത്യുത്തമം! രത്തൻ ടാറ്റയ്ക്ക് Nano ഇലക്ട്രിക് സമ്മാനിച്ച് ഇലക്‌ട്ര ഇവി

ടാറ്റ നാനോ യഥാർത്ഥത്തിൽ മിസ്റ്റർ രത്തൻ ടാറ്റയുടെ ആശയമാണ്, കൂടാതെ രാജ്യത്തെ എല്ലാവർക്കുമായി കാറുകൾ ആക്സസ് ചെയ്യാനുള്ള ഒരു കാഴ്ചപ്പാടോടെയാണ് അദ്ദേഹം ഇത് പുറത്തിറക്കിയത്. ലോഞ്ച് ചെയ്യുമ്പോൾ ലോകത്തിലെ ഏറ്റവും താങ്ങാനാവുന്ന കാറായിരുന്നു നാനോ.

സിറ്റി റൈഡുകൾക്ക് അത്യുത്തമം! രത്തൻ ടാറ്റയ്ക്ക് Nano ഇലക്ട്രിക് സമ്മാനിച്ച് ഇലക്‌ട്ര ഇവി

മാർക്കറ്റിംഗ് ഉൾപ്പെടെ പല കാരണങ്ങളാലും കാറിന് വിപണിയിൽ ഇടം നേടാനായില്ല. ഇതൊരു മികച്ച സിറ്റി കാറായിരുന്നു, പക്ഷേ, ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് കാർ ഇന്നും ആഡംബരമായി കണക്കാക്കപ്പെടുന്നു, 'ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാർ' എന്ന് മാർക്കറ്റ് ചെയ്യപ്പെട്ടത്ത് കാറിന് അത്ര നല്ല മതിപ്പുണ്ടാക്കിയില്ല.

സിറ്റി റൈഡുകൾക്ക് അത്യുത്തമം! രത്തൻ ടാറ്റയ്ക്ക് Nano ഇലക്ട്രിക് സമ്മാനിച്ച് ഇലക്‌ട്ര ഇവി

അതിശയകരമെന്നു പറയട്ടെ, ഇതാദ്യമായല്ല ടാറ്റ നാനോയെ ഇലക്ട്രിക് വാഹനമാക്കി മാറ്റുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, അടുത്തിടെ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കിയ ഓല ടാറ്റ നാനോയുടെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന പതിപ്പ് വികസിപ്പിച്ചെടുത്തിരുന്നു.

സിറ്റി റൈഡുകൾക്ക് അത്യുത്തമം! രത്തൻ ടാറ്റയ്ക്ക് Nano ഇലക്ട്രിക് സമ്മാനിച്ച് ഇലക്‌ട്ര ഇവി

കോയമ്പത്തൂർ ആസ്ഥാനമായുള്ള ജയം ഓട്ടോമോട്ടീവുമായി ബന്ധപ്പെട്ട് പരിമിതമായ സംഖ്യയിൽ ഇലക്ട്രിക് നാനോകൾ നിർമ്മിച്ചിരുന്നു. നിർഭാഗ്യവശാൽ, പ്രൊജക്റ്റ് ഒരിക്കലും പ്രൊഡക്ഷനിലേക്ക് എത്തിയില്ല.

സിറ്റി റൈഡുകൾക്ക് അത്യുത്തമം! രത്തൻ ടാറ്റയ്ക്ക് Nano ഇലക്ട്രിക് സമ്മാനിച്ച് ഇലക്‌ട്ര ഇവി

നഗരത്തിനുള്ളിൽ ഡ്രൈവ് ചെയ്യാൻ ഒരു ചെറിയ ഇലക്ട്രിക് കാർ ആഗ്രഹിക്കുന്നവർക്ക് ഇലക്‌ട്രയുടെ നാനോ ഇവി യഥാർത്ഥത്തിൽ നല്ലൊരു ഓപ്ഷനാണ്. എന്നാൽ ഇവിയുടെ വിലയും ഇത് പ്രൊഡക്ഷനിലേക്ക് എത്തുമോ ഇല്ലയോ എന്നതുപോലുള്ള വിവരങ്ങളും നിലവിൽ ലഭ്യമല്ല.

സിറ്റി റൈഡുകൾക്ക് അത്യുത്തമം! രത്തൻ ടാറ്റയ്ക്ക് Nano ഇലക്ട്രിക് സമ്മാനിച്ച് ഇലക്‌ട്ര ഇവി

എന്നിരുന്നാലും പുത്തൻ അവതാരത്തിൽ നാനോ എത്തുകയാണെങ്കിൽ രാജ്യത്ത് നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടി വരും എന്നത് മറ്റൊരു വെല്ലുവിളിയാണ്. അതിനാൽ നിലവിലെ മോഡലുകൾ ഇവി പവർട്രെയിനുകൾ ഉപയോഗിച്ച് സ്വാപ്പ് ചെയ്യുന്നതാവും കൂടുതൽ എള്ളുപ്പം എന്നതാണ് ഞങ്ങളുടെ അഭിപ്രായം.

More from DriveSpark

Article Published On: Friday, February 11, 2022, 17:01 [IST]
English summary
Ratan tata gets custom built nano electric car by electra ev
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X