പഴയതും, പുതിയതും ഇനി വരാനിരിക്കുന്ന തലമുറകൾക്ക് പോലും പ്രചോദനം... രത്തൻ ടാറ്റയെന്ന വാഹനപ്രേമിയെ അറിയാം

1991-ൽ തൻ്റെ അമ്മാവനായ ജെആർഡി ടാറ്റയിൽ നിന്ന് രത്തൻ ടാറ്റ ഗ്രൂപ്പിൻ്റെ നേതൃത്വം ഏറ്റെടുത്തതോടെ, രാജ്യത്തെ ലോകത്തിന് മുന്നിൽ തുറന്ന് കൊടുക്കുകയും ടാറ്റ എന്ന ബ്രാൻഡും അതോടൊപ്പം തന്നെ രാജ്യത്തെയും വളർച്ചയുടെ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്തു. 2000-ൽ ബ്രിട്ടീഷ് ടീ കമ്പനിയായ ടെറ്റ്‌ലിയെ 432 ദശലക്ഷം ഡോളറിനും ആംഗ്ലോ-ഡച്ച് സ്റ്റീൽ നിർമ്മാതാക്കളായ കോറസ് 2007-ൽ 13 ബില്യൺ ഡോളറിനും സ്വന്തമാക്കി. ഒരു ഇന്ത്യൻ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലായിരുന്നു അത്. 2008-ൽ 2.3 ബില്യൺ ഡോളറിന് ഫോർഡ് മോട്ടോർ കമ്പനിയിൽ നിന്ന് ബ്രിട്ടീഷ് ആഡംബര വാഹന ബ്രാൻഡുകളായ ജാഗ്വാർ, ലാൻഡ് റോവർ എന്നിവയും ടാറ്റ മോട്ടോഴ്‌സ് ഏറ്റെടുത്തു.

പതിറ്റാണ്ടുകളായി ഇന്ത്യയുടെ ഏറ്റവും വലിയ ബിസിനസ്സ് സാമ്രാജ്യത്തിൻ്റെ അമരത്ത്, രത്തൻ ടാറ്റയുടെ ഇൻസ്റ്റാഗ്രാം, നായകളോടും സൂപ്പർകാറുകളോടും ജെറ്റുകളോടും ഉള്ള സ്നേഹവും പ്രശസ്തമാണ്. ബിസിനസ്സിനപ്പുറം, മസരാട്ടി ക്വാട്രോപോർട്ടെ, ജാഗ്വാർ എഫ്-ടൈപ്പ് എസ്, ദസ്സാൾട്ട് ഫാൽക്കൺ പ്രൈവറ്റ് ജെറ്റ് എന്നിവയുൾപ്പെടെയുള്ള കാറുകളുടെ ശേഖരവും രത്തൻ ടാറ്റയ്ക്ക് സ്വന്തമായിട്ടുണ്ട്.

രത്തൻ ടാറ്റ തന്നെയാണ് പ്രധാന ഏറ്റെടുക്കലുകൾക്ക് നേതൃത്വം നൽകിയത്, പ്രത്യേകിച്ചും ജാഗ്വാർ ലാൻഡ് റോവറിൻ്റെയും കോറസ് സ്റ്റീലിൻ്റെയും വാങ്ങലുകൾ അതിൽ പ്രധാനമാണ്. ഈ നീക്കങ്ങൾ ടാറ്റ ഗ്രൂപ്പിൻ്റെ പോർട്ട്‌ഫോളിയോ വിപുലീകരിക്കുക മാത്രമല്ല, ആഗോള വിപണിയിലെ ഒരു ചാണക്യനായ രത്തൻ ടാറ്റയുടെ പ്രശസ്തി വർദ്ധിപ്പിക്കുകയും ചെയ്തു.

രത്തൻ ടാറ്റ ടാറ്റ ഗ്രൂപ്പിനുള്ളിൽ ഗുണനിലവാരത്തിൻ്റെയും മികവിൻ്റെയും സംസ്കാരം വളർത്തിയെടുക്കാൻ സാധിച്ചുവെന്നതാണ് ഏറ്റവു വലിയ വിജയം, ബ്രാൻഡിൻ്റെ ഉൽപ്പന്നങ്ങളും സേവനങ്ങളും ആഗോള തലത്തിൽ മത്സരാധിഷ്ഠിതമാണെന്ന് ഉറപ്പാക്കാൻ അദ്ദേഹത്തിന് സാധിച്ചു. രത്തൻ ടാറ്റയുടെ കാഴ്ചപ്പാടും മാറിക്കൊണ്ടിരിക്കുന്ന വിപണിയുടെ ചലനാത്മകതയുമായി പൊരുത്തപ്പെടാനുള്ള കഴിവും ടാറ്റ ബ്രാൻഡിനെ വിവിധ വ്യവസായങ്ങളിൽ മുൻകൈയെടുക്കുന്ന, നൂതന നേതാവായി സ്ഥാപിക്കാൻ സഹായിച്ചു.

ധാർമ്മികത, സാമൂഹിക ഉത്തരവാദിത്തം, സുസ്ഥിരമായ കീഴ്വഴക്കങ്ങൾ എന്നിവയിൽ എല്ലാം അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്, ആധുനിക മൂല്യങ്ങളുമായി യോജിപ്പിച്ച് ടാറ്റ ബ്രാൻഡിന് അനുകൂലമായ ആഗോള പ്രതിച്ഛായ കെട്ടിപ്പടുക്കാൻ അദ്ദേഹത്തിൻ്റെ ബുദ്ധിപരമായ നീക്കങ്ങൾ സഹായിച്ചു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ, ടാറ്റ ഗ്രൂപ്പ് അതിൻ്റെ തൊഴിലാളികളെ അന്താരാഷ്ട്രതലത്തിൽ വിപുലീകരിക്കുകയും, വൈവിധ്യമാർന്ന പ്രതിഭകളെ സംഘടനയിലേക്ക് കൊണ്ടുവന്ന് ബ്രാൻഡിനെ ശക്തിപ്പെടുത്തുകയും ചെയ്തു.

ഏകദേശം 200 കോടി രൂപ വിലയുള്ള അദ്ദേഹത്തിൻ്റെ കടലിന് അഭിമുഖമായുള്ള കൊളാബ മാൻഷൻ അദ്ദേഹത്തിൻ്റെ വിജയത്തിൻ്റെയും അഴിമതി പുരളാത്ത ബിസിനസ് ജീവിതത്തിൻ്റെ തെളിവാണ് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. നാനോ എന്ന വാഹനത്തിൻ്റെ പേരില്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ അദ്ദേഹത്തെ ഓര്‍ക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. നിരവധി ഇന്ത്യക്കാരുടെ കാര്‍ എന്ന സ്വപ്‌നം പൂവണിയിക്കാന്‍ സഹായിച്ച ഒരു മോഡല്‍ ആയിരുന്നു നാനോ.

ഇലക്ട്ര ഇവിയാണ് ഈ കസ്റ്റം ബില്‍റ്റ് നാനോ ഇവി നിര്‍മിച്ചത്. കോയമ്പത്തൂരില്‍ നിന്നുള്ള ഈ പവര്‍ട്രെയിന്‍ നിര്‍മ്മാതാവ് അതിന്റെ ബാറ്ററി പായ്ക്കിനായി പ്രീ-ഫേസ്ലിഫ്റ്റ് ടിഗോര്‍ ഇവിയുടെ 72 V ആര്‍ക്കിടെക്ചര്‍ ഉപയോഗിച്ചു. ഈ കാര്‍ ടാറ്റ ഔദ്യോഗികമായി ഇതുവരെ ലോഞ്ച് ചെയ്തിട്ടില്ല. എങ്കിലും നാനോയെ അടിസ്ഥാനമാക്കി നിര്‍മിച്ച ഇലക്ട്രിക് കാര്‍ വാങ്ങാന്‍ ജനങ്ങള്‍ക്ക് അവസരമുണ്ടായിരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, October 10, 2024, 21:32 [IST]
English summary
Ratan tata opened up the country to world things to know about tata group
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X