രത്തൻ ടാറ്റ വിടവാങ്ങി... വാഹനവിപണിക്ക് നഷ്ടപ്പെട്ടത് ഒരു അമരക്കാരൻ

ഇന്ത്യൻ വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിക്കുകയും രാഷ്ട്ര നിർമാണത്തിൽ നിരവധി പങ്കുവഹിച്ച രത്തൻ ടാറ്റ വിടവാങ്ങി. 86 വയസായിരുന്നു. രക്തസമ്മർദം കുറഞ്ഞ് അവശനായ അദ്ദേഹത്തെ തിങ്കളാഴ്ച പുലർച്ചെയാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ നേരിയ പുരോഗതി കാണിച്ചിരുന്നുവെങ്കിലും പിന്നീട് കൂടുതൽ വഷളാകുകയായിരുന്നു. 1991 മുതൽ 2012 വരെ 21 വർഷക്കാലം ടാറ്റ ഗ്രൂപ്പിനെ നയിക്കുകയും ബ്രാൻഡിനെ ലോകോത്തരമാക്കുകയും ചെയ്തു. ആധുനിക ഇന്ത്യയുടെ ഓരോ മാറ്റങ്ങൾക്കും സമാന്തരമായി തന്നെയായിരുന്നു ഇത് വരെയുളള ടാറ്റ ഗ്രൂപ്പിൻ്റെ യാത്ര. രാഷ്ട്രനിർമ്മാണ സംരംഭങ്ങൾ, വ്യാവസായികവൽക്കരണം, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക ക്ഷേമ പദ്ധതികൾ എന്നിവയ്ക്ക് നേതൃത്വം നൽകുന്നതിൽ ടാറ്റ ഗ്രൂപ്പ് അതിൻ്റെ തുടക്കം മുതൽ മുൻപന്തിയിൽ തന്നെയുണ്ട്.

വൈദ്യുതി ഉൽപ്പാദനം, ടെലികമ്മ്യൂണിക്കേഷൻ, പുനരുപയോഗ ഊർജം എന്നിവയിൽ മികച്ച നിക്ഷേപങ്ങളോടെ, രാഷ്ട്രനിർമ്മാണത്തിനുള്ള ടാറ്റ ഗ്രൂപ്പിൻ്റെ പ്രതിബദ്ധത അടിസ്ഥാന സൗകര്യ വികസനത്തിലേക്ക് വ്യാപിക്കുകയായിരുന്നു. സുസ്ഥിര വികസനത്തിനും അത് പോലെ തന്നെ പരിസ്ഥിതി സംരക്ഷണത്തിനും ഗ്രൂപ്പിൻ്റെ പ്രതിബദ്ധത എടുത്ത് കാണിക്കുന്ന സൗരോർജ്ജ, കാറ്റാടി വൈദ്യുതി പദ്ധതികൾ പോലെയുള്ള പുനരുപയോഗ ഊർജത്തിൽ ടാറ്റ പവർ അന്നും ഇന്നും മുന്നിട്ട് നിന്നു.

വാഹന വിപണിയിലേക്ക് കടക്കുമ്പോൾ ടാറ്റ എന്ന പേര് ഒരു വികാരമാണ്. ഇൻഡിക്ക എന്ന ഒറ്റ മോഡൽ കൊണ്ട് തന്നെ ഇന്ത്യൻ വാഹന വിപണി പിടിച്ചടക്കാൻ ടാറ്റ ഗ്രൂപ്പിന് സാധിച്ചു. സാധാരണക്കാരായ ജനങ്ങളെ ശാക്തീകരിക്കുകയും ദശലക്ഷക്കണക്കിന് ആളുകൾക്ക് താങ്ങാനാവുന്ന ഒരു ഗതാഗത സൗകര്യം നൽകുകയും ചെയ്യുക എന്നതായിരുന്നു ടാറ്റയുടെ എപ്പോഴത്തെയും കാഴ്ചപ്പാട്. ധാർമ്മികമായ ബിസിനസ്സ് സമ്പ്രദായങ്ങളിലും അത് വഴി ഇന്ത്യയെ ഉയർത്തുന്നതിലുമാണ് രത്തൻ ടാറ്റ കൂടുതൽ ശ്രദ്ധിച്ചിരുന്നത്.

അതിന് മികച്ച ഒരു ഉദാഹരണമാണ് ടാറ്റ നാനോയുടെ അവതരണം. ഞാൻ മുൻപ് സൂചിപ്പിച്ചത് പോലെ സാധാരണക്കാർക്ക് ഉപകാരപ്പെടുന്നതും താങ്ങാനാകുന്ന വിലയിൽ പുറത്തിറക്കിയ വാഹനമായ ടാറ്റ നാനോ. മറ്റുളളവർ സാധിക്കില്ല എന്ന് പറയുന്ന കാര്യം സാധിപ്പിക്കുന്നതിലാണ് തൻ്റെ സന്തോഷമെന്ന് ഒരിക്കൽ രത്തൻ ടാറ്റ പറഞ്ഞിരുന്നു. ബിസിനസിൽ നിന്ന് ലഭിക്കുന്ന ലാഭമല്ല അദ്ദേഹത്തിൻ്റെ ലക്ഷ്യം. സാമൂഹിക ഉത്തരവാദിത്തത്തിലും സുസ്ഥിരതയിലുമായിരുന്നു അദ്ദേഹത്തിൻ്റെ ശ്രദ്ധ.

ഇന്ത്യയിലെ ഏറ്റവും വലിയ ചാരിറ്റബിൾ ഓർഗനൈസേഷനുകളിലൊന്നായ അദ്ദേഹത്തിൻ്റെ ഫൗണ്ടേഷൻ ടാറ്റ ട്രസ്റ്റ്, വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുന്നതിനും ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഗ്രാമീണ വികസനം, സുസ്ഥിര ജീവിതം എന്നിവയുമായി ബന്ധപ്പെട്ട പ്രോജക്ടുകളെ പിന്തുണയ്ക്കുന്നതിനുമായി സാങ്കേതിക കേന്ദ്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

ടാറ്റയുടെ മറ്റൊരു വിജയമായി എടുത്തു പറയേണ്ടത് മികച്ച ഏറ്റെടുക്കലുകളായിരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാതാക്കളായ കോറസിനെ ടാറ്റ സ്റ്റീൽ വാങ്ങുകയും ജാഗ്വാർ, ലാൻഡ് റോവർ ബ്രാൻഡുകൾ ഫോർഡ് മോട്ടോർ കമ്പനിയിൽ നിന്ന് ഏറ്റെടുക്കുകയും ചെയ്തു. ഈ ബ്രാൻഡുകൾ ടാറ്റ സ്വന്തമാക്കിയതോടെ ഹോം മാർക്കറ്റ് പോർട്ട്‌ഫോളിയോയ്ക്ക് അത് വലിയ രീതിയിൽ ഗുണം ചെയ്യുകയും ചെയ്തു.

ആഭ്യന്തര എസ്‌യുവി വിപണിയിലെ ടാറ്റ എൻട്രികൾ എത്തിക്കുകയും അതോടൊപ്പം തന്നെ ഉയർന്ന നിലവാരമുള്ള, ജാഗ്വാറിനെ കൂടുതൽ സമ്പന്നമായ തങ്ങളുടെ ഹോം മാർക്കറ്റിലേക്ക് കൊണ്ടുവരാനും ടാറ്റയ്ക്ക് സാധിച്ചതോടെയാണ് വിൽപ്പന കണക്കുകൾ ഉയർന്ന് വേറെ ലെവലിൽ എത്തിയതെന്ന് വേണമെങ്കിൽ പറയാം. അതേസമയം, ടാറ്റയുടെ മൾട്ടി-നാഷണൽ വളർച്ച നോക്കുമ്പോൾ ആഗോള വിപണികളിൽ ഈ ബ്രാൻഡുകളുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, October 10, 2024, 0:57 [IST]
English summary
Ratan tata passes away remembering his contribution to nation and automobile sector
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X