രത്തന്‍ ടാറ്റക്ക് ഇന്ന് 85ാം പിറന്നാള്‍; അദ്ദേഹത്തിന് കീഴില്‍ Tata Motors പിന്നിട്ട നാഴികക്കല്ലുകള്‍

ടാറ്റ ഗ്രൂപ്പിനെ ഇന്ന് കാണുന്ന തരത്തില്‍ വളര്‍ത്തി വലുതാക്കിയ വ്യക്തിത്വമായ രത്തന്‍ ടാറ്റ ഇന്ന് 85ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ചിലര്‍ ഇന്ത്യയുടെ യഥാര്‍ത്ഥ 'കോഹിനൂര്‍' എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഹേറ്റേഴ്‌സ് ഇല്ലാത്ത ചുരുക്കം ചില വ്യവസായ പ്രമുഖരില്‍ ഒരാളും കൂടിയാണ് രത്തന്‍ ടാറ്റ.

1991 മുതല്‍ 2012 വരെ ടാറ്റ ഗ്രൂപ്പിന്റെ അമരത്ത് പ്രവര്‍ത്തിച്ച അദ്ദേഹം 2016 ഒക്ടോബര്‍ മുതല്‍ 2017 ഫെബ്രുവരി വരെ ഇടക്കാല ചെയര്‍മാനായും സേവനമനുഷ്ഠിച്ചു. ടാറ്റയുടെ ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ തലവനായി ഇന്നും അദ്ദേഹം തുടരുന്നു. 2000-ല്‍ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചു. പിന്നാലെ 2008-ല്‍ അദ്ദേഹത്തിന് ഇന്ത്യയിലെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ ലഭിച്ചു.

രത്തന്‍ ടാറ്റക്ക് ഇന്ന് 85ാം പിറന്നാള്‍; അദ്ദേഹത്തിന് കീഴില്‍ Tata Motors പിന്നിട്ട നാഴികക്കല്ലുകള്‍

17-ാം വയസ്സില്‍ യുഎസിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് രത്തന്‍ ടാറ്റ ആര്‍ക്കിടെക്ചറും എഞ്ചിനീയറിംഗും പഠിച്ചു. 1962-ല്‍ അസിസ്റ്റന്റിന്റെ റോളില്‍ ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായി. ടാറ്റ എഞ്ചിനീയറിംഗ് ആന്‍ഡ് ലോക്കോമോട്ടീവ് കമ്പനിയുടെ ജംഷഡ്പൂര്‍ പ്ലാന്റില്‍ ആറ് മാസം അദ്ദേഹം പരിശീലനം നേടി. ടാറ്റ എഞ്ചിനിയറിംഗ് ആന്‍ഡ് ലോക്കോമോട്ടീവ് കമ്പനിയാണ് ഇപ്പോള്‍ ടാറ്റ മോട്ടോര്‍സ് എന്നറിയപ്പെടുന്നത്.

പിന്നീട് ടിസ്‌കോ, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) എന്നിവയില്‍ ജോലി ചെയ്ത അദ്ദേഹം 1986 മുതല്‍ 1989 വരെ എയര്‍ ഇന്ത്യയുടെ ചെയര്‍മാനായും സേവനമനുഷ്ഠിച്ചു. ടാറ്റ മോട്ടോര്‍സ് ഉള്‍പ്പെടെ ടാറ്റ ഗ്രൂപ്പിന്റെ നിരവധി വിജയഗാഥകള്‍ക്ക് പിന്നില്‍ ചാലക ശക്തിയായി പ്രവര്‍ത്തിച്ചത് രത്തന്‍ ടാറ്റയാണ്. 85ാം പിറന്നാള്‍ ആഘോഷിക്കുന്ന രത്തന്‍ ടാറ്റക്ക് ആശംസകള്‍ നേരുന്നതോടൊപ്പം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടാറ്റ മോട്ടോര്‍സ് പിന്നിട്ട ചില പ്രധാന നാഴികക്കല്ലുകള്‍ നോക്കാം.

രത്തന്‍ ടാറ്റക്ക് ഇന്ന് 85ാം പിറന്നാള്‍; അദ്ദേഹത്തിന് കീഴില്‍ Tata Motors പിന്നിട്ട നാഴികക്കല്ലുകള്‍
  • 1998: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ഉദാരവല്‍ക്കരണ സമയത്ത് 1991 ല്‍ രത്തന്‍ ടാറ്റ ടാറ്റ ഗ്രൂപ്പിനെ നവീകരിക്കാന്‍ തുടങ്ങി. കമ്പനിയുടെ ആദ്യത്തെ പാസഞ്ചര്‍ കാറായ ടാറ്റ ഇന്‍ഡിക്ക 1998-ല്‍ പുറത്തിറങ്ങി. ലോഞ്ച് ചെയ്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ ടാറ്റ ഇന്‍ഡിക്ക അതിന്റെ സെഗ്മെന്റിലെ നമ്പര്‍ 1 ബ്രാന്‍ഡായി മാറി.
  • 2004: ടാറ്റ മോട്ടോര്‍സ് ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു. അതേ വര്‍ഷം തന്നെ ഡേവൂ മോട്ടോഴ്‌സിന്റെ ഹെവി വെഹിക്കിള്‍ യൂണിറ്റും ടാറ്റ ഏറ്റെടുത്തു.
  • 2008: രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ പാസഞ്ചര്‍ കാറായ നാനോ ടാറ്റ മോട്ടോര്‍സ് പുറത്തിറക്കി. ഇതിന് ആദ്യം ഒരു ലക്ഷം രൂപയായിരുന്നു ചില്ലറ വില്‍പ്പനയ്ക്ക് വിലയായി നിശ്ചയിച്ചിരുന്നത്. 2018-ല്‍ നിര്‍ത്തലാക്കുന്നതിന് മുമ്പ് ടാറ്റ നാനോയുടെ വില ഏകദേശം 2 ലക്ഷം രൂപ വരെ നീണ്ടു.
  • 2008: ടാറ്റ മോട്ടോര്‍സ് ഫോര്‍ഡില്‍ നിന്ന് ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ കമ്പനികള്‍ ഏറ്റെടുക്കുകയും ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ എന്ന പുതിയ കമ്പനി രൂപീകരിക്കുകയും ചെയ്തു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഒരു ഉത്തമ ഉദാഹരണമായാണ് പലരും രത്തന്‍ ടാറ്റയെ കാണുന്നത്. തന്റെ സമ്പത്തിന്റെ 60-65 ശതമാനവും അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയെന്നാണ് കണക്ക്. ഇന്ന്, ആരോഗ്യം, വിദ്യാഭ്യാസം, കല, സംസ്‌കാരം എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ ട്രസ്റ്റുകളാണ് കമ്പനിയുടെ ഇക്വിറ്റി ഷെയറുകള്‍ പ്രാഥമികമായി കൈവശം വെച്ചിരിക്കുന്നത്. തന്റെ ആദ്യ അവസരത്തില്‍ 21 വര്‍ഷം ടാറ്റ സണ്‍സിന്റെ ചെയര്‍മാനായിരിക്കെ കമ്പനിയുടെ വരുമാനം 46 മടങ്ങും അറ്റാദായം 51 മടങ്ങും വര്‍ദ്ധിച്ചു.

ആഗോളവല്‍ക്കരണത്തെ അദ്ദേഹം പരമാവധി പ്രയോജനപ്പെടുത്തി. 100-ലധികം രാജ്യങ്ങളില്‍ സാന്നിധ്യം അറിയിച്ച് ടാറ്റ ഗ്രൂപ്പിനെ ആഗോള തലത്തില്‍ വന്‍ ഉയരങ്ങളില്‍ എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഈ കാലയളവിനിടെ ടെറ്റ്ലി, കോറസ്, ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ തുടങ്ങിയ വന്‍ ബ്രാന്‍ഡുകള്‍ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കി. മൊത്തത്തില്‍, ഈ നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ ടാറ്റ ഗ്രൂപ്പ് ഏകദേശം 30 വന്‍ കമ്പനികളെ ഏറ്റെടുത്തു. ശതകോടീശ്വരനായിരുന്നിട്ട് പോലും എളിമയാര്‍ന്ന ജീവിതം നയിക്കുന്ന രത്തന്‍ ടാറ്റ ഇന്നും പലര്‍ക്കും പ്രചോദനമാണ്. വിരമിച്ച ശേഷം അദ്ദേഹം തിരഞ്ഞെടുത്ത ജീവിതവും അദ്ദേഹത്തിന്റെ കരിയര്‍ പോലെ തന്നെ മിന്നുന്നതാണ്.

More from DriveSpark

Article Published On: Wednesday, December 28, 2022, 17:20 [IST]
English summary
Ratan tata turns 85 today these are some key milestones tata motors achieved under his leadership
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X