ഡിഫൻഡറിൽ കറങ്ങി നടക്കുന്ന ബോളിവുഡിൻ്റെ കുസൃതികുടുക്ക; താര പുത്രിയാരാണെന്ന് മനസിലായോ

ലാൻഡ് റോവർ ഡിഫൻഡറിന് പ്രത്യേക ഒരു ആമുഖം ആവശ്യമില്ല. ഏതൊരു കൊച്ചുകുട്ടികൾക്കും ഇപ്പോൾ ഈ കിടിലൻ ഡിഫൻഡറിൻ്റെ ഫീച്ചറുകൾ മുതൽ വില വരെ കാണാപാഠമാണ്. ഏതൊരു സെലിബ്രിറ്റിയുടേയും ബിസിനസുകാരുടേയും പ്രിയ വാഹനമാണ് ലാൻഡ് റോവർ ഡിഫൻഡർ. അമിതാഭ് ബച്ചന്‍, സഞ്ജയ് ദത്ത്, സണ്ണി ഡിയോള്‍, അര്‍ജുന്‍ കപൂര്‍, കരീന കപൂര്‍, സോനം കപൂര്‍ എന്നിവരുള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങള്‍ക്ക് പുറമെ മോളിവുഡില്‍ നിന്ന് മമ്മൂട്ടി, പൃഥ്വിരാജ്, ആസിഫലി, ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, മനോജ് കെ ജയന്‍ എന്നിവര്‍ ഡിഫെന്‍ഡര്‍ സ്വന്തമാക്കിയിട്ടുണ്ട്.

കഴിവുറ്റ ഓഫ്റോഡര്‍ ആയതിനാല്‍ തന്നെ കുന്നും മലയും പുഷ്പം പോലെ ഇത് കീഴടക്കും. ഓഫ്റോഡര്‍ വാഹനമാണെങ്കില്‍ കൂടി ഡിഫെന്‍ഡറിന് ആഡംബരം നിറഞ്ഞ ക്യാബിനും ലാന്‍ഡ് റോവര്‍ സമ്മാനിച്ചിട്ടുണ്ട്. അതും സെലിബ്രിറ്റികളെ ആകര്‍ഷിക്കുന്ന ഘടകമാണ്. അതുകൊണ്ട് ഒട്ടുമിക്ക സെലിബ്രിറ്റികളുടെയും ഗരാജില്‍ ഒരു ഡിഫെന്‍ഡര്‍ കാണാന്‍ പറ്റുന്നത്. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ 1.04 കോടി രൂപ പ്രാരംഭ വിലയിലാണ് വില്‍ക്കുന്നത്.

അതേസമയം, ഇതിന്റെ ടോപ് വേരിയന്റിന് 1.57 കോടി രൂപയാണ് വില. ഇവ എക്‌സ്-ഷോറൂം വിലകളാണ്. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ആകെ 8 വേരിയന്റുകളിലാണ് വില്‍ക്കുന്നത്. ഇതില്‍, എന്‍ട്രി ലെവല്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 2.0 110 X-ഡൈനാമിക് HSE വേരിയന്റാണ് പലരും വാങ്ങുന്നത്. ഇതിന് പ്രധാന കാരണം ഇതിന്റെ എക്‌സ്-ഷോറൂം വില 1.04 കോടി രൂപ മാത്രമാണ് എന്നതാണ്. ഇത് നിരത്തിലെത്തിക്കാന്‍ ഏകദേശം 1.30 കോടി രൂപയാകും.

പിവി പ്രോ കണക്റ്റഡ് കാര്‍ ടെക്, മെറിഡിയന്‍ പ്രീമിയം സൗണ്ട് സിസ്റ്റം, ക്ലിയര്‍സൈറ്റ് റിയര്‍ വ്യൂ മിറര്‍, ഡ്രൈവര്‍ അസിസ്റ്റന്‍സ് ഫംഗ്ഷനുകള്‍ എന്നിവയ്ക്കൊപ്പം വലിയ 11.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ എന്നിവ ആകര്‍ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. മികച്ച നിലവാരമുള്ള മെറ്റീരിയലുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ മൂന്ന് ബോഡി സ്റ്റൈലുകളില്‍ ലഭ്യമാണ്. 90 (ഷോര്‍ട്ട് വീല്‍ബേസ്), 110 (സ്റ്റാന്‍ഡേര്‍ഡ് വീല്‍ബേസ്), 130 (ലോംഗ് വീല്‍ബേസ്) എന്നിവയാണവ. ഇതില്‍ ഏത് വേരിയന്റാണ് സോഹം ഷാ തെരഞ്ഞെടുത്തതെന്ന് വ്യക്തമല്ല. ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഡിഫെന്‍ഡര്‍ വാങ്ങാന്‍ സാധിക്കും.

മുതിർന്ന താരങ്ങൾ മാത്രമല്ല താര പുത്രൻമാരും പുത്രികളും ഡിഫൻഡറിൽ കറങ്ങി നടക്കുന്നത് പതിവാണ്. അത്തരത്തിലൊരു താരപുത്രിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയി വൈറലായിരിക്കുന്നത്. രവീണ ടണ്ടൻ്റെ മകളായ റാഷ തടാണി തൻ്റെ ഡിഫൻഡറിൽ വന്നിറങ്ങുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിങ്ങ്. ആസാഡ് എന്ന ചിത്രത്തിൽ മാത്രമാണ് റാഷ അഭിനയിച്ചിട്ടുളളത്. പഠനത്തിൽ ശ്രദ്ധിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്.

518 bhp പവറും 625 Nm ടോര്‍ക്കും പുറത്തെടുക്കാന്‍ ശേഷിയുള്ള 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് എഞ്ചിനാണ് ഒന്നാമത്തേത്. രണ്ടാമത്തെ 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് V8 മില്‍ 626 bhp പവറും 750 Nm ടോര്‍ക്കും വികസിപ്പിക്കുന്നു. 3.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് ഇന്‍ലൈന്‍ 6 സിലിണ്ടര്‍ എഞ്ചിന്‍ 296 bhp പവറും 650 Nm ടോര്‍ക്കും നല്‍കുന്നു. അവസാനത്തെ 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ എഞ്ചിന്‍ 296 bhp പവറും 400 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, February 2, 2025, 16:19 [IST]
English summary
Raveena tandons daughter rasha thadani spotted in land rover defender video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X