ബങ്കളുരു പൊലീസ് ഇനി കാര്‍ട്ടൂണില്‍ അഭയം തേടുന്നു
തീവ്രവാദികളെക്കാള്‍ ഭയക്കേണ്ടുന്ന ഒരു വിഭാഗമാണ് റോഡില്‍ അതിവേഗതയില്‍ പായുകയും വീലി കളിക്കുകയും ചെയ്യുന്ന പയ്യന്മാര്‍. അവനവന്റെ ജീവന്‍ അപകടപ്പെടുത്തുന്നു എന്നതല്ല നമ്മുടെ ഭയത്തിനു കാരണം. ഇവന്മാര്‍ മൂലം തികച്ചും സമാധാനപരമായി വണ്ടിയോടിക്കുന്ന നമ്മുടെ ജീവന്‍ അപകടത്തിലാവുന്നു എന്നതാണ്.
ഇത്തരം വീലിപ്പയ്യന്മാരെക്കൊണ്ടു പൊറുതി മുട്ടിയ നഗരമാണ് ബങ്കളുരു. ലൈസന്‍സ് റദ്ദാക്കലുള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിച്ചിട്ടും പ്രശ്‌നങ്ങള്‍ക്കൊരു കുറവും കാണാത്തതിനെത്തുടര്‍ന്ന് ചില നയപരമായ മാര്‍ഗങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് പൊലീസ്. ഇതിന്റെ ഭാഗമായി ഈയിടെ ഒരു അനിമേഷന്‍ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. ഹെല്‍മെറ്റ് ധരിക്കല്‍, ആംബുലന്‍സിന് വഴി കൊടുക്കല്‍, ട്രാഫിക് സിഗ്നലുകള്‍ അനുസരിക്കല്‍ തുടങ്ങിയ എല്ലാ പ്രശ്‌നങ്ങളെയും രസകരമായി അഭിസംബോധന ചെയ്യുന്നുണ്ട് ഇതില്‍. വീഡിയോ താഴെ.


Click it and Unblock the Notifications








