ഇന്ത്യൻ മിലിട്ടറിക്ക് ഥാറിനേക്കാൾ പ്രിയം ജിംനിയോട്; കാരണം എന്താണെന്ന് അറിയാമോ
ജിപ്സിയുടെ പിൻഗാമിയായി എത്തിയ ജിംനി വിപണിയിൽ വലിയ ഓളം സൃഷ്ടിക്കുന്നില്ല എങ്കിലും രാജ്യത്തെ പ്രതിരോധ വകുപ്പിൽ വലിയ സ്ഥാനങ്ങൾ നേടുന്നുണ്ട്. കഴിഞ്ഞയിടയ്ക്കാണ് മാരുതി സുസുക്കി ജിംനിയെ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ (ഐടിബിപി) വാഹന വ്യൂഹത്തില്‍ ചേര്‍ത്തത്. 60 ജിംനിയാണ് ചേർത്തത്. ലേ-ലഡാക്ക്, അരുണാചല്‍ പ്രദേശ് അതിര്‍ത്തികളില്‍ ഈ പുതിയ മാരുതി സുസുക്കി ജിംനികള്‍ ഉപയോഗിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുതുതായി ഉള്‍പ്പെടുത്തിയ ജിംനികള്‍ ഉദ്യോഗസ്ഥരെയും സൈനികരെയും സമുദ്രനിരപ്പില്‍ നിന്ന് വളരെ ഉയര്‍ന്ന സ്ഥലങ്ങളിലേക്കും ദുര്‍ഘടമായ ഭൂപ്രദേശങ്ങളിലേക്കും കൊണ്ടുപോകുന്നതിനായി സഹായിക്കും. എന്നാൽ രാജ്യത്തെ പേരുകേട്ട ഓഫ്റോഡറായ മഹീന്ദ്ര ഥാറിന് പകരം എന്തുകൊണ്ടായിരിക്കും ജിംനിയെ തെരഞ്ഞെടുത്തത്.
ആദ്യത്തെ കാരണമായി പറയാൻ സാധിക്കുന്നത് വാഹനത്തിന് വളരെ സിംപിളായ എഞ്ചിൻ കോൺഫിഗറേഷനുകളാണ് എന്നതാണ്. 1.5 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനായത് കൊണ്ട് തന്നെ ടർബോ ലാഗ് സംഭവിക്കുന്നില്ല. ഒരുപാട് ഫീച്ചറുകളും സെൻസറുകളും ഇല്ലാത്തത് കൊണ്ട് തന്നെ എത്ര തണുപ്പ് കൂടിയ മേഖലകളിലും പ്രവർത്തിക്കാൻ സാധിക്കുന്നു. അതോടൊപ്പം തന്നെ മറ്റ് വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ജിംനിക്ക് ഭാരം കുറവാണ്. അത് കൊണ്ട് തന്നെ വാഹനം എവിടെയെങ്കിലും കുടുങ്ങിയാൽ പോലും ആളുകൾക്ക് ഒരുമിച്ച് ഉയർത്താനും സാധിക്കും.

എതിരാളികളുമായി നോക്കുമ്പോൾ വാഹനത്തിന് മെയിൻ്റെനൻസ് വളരെ കുറവാണ് എന്നതും ഒരു ഗുണമാണ്. ചിലവ് വളരെ കുറവായത് കൊണ്ടായിരിക്കണം മിലിട്ടറി വാഹനത്തെ തെരഞ്ഞെടുക്കാൻ കാരണമായി പറയാൻ സാധിക്കുക. വാഹനത്തിൻ്റെ വലിപ്പത്തെ കുറിച്ച് പറയുകയാണെങ്കിൽ വാഹനത്തിന് മഹീന്ദ്ര ഥാറുമായി താരതമ്യം ചെയ്താൽ വീതി കുറവാണ്. നീളം ഉളളത് കൊണ്ട് തന്നെ വീതി കുറഞ്ഞ വഴികളിലൂടെ വാഹനത്തെ എളുപ്പത്തിൽ കൊണ്ടു പോകാൻ സാധിക്കും.
പ്രാക്ടിക്കാലിറ്റി എന്നത് വലിയ ഒരു കാരണമായി പറയാൻ സാധിക്കും. ഫൈവ് ഡോർ ഉളളത് കൊണ്ട് എളുപ്പത്തിൽ കയറാനും ഇറങ്ങാനും സാധിക്കും. ഥാറിലും ഫോഴ്സ് ഗൂർഖയിലേക്ക് നോക്കിയാൽ വാഹനങ്ങൾ ത്രീ ഡോർ മോഡലുകളാണ്. പുതിയ ഫൈവ് ഡോറുകൾ അവതരിപ്പിച്ചുവെങ്കിലും അവയെല്ലാം വളരെ ചിലവുളളതാണ് എന്നതാണ് പ്രശ്നം. സിറ്റിയിലായാലും മലയും കുന്നും കയറാനായാലും ജിംനിയുടെ കഴിവ് ഒന്ന് വേറെ തന്നെയാണ്. ഇനിയും വാങ്ങാൻ കാര്യമായി ആളുകൾ എത്തിയില്ലെങ്കിൽ അധികം വൈകാതെ ജിംനി വിപണിയോട് വിടപറഞ്ഞേക്കാം.

അരീന, നെക്സ ശൃംഖലകൾക്ക് ബാധകമായ ഈ പരിഷ്കരണത്തിന്റെ ഫലമായി മോഡലിനെയും അതത് വകഭേദത്തെയും ആശ്രയിച്ച് 32,500 രൂപ വരെ വില വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. ജിംനിയുടെ വില വർധനവിലേക്ക് വന്നാൽ കാര്യമായി കൂട്ടിയിട്ടില്ലെന്നതാണ് ആശ്വാസം നൽകുന്ന കാര്യം. മാരുതിയുടെ ഓഫ്-റോഡർ എസ്‌യുവിയുടെ വിലയിൽ 1,500 രൂപയുടെ ഏകീകൃത വർധനവാണ് ബ്രാൻഡ് നടപ്പിലാക്കിയിരിക്കുന്നത്.
ഈ പരിഷ്ക്കരണത്തോടെ ജിംനിയുടെ എൻട്രി ലെവൽ സീറ്റ മാനുവൽ വേരിയന്റിന് 12.75 ലക്ഷം രൂപയായി മാറി. അതേസമയം സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ ടോപ്പ് എൻഡ് ആൽഫ ഓട്ടോമാറ്റിക് ഡ്യുവൽ-ടോൺ വേരിയന്റിന് 14.95 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വില നൽകേണ്ടതായി വരും. വിലയിൽ മാറ്റമുണ്ടായെങ്കിലും എസ്‌യുവിയിൽ മറ്റ് നവീകരണങ്ങളൊന്നും രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി നടപ്പിലാക്കിയിട്ടില്ല.
ഫീച്ചറുകളുടെ കാര്യത്തിലായാലും മാരുതി സുസുക്കിയുടെ ഓഫ്-റോഡർ എസ്‌യുവി മിടുക്കനാണ്. ഹെഡ്‌ലൈറ്റ് വാഷർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ പിന്തുണയ്ക്കുന്ന 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട് തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് ജിംനി വിപണിയിൽ എത്തിയിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








