എയർ ബാഗ് വാർണിങ്ങ് ലൈറ്റ് തെളിയുന്നുണ്ടോ; സൂക്ഷിക്കണം കാരണമിതാണ്

വാഹനങ്ങളിൽ ഏറ്റവും അത്യാവശ്യമായി വേണ്ട ഒരു സേഫ്റ്റി ഫീച്ചറാണ് എയർബാഗ് എന്നത്. എന്നാൽ ചിലപ്പോഴൊക്കെ എയർബാഗ് പുറത്തേക്ക് വരാത്തത് അപകടങ്ങളുടെ വ്യാപ്തി കൂട്ടുന്നുണ്ട്. അത് പോലെ തന്നെയാണ് പതിവായി എയർബാഗിൻ്റെ വാർണിങ്ങ് ലൈറ്റ് നിങ്ങളുടെ കാറിൻ്റെ ഇൻസ്ട്രെമൻ്റ് ക്ലസ്റ്ററിൽ തെളിഞ്ഞ് കിടക്കുന്നത് ആശങ്കയ്ക്ക് വഴി വച്ചേക്കാം. എന്താണ് ഇതിൻ്റെ കാരണം എന്ന് അറിയാനായി തുടർന്നു വായിക്കുക.

നിങ്ങളുടെ എയർബാഗിന്റെ ബാക്കപ്പ് ബാറ്ററി നിങ്ങളുടെ കാറിന്റെ ബാറ്ററിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്, അത് കൊണ്ട് നിങ്ങളുടെ കാറിൻ്റെ ബാറ്ററിയുടെ ചാർജ് കുറവാണെങ്കിൽ അതൊരു പ്രശ്നമായി വരാം. നിങ്ങളുടെ പ്രധാന ബാറ്ററി ഡെഡ് ആണെങ്കിൽ, നിങ്ങളുടെ എയർബാഗ് ബാറ്ററിക്ക് പവർ നഷ്ടപ്പെടും. നിങ്ങൾ ബാറ്ററി പ്രശ്നം പരിഹരിച്ചതിന് ശേഷം ഇത് ഓട്ടോമാറ്റിക്കായി പരിഹരിക്കപ്പെടും, കാരണം നിങ്ങളുടെ എയർബാഗിന്റെ ബാക്കപ്പ് ബാറ്ററിക്ക് ആവശ്യമായ പവർ ലഭിക്കും.

എയർ ബാഗ് വാർണിങ്ങ് ലൈറ്റ് തെളിയുന്നുണ്ടോ; സൂക്ഷിക്കണം കാരണമിതാണ്

എയർബാഗ് കൺട്രോൾ മൊഡ്യൂൾ നനയുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ എയർബാഗ് പ്രവർത്തിക്കില്ല. അത് കൊണ്ട് തന്നെ നനവ് പടരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അത് എത്രയും വേഗം തന്നെ പരിഹരിച്ചില്ലെങ്കിൽ നിങ്ങളുടെ വാഹനത്തിൻ്റെ ഇലക്ട്രിക് വിഭാഗങ്ങളെ മൊത്തമായി തന്നെ ബാധിക്കാനുളള സാധ്യത തളളിക്കളയാനാവില്ല.

ഒന്നിലധികം സെൻസറുകളാണ് നിങ്ങളുടെ കാർ സുഗമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നത്. തകരാർ സംഭവിക്കുകയോ കേടായ സെൻസറുകൾ നിങ്ങളുടെ കാറിന്റെ കമ്പ്യൂട്ടറിലേക്ക് തെറ്റായ സിഗ്നൽ അയയ്‌ക്കുകയോ ചെയ്‌താൽ, അത് എയർബാഗിൻ്റെ വാർണിങ്ങ് ലൈറ്റുകൾ കത്തുന്നതിന് കാരണമാകും. ഒരു എയർബാഗ് സെൻസർ എന്തുകൊണ്ട് തകരാറിലാണെന്ന് നിർണ്ണയിക്കാൻ ഉടമസ്ഥന് അൽപ്പം ബുദ്ധിമുട്ടായിരിക്കും. അത് കൊണ്ട് തന്നെ എല്ലായ്പ്പോഴും ഒരു പ്രൊഫഷണൽ മെക്കാനിക്കിനെ തിരഞ്ഞെടുക്കുക.

ഏതെങ്കിലും തടസ്സമോ കേടായ ഭാഗങ്ങളോ നിങ്ങളുടെ സീറ്റ് ബെൽറ്റ് ശരിയായി പ്രവർത്തിക്കുന്നതിന് തടസ്സമാകാറുണ്ട്. നിങ്ങളുടെ സീറ്റ് ബെൽറ്റ് ശരിയായി ഘടിപ്പിച്ചിട്ടില്ലെങ്കിൽ അത് തിരിച്ചറിയുന്ന സെൻസറുകൾ കാറുകളിൽ ഉള്ളതിനാൽ, അത് നിങ്ങളുടെ എയർബാഗ് വാർണിങ്ങ് ലൈറ്റുകൾ കത്താൻ പ്രേരിപ്പിക്കും . നിങ്ങൾ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ പോലും ചില വാഹനങ്ങളുടെ എയർബാഗ് ലൈറ്റുകൾ സജീവമാകും. അതിനാൽ എപ്പോഴും വാഹനമോടിക്കുന്നതിന് മുൻപ് സീറ്റ് ബെൽറ്റ് ധരിക്കാൻ മറക്കരുത്.

നിങ്ങളുടെ വാഹനം അപകടത്തിൽപ്പെടുകയോ കൂട്ടിയിടിക്കുകയോ ചെയ്തതിന് ശേഷമുളള സർവീസിന് വലിയ പ്രാധാന്യം ഉണ്ട്. അപകടത്തിൽ എയർബാഗ് വിന്യസിച്ചിട്ടുണ്ടെങ്കിൽ മാറ്റി പകരം എയർബാഗ് ലൈറ്റ് റീസെറ്റ് ചെയ്യണം. എന്നാൽ ചിലപ്പോൾ, എയർബാഗ് മാറ്റിസ്ഥാപിച്ചതിന് ശേഷം എയർബാഗ് ലൈറ്റ് റീസെറ്റ് ചെയ്യാൻ പലപ്പോഴും മെക്കാനിക്കുകൾ മറന്നേക്കാം. ഇതും എയർബാഗ് ലൈറ്റുകൾ തെളിയാൻ കാരണമാകും.

എയർബാഗിൻ്റെ പ്രവർത്തനം ശരിയായി വരാൻ, ഡ്രൈവർമാരും യാത്രക്കാരും ഡ്രൈവ് ചെയ്യുമ്പോഴോ എയർബാഗുകൾ ഘടിപ്പിച്ച കാറിൽ കയറുമ്പോഴോ സീറ്റ് ബെൽറ്റ് ധരിക്കുന്നത് വളരെ അത്യാവശമാണ്. കാരണം സീറ്റ് ബെൽറ്റ് ധരിച്ചാൽ മാത്രമേ എയർബാഗ് പ്രവർത്തിക്കു. കൂടാതെ, എയർബാഗ് സിസ്റ്റവുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പതിവ് മെയിന്റനൻസ് പരിശോധനകൾ നടത്തുന്നതും വളരെ അത്യാവശമാണ്.

എയർബാഗുകൾ കാര്യമായ സുരക്ഷാ ആനുകൂല്യങ്ങൾ നൽകുന്നുണ്ടെങ്കിലും, തകരാറുള്ള എയർബാഗുകൾ യാത്രക്കാരന് പരിക്കുകളോ മാരകമായ മുറിവുകളോ ഉണ്ടാക്കിയ സന്ദർഭങ്ങളുണ്ട്. അതായത് നിങ്ങൾ വാഹനമോടിക്കുമ്പോൾ പ്രത്യേകിച്ച് സ്ത്രീകൾ വാഹനമോടിക്കുമ്പേആൾ സീറ്റ് ഒരുപാട് മുന്നോട്ട് കയറ്റി ഇടുന്നത് കാണാം. അങ്ങനെ ചെയ്യുമ്പോൾ പെട്ടെന്ന് അപകടം ഉണ്ടാകുമ്പോൾ എയർബാഗ് വിന്യസിക്കുമ്പോൾ മുഖത്തിന് പരിക്കേൽക്കാൻ സാധ്യതയുണ്ട്.

എയർബാഗം സംവിധാനമുളള വാഹനങ്ങളിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളിൽ ഒന്നാണ് ഡാഷ്ബോർഡിൽ കാല് കയറ്റിവെച്ചിരിക്കുക എന്നത്. ഫ്രണ്ട് സീറ്റിൽ ഇരിക്കുന്നവരാണ് പൊതുവേ ഇക്കാര്യം ചെയ്യാറുള്ളത്. ഡാഷ്‌ബോർഡിൽ കാലുകൾ കയറ്റിവെച്ച് സീറ്റ് ചരിച്ചിട്ട് യാത്ര ചെയ്യുന്നത് പലരുടേയും ഒരു ഹോബിയുമാണ്. പക്ഷേ പാസഞ്ചർ-സൈഡ് എയർബാഗുള്ള കാറിൽ ഇത്തരത്തിൽ യാത്ര ചെയ്യുന്നത് അപകടം വരുത്തിവെക്കും. ഇങ്ങനെ യാത്ര ചെയ്യുന്ന സമയത്ത് കാർ അപകടത്തിൽപെട്ടാൽ പാസഞ്ചർ-സൈഡ് എയർബാഗ് വിരിയുന്ന സമയത്ത് കാലുകൾക്ക് ഗുരുതരമായി പരിക്കേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

More from DriveSpark

Article Published On: Tuesday, September 26, 2023, 15:31 [IST]
English summary
Reason behind why airbag light is on in your instrument cluster
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X