കാറിൻ്റെ റൂഫിന് കട്ടി കുറവായത് എന്തുകൊണ്ടാണെന്ന് അറിയാമോ, സംഭവം ഇതാണ്

വാഹനങ്ങളുടെ റൂഫ് എപ്പോഴും അൽപ്പം കട്ടികുറവായിരിക്കും എന്ന് എല്ലാവർക്കും അറിയാമല്ലോ. വാഹനത്തിൻ്റെ ഫ്ലോർ, അതായത് റണ്ണിങ്ങ് ബോർഡ് എപ്പോഴും കട്ടി കൂടുതലായിരിക്കും. വാഹനത്തിൻ്റെ റൂഫിൽ നിങ്ങൾ ശക്തമായി അമർത്തിയാൽ വളയുന്നത് ശ്രദ്ധിച്ചിട്ടുണ്ടല്ലോ, എന്തുകൊണ്ടാണ് നിർമാതാക്കൾ വാഹനത്തിൻ്റെ റൂഫ് ഫ്ലോറിനോളം കട്ടി കൊടുക്കാത്തത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. അതിൻ്റെ കുറച്ച് കാരണങ്ങൾ നിങ്ങളുമായി പങ്കു വയ്ക്കാം.

ആദ്യത്തെ കാരണം എന്ന് പറയുന്നത് ഭാരമാണ്. വാഹനത്തിൻ്റെ ഫ്ലോറിനോളം കട്ടി റൂഫിന് നൽകിയാൽ വാഹനത്തിൻ്റെ ഭാരം വർധിക്കുകയും അത് നിങ്ങളുടെ കാറിൻ്റെ ഇന്ധനക്ഷമതയെയും പെർഫോമൻസിനേയും ബാധിക്കാനുളള കാരണമാകും. എന്ന് കരുതി സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച്ച ഒറു നിർമാതാക്കളും വരുത്തില്ല. ഉദാഹരണമായി നമ്മുടെ മുന്നിൽ ടാറ്റയും, മഹീന്ദ്രയും ഒക്കെ ഉണ്ടല്ലോ.

കാറിൻ്റെ റൂഫിന് കട്ടി കുറവായത് എന്തുകൊണ്ടാണെന്ന് അറിയാമോ

അടുത്ത കാരണമായി പറയുന്നത് കട്ടികൂടിയതും കൂടുതൽ ശക്തവുമായ റൂഫ് നിർമിക്കുന്നതിൻ്റെ ചിലവാണ്. ശക്തമായ റൂഫ് നിർമ്മിക്കുന്നതിന്, കൂടുതൽ മെറ്റീരിയൽ ആവശ്യമാണ്, ഇത് കാറിൻ്റെ വില വർദ്ധിപ്പിക്കും, കാർ നിർമ്മിക്കുന്നതിനൊപ്പം അതിൻ്റെ ചെലവും വാഹന നിർമാതാക്കൾക്ക് നിയന്ത്രിക്കേണ്ടതുണ്ടല്ലോ. അത് പോലെ തന്നെ റൂഫിൻ്റെ ഭാരം കുറച്ചാൽ വാഹനത്തിൻ്റെ ബാലൻസിനും ഗുണം ചെയ്യും.

ഞാൻ മുൻപ് സൂചിപ്പിച്ചത് പോലെ വാഹനത്തിൻ്റെ റൂഫിന് കട്ടി കുറവാണ് എന്ന് കരുതി വാഹനത്തിൻ്റെ സേഫ്റ്റിയെ സംശയിക്കരുതേ. സുരക്ഷിതത്വത്തിന് കോട്ടം തട്ടാത്ത തരത്തിലാണ് റൂഫ് നിർമിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ഒരു അപകടമുണ്ടായാലും നിങ്ങളുടെ സേഫ്റ്റിയാണ് ഏതൊരു വാഹന നിർമാതാക്കളുടേയും മുഖ്യം. ഇപ്പോഴത്തെ വാഹന വിപണിയുടെ ട്രെൻഡ് നോക്കിയാൽ ആളുകൾ വാഹനം വാങ്ങുന്നത് സേഫ്റ്റിക്ക് പ്രാധാന്യെ കൊടുത്ത് കൊണ്ട തന്നെയാണ്.

കാറിൻ്റെ റൂഫിന് കട്ടി കുറവായത് എന്തുകൊണ്ടാണെന്ന് അറിയാമോ

നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ ഫൈവ്-സ്റ്റാർ സേഫ്റ്റി റേറ്റിംഗുമായി വരുന്ന മോഡലുകൾ വാഗ്ദാനം ചെയ്യുന്നത് ടാറ്റ മോട്ടോർസാണ്. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ്, ഗ്ലോബൽ NCAP സേഫ്റ്റി ടെസ്റ്റുകളിൽ വീണ്ടും ഫൈവ് സ്റ്റാർ റേറ്റിംഗ് കൈവരിച്ചിരുന്നു. മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിൽ 34 പോയിൻ്റിൽ 32.22 പോയിൻ്റും ചൈൽഡ് ഒക്കപ്പൻ്റ് പ്രൊട്ടക്ഷൻ ടെസ്റ്റുകളിൽ 49 പോയിൻ്റിൽ 44.52/ പോയിൻ്റുമാണ് ഫൈവ് സ്റ്റാർ റേറ്റിംഗിന് ലഭിച്ചത്.

ക്രാഷ് ടെസ്റ്റ് അസസ്‌മെൻ്റ് ഓർഗനൈസേഷനിൽ നിന്നുള്ള മെച്ചപ്പെടുത്തിയ 2022 പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയാണ് മുഴുവൻ മാർക്കുകളും എന്നത് ഈ നേട്ടത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. 2018 -ൽ, GNCAP -ൽ നിന്ന് ഫൈവ് സ്റ്റാർ റേറ്റിംഗ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ കാറായി ടാറ്റ നെക്‌സോൺ മാറുകയും ചെയ്തിട്ടുണ്ട്. സേഫ്റ്റിയുടെ കാര്യത്തിൽ 20 ലക്ഷം ബജറ്റിൽ വരുന്ന വാഹനങ്ങൾക്ക് ഒരു പുതിയ മാനദണ്ഡം ബ്രാൻഡ് സ്ഥാപിച്ചിരിക്കുകയാണ്.

ഗ്ലോബൽ NCAP പരീക്ഷിച്ച കാറുകളിൽ, മുതിർന്ന യാത്രക്കാർക്ക് 34 -ൽ 33.05 പോയിൻ്റും ചൈൽഡ് ഒക്കപ്പൻ്റ് പ്രൊട്ടക്ഷൻ ടെസ്റ്റുകൾക്ക് 49 -ൽ 45 പോയിൻ്റുമായി ടാറ്റ സഫാരി സ്കോറുകളുടെ കാര്യത്തിൽ മുൻ പന്തിയിലാണ്. ലാൻഡ് റോവറിൻ്റെ D8 ആർക്കിടെക്ചറിൽ നിന്ന് ഉരുത്തിരിഞ്ഞ ഒമേഗ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഇതേ സേഫ്റ്റി മാനദണ്ഡങ്ങൾ ഹാരിയറിനും ഉണ്ട്. ടാറ്റ പഞ്ചും ആൾട്രോസും ഫൈവ് സ്റ്റാർ റേറ്റിംഗുകൾ നേടിയിട്ടുണ്ട്, ALFA (Agile Light Flexible Advanced) പ്ലാറ്റ്‌ഫോമാണ് ഇവയ്ക്ക് അടിവരയിടുന്നത്.

മൈക്രോ എസ്‌യുവിക്ക് മുതിർന്നവരുടെ സേഫ്റ്റിയ്ക്ക് 17 -ൽ 16.45 ഉം കുട്ടികൾക്കുള്ള ഒക്യുപെൻസിയിൽ 49 -ൽ 40.89 ഉം സ്കോർ ചെയ്തിട്ടുണ്ട്. ടാറ്റ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന് മുതിർന്നവരുടെ കാര്യത്തിൽ 17 -ൽ 16.13 പോയിൻ്റും കുട്ടികളുടെ ഒക്ക്യുപ്പൻസി പ്രൊട്ടക്ഷൻ ടെസ്റ്റിൽ 49 -ൽ 29 പോയിൻ്റും ലഭിച്ചു. 2020 -ൽ ടിയാഗോയും ടിഗോറും മുതിർന്നവരുടെ സംരക്ഷണത്തിനായി ഫോർ സ്റ്റാറുകളും കുട്ടികളുടെ സംരക്ഷണത്തിനായി ത്രീ സ്റ്റാറുകളും നേടി. നിങ്ങൾ ഒറു വാഹനം വാങ്ങുമ്പോൾ എന്തിനാണ് പ്രാധാന്യെ നൽകുന്നതെന്ന് ഞങ്ങളുമായി പങ്കുവയ്ക്കാൻ മറക്കരുതേ.

More from DriveSpark

Article Published On: Wednesday, February 28, 2024, 16:46 [IST]
English summary
Reason behind why the roof of a car is not as strong as its floor checkout the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X