വിമാനത്തിനകത്ത് എന്തുകൊണ്ട് മഞ്ഞനിറം പാടില്ല? കാരണം അറിയാം...

വിമാനങ്ങളുടെ അകത്തളങ്ങളില്‍ മഞ്ഞ നിറം ഉപയോഗിക്കാറില്ല. ഇതിന് ശാസ്ത്രീയ ചില കാരണങ്ങളുണ്ട്. അതിനെക്കുറിച്ച് നമുക്ക് വിശദമായി അറിയാം.

വിമാനത്തിനകത്ത് എന്തുകൊണ്ട് മഞ്ഞനിറം പാടില്ല? കാരണം അറിയാം...

നമ്മളെല്ലാവരും ജീവിതത്തില്‍ ഒരിക്കലെങ്കിലും വിമാനത്തില്‍ യാത്ര ചെയ്തിട്ടുണ്ടാകും അല്ലെങ്കില്‍ വിമാനത്തില്‍ യാത്ര ചെയ്യാന്‍ ആഗ്രഹം ഉള്ളില്‍ സൂക്ഷിക്കുന്നവരാകും. വിമാനം എന്ന അത്ഭുത വാഹനം ആകാശത്തിലൂടെ പറക്കുന്നത് കണ്ടാല്‍ ഇപ്പോഴും നമ്മില്‍ പലരും ആകാശത്തേക്ക് നോക്കി നില്‍ക്കും. ഒരു വിമാനം നമ്മള്‍ സാധാരണയായി കാണുന്ന ഒന്നാണ്. എങ്കിലും വിമാനത്തിലുള്ള മിക്ക കാര്യങ്ങളെ കുറിച്ചും നമുക്ക് അറിവ് കാണില്ല. അത്തരത്തില്‍ ഒന്നാണ് വിമാനത്തിനുള്ളില്‍ മഞ്ഞ നിറം എന്തുകൊണ്ടാണ് ഉപയോഗിക്കാത്തതെന്ന്.

വിമാനത്തിനകത്ത് എന്തുകൊണ്ട് മഞ്ഞനിറം പാടില്ല? കാരണം അറിയാം...

നമ്മള്‍ വിമാനത്തില്‍ യാത്ര പറക്കുമ്പോള്‍ ഉള്‍ഭാഗത്തെ സീറ്റുകള്‍, സ്റ്റോറേജ് സ്‌പേസ് തുടങ്ങി എല്ലാം ഒരേ തീമിലായിരിക്കും ഒരുക്കിയിരിക്കുക. അതിന് ഏത് നിറം നല്‍കണമെന്ന കാര്യം എയര്‍ലൈനുകള്‍ വളരെ ശ്രദ്ധിക്കും. അതില്‍ മഞ്ഞ നിറം അടങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കും. ഇതിന് ഒരു കാരണവുമുണ്ട്.

വിമാനത്തിനകത്ത് എന്തുകൊണ്ട് മഞ്ഞനിറം പാടില്ല? കാരണം അറിയാം...

ശാസ്ത്രീയമായി നോക്കിയാല്‍ മഞ്ഞ കണ്ണഞ്ചിപ്പിക്കുന്ന നിറമാണ്. മനുഷ്യ മനസ്സിന് സന്തോഷം പകരുന്ന ഒരു നിറം കൂടിയാണ് മഞ്ഞ. നമ്മള്‍ പുറത്തേക്കിറങ്ങി ചുറ്റിലും നോക്കിയാല്‍ മഞ്ഞ മയമായിരിക്കും. ഇക്കാരണത്താലാണ് ഇന്ത്യയില്‍ ജെസിബി, ട്രക്കുകള്‍, സ്‌കൂള്‍-കോളേജ് വാഹനങ്ങള്‍ എന്നിവയ്ക്ക് മഞ്ഞ നിറം നല്‍കുന്നത്. ആ വാഹനം റോഡിലറങ്ങിയാല്‍ മറ്റ് വാഹനയാത്രക്കാര്‍ക്ക് എളുപ്പം തിരിച്ചറിയാനും സാധിക്കും. ഇതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് അല്‍പ്പം ജാഗ്രത പാലിക്കാനുമാകും.

വിമാനത്തിനകത്ത് എന്തുകൊണ്ട് മഞ്ഞനിറം പാടില്ല? കാരണം അറിയാം...

വിമാനത്തിന്റെ ഉള്‍ഭാഗത്ത് ഇത്തരം മഞ്ഞ നിറം ഉപയോഗിക്കുന്നത് ഒഴിവാക്കാനുള്ള ഒരു പ്രധാന കാരണ കൂടിയാണത്. വിമാന യാത്രക്കിടെ എപ്പോള്‍ വേണമെങ്കിലും അടിയന്തര സാഹചര്യം നേരിടേണ്ടി വരും. അപ്പോള്‍ കണ്ണില്‍ പെടുന്ന എന്തും വിമാനത്തിനുള്ളില്‍ നെഗറ്റീവ് ആയി അനുഭവപ്പെടും.

വിമാനത്തിനകത്ത് എന്തുകൊണ്ട് മഞ്ഞനിറം പാടില്ല? കാരണം അറിയാം...

വിമാനം അപകടകരമായ സാഹചര്യം അഭിമുഖീകരിക്കുമ്പോള്‍ യാത്രക്കാര്‍ അതിനുള്ളിലെ ചില വസ്തുക്കള്‍/സ്ഥലങ്ങള്‍ കണ്ടെത്തി അവിടെ നിന്ന് രക്ഷപ്പെടണം. ഉദാഹരണത്തിന്, എമര്‍ജന്‍സി എക്‌സിറ്റ് ഏരിയ എന്ന് പറയാം. വിമാനം തകരുകയോ അപകടത്തില്‍ പെടുകയോ ചെയ്താല്‍ അതുവഴി ആളുകള്‍ക്ക് രക്ഷപ്പെടാം.

വിമാനത്തിനകത്ത് എന്തുകൊണ്ട് മഞ്ഞനിറം പാടില്ല? കാരണം അറിയാം...

ആ സാഹചര്യത്തില്‍ മഞ്ഞ നിറം കണ്ടാല്‍ ഇത്തരം വസ്തുക്കളോ സ്ഥലങ്ങളോ കണ്ടെത്താന്‍ ബുദ്ധിമുട്ടിയേക്കും. അതുപോലെ വിമാനത്തിന്റെ എമര്‍ജന്‍സിയില്‍ വരുന്ന ഓക്സിജന്‍ മാസ്‌കിനും മഞ്ഞ നിറമാണ്. അടിയന്തര ഘട്ടങ്ങളിലാണ് പൈലറ്റുമാര്‍ യാത്രക്കാരോട് മഞ്ഞ മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെടൂ. എങ്കില്‍ മാത്രമേ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ സാധിക്കൂ. എന്നാല്‍ വിമാനത്തിന്റെ ഇന്റീരിയര്‍ നിറവും മഞ്ഞയാണെങ്കില്‍ മാസ്‌ക് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാകും. ഇതുമൂലം യാത്രക്കാര്‍ വലയുകയും ചെയ്യും.

വിമാനത്തിനകത്ത് എന്തുകൊണ്ട് മഞ്ഞനിറം പാടില്ല? കാരണം അറിയാം...

ഈ സാഹചര്യത്തില്‍ എമര്‍ജന്‍സി വസ്തുക്കളും സ്ഥലങ്ങളും കണ്ണുകള്‍ക്ക് ദൃശ്യമാകുന്നതിന് വേണ്ടി വിമാനത്തിന്റെ ആന്തരിക ഘടന രൂപകല്‍പ്പന ചെയ്യുമ്പോള്‍ മഞ്ഞ നിറം ഇല്ലെന്ന് അവര്‍ ഉറപ്പാക്കും. എല്ലാം മഞ്ഞ നിറമായാല്‍ വിമാനം അടിയന്തിര സാഹചര്യത്തില്‍ പെട്ടാല്‍ ആശയക്കുഴപ്പം ഉണ്ടാക്കും.

വിമാനത്തിനകത്ത് എന്തുകൊണ്ട് മഞ്ഞനിറം പാടില്ല? കാരണം അറിയാം...

യാത്രക്കാര്‍ക്ക് എമര്‍ജന്‍സി വാതിലിലേക്കും മറ്റുമുള്ള ശരിയായ വഴി എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയാതെ വന്നാല്‍ അവരുടെ ജീവന്‍ പോലും അപകടത്തിലാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ മിക്ക എയര്‍ലൈനുകളും അവരുടെ ഇന്റീരിയറില്‍ മഞ്ഞ നിറം ഉപയോഗിക്കില്ല.

വിമാനത്തിനകത്ത് എന്തുകൊണ്ട് മഞ്ഞനിറം പാടില്ല? കാരണം അറിയാം...

എന്നാല്‍ ഇതില്‍ നിന്ന് വിപരീത നയം സ്വീകരിച്ച് 'റയാന്‍ എയര്‍' അവരുടെ വിമാനം രൂപകലപ്പന ചെയ്തപ്പോള്‍ മഞ്ഞ നിറം ഉപയോഗിച്ചു. എന്നാല്‍ ഇപ്പോള്‍ കമ്പനിക്കും മഞ്ഞ നിറം മാറ്റേണ്ടി വന്നു. നിരവധി ഉപഭോക്താക്കള്‍ കമ്പനിയോട് മഞ്ഞ നിറം മാറ്റാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു.

വിമാനത്തിനകത്ത് എന്തുകൊണ്ട് മഞ്ഞനിറം പാടില്ല? കാരണം അറിയാം...

നിലവില്‍ ലോകത്തെ ഭൂരിഭാഗം എയര്‍ലൈനുകളും അവരുടെ അകത്ത് മഞ്ഞ ഉപയോഗിക്കുന്നില്ല. ഈ നിയമം വിമാനത്തിന്റെ ഉള്‍വശത്ത് മാത്രമേ ബാധകമാകൂ. ഏതെങ്കിലും വിമാന കമ്പനിക്ക് പുറംഭാഗത്ത് മഞ്ഞ നിറം നല്‍കാന്‍ പ്രശ്‌നമൊന്നുമില്ല.

More from DriveSpark

Article Published On: Sunday, October 16, 2022, 14:00 [IST]
English summary
Reason behind yellow colour never used in airplane interior
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X