സാധാരണ കാറുകളില്‍ ഫോര്‍മുല വണ്‍ എഞ്ചിന്‍ ഉപയോഗിക്കാത്തതിന് കാരണം

Written By:

ഫോര്‍മുല വണ്‍ കാറുകളുടെ എഞ്ചിന്‍ സാധാരണ കാറുകളില്‍ ഉപയോഗിക്കാത്തത് എന്തുകൊണ്ടാണ്? സ്വന്തമായി ഫോര്‍മുല വണ്‍ കാറുകള്‍ അണിനിരത്തുന്ന കാര്‍ നിര്‍മ്മാതാക്കള്‍ പോലും ഫോര്‍മുല വണ്‍ ശേഷിയുള്ള റോഡ് കാറുകളെ ഇറക്കാന്‍ മടിക്കുന്നു.

ഫോര്‍മുല വണ്‍ ശേഷിയുള്ള കാറുകള്‍ റോഡില്‍ ഇറങ്ങാത്തതിന് കാരണം

ബിഎംഡബ്ല്യും E60 M5, പോര്‍ഷ കറേറ ജിടി, ഫെറാറി F50, മക്‌ലാരന്‍ F1 പോലുള്ള അപൂര്‍വം ചില കാറുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ റോഡ് കാറുകള്‍ക്ക് ഫോര്‍മുല വണ്‍ കരുത്ത് ഇന്നും സ്വപ്‌നങ്ങളില്‍ മാത്രം.

ഫോര്‍മുല വണ്‍ ശേഷിയുള്ള കാറുകള്‍ റോഡില്‍ ഇറങ്ങാത്തതിന് കാരണം

റോഡ് കാറുകളുടെ സാങ്കേതികത ഫോര്‍മുല വണ്‍ കാറുകളില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ തിരിച്ചു സംഭവിക്കാറില്ല. സാധാരണ കാറുകളില്‍ ഫോര്‍മുല വണ്‍ എഞ്ചിന്‍ ഉപയോഗിക്കാത്തതിന് കാരണം —

ഫോര്‍മുല വണ്‍ ശേഷിയുള്ള കാറുകള്‍ റോഡില്‍ ഇറങ്ങാത്തതിന് കാരണം

സ്റ്റാര്‍ട്ട് ചെയ്യാന്‍ ബുദ്ധിമുട്ടാണ്

ആന്തരിക ദഹനയന്ത്രങ്ങളുടെ പരിമിതികളെ പൊളിച്ചെഴുതിയാണ് ഫോര്‍മുല വണ്‍ എഞ്ചിനുകളുടെ ഒരുക്കം. ഫോര്‍മുല വണ്‍ കാറുകളിലുള്ള 1.6 ലിറ്റര്‍ നാലു സ്‌ട്രോക്ക് ടര്‍ബ്ബോചാര്‍ജ്ഡ് 90 ഡിഗ്രി V6 എഞ്ചിന് അനുകൂലമായ സാഹചര്യം നിര്‍ബന്ധമാണ്.

ഫോര്‍മുല വണ്‍ ശേഷിയുള്ള കാറുകള്‍ റോഡില്‍ ഇറങ്ങാത്തതിന് കാരണം

ഉയര്‍ന്ന താപത്തില്‍ മാത്രമെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ആവുകയുള്ളൂ. അതായത് പതിവു പോലെ രാവിലെ കാറില്‍ കയറി ഫോര്‍മുല വണ്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ നടക്കില്ല.

ഫോര്‍മുല വണ്‍ ശേഷിയുള്ള കാറുകള്‍ റോഡില്‍ ഇറങ്ങാത്തതിന് കാരണം

കുറഞ്ഞപക്ഷം എഞ്ചിന്‍ താപം 80 ഡിഗ്രി സെല്‍ഷ്യസില്‍ എത്തണം ഫോര്‍മുല വണ്‍ കാറുകള്‍ സ്റ്റാര്‍ട്ട് ആകാന്‍. ഇതിനു വേണ്ടി പ്രത്യേക പമ്പ് പുറമെ നിന്നും ഘടിപ്പിച്ച് എഞ്ചിനകത്തും റേഡിയേറ്ററിലും ചൂടേറിയ കൂളന്റ് കടത്തിവിടാറാണ് പതിവ്.

ഫോര്‍മുല വണ്‍ ശേഷിയുള്ള കാറുകള്‍ റോഡില്‍ ഇറങ്ങാത്തതിന് കാരണം

റോഡ് കാറുകളില്‍ ഫോര്‍മുല വണ്‍ ശേഷി എന്തുമാത്രം പ്രായോഗികമാണെന്ന് ഈ ഒരൊറ്റ കാര്യം തന്നെ വെളിപ്പെടുത്തും.

ഫോര്‍മുല വണ്‍ ശേഷിയുള്ള കാറുകള്‍ റോഡില്‍ ഇറങ്ങാത്തതിന് കാരണം

കൊക്കില്‍ ഒതുങ്ങാത്ത വില

കുറഞ്ഞത് അമ്പത് കോടി രൂപയെങ്കിലും വേണം ഒരു ശരാശരി ഫോര്‍മുല വണ്‍ എഞ്ചിനെ ഒരുക്കാന്‍. അതുകൊണ്ടു നിര്‍മ്മാതാക്കളെ സംബന്ധിച്ചു റോഡ് കാറില്‍ ഫോര്‍മുല വണ്‍ എഞ്ചിനെ നല്‍കുക ഭീമമായ നഷ്ടക്കച്ചവടമാണ്.

ഫോര്‍മുല വണ്‍ ശേഷിയുള്ള കാറുകള്‍ റോഡില്‍ ഇറങ്ങാത്തതിന് കാരണം

ആറു സിലിണ്ടറുകളില്‍ നിന്നും കരുത്തിന്റെ അവസാന വറ്റും വലിച്ചെടുക്കാന്‍ ഫോര്‍മുല വണ്‍ കാറുകള്‍ക്ക് ശേഷിയുണ്ട്. മര്‍ദ്ദം കൂടിയ വായുവിനാല്‍ പ്രവര്‍ത്തിക്കുന്ന വാല്‍വ്‌ട്രെയിനുകളാണ് ഫോര്‍മുല വണ്‍ എഞ്ചിനില്‍. ഇതും വില കുത്തനെ ഉയര്‍ത്താനുള്ള കാരണമാണ്.

ഫോര്‍മുല വണ്‍ ശേഷിയുള്ള കാറുകള്‍ റോഡില്‍ ഇറങ്ങാത്തതിന് കാരണം

15,000 ആര്‍പിഎമ്മില്‍ (rpm) എഞ്ചിന്‍ പ്രവര്‍ത്തിക്കുന്ന സന്ദര്‍ഭത്തില്‍ എഞ്ചിന്‍ വാല്‍വുകള്‍ അടയ്ക്കാന്‍ മര്‍ദ്ദമേറിയ നൈട്രജനാണ് ഉപയോഗിക്കുന്നത്.

ഫോര്‍മുല വണ്‍ ശേഷിയുള്ള കാറുകള്‍ റോഡില്‍ ഇറങ്ങാത്തതിന് കാരണം

മുന്‍ കാലങ്ങളില്‍ ഓരോ മത്സരത്തിനും ഓരോ പുതിയ എഞ്ചിനെയാണ് ഫോര്‍മുല വണ്‍ സംഘം ഒരുക്കിയിരുന്നത്. അതായത് നാനൂറ് കിലോമീറ്റര്‍ മാത്രമാണ് ഒരു ഫോര്‍മുല വണ്‍ എഞ്ചിന്റെ ആയുസ്.

ഫോര്‍മുല വണ്‍ ശേഷിയുള്ള കാറുകള്‍ റോഡില്‍ ഇറങ്ങാത്തതിന് കാരണം

എന്നാല്‍ ഇന്ന് ഫോര്‍മുല വണ്‍ എഞ്ചിനുകള്‍ക്ക് ആയുര്‍ദൈര്‍ഘ്യം താരതമ്യേന കൂടുതലാണ്. ആയിരം കിലോമീറ്റര്‍ വരെ ഓടാനുള്ള ശേഷി ഇന്നത്തെ ഫോര്‍മുല വണ്‍ കാറുകള്‍ക്കുണ്ട്.

ഫോര്‍മുല വണ്‍ ശേഷിയുള്ള കാറുകള്‍ റോഡില്‍ ഇറങ്ങാത്തതിന് കാരണം

നീണ്ടു പരന്ന കൂളിംഗ്

കൂളിംഗ് സംവിധാനമാണ് ഫോര്‍മുല വണ്‍ എഞ്ചിനുകളുടെ മറ്റൊരു പ്രശ്‌നം. സാധാരണ കാറുകളില്‍ കാണുന്ന മുന്നിലുള്ള റേഡിയേറ്റര്‍ മതിയാകില്ല ഫോര്‍മുല വണ്‍ ശേഷിയുള്ള എഞ്ചിന്.

ഫോര്‍മുല വണ്‍ ശേഷിയുള്ള കാറുകള്‍ റോഡില്‍ ഇറങ്ങാത്തതിന് കാരണം

കണ്ണഞ്ചും വേഗതയിലാണ് ഫോര്‍മുല വണ്‍ എഞ്ചിനില്‍ കരുത്തുത്പാദനം. തത്ഫലമായി പതിന്മടങ്ങ് താപം അതിവേഗം എഞ്ചിനില്‍ സൃഷ്ടിക്കപ്പെടും. അതുകൊണ്ടു താപം നിയന്ത്രിച്ചു നിര്‍ത്താന്‍ കൂടുതല്‍ പ്രതല വിസ്തീര്‍ണമുള്ള റേഡിയേറ്ററുകള്‍ എഞ്ചിന് നിര്‍ബന്ധമാണ്. സാധാരണ കാറുകളില്‍ ഇതു പ്രായോഗികമല്ല.

ഫോര്‍മുല വണ്‍ ശേഷിയുള്ള കാറുകള്‍ റോഡില്‍ ഇറങ്ങാത്തതിന് കാരണം

കണ്ണു തള്ളുന്ന മൈലേജ്

നൂറു ലിറ്റര്‍ പെട്രോള്‍, ഒരു മണിക്കൂറില്‍ ഫോര്‍മുല വണ്‍ കാറുകള്‍ക്ക് നിശ്ചയിച്ചിട്ടുള്ള ഇന്ധനപരിധിയാണിത്. മണിക്കൂറില്‍ നൂറു ലിറ്റര്‍ പെട്രോളിന് മേലെ ഉപയോഗിക്കരുതെന്നാണ് ഫോര്‍മുല വണ്‍ നിയമം.

ഫോര്‍മുല വണ്‍ ശേഷിയുള്ള കാറുകള്‍ റോഡില്‍ ഇറങ്ങാത്തതിന് കാരണം

അതായത് സാധാരണ റോഡില്‍ ഫോര്‍മുല വണ്‍ ശേഷിയുള്ള കാര്‍ അരമണിക്കൂര്‍ ഓടിക്കണമെങ്കില്‍ തന്നെ (മത്സര വേഗതയില്‍) വേണം കുറഞ്ഞത് അമ്പത് ലിറ്റര്‍ പെട്രോള്‍! 225 ലിറ്ററാണ് ഫോര്‍മുല വണ്‍ കാറുകളുടെ പരമാവധി ഇന്ധനശേഷി.

ഫോര്‍മുല വണ്‍ ശേഷിയുള്ള കാറുകള്‍ റോഡില്‍ ഇറങ്ങാത്തതിന് കാരണം

സാധാരണയായി ഓരോ മത്സരത്തിന് ശേഷവും കാറുകളുടെ എഞ്ചിന്‍ ഓയില്‍ സാമ്പിളുകള്‍ അതത് ഫോര്‍മുല വണ്‍ സംഘങ്ങള്‍ പരിശോധിച്ചു വിലയിരുത്തും.

ഫോര്‍മുല വണ്‍ ശേഷിയുള്ള കാറുകള്‍ റോഡില്‍ ഇറങ്ങാത്തതിന് കാരണം

ശേഷം എഞ്ചിന്‍ ഓയിലിനെ അടിസ്ഥാനപ്പെടുത്തിയുള്ള പഠന വിവരം ഇന്ധന കമ്പനിക്ക് ഇവര്‍ കൈമാറും. അടുത്ത തവണ ലഭ്യമാക്കുന്ന ഇന്ധനത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനാണിത്.

കൂടുതല്‍... #off beat
English summary
Why You Can't Put An F1 Engine In A Road Car. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark