ഡോൾഫിനുകൾ ബോട്ടുകളുടെ പിന്തുടരുന്നത് എന്തുകൊണ്ട്?

നമുക്ക് എല്ലാവർക്കും സുപരിചിതവും പ്രിയങ്കരവുമായ ജീവികളിൽ ഒന്നാണ് ഡോൾഫിനുകൾ. പലപ്പോഴും അവയുടെ കളികളും അഭ്യാസങ്ങളും ടെലിവിഷനുകളിലും ഇപ്പോൾ യുട്യൂബിലുമെല്ലാം നാം കാണാറുമുണ്ട്.

ഡോൾഫിനുകൾ ബോട്ടുകളുടെ പിന്തുടരുന്നത് എന്തുകൊണ്ട്?

അതിൽ പലപ്പോഴും ഡോൾഫിനുകളുടെ കൂട്ടം ബോട്ടിന് സമീപം നീന്തുന്ന വീഡിയോകളും നമ്മുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവാം. ഡോൾഫിനുകൾ എന്തിനാണ് ബോട്ടുകളെ പിന്തുടരുന്നത്? അവർക്ക് അത് വെറും വിനോദമാണോ അതോ അതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ?

ഡോൾഫിനുകൾ ബോട്ടുകളുടെ പിന്തുടരുന്നത് എന്തുകൊണ്ട്?

ഡോൾഫിനുകൾ ബോട്ടുകളെ പിന്തുടരുന്നത് എന്തുകൊണ്ടാണെന്നും അവയ്ക്ക് എത്ര വേഗത്തിൽ നീന്താൻ കഴിയുമെന്നും അവ ഏത് തരത്തിലുള്ള ബോട്ടുകളെയാണ് പിന്തുടരുക എന്നതും കണ്ടെത്താം.

ഡോൾഫിനുകൾ ബോട്ടുകളുടെ പിന്തുടരുന്നത് എന്തുകൊണ്ട്?

എന്തുകൊണ്ടാണ് ഡോൾഫിനുകൾ ബോട്ടുകളെ പിന്തുടരുന്നത്?

ഡോൾഫിനുകൾ അവരുടെ ബുദ്ധിശക്തിക്ക് പേരുകേട്ടതാണെങ്കിലും അവയ്ക്ക് ശക്തമായ ജിജ്ഞാസ / ക്യൂരിയോസിറ്റിയും ഉണ്ട്. അവർ ബോട്ടുകളെ പിന്തുടരുന്നതിന്റെ ആദ്യ കാരണം ഇത് തന്നെയാണ്. ഒരു ബോട്ടിന്റെ ചലനം, അതിന്റെ ശബ്ദങ്ങൾ, ജലത്തിലുണ്ടാവുന്ന അസ്വസ്ഥത / ഡിസ്റ്റർബൻസ് എന്നിവ ഡോൾഫിനുകളെ അവരുടെ ആവാസവ്യവസ്ഥയിലെ വിചിത്രമായ വസ്തുവിനെ പരിശോധിക്കാൻ പ്രേരിപ്പിക്കുന്നു.

ഡോൾഫിനുകൾ ബോട്ടുകളുടെ പിന്തുടരുന്നത് എന്തുകൊണ്ട്?

അവർ ബോട്ടിനെ സമീപിക്കുകയും അതിനോട് ചേർന്ന് നീന്തുകയും ഈ അതിവേഗത്തിൽ നീങ്ങുന്ന വസ്തുവിനെ പഠിക്കുകയും ബോട്ട് അല്ലെങ്കിൽ കപ്പലിലുള്ള ആളുകളെ നിരീക്ഷിക്കുകയും ചെയ്യുന്നു. ഒരുപക്ഷെ ആളുകൾ പ്രകമ്പനം സൃഷ്ടിക്കുന്ന ഉച്ചത്തിലുള്ള മ്യൂസിക്ക് പ്ലേ ചെയ്യുന്നുണ്ടാകാം.

ഈ ജീവികൾക്ക് കൂടുതൽ ജിജ്ഞാസയുള്ളതിനാൽ ഈ ആക്ടിവിറ്റികൾ പരിശോധിക്കുന്നത് ചെറുക്കാൻ കഴിയില്ല. മറ്റു ചില കടൽജീവികൾ ഈ ബഹളത്തിൽ നിന്ന് ഒളിക്കാനോ വിട്ടുമാറാനോ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഡോൾഫിനുകൾ നേരെ വിപരീതമാണ് ചെയ്യുന്നത്. അവർ അത് അന്വേഷിക്കാൻ ഇഷ്ടപ്പെടുന്നു!

ഡോൾഫിനുകൾ ബോട്ടുകളുടെ പിന്തുടരുന്നത് എന്തുകൊണ്ട്?

ഡോൾഫിനുകൾ കഴിയുന്നത്ര വേഗത്തിൽ നീന്താൻ ശ്രമിക്കുന്നതിൽ അതിശയിക്കാനില്ല. ഒരു ഡോൾഫിൻ ഒരു ബോട്ടിന്റെ വരവിൽ നീന്തുമ്പോൾ, അതിന്റെ ശരീരം ഓളങ്ങളിൽ കയറ്റി അവയെ സാധാരണയേക്കാൾ വേഗത്തിൽ നീങ്ങാൻ അനുവദിക്കുന്നു. ഉയർന്ന വേഗത കൈവരിക്കുമ്പോൾ അവ അല്പം എനർജി മാത്രമേ ബേൺ ചെയ്യുന്നുള്ളൂ. ഒരു തരത്തിൽ പറഞ്ഞാൽ, ഡോൾഫിനുകൾ ബോട്ടുകളെ പിന്തുടരുമ്പോൾ, അവർക്ക് ഒരു ഫ്രീ റൈഡ് ലഭിക്കുന്നു!

ഡോൾഫിനുകൾ ബോട്ടുകളുടെ പിന്തുടരുന്നത് എന്തുകൊണ്ട്?

അടുത്തതായി ഭക്ഷണമാണ് അവർ ബോട്ടുകളെ പിന്തുടരുന്ന മറ്റൊരു കാരണം. ചിലപ്പോൾ ബോട്ടുകളിലുള്ള ആളുകൾ ഈ റേസിംഗ് ഡോൾഫിനുകളാൽ എന്റർടെയിൻ ചെയ്യപ്പെടുന്നു, അക്കാരണത്താൽ അവർ മത്സ്യം അല്ലെങ്കിൽ മറ്റ് ഭക്ഷണ സാധനങ്ങൾ കടലിലേക്ക് എറിയുന്നു.

ഡോൾഫിനുകൾ ബോട്ടുകളുടെ പിന്തുടരുന്നത് എന്തുകൊണ്ട്?

ഒരു ബോട്ടിനെ പിന്തുടരുന്നതിന് ഡോൾഫിന് ഏതൊരു തരം പ്രതിഫലം ലഭിച്ചുകഴിഞ്ഞാൽ, വലിയ ബോട്ടുകളും ചെറിയ വാട്ടർ വെസലുകളും മറ്റും കാണുമ്പോഴെല്ലാം അവർ ആ പതിവ് ആവർത്തിക്കാൻ സാധ്യതയുണ്ട്. കൂടാതെ, ചിലപ്പോൾ ഒരു ബോട്ട് മത്സ്യങ്ങളെ ഉണർത്തി ഉപരിതലത്തിലേക്ക് ഇളക്കിവിടുന്നു. വെറുതെ ഉല്ലസ്സിക്കാൻ ഇറങ്ങിയ ഒരു ഡോൾഫിനിനുള്ള എളുപ്പമുള്ള ഭക്ഷണമാണിത്.

ഡോൾഫിനുകൾ ബോട്ടുകളുടെ പിന്തുടരുന്നത് എന്തുകൊണ്ട്?

ഡോൾഫിനുകൾക്ക് ഒരു മത്സര വശമുണ്ടെന്ന് നിങ്ങൾക്കറിയാമോ? അവർക്ക് അത്തരമൊരു മനോഭാവവുമുണ്ട്! അവർ ബോട്ടുകൾ പിന്തുടരുന്നതിന്റെ മറ്റൊരു കാരണം ഇതാണ്. ചിലപ്പോൾ വ്യത്യസ്ത ഇനങ്ങളിൽ പെട്ട ഡോൾഫിനുകൾ ഒരേ പോഡിന്റെയോ ഗ്രൂപ്പിലെയോ അംഗങ്ങളായിരിക്കും. സ്പിന്നർ ഡോൾഫിനുകളും പുള്ളി ഡോൾഫിനുകളും ഒരുമിച്ചു കൂടുന്നതായി അറിയപ്പെടുന്നു.

ഡോൾഫിനുകൾ ബോട്ടുകളുടെ പിന്തുടരുന്നത് എന്തുകൊണ്ട്?

അവർ ഒരു ബോട്ടിനെ പിന്തുടരുകയാണെങ്കിൽ, ഈ വ്യത്യസ്‌ത ഇനങ്ങൾ തങ്ങളുടെ ജമ്പ് അല്ലെങ്കിൽ ഡൈവിംഗ് കഴിവുകൾ പരസ്പരം കാണിക്കാൻ ശ്രമിച്ചേക്കാം. ഇതിനെ ഒരു സൗഹൃദമത്സരം എന്ന് വിളിക്കാം. ബോട്ടിലുള്ളവർ കയ്യടിക്കുകയും അവരെ വിളിക്കുകയും അവർക്ക് വളരെയധികം ശ്രദ്ധ നൽകുകയും ചെയ്യുന്നുവെങ്കിൽ, ഡോൾഫിനുകൾ അവരുടെ ഏറ്റവും മികച്ച ജമ്പ്, ഫ്ലിപ്പിംഗ് അഭ്യാസങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. ശ്രദ്ധ ഇഷ്ടപ്പെടുന്ന സൗഹൃദ ജീവികളാണ് ഡോൾഫിനുകൾ.

ഡോൾഫിനുകൾ ബോട്ടുകളുടെ പിന്തുടരുന്നത് എന്തുകൊണ്ട്?

ബോട്ടുകൾ സൃഷ്ടിക്കുന്ന ജലത്തിന്റെ ചലനം, ശബ്ദം, അസ്വസ്ഥത എന്നിവ ഡോൾഫിനുകളിൽ കൗതുകമുണർത്തുന്നു.

ഏത് തരത്തിലുള്ള ബോട്ടുകളാണ് അവർ പിന്തുടരുന്നത്?

ഡോൾഫിനുകൾ എല്ലാ വലുപ്പത്തിലുമുള്ള ബോട്ടുകളെ പിന്തുടരുന്നു. വലിയ ഓളങ്ങൾ സൃഷ്ടിക്കുന്ന ബോട്ടുകൾ അവർക്ക് പ്രത്യേകിച്ചും ആകർഷകമാണ്, കാരണം അവയ്ക്ക് അതിനെ വളരെ അടുത്ത് പിന്തുടരുന്നതിലൂടെ വളരെയധികം വേഗത കൈവരിക്കാനാകും. സ്പീഡ് ബോട്ടുകൾ വളരെയധികം ശബ്ദമുണ്ടാക്കുകയും വെള്ളത്തിലൂടെ വേഗത്തിൽ നീങ്ങുകയും ചെയ്യുന്നു, അതിനാൽ ഈ സ്വിഫ്റ്റ് ജീവികൾക്ക് അവ പ്രിയപ്പെട്ടവരാണ്.

ഡോൾഫിനുകൾ ബോട്ടുകളുടെ പിന്തുടരുന്നത് എന്തുകൊണ്ട്?

വാണിജ്യ മത്സ്യബന്ധന കപ്പലുകളും ഡോൾഫിനുകളെ വശീകരിക്കുന്നു. കപ്പലിലെ ജീവനക്കാർ പിടിക്കുന്ന മത്സ്യം തന്നെയാണ് ഡോൾഫിനുകൾക്കും വിശപ്പടക്കുന്നത്. നിർഭാഗ്യവശാൽ, ഡോൾഫിനുകൾ ഇത്തരത്തിലുള്ള കപ്പലുകളെ ചുറ്റി നോക്കുന്നതിനിടെ ചിലപ്പോൾ മത്സ്യബന്ധന വലകളിൽ കുടുങ്ങുന്നു. ഇത്തരത്തിലുള്ള വലയിൽ കുടുങ്ങിയ ഡോൾഫിൻ ചത്തേക്കാം.

ഡോൾഫിനുകൾ ബോട്ടുകളുടെ പിന്തുടരുന്നത് എന്തുകൊണ്ട്?

ഒരു കൂട്ടം ഡോൾഫിനുകൾ ഒരു തോണിയിലോ തുഴയുള്ള ബോട്ടിലോ മറ്റ് സാവധാനങ്ങളിലോ സഞ്ചരിക്കുന്ന ഒരു കൂട്ടം ആളുകളോട് താൽപ്പര്യം കാണിക്കില്ല. പക്ഷേ, തുഴകൾ വെള്ളത്തിൽ മുങ്ങുന്നത് ശ്രദ്ധിച്ചാൽ അവരുടെ ജിജ്ഞാസ ഏറ്റവും മികച്ചതായിരിക്കാം. അതോടൊപ്പം ആളുകൾ സംസാരിക്കുകയാണെങ്കിലോ വാട്ടർക്രാഫ്റ്റിൽ നിന്ന് സംഗീതം കേൾക്കുന്നുണ്ടെങ്കിലോ, ഈ സമുദ്ര ജിവികൾക്ക് സാഹചര്യം പരിശോധിക്കാനുള്ള ആവേശം വർധിക്കും.

More from DriveSpark

Article Published On: Friday, June 17, 2022, 18:10 [IST]
English summary
Reasons behind dolphins chasing boats
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X