ഇന്ത്യയിൽ ലക്ഷ്വറി കാറുകൾക്ക് പൊള്ളും വില എന്തുകൊണ്ട്?

ലോകത്തിലെ മറ്റ പല രാജ്യങ്ങളേക്കാൾ ഇന്ത്യയിൽ ആഢംബര / ലക്ഷ്വറി കാറുകൾക്ക് പൊതുവേ ഉയർന്ന വിലയാണ് എന്ന് നമ്മിൽ ഭൂരിഭാഗം പേർക്കും അറിയാം. എന്നാൽ എന്തുകൊണ്ടാണ് ഇത്രയും ഉയർന്ന വില നാം നൽകേണ്ടി വരുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?

ഇന്ത്യയിൽ ലക്ഷ്വറി കാറുകൾക്ക് പൊള്ളും വില എന്തുകൊണ്ട്?

പ്രവാസികളായ നമ്മുടെ പല സുഹൃത്തുക്കളും മറ്റ് പല രാജ്യങ്ങളിലും ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഇവിടെ പലപ്പോഴും ഇരട്ടിയിലധികം വില നൽകേണ്ടി വരുന്നു. ഇത് എന്തുകൊണ്ടാണ് എന്ന് നമുക്ക് നോക്കാം.

ഇന്ത്യയിൽ ലക്ഷ്വറി കാറുകൾക്ക് പൊള്ളും വില എന്തുകൊണ്ട്?

അതിനായി നമുക്ക് സുപരിചിതമായ രണ്ട് കാറുകളായ മാരുതി സുസുക്കി ഡിസയറിന്റെയും ടൊയോട്ട കാമ്രിയുടേയും ഉദാഹരണം നമുക്കെടുക്കാം.

ഇന്ത്യയിൽ ലക്ഷ്വറി കാറുകൾക്ക് പൊള്ളും വില എന്തുകൊണ്ട്?

ഇന്ത്യയ്ക്ക് മാരുതി ഡിസയർ എന്താണോ അത് തന്നെയാണ് അമേരിക്കയ്ക്ക് ടൊയോട്ട കാമ്രിയും. എന്നാൽ ഇന്ത്യയിൽ രണ്ട് കാറുകളും രണ്ട് ധ്രുവങ്ങളിലാണ്. ഡിസയർ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സെഡാൻ ആണെങ്കിലും, വളരെ താങ്ങാനാവുന്ന വിലയ്ക്കാണ് എത്തുന്നത്.

ഇന്ത്യയിൽ ലക്ഷ്വറി കാറുകൾക്ക് പൊള്ളും വില എന്തുകൊണ്ട്?

മറുവശത്ത് ഒരു ആഢംബര കാർ തേടുന്നവരെ ലക്ഷ്യം വച്ചുള്ളതാണ് കാമ്രി. ഓരോ മാസവും കാമ്രി ഏകദേശം 100 യൂണിറ്റുകൾ വിൽക്കുമ്പോൾ, ഡിസയർ പ്രതിമാസം 10,000 യൂണിറ്റുകൾ വിൽക്കുന്നു. ഈ വലിയ അസമത്വം വാഹനങ്ങളുടെ വിലയിലേക്ക് ചുരുങ്ങുന്നു.

ഇന്ത്യയിൽ ലക്ഷ്വറി കാറുകൾക്ക് പൊള്ളും വില എന്തുകൊണ്ട്?

ഇനി നമുക്ക് വിലയെക്കുറിച്ച് സംസാരിക്കാം

ഹൈബ്രിഡ് രൂപത്തിലുള്ള ടൊയോട്ട കാമ്രിയുടെ വില ഏകദേശം 27,000 USD (USD -ക്ക് 80 രൂപ നിരക്കിൽ 22 ലക്ഷം രൂപ). യുണൈറ്റഡ് സ്റ്റേറ്റ്സിൽ, നാലിൽ രണ്ട് പേർ ഒരു കാമ്രി ഓടിക്കുന്നു. വിശ്വസനീയവും വളരെ ചുരുങ്ങിയ മെയിന്റനൻസും താരതമ്യേന ചെലവുകുറഞ്ഞതുമായ കാറാണ് ടൊയോട്ട കാമ്രി.

ഇന്ത്യയിൽ ലക്ഷ്വറി കാറുകൾക്ക് പൊള്ളും വില എന്തുകൊണ്ട്?

ഇന്ത്യയിൽ ഇതേ കാറിന്റെ വില 50.53 ലക്ഷം രൂപയാണ്, ഇത് അതിന്റെ യുഎസ് സഹോദരനേക്കാൾ രണ്ടര മടങ്ങ് ചെലവേറിയതാക്കുന്നു. എന്താണ് ഇത്രയും വലിയ വ്യത്യാസത്തിന് പിന്നിൽ? നികുതി/ ടാക്സുകൾ.

ഇന്ത്യയിൽ ലക്ഷ്വറി കാറുകൾക്ക് പൊള്ളും വില എന്തുകൊണ്ട്?

കാമ്രി പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ചതല്ല, പകരം ഇറക്കുമതി ചെയ്ത കംപ്ലീറ്റ്ലി നോക്ഡ് ഡൗൺ (CKD) കിറ്റുകൾ വഴിയാണ് വാഹനം ഇവിടെ അസംബിൾ ചെയ്യുന്നത്. ഇന്ത്യയിൽ പൂർണമായി നിർമിക്കാത്ത എല്ലാ കാറുകൾക്കും ഇന്ത്യൻ സർക്കാർ വലിയ നികുതി ചുമത്തുന്നു.

ഇന്ത്യയിൽ ലക്ഷ്വറി കാറുകൾക്ക് പൊള്ളും വില എന്തുകൊണ്ട്?

ഇനി നികുതി എത്ര മാത്രം എന്ന് നോക്കാം?

CKD കിറ്റ് വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് ടൊയോട്ട ആദ്യം 15 ശതമാനം ഇറക്കുമതി തീരുവ/ ഇംപോർട്ട് ഡ്യൂട്ടി നൽകേണ്ടതുണ്ട്. ഒരു CKD കിറ്റിന്റെ വില 20 ലക്ഷം രൂപയാണെന്ന് നമുക്ക് അനുമാനിക്കാം.

ഇന്ത്യയിൽ ലക്ഷ്വറി കാറുകൾക്ക് പൊള്ളും വില എന്തുകൊണ്ട്?

ഇംപോർട്ട് ഡ്യൂട്ടി ചേർത്ത് കഴിഞ്ഞാൽ CKD കിറ്റിന് 23 ലക്ഷം രൂപയാവും. തുടർന്ന് സർക്കാർ I-GST (ഇന്റഗ്രേറ്റഡ് ഗുഡ്സ് & സർവീസസ് ടാക്സ്) -യുടെ രൂപത്തിൽ 18 ശതമാനം മറ്റൊരു നികുതി ചുമത്തുന്നു. ഇത്രയും ടാക്സ് അടയ്ക്കുന്നത് ടൊയോട്ട കാറിന്റെ അസംബ്ലി ആരംഭിക്കുന്നതിന്റെ മുമ്പാണ് എന്ന് ശ്രദ്ധിക്കണം.

ഇന്ത്യയിൽ ലക്ഷ്വറി കാറുകൾക്ക് പൊള്ളും വില എന്തുകൊണ്ട്?

കാർ നിർമ്മിച്ച് / അസംബിൾ ചെയ്ത് ഫാക്ടറിയിൽ നിന്ന് ഡെസ്പാച്ച് ചെയ്തു കഴിഞ്ഞാൽ, സർക്കാർ GST എന്ന പേരിൽ മറ്റൊരു നികുതി ഈടാക്കുന്നു: ഇത്തവണ ചുമത്തുന്ന GST -ൽ രണ്ട് ഘടകങ്ങൾ ഉൾപ്പെടുന്നു. ഒന്നാം ഘടകം 28 ശതമാനം നികുതിയാണ് (കാറുകളെ ആഢംബര വസ്തുക്കളായി തരംതിരിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന GST ബ്രാക്കറ്റ്).

ഇന്ത്യയിൽ ലക്ഷ്വറി കാറുകൾക്ക് പൊള്ളും വില എന്തുകൊണ്ട്?

1,500 സിസിക്ക് മുകളിലുള്ള എഞ്ചിൻ ഡിസ്പ്ലേസ് ചെയ്യുന്ന സാമാന്യം വലിയ കാർ ആയതിനാൽ, അതിന് 15 ശതമാനം സെസ് കൂടി ബാധകമാണ്. ഇത് മൊത്തം GST 43 ശതമാനമായും കാമ്‌റിയുടെ വില 38.8 ലക്ഷത്തിലേക്കും എത്തിക്കുന്നു.

ഇന്ത്യയിൽ ലക്ഷ്വറി കാറുകൾക്ക് പൊള്ളും വില എന്തുകൊണ്ട്?

കാർ പിന്നീട് ഫാക്ടറി വിട്ട് ഷോറൂമിലേക്ക് പോകുന്നു, അവിടെ നിന്ന് ഉപഭോക്താക്കൾ അത് വാങ്ങുന്നു. അത്തരത്തിൽ ഒരു വ്യക്തി കാമ്രി വാങ്ങുമ്പോൾ, ഒരു വലിയ നികുതി കൂടി പിന്നാലെ വരുന്നു. റോഡ് ടാക്സ് എന്ന വമ്പൻ! ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ വ്യത്യസ്ത റോഡ് ടാക്സുകളാണ് ഈടാക്കുന്നത്, ഇപ്പോൾ ഡൽഹി, നമ്മുടെ ദേശീയ തലസ്ഥാനം പരിഗണിക്കാം.

ഇന്ത്യയിൽ ലക്ഷ്വറി കാറുകൾക്ക് പൊള്ളും വില എന്തുകൊണ്ട്?

ഡൽഹി ഏകദേശം 10.6 ശതമാനം റോഡ് ടാക്‌സ് ഈടാക്കുന്നു, ഇത് കാറിന്റെ വില 42.9 ലക്ഷം രൂപയായി ഉയർത്തുന്നു. തുടർന്ന് നിങ്ങൾക്ക് സോർസിൽ ഒരു ശതമാനം നികുതി പിരിവ് (TCS), ഇൻഷുറൻസ് (ഏകദേശം രണ്ട് ലക്ഷം രൂപ) എന്നിങ്ങനെയുള്ള മറ്റ് ചാർജുകളും നൽകേണ്ടി വരുന്നു.

ഇന്ത്യയിൽ ലക്ഷ്വറി കാറുകൾക്ക് പൊള്ളും വില എന്തുകൊണ്ട്?

ഏകദേശം 45.3 ലക്ഷം രൂപയാണ് കാറിന്റെ വില. ടൊയോട്ട കാമ്രി, സ്‌കോഡ സൂപ്പർബ് തുടങ്ങിയ ആഢംബര കാറുകൾ ഉഫഭോക്താക്കളായ നിങ്ങളിലേക്ക് എത്തുന്നതിനുമുമ്പ് ഏകദേശം 120 ശതമാനം വില വീണ്ടും കൂടും.

ഇന്ത്യയിൽ ലക്ഷ്വറി കാറുകൾക്ക് പൊള്ളും വില എന്തുകൊണ്ട്?

CBU ഇറക്കുമതി കാറുകളുടെ വില

കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റുകളായി (CBU) പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന കാറുകളുടെ കാര്യത്തിൽ, നികുതി ഇതിലും കൂടുതലാണ്. ഈ കാറുകളുടെ ഇറക്കുമതി തീരുവ / ഇംപോർട്ട് ഡ്യൂട്ടി എന്നത് മാത്രം 100 ശതമാനം ആണ്. മറ്റ് നികുതികൾ ഇറക്കുമതി തീരുവയ്ക്ക് മുകളിലാണ്.

ഇന്ത്യയിൽ ലക്ഷ്വറി കാറുകൾക്ക് പൊള്ളും വില എന്തുകൊണ്ട്?

ഇന്ത്യയിൽ വിറ്റഴിക്കുന്ന നിരവധി ആഢംബര കാറുകൾ ഒരു കോടി രൂപയ്ക്ക് മുകളിലേക്കെത്തുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ നിങ്ങൾക്ക് മനസിലായി കാണും എന്ന് വിശ്വസിക്കുന്നു.

More from DriveSpark

Article Published On: Tuesday, June 21, 2022, 14:48 [IST]
English summary
Reasons for high costs for luxury cars in india explained in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X