ബ്രേക്ക് ചെയ്യുമ്പോൾ സ്റ്റീയറിങ്ങിൽ വിറയലുണ്ടോ; സൂക്ഷിക്കണം കാരണമിതാണ്

നിങ്ങൾ വാഹനത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ ബ്രേക്ക് ചെയ്യേണ്ട അവസ്ഥ വരുമ്പോൾ പെട്ടെന്ന് നിങ്ങളുടെ സ്റ്റിയറിങ്ങിൽ ഒരു വിറയൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിൻ്റെ കാരണം എന്താണെന്ന് അറിയാമോ, നിങ്ങൾക്ക് എപ്പോഴെങ്കിലും അത്തരത്തിൽ അനുഭവപ്പെട്ടിട്ടുണ്ട് എങ്കിൽ നിങ്ങൾ തീർച്ചയായും ഇത് വായിക്കാതെ പോകരുത്.

മോട്ടോർ മൗണ്ട് കേടുപാട് സംഭവിക്കുക, റിമുകൾ വളയുക, മോശം സിവി ജോയിന്റുകൾ അല്ലെങ്കിൽ അയഞ്ഞ നട്ടുകൾ എന്നിങ്ങനെ നിരവധി കാരണങ്ങളാൽ സ്റ്റിയറിംഗ് കോളത്തിൽ വിറയലുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഈ പ്രശ്‌നങ്ങളൊന്നും ബ്രേക്ക് ചവിട്ടുമ്പോൾ മാത്രം സ്റ്റിയറിംഗ് വീൽ വിറയ്ക്കാനുളള പ്രധാന കാരണങ്ങിൽ ഉൾപ്പെടുന്നില്ല.

ബ്രേക്ക് ചെയ്യുമ്പോൾ സ്റ്റീയറിങ്ങിൽ വിറയലുണ്ടോ; സൂക്ഷിക്കണം കാരണമിതാണ്

സാധാരണയായി റോട്ടറുകളുടെ പ്രശ്നമായിട്ടാണ് ഇത് കാണുന്നത്. എന്താണ് റോട്ടറുകൾ എന്ന് നിങ്ങളിൽ ചിലർക്കെങ്കിലും അറിയാമായിരിക്കും, എന്നാലും പറയാം, നിങ്ങളുടെ കാർ നിർത്തുന്നതിന് ബ്രേക്ക് പാഡുകൾ മുറുകെ പിടിക്കുന്ന ഡിസ്കുകളെയാണ് റോട്ടറുകൾ എന്ന് പറയുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവ വാഹനത്തിൻ്റെ ബ്രേക്കുകളിൽ വളരെ പ്രധാനമാണ്.

റോട്ടറുകൾ സാധാരണയായി ലോഹം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, നിങ്ങളുടെ വാഹനത്തിന്റെ നിർമ്മാണവും മോഡലും അനുസരിച്ച് ഒരു പ്രത്യേക വീതിയിലും വലിപ്പത്തിലുമായിരിക്കും പ്രവർത്തിക്കുന്നത്. നിങ്ങൾ ബ്രേക്കുകൾ പ്രയോഗിക്കുമ്പോൾ, റോട്ടറുകൾ ചൂടാകുകയും അത് സുഗമമായി സ്റ്റോപ്പിനായി അതിന്റെ ഉപരിതലത്തിലുടനീളം തുല്യമായി നൽകുകയാണ്. റോട്ടറുകൾ കാലക്രമേണ ക്ഷയിച്ചുപോകുന്ന വസ്തുവാണ്.

ബ്രേക്ക് ചെയ്യുമ്പോൾ സ്റ്റീയറിങ്ങിൽ വിറയലുണ്ടോ; സൂക്ഷിക്കണം കാരണമിതാണ്

ബ്രേക്കിംഗ് സമയത്ത് വൈബ്രേറ്റ് ചെയ്യുന്ന സ്റ്റിയറിംഗ് വീലിന് പരിഹാരം കണ്ടെത്തുന്നതിന് ആദ്യം ഇതിൻ്റെ കാരണമാണ് കണ്ടുപിടിക്കേണ്ടത്. ഇത് മിക്കവാറും എല്ലായ്‌പ്പോഴും റോട്ടറുകളുടെ പ്രശ്‌നം മൂലമാണ് സംഭവിക്കുന്നത്. റോട്ടറുകൾക്ക് പ്രശ്നമുണ്ടെങ്കിൽ ബ്രേക്ക് ചെയ്യുമ്പോൾ മാത്രമല്ല എല്ലായ്പ്പോഴും ഒരു വിറയൽ ഉണ്ടാകും.

ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനായി പൊതുവെ കുറഞ്ഞ ഹെവി മെറ്റലുകൾ ഉപയോഗിച്ച് രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ കാറുകളിൽ വാർപ്പ്ഡ് റോട്ടറുകൾ കൂടുതൽ പ്രശ്‌നമുണ്ടാക്കുന്നു. പഴയ കാറുകൾക്ക് സാധാരണയായി കട്ടിയുള്ളതും ഭാരമേറിയതുമായ റോട്ടറുകൾ ഉണ്ട്, അവ വളച്ചൊടിക്കാൻ സാധിക്കാത്തതും കൂടുതൽ നാളുകൾ നീണ്ടുനിൽക്കുന്നതുമാണ്.

ബ്രേക്ക് ചെയ്യുമ്പോൾ സ്റ്റിയറിംഗ് വീൽ കുലുങ്ങുകയാണെങ്കിൽ ഡ്രൈവ് ചെയ്യുന്നത് സുരക്ഷിതമാണോ എന്ന് എല്ലാവർക്കുമൊരു സംശയമുണ്ട്. നിങ്ങൾ വാഹനം ബ്രേക്ക് ചെയ്യുമ്പോൾ സ്റ്റിയറിംഗ് വീൽ വിറച്ചാൽ, നിങ്ങൾക്ക് ഉടൻ തന്നെ ഒരു മെക്കാനിക്കിനെ കാണിക്കുന്നതാണ് വളരെ നല്ലത്. തെറ്റായി ഇറുകിയ റോട്ടറുകൾ മൂലമുണ്ടാകുന്ന പ്രശ്‌നമാണെങ്കിൽ, നിങ്ങൾക്ക് കുറച്ച് സമയത്തേക്ക് - മാസങ്ങളോ ഒരുപക്ഷേ വർഷങ്ങളോ പോലും - അവഗണിക്കുന്നത് കൊണ്ട് കുഴപ്പമില്ലായിരിക്കാം. അയഞ്ഞ ലഗ് നട്ട്‌സ് മൂലമാണ് പ്രശ്‌നം ഉണ്ടാകുന്നതെങ്കിൽ ഒരിക്കലും അത് അവഗണിക്കരുത്.

പുതിയതായി വാഹനം വാങ്ങുന്ന വ്യക്തികളാണ് നിങ്ങളെങ്കിൽ വാഹനത്തെ കുറിച്ച നന്നായി പഠിക്കാനുളള സമയം കണ്ടെത്തണം. നിങ്ങളുടെ വാഹനത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടാകുക. നിങ്ങള്‍ പതിവായി റോഡില്‍ വാഹനമോടിക്കാന്‍ തുടങ്ങുമ്പോള്‍ വാഹനത്തിലെ വിവിധ ബട്ടണുകള്‍, ഫീച്ചറുകള്‍, പ്രവര്‍ത്തനക്ഷമത എന്നിവയെക്കുറിച്ച് നിങ്ങള്‍ പരിചിതരാണെന്ന് ഉറപ്പാക്കുക. ബ്രേക്ക്, ആക്സിലറേറ്റര്‍, ക്ലച്ച് എന്നിവയെക്കുറിച്ചും അവ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നതെന്നതിനെക്കുറിച്ചും എല്ലായ്‌പ്പോഴും ശരിയായ ധാരണ ഉണ്ടായിരിക്കുക.

കാലിന്റെ നിയന്ത്രണങ്ങള്‍ ഇടതുവശത്ത് നിന്ന് എബിസി (ആക്‌സിലറേറ്റര്‍, ബ്രേക്ക്, ക്ലച്ച്) ആണെന്നും ഓര്‍ക്കണം. വൈവിധ്യമാര്‍ന്ന ഗിയര്‍ പൊസിഷനുകളും നോബും നിങ്ങള്‍ക്ക് പരിചിതമായിരിക്കണം. ഓരോ വാഹനവും ഇരിപ്പിട ക്രമീകരണത്തിന് അതിന്‍േറതായ സംവിധാനത്തോടെയാണ് വരുന്നതെന്ന് പുതിയ ഡ്രൈവര്‍മാര്‍ അറിഞ്ഞിരിക്കണം. ഇത് സീറ്റ് ആംഗിള്‍ ക്രമീകരിക്കാന്‍ സഹായിക്കുന്നു.

എല്ലാ ഫംഗ്ഷനുകളും, ഗിയര്‍ ലിവര്‍, സ്റ്റിയറിംഗ്, മറ്റ് ആവശ്യങ്ങള്‍ എന്നിവ നിര്‍വഹിക്കാന്‍ കഴിയുന്ന സ്ഥാനം വേഗത്തില്‍ കണ്ടെത്തുന്നുവെന്ന് ഉറപ്പാക്കുക. തുടയോ പിന്‍ഭാഗമോ അമിതമായി ആയാസപ്പെടാത്ത വിധത്തില്‍ ഇരിപ്പിടം ശരിയായി ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം. ഗിയര്‍ ലിവര്‍, സ്റ്റിയറിംഗ്, പെഡലുകള്‍ എന്നിവ നിങ്ങള്‍ നല്‍കുന്ന ഇന്‍പുട്ടുകളെ ആശ്രയിച്ചിരിക്കും പ്രവര്‍ത്തിക്കുക. ഓരോ ഭാഗത്തിനും ആവശ്യമായ ശരിയായ ഇന്‍പുട്ട് കണ്ടെത്തുക. എല്ലായ്‌പ്പോഴും ചെറിയ രീതിയില്‍ ആരംഭിക്കുന്നതാണ് നല്ലത്.

പെട്ടെന്നുള്ള ഇന്‍പുട്ടുകള്‍ അപകടകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാം. കൃത്യമായ പരിശീലനം നിങ്ങളെ ഏതു സാഹചര്യത്തെയും നേരിടാന്‍ പ്രാപ്തരാക്കും. അപകടങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ സമര്‍ത്ഥമായും ഉദാരമായും ഹോണും ഇന്‍ഡിക്കേറ്ററും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. സിഗ്‌നലുകളിലും തിരക്കേറിയ ട്രാഫിക്കിലും വെറുതെ ഹോണ്‍ മുഴക്കരുത്. നിങ്ങള്‍ വളവുകളില്‍ നിന്നും തിരിയുന്ന സമയത്തും റോഡിലെ വരി മാറുമ്പോഴും ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കാന്‍ മറക്കരുത്.

More from DriveSpark

Article Published On: Tuesday, October 17, 2023, 17:50 [IST]
English summary
Reasons for steering wheel shake when braking details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X