അതിർത്തിയിൽ പാക്‌നീക്കം ശക്തം; എങ്ങും വലിഞ്ഞുകേറുന്ന ജിപ്സി ഒഴിവാക്കാൻ കരസേനയ്ക്കാകുമോ?
1984-ൽ ഇന്ത്യൻ കരസേനയുടെ സേവനമാരംഭിച്ച ജിപ്സി എന്നും സൈനികരുടെ പ്രിയ വാഹനമായതെങ്ങനെ?
ഭൂപ്രകൃതി ഏതുമായിക്കോട്ടെ നിഷ്‌പ്രയാസം ചെന്നാത്താവുന്നതുകൊണ്ടും കരുത്തിന്റെ പ്രതീകമായതുകൊണ്ടും മാരുതി ജിപ്‌സി തന്നെ ഇന്ത്യൻ സൈനികരുടെ എക്കാല്ലത്തേയും പ്രിയവാഹനം. എസ്‌യുവി രംഗത്ത് മികവും കരുത്തുമേറിയ നിരവധി വാഹനങ്ങൾ അവതരിച്ചിട്ടുകൂടിയും ജിപ്സിയെ കൈവെടിയാൻ ഒരിക്കലും സൈന്യം തയ്യാറായില്ല.

ഇന്നത്തെ എസ്‌യുവികളിലുള്ള ഏസി, പവർവിന്റോ, പവർ സ്റ്റിയറിംഗ് എന്നീ നൂതന സവിശേഷതകൾ പോയിട്ട് അവശ്യംവേണ്ട സൗകര്യങ്ങളൊന്നുമില്ലാത്ത വാഹനമാണ് ജിപ്സി എങ്കിൽകൂടിയും സൈനികർക്ക് പ്രിയം ജിപ്സി തന്നെ.

രൂപഭംഗി, യാത്രാസുഖം എന്നിവയുടെ കാര്യത്തിലും ജിപ്സി മുൻപന്തിയിലല്ല എന്നിട്ടും കരസേന എന്തുകൊണ്ട് ജിപ്സിയെ തഴയുന്നില്ല എന്നകാര്യം ചർച്ച ചെയ്യാം.

1984 ലാണ് മാരുതി ജിപ്സി ആദ്യമായി ഇന്ത്യൻ സൈനിക സേവനത്തിൽ പങ്കാളിയായത്. അന്നുതൊട്ട് ഇന്നുവരെ ജിപ്സിയുടെ സ്വയംസന്നദ്ധത പ്രകടിപ്പിച്ചുകൊണ്ടുള്ള സേവനം തുടർന്നു കൊണ്ടേയിരിക്കുന്നു.

ഏതു മുക്കിലും മൂലയിലും വലിഞ്ഞുകേറാമെന്ന ജിപ്സിയുടെ ഓഫ് റോഡ് സവിശേഷത തന്നെയാണ് സൈന്യത്തിന്റെ പ്രിയവാഹനമായി ഇന്നും ജിപ്സി തുടരാനുള്ള കാരണം.

ചെങ്കുത്തായ കയറ്റങ്ങളും അനായസം കീഴടക്കുന്ന ഈ പ്രതാപിയെ എടുത്തുയർത്തി നിലത്തിട്ടാൽ പോലും ഒരു തകരാറും സംഭവിക്കില്ല. അത്ര കരുത്തേറിയതാണ് ജിപ്സിയുടെ ബോഡി. പരിമിത സൗകര്യങ്ങൾ മാത്രമുള്ള ജിപ്സിക്ക് മറ്റ് എസ്‌യുവികളേക്കാൾ ഭാരം കുറവാണെന്നുള്ളതാണ് മറ്റൊരു സവിശേഷത.

ഏതു പ്രദേശത്തിനു മുന്നിലും മുട്ടുമടക്കാത്ത കരുത്ത് തെളിയിച്ചിട്ടുള്ള എൻജിൻ യുദ്ധവേളകളിൽ തികച്ചും അനുയോജ്യമായ വാഹനമെന്ന പേരും ജിപ്സിക്ക് നേടികൊടുത്തിട്ടുണ്ട്. 1298സിസി 4 സിലിണ്ടർ എൻജിൻ 80 ബിഎച്ച്പി കരുത്താണ് സൃഷ്ടിക്കുന്നത്.

വേണമെങ്കിൽ എൻജിൻ ട്യൂൺചെയ്ത് കൂടുതൽ കരുത്തുറ്റതാക്കാനും സാധിക്കും. കൂടാതെ യുദ്ധവേളകൾക്കും മറ്റാവശ്യങ്ങൾക്കും അനുസരിച്ച് രൂപമാറ്റം വരുത്താമെന്നുള്ളതാണ് ജിപ്സിയുടെ മറ്റൊരു സവിശേഷത. ഹാർഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് എന്നിവയോടെയുള്ള ജിപ്സി ടോപ്പില്ലാതെയും ഉപയോഗിക്കാവുന്നതാണ്.

ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഫോർ വീൽ ഡ്രൈവ് വാഹനവുമായതുകൊണ്ട് തന്നെ പർവത നിരകളിലും മറ്റും അടിതട്ടാതെ ഓടിക്കുവാൻ സാധിക്കും.

മാത്രമല്ല പർവതനിരകളിൽ 30 ഡിഗ്രി താഴ്ന്ന ഊഷ്മാവിലും 3 അടി കനത്തിലുള്ള മഞ്ഞുപാളികളിൽ കൂടിയും അനായാസമോടാൻ ജിപ്സിക്ക് സാധിക്കും.

ഒരു ജിപ്സിയുടെ ലൈഫ് ടൈം എന്നുപറയുന്നത് 1.2 ലക്ഷം കിലോമീറ്ററുകളാണ്. അതായത് ദില്ലിയും ചിക്കാഗോയും തമ്മിലുള്ള ദൂരം.

ഭാരമേറുന്നതിനനുസരിച്ച് നിയന്ത്രണം വർധിക്കുന്ന ജിപ്സിയ്ക്ക് 200 കിലോഗ്രാമിലധികമുള്ള ഭാരവും അനായാസം വഹിക്കാൻ സാധിക്കും. ഭാരം കൂടിയാൽ തന്നേയും ജിപ്സി ഓടിക്കുമ്പോൾ ഒരു പ്രയാസവും നേരിടുകയില്ല. ഇക്കാരണത്താലാണ് ഭാരമേറിയ ആയുധങ്ങളും സൈനികരേയും വഹിച്ച് ഒരിടത്തുനിന്നു മറ്റൊരിടത്തേക്കുള്ള യാത്രയ്ക്ക് ജിപ്സി ഉപയോഗിക്കുന്നത്.

മഹീന്ദ്ര സ്കോർപിയോ, ടാറ്റ സഫാരി മോഡലുകൾ സ്വീകാര്യമാണെന്നു വ്യക്തമായതിനു ശേഷവും വാർധ്യകത്തിലേക്ക് നീങ്ങിയ ഈ പഴയ പോരാളി ജിപ്സിയെ കൈവെടിയാൻ കരസേന തയ്യാറല്ല. അതുകൊണ്ട് തന്നെ കരസേന കൂടുതൽ ജിപ്സികൾ മാരുതിയിൽ നിന്നു വാങ്ങിച്ചിട്ടുമുണ്ട്.

പരമാവധി 500 കിലോഗ്രാം വരെ വഹിക്കാവുന്ന ജി എസ് 500 എന്ന വിഭാഗത്തിൽ പെടുന്ന പുതിയ ജിപ്സി വരെ മാരുതിയിൽ നിന്നും സൈന്യം സ്വന്തമാക്കിയിട്ടുണ്ട്.

ഉപകരണ നീക്കങ്ങൾ പോലുള്ള സൈനികാവശ്യങ്ങൾക്ക് പിൻഭാഗത്ത് പ്രത്യേക ഹുക്ക് പോലുള്ള അനുബന്ധ സൗകര്യങ്ങൾ സഹിതമാണ് സൈന്യത്തിനായി മാരുതി ജിപ്സി നിർമിച്ചുനൽകുന്നത്.

ജിപ്സിക്കൊരിക്കലും അടിപതറില്ലെന്ന ഉറച്ച വിശ്വാസത്തിൽ തന്നെ നഗരവീഥികൾക്കു പുറമെ പർവത മേഖലകളിലും മരുഭൂമിയിലുമൊക്കെ സൈന്യം ജിപ്സി ഉപയോഗിച്ചു വരുന്നുണ്ട്.

അതിനിടെ 800 കിലോഗ്രാം ഭാരം വഹിക്കാവുന്ന വാഹനങ്ങൾക്കായി സർക്കാർ ജി എസ് 800 എന്ന പുതിയ വിഭാഗം സൃഷ്‍ടിച്ചിരുന്നു. എയർ കണ്ടീഷനിങ് പോലുള്ള സൗകര്യങ്ങൾ സഹിതമുള്ളതാണ് ജി എസ് 800 വിഭാഗം. അപ്പോഴും ജി എസ് 500 വിഭാഗവും ജിപ്സിയും സേവനം തുടരുമെന്നാണ് വിലയിരുത്തൽ.

രാത്രിക്കാല പാക് നീക്കം ഇനി അസംഭവ്യം; ഭീകർക്കെതിരെ തീതുപ്പാൻ അപകടം പിടിച്ച യുദ്ധടാങ്കുകളുമായി ഇന്ത്യ
പാക്-ചൈന അന്തകനായി ഇന്ത്യ അതീവരഹസ്യമായി ഇറക്കിയ ആണവ അന്തർവാഹിനി


Click it and Unblock the Notifications








