വീട്ടമ്മമാരുടെ കണ്ണിലുണ്ണിയായ സീരിയൽ നടി; പുത്തൻ കാറിൽ ചെയ്തിരിക്കുന്ന മോഡിഫിക്കേഷൻ കണ്ടോ

കേരളത്തിലെ സീരിയൽ പ്രേക്ഷകരുടെ ഇടയിലെ പ്രിയപ്പെട്ട നടിയാണ് റബേക്ക സന്തോഷ്. സ്വന്തം കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് വീട്ടമ്മമാർ റബേക്കയെ കാണുന്നത്. താരം ഒരു തികഞ്ഞ വാഹനപ്രേമി കൂടിയാണ്. അടുത്തിടെ താരം മഹീന്ദ്രയുടെ കിടിലൻ ഇലക്ട്രിക് മോഡലായ BE6 സ്വന്തമാക്കിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താരവും വാഹനവും വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ടാങ്കോ റെഡ് എന്ന നിറമാണ് താരം തെരഞ്ഞെടുത്തിരുന്നത്. ഇപ്പോൾ താരം തൻ്റെ കാറിന് ഒരു മാറ്റ് ഫിനിഷ് റെഡ് നൽകിയിരിക്കുകയാണ്. വാഹനത്തിൻ്റെ എക്സ്റ്റീരിയറിൽ പെയിൻ്റ് പ്രൊട്ടക്ഷൻ ഫിലിം ഉപയോഗിച്ചാണ് വാഹനത്തിൻ്റെ നിറം കൂടുതൽ ഭംഗിയാക്കിയിരിക്കുന്നത്.

താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കേരളത്തിലെ തന്നെ ഏറ്റവും മികച്ച പിപിഎഫ് ഷോറൂമായ Mr Gubot-ലാണ് വർക്ക് നടത്തയിത്. നിരവധി സെലിബ്രിറ്റികൾ മഹീന്ദ്ര be6 സ്വന്തമാക്കുന്നുണ്ട്. ഇവിയുടെ ബേസ് പായ്ക്ക് വൺ വേരിയന്റിന് 18.90 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. തുടർന്നുവരുന്ന പായ്ക്ക് വൺ എബോവ്, പായ്ക്ക് ടു വേരിയന്റുകൾക്ക് യഥാക്രമം 20.50 ലക്ഷം രൂപയും 21.90 ലക്ഷം രൂപയുമാണ് എക്‌സ്ഷോറൂം വില വരുന്നത്.

rebecca santhosh be6 with matte red finish

പാക്ക് ത്രീ സെലക്ട്, പാക്ക് ത്രീ വേരിയന്റുകൾക്ക് യഥാക്രമം 24.50 ലക്ഷം രൂപയും 26.90 ലക്ഷം രൂപയും വിലയുണ്ട്. മഹീന്ദ്ര BE6 ഇവിയുടെ പാക്ക് ത്രീ വേരിയന്റിന് മാത്രമേ 79 kWh ബാറ്ററി പായ്ക്ക് ഉള്ളൂ, ബാക്കിയുള്ള വേരിയന്റുകൾക്ക് 59 kWh ബാറ്ററി ഓപ്ഷനാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ചെറിയ ശേഷിയുള്ള മോഡലുകൾ സിംഗിൾ ചാർജിൽ 556 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമ്പോൾ ഉയർന്ന ശേഷിയുള്ളവ ഫുൾ ചാർജിൽ 682 കിലോമീറ്റർ റേഞ്ചാണ് നൽകുകയെന്നും കമ്പനി വിശദീകരിച്ചിട്ടുണ്ട്.

ഇനി പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ BE 6 ഇലക്ക്ട്രിക് എസ്‌യുവിയുടെ താഴ്ന്ന വേരിയന്റുകളിൽ 228 bhp കരുത്തിൽ പരമാവധി 380 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഒരുക്കുന്നത്. അതേസമയം ഉയർന്ന വേരിയന്റുകളിൽ 282 bhp പവറിൽ 380 Nm torque വരെ നൽകുന്ന കഴിവുള്ള മോട്ടോറുമാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറയുന്നു. മഹീന്ദ്രയുടെ രണ്ട് ഇലക്ട്രിക് എസ്‌യുവികളും ഫീച്ചറുകളുടെ കാര്യത്തിൽ വളരെ മികച്ചതാണ്.

ഈ എസ്‌യുവികളുടെ ഏറ്റവും ഉയർന്ന ശ്രേണിയിലുള്ള പാക്ക് ത്രീ വേരിയന്റുകൾ ഡ്യുവൽ ഫ്ലോട്ടിംഗ് സ്‌ക്രീനുകൾ പോലുള്ള സവിശേഷതകളാൽ സമ്പന്നവുമാണ് കേട്ടോ.. ഈ രണ്ട് സ്‌ക്രീനുകളും 12.3 ഇഞ്ച് യൂണിറ്റുകളാണെന്നതും ശ്രദ്ധേയമാണ്. മധ്യഭാഗത്തുള്ളത് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വലതുവശത്തുള്ളത് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഗേജ് ക്ലസ്റ്ററുമാണ് വരുന്നത്. മഹീന്ദ്ര BE 6 ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8295 പ്രൊസസറിനൊപ്പം 24 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു.

വൈഫൈ 6.0, ബ്ലൂടൂത്ത് 5.2 എന്നിവയും 5G ഇന്റർനെറ്റും ഇതിൽ ഉൾപ്പെടുന്നു. ഇവ കൂടാതെ വിഷന്‍എക്സ് ഓഗ്മെന്റഡ് റിയാലിറ്റിയും ഇവിയിൽ ഒരുക്കിയിട്ടുണ്ടെന്നത് പലരുടേയും ഞെട്ടിക്കുന്ന കാര്യമാണ്. എആർ റഹ്മാന്‍ രൂപകൽപ്പന ചെയ്‌ത പ്രീ-സെറ്റ് തീമുകളും ശബ്‌ദങ്ങളും വാഗ്ദാനം ചെയ്യുന്ന ലൈവ് യുവർമൂഡ് സിസ്റ്റം എന്നിവയാണ് മഹീന്ദ്ര BE6 ഇവിയിലെ മറ്റ് സവിശേഷതകൾ. ഡോൾബി അറ്റ്‌മോസിനൊപ്പം 16 സ്പീക്കറുകളുള്ള ഹർമാൻ കാർഡൺ ഓഡിയോ സിസ്റ്റവും യാത്രകൾക്ക് ഹരമേകാനായി കൊടുത്തിട്ടുണ്ട്.

rebecca santhosh be6 with matte red finish

ADAS ലെവൽ 2+, ലെയ്ൻ ചേഞ്ച് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഒബ്സ്റ്റക്കിൾ ഡിറ്റക്ഷൻ, 360-ഡിഗ്രി ക്യാമറ, ഏഴ് എയർബാഗുകൾ, ക്രാഷ്-റെസിസ്റ്റന്റ് ബാറ്ററി എന്നിവയാണ് പ്രധാന സേഫ്റ്റി ഫീച്ചറുകൾ. 'ഇന്ത്യന്‍ ടെസ്‌ലകള്‍' എന്ന വിളിപ്പേര് സമ്പാദിച്ച ഈ കാറികളില്‍ കൂടുതല്‍ വിലയുള്ള എസ്‌യുവി കൂപ്പെ സ്‌റ്റൈലില്‍ വരുന്ന XEV 9e മോഡലിനാണ്. XEV 9e ഇലക്ട്രിക് കാറിന്റെ എക്‌സ്-ഷോറൂം വിലകള്‍ 21.90 ലക്ഷം മുതല്‍ 30.50 ലക്ഷം രൂപ വരെയാണ് പോകുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, May 21, 2025, 15:37 [IST]
English summary
Rebecca santhosh gave her be6 a matte red colourway become viral in internet
കൂടുതല്‍... #auto news #india #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X