ഇവി ഉല്‍പ്പാദനത്തില്‍ ഇന്ത്യക്ക് ലോകനേതാവാകാന്‍ കഴിയുമെന്ന് അന്താരാഷ്ട്ര പഠനം
ഇന്ത്യയില്‍ ഇപ്പോള്‍ ഒരു ഇലക്ട്രിക് വിപ്ലവം അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അതിന് ഊര്‍ജ്ജം പകരുകയാണ് അടുത്തിടെ പുറത്തു വന്ന ഗവേഷണ റിപ്പോര്‍ട്ട്. അടുത്തിടെ നടന്ന ഒരു പഠനമനുസരിച്ച് ഇലക്ട്രിക് വാഹന നിര്‍മ്മാണത്തില്‍ ലോകനേതാക്കാനുള്ള കഴിവ് ഇന്ത്യക്കുണ്ടെന്നാണ് പറയുന്നത്.

ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് വലിയ പ്രാധാന്യം ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ഗവേഷണത്തിന്റെ കണ്ടെത്തലുകള്‍ പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യയെ ഗ്രീന്‍ ഹൈഡ്രജന്റെയും അതിന്റെ സാങ്കേതികവിദ്യയുടെയും ആഗോള കേന്ദ്രമാക്കി മാറ്റുന്നതിന് ഗ്രീന്‍ ഹൈഡ്രജന്റെ ശക്തി പ്രയോജനപ്പെടുത്താനും ഭാരത സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുണ്ട്.

ഈ ഒരു സാഹചര്യത്തില്‍ നിരവധി വാഹന നിര്‍മ്മാതാക്കള്‍ ഇതിനകം തന്നെ ഗ്രീന്‍ ഹൈഡ്രജന്‍ സ്വീകരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ഹൈഡ്രജന്‍ ആന്തരിക ജ്വലന എഞ്ചിനുകള്‍ വികസിപ്പിക്കുന്നതിനായി ടാറ്റ മോട്ടോര്‍സ് അടുത്തിടെ കമ്മിന്‍സുമായി ഒരു കരാര്‍ ഒപ്പിട്ടു. കമ്മിന്‍സ് ഹൈഡ്രജന്‍ എഞ്ചിന്‍ ലഭിക്കുന്ന ആദ്യത്തെ വിപണി ഇന്ത്യയായിരിക്കുമെന്ന് കരാറിനെക്കുറിച്ച് കമ്മിംഗ്‌സ് പറഞ്ഞു.

ബെര്‍ക്‌ലി നാഷനല്‍ ലബോറട്ടറിയും യുസിഎല്‍എയും സംയുക്തമായാണ് ഗവേഷണം നടത്തിയത്. ഡീസല്‍ ട്രക്കുകളില്‍ നിന്ന് ഇലക്ട്രിക് പവര്‍ ട്രക്കുകളിലേക്ക് മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ 2070-ഓടെ പൂജ്യം ഹരിതഗൃഹ വാതക ഉദ്വമനം ലക്ഷ്യം കൈവരിക്കാന്‍ രാജ്യത്തെ സഹായിക്കുമെന്ന് ഗവേഷണം അടിവരയിട്ടു. ഹരിതഗൃഹ വാതക ഉദ്‌വമനം കുറക്കാന്‍ പരിശ്രമിക്കുന്ന സര്‍ക്കാറിന് ഈ ഗവേഷണ റിപ്പോര്‍ട്ട് വലിയ ഊര്‍ജ്ജമാകുമെന്നുറപ്പ്.

ഊര്‍ജ ആവശ്യങ്ങള്‍ക്കായി ഇന്ത്യ നിലവില്‍ 88 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുകയാണ്. അതിന്റെ 60 ശതമാനത്തോളം ചരക്ക് ട്രക്കുകളാണ് ഉപയോഗിക്കുന്നത്. ചരക്ക് ഗതാഗത മേഖലയെ ഫോസില്‍ അധിഷ്ഠിത ഇന്ധനങ്ങളില്‍ നിന്ന് ഇവികളിലേക്കോ മറ്റ് ബദല്‍ ഇന്ധനങ്ങളിലേക്കോ മാറ്റുന്നത് ഇന്ത്യയെ നെറ്റ്-സീറോ ലക്ഷ്യം നേടാനും സാമ്പത്തികമായും അതില്‍ നിന്ന് പ്രയോജനം നേടാനും സഹായിക്കും.

ഡീസല്‍ ട്രക്കുകളെ അപേക്ഷിച്ച് ഇലക്ട്രിക് ട്രക്കുകള്‍ കൂടുതല്‍ താങ്ങാനാകുന്നതായിരിക്കുമെന്നും ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ എളുപ്പമായിരിക്കുമെന്നും ഇവി ഉല്‍പ്പാദനത്തില്‍ ലോകനേതാവാകാനും ഇറക്കുമതി ചെയ്യുന്ന എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാനും സഹായിക്കുമെന്നും ഗവേഷണം വെളിപ്പെടുത്തി.

ചരക്കുഗതാഗത മേഖലയില്‍ ഇവികള്‍ സ്വീകരിക്കുന്നതിലൂടെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ഇന്ത്യയിലെ തൊഴിലവസരങ്ങള്‍ കൂട്ടുക, ഹരിതഗൃഹ വാതക ഉദ്വമനം 35 ശതമാനത്തില്‍ നിന്ന് 9 ശതമാനമായി കുറയ്ക്കുക എന്നിങ്ങനെയുള്ള മറ്റ് നേട്ടങ്ങള്‍ ഉണ്ടാകും.

ഇന്ത്യയുടെ ഊര്‍ജ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ചരക്ക് ഗതാഗതച്ചെലവ് കുറയ്ക്കുന്നതിനും ഇലക്ട്രിക് ട്രക്കുകള്‍ സഹായകമാകുമെന്ന് ബെര്‍ക്ക്ലി ലാബ് ഗവേഷണ ശാസ്ത്രജ്ഞനും റിപ്പോര്‍ട്ടിന്റെ രചയിതാവുമായ നികിത് അഭ്യങ്കര്‍ പറഞ്ഞു.

ഇതിന് മുമ്പ് ഇന്ത്യ വളരെ അഭിലഷണീയമായ വൈദ്യുതീകരണ നയങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിന്റെ രചയിതാവും ബെര്‍ക്ക്ലി ലാബിലെയും യുസിഎല്‍എയിലെയും ഫാക്കല്‍റ്റി ശാസ്ത്രജ്ഞനുമായ ദീപക് രാജഗോപാല്‍ പറഞ്ഞു. ട്രക്കുകളുടെ കാര്യത്തില്‍ നയങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സമയം വന്നതായി തങ്ങള്‍ കണ്ടെത്തിയതായും രാജഗോപാല്‍ പറഞ്ഞു.

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുത ട്രെയിനുകളെ കുറിച്ച് ബെര്‍ക്ക്‌ലി ലാബ്‌സ് കഴിഞ്ഞ വര്‍ഷം ഒരു ഗവേഷണ റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. വൈദ്യുത ട്രെയിനുകള്‍ എങ്ങനെയാണ് പാരിസ്ഥിതിക നീതി, ചെലവ് ചുരുക്കല്‍ എന്നിവക്ക് സഹായിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.


Click it and Unblock the Notifications








