കാലുപയോഗിച്ച് സ്റ്റീയറിങ്ങ് വീൽ നിയന്ത്രിക്കുന്ന വീഡിയോ വൈറൽ; പ്രശസ്തിക്ക് വേണ്ടി ഓരോ കോപ്രായങ്ങൾ

വൈറലാവാനും പത്ത് പേര് അറിയാനും എന്ത് കോപ്രായം കാണിക്കാനും ഇപ്പോൾ ആളുകൾക്ക് മടിയില്ലാതായിരിക്കുന്നു. കുറച്ചു കാലം മുൻപ് വരെ യുവാക്കളാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നതെങ്കിൽ ഇപ്പോൾ പ്രായഭേദമന്യെ ആണ് കോപ്രായങ്ങൾ കാണിക്കുന്നത്. സ്വന്തം ജീവന് പുല്ലു വില കൽപ്പിക്കുന്ന തരത്തിലുളള അഭ്യാസങ്ങളാണ് കാണിക്കുന്നത്. പാസഞ്ചർ സീറ്റിലിരുന്ന് സ്റ്റിയറിംഗ് വീൽ നിയന്ത്രിക്കാൻ കാലുകൾ ഉപയോഗിച്ച് ഒരാൾ മാരുതി സുസുക്കി ആൾട്ടോ ഓടിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.

പെട്ടെന്ന് വൈറലായ ക്ലിപ്പിൽ, രസകരമായ ചില കമന്റുകൾ ഉണ്ട്, അശ്രദ്ധമായ ഡ്രൈവിംഗിനെക്കുറിച്ചും അത്തരം സ്റ്റണ്ടുകളുടെ അപകടസാധ്യതകളെക്കുറിച്ചും ആശങ്ക ഉയർത്തിയിട്ടുണ്ട്. വീഡിയോയിൽ, ആ മനുഷ്യൻ പാസഞ്ചർ സീറ്റിൽ ഇരിക്കുന്നത് കാണാം, കാലുകൾ ഡാഷ്‌ബോർഡിന് കുറുകെ വച്ചിരിക്കുകയാണ്. സ്റ്റിയറിംഗ് വീലിൽ പിടിക്കാൻ ഇടതു കാൽ ഉപയോഗിക്കുന്നു, വലതു കാൽ ആക്സിലറേറ്ററും ബ്രേക്ക് പെഡലുകളും പ്രവർത്തിപ്പിക്കുന്നു. വളരെ അനായാസമായിട്ടാണ് വാഹനം ഓടിക്കുന്നത്.

കാലുപയോഗിച്ച് സ്റ്റീയറിങ്ങ് വീൽ നിയന്ത്രിക്കുന്ന വീഡിയോ

ഇടതു വശത്ത് അതായത് കാറിന്റെ പാസഞ്ചർ സൈഡിൽ പെഡലും ബ്രേക്കും ഉള്ളത് എന്തുകൊണ്ടാണെന്ന് വച്ചാൽ ചിലപ്പോൾ കാർ ഡ്രൈവിംഗ് സ്കൂളിന്റേതായിരിക്കാൻ സാധ്യതയുണ്ട്. പാസഞ്ചർ സീറ്റിലിരുന്ന് വാഹനമോടിക്കാൻ കഴിയില്ലെന്ന് ട്രാഫിക് നിയമങ്ങൾ പ്രത്യേകം പറയുന്നില്ലെങ്കിലും, ഇത് അപകടകരമായ ഡ്രൈവിംഗ് ആയി കാണപ്പെടുന്നത് കൊണ്ട് പിഴ ലഭിക്കാനുളള സാഹചര്യം തളളിക്കളയാനാകില്ല എന്നതാണ് സത്യം.

നിങ്ങള്‍ വണ്ടിയോടിക്കാന്‍ പഠിച്ചുകഴിഞ്ഞാല്‍ ആദ്യം ചെയ്യേണ്ടത് ട്രാഫിക് നിയമങ്ങള്‍ പാലിക്കുക എന്നതാണ്. വേഗപരിധി, ട്രാഫിക് സിഗ്‌നലുകള്‍, സ്റ്റോപ്പ് സിഗ്‌നല്‍, ലെയ്ന്‍ മാര്‍ക്കിംഗ് എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ ട്രാഫിക് നിയമങ്ങളും പാലിക്കുക. സ്വന്തം സുരക്ഷയ്‌ക്കൊപ്പം മറ്റുള്ളവരുടെ സുരക്ഷയ്ക്കും ഇത് നിര്‍ണായകമാണ്. അടുത്തതായി ഉണ്ടായിരിക്കേണ്ടത് നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച നല്ല ബോധവാനായിരിക്കുകയെന്നതാണ്.

കാലുപയോഗിച്ച് സ്റ്റീയറിങ്ങ് വീൽ നിയന്ത്രിക്കുന്ന വീഡിയോ

വാഹനമോടിക്കുമ്പോള്‍ മറ്റ് വാഹനങ്ങള്‍, കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രക്കാര്‍ എന്നിവരെ കുറിച്ച് ബോധവാന്മാരാകുകയും നിരത്തിലൂടെ നിരന്തരം കണ്ണോടിക്കുകയും ചെയ്യുക. റിയര്‍വ്യൂ മിറര്‍ ഇതിനായി പരമാവധി ഉപയോഗപ്പെടുത്താം. ഡ്രൈവിംഗിനിടെ ജാഗ്രത പാലിച്ചാല്‍ അപകടങ്ങള്‍ മുന്‍കൂട്ടി കാണാന്‍ ഒരുപക്ഷേ സാധിച്ചേക്കാം. ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ. അതിനാല്‍ ഡ്രൈവിംഗില്‍ കൈതെളിയിക്കുന്ന സമയത്ത് തന്നെ ടേണ്‍ സിഗ്‌നല്‍ ഉപയോഗിക്കാന്‍ യാതൊരു മടിയും കാണിക്കാതിരിക്കുക.

പലര്‍ക്കും മടിയുള്ള കാര്യമാണിത്. നിങ്ങള്‍ വാഹനം വളക്കുകയോ ലെയ്ന്‍ മാറുകയോ ചെയ്യുന്ന വിവരം മറ്റ് ഡ്രൈവര്‍മാരെ അറിയിക്കുന്നതിനാണിത്. അതുവഴി ആശയക്കുഴപ്പം ഒഴിവാക്കാനും അപകടങ്ങള്‍ തടയാനും പറ്റും. വാഹനം ഓടിക്കുമ്പോള്‍ മുമ്പിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. മുന്നിലോടുന്ന വണ്ടി പെട്ടെന്ന് നിര്‍ത്തിയാല്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് മതിയായ സമയം ലഭിക്കുമെന്നതാണ് ഇതുകൊണ്ടുള്ള മെച്ചം. കുറഞ്ഞത് മൂന്ന് സെക്കന്‍ഡ് സമയം കിട്ടുന്ന രീതിയില്‍ അകലം പാലിക്കുന്നതാണ് നല്ലത്.

കാലുപയോഗിച്ച് സ്റ്റീയറിങ്ങ് വീൽ നിയന്ത്രിക്കുന്ന വീഡിയോ

സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും മറ്റും ആവശ്യമായ പരിഗണന നല്‍കാന്‍ ശ്രമിക്കാം. ഇതിനൊപ്പം തന്നെ റോഡിലെ മറ്റ് യാത്രക്കാരോട് മര്യാദയും ബഹുമാനവും കാണിക്കുക. അങ്ങനെ ചെയ്താല്‍ അത് നിങ്ങള്‍ക്ക് തിരിച്ചും കിട്ടും. ടെയില്‍ഗേറ്റിംഗ്, അമിതമായി ഹോണടി, മോശം അംഗവിക്ഷേപങ്ങള്‍ എന്നിവ ഒഴിവാക്കാം. മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറാന്‍ ആഗ്രഹിക്കുന്നുവോ അത്തരത്തില്‍ തന്നെ വാഹനമോടിക്കുമ്പോഴും പെരുമാറുക.

ഡ്രൈവിംഗില്‍ ശ്രദ്ധ തെറ്റിക്കുന്ന മറ്റ് പരിപാടികള്‍ ഒന്നും ചെയ്യാതിരിക്കുകയെന്നതാണ് മറ്റൊരു മര്യാദ. സ്റ്റിയറിംഗ് വീല്‍ കൈയ്യിലുള്ളപ്പോള്‍ ഫോണ്‍ ഉപയോഗിക്കുക, ഭക്ഷണം കഴിക്കുക, മ്യൂസിക് പ്ലെയര്‍ ക്രമീകരിക്കുക എന്നീ ശീലങ്ങള്‍ പിന്തുടരുന്നത് നന്നല്ല. അശ്രദ്ധയാണ് പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നത്. അതിനാല്‍ ഇക്കാര്യങ്ങള്‍ ചെയ്യാതിരിക്കുക.

വാഹനങ്ങളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ഗതാഗതക്കുരുക്കുകളും കൂടും. അതിനാല്‍ ട്രാഫിക് ബ്ലോക്കുകളില്‍ ക്ഷമശീലം ഉണ്ടായിരിക്കണം. അത്തരം സാഹചര്യങ്ങളില്‍ ക്ഷമ നശിച്ച് നിയമലംഘനം നടത്തുന്നത് ഒരിക്കലും നന്നല്ല. അതുപോലെ തന്നെ വാഹനവുമായി പുറത്തിറങ്ങുന്ന ഒരാള്‍ പാര്‍ക്കിംഗില്‍ നന്നായി ശ്രദ്ധിക്കണം. വണ്ടി പാര്‍ക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ ലെയ്‌നുകള്‍ക്കുള്ളില്‍ നിര്‍ത്താന്‍ ശ്രമിക്കുക.

More from DriveSpark

Article Published On: Monday, December 18, 2023, 20:17 [IST]
English summary
Reckless driving of a man in maruti suzuki alto controlling steering wheel with legs video viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X