റെക്കോർഡ് നിർമാണവുമായി ചിത്തരഞ്ചൻ ലോക്കോമോട്ടീവ് വർക്സ്, ഇന്ത്യൻ റെയിൽവേ പൊളിയല്ലേ

പശ്ചിമ ബംഗാളിലെ ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്ക്സ് വർഷങ്ങളായി ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രധാനപ്പെട്ട ലോക്കോമോട്ടീവ് നിർമ്മാതാക്കളിൽ ഒരു സ്ഥാപനമാണ്. ഇപ്പോൾ, CLW മറ്റൊരു റെക്കോർഡ് കൂടി നേടിയിരിക്കുകയാണ്, ഈ സാമ്പത്തിക വർഷത്തിൽ 500-ാമത്തെ ലോക്കോമോട്ടീവ് നിർമ്മിച്ചുകൊണ്ട്, 2021/22 -ലെ 486 ലോക്കോ മോട്ടീവുകൾ നിർമിച്ചു എന്ന മുൻ റെക്കോർഡ് തകർത്തിരിക്കുകയാണ്.

ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്ക്സ് 1950-ലാണ് ആരംഭിക്കുന്നത്, നിലവിൽ ഇന്ത്യൻ റെയിൽവേയ്‌ക്കായി മൂന്ന് തരം ഇലക്ട്രിക് ലോക്കോമോട്ടീവുകളാണ് കമ്പനി നിർമ്മിക്കുന്നത്, WAP-5, WAP-7, WAG-9 ഗുഡ്‌സ് ഹാളർ എന്നിവയാണ് അതൊക്കെ. CLW-ൽ നിന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 500-ാമത്തെയും 501-ാമത്തെയും റെക്കോഡ് ലോക്കോകൾ 12,000hp WAG-9 ഇരട്ട ലോക്കുകളായിരുന്നു എന്നതാണ് പ്രത്യേകത.

Record Production 500 Train Engines In Indian Railway

ബിഹാറിലെ മധേപുരയിലുള്ള ഇലക്ട്രിക് ലോക്കോമോട്ടീവ് ഫാക്ടറിയിൽ ഫ്രഞ്ച് നിർമ്മാതാക്കളായ അൽസ്റ്റോം നിർമ്മിച്ച WAG-12 ഇരട്ട ലോക്കോകൾക്ക് ബദലായി ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്ക്‌സ് ആണ് പുതിയ WAG-9 ഇരട്ടകളെ വികസിപ്പിച്ചെടുത്തത്. 2018-ൽ WAG-12 ലോക്കോകൾ ഇന്ത്യയിൽ എത്തിയപ്പോൾ, അതിൻ്റെ മുൻഗാമിയായ WAG-9 ലോക്കോമോട്ടീവിൽ നിന്നുള്ള അടുത്ത ഘട്ടമായിരുന്നു അവ. WAG-12, WAG-9-ൻ്റെ ഇരട്ടി പവർ വാഗ്ദാനം ചെയ്യുന്നതാണ്.

2027 -ൽ ഒരാൾ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ കൺഫേം ആകാനുളള സംവിധാനം ഇന്ത്യൻ റെയിൽവേ ഒരുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ റെയിൽവേ അതിന്റെ പാസഞ്ചർ ട്രെയിനുകളുടെ പ്രവർത്തനങ്ങൾ കോവിഡിന് മുമ്പുള്ള കാലഘട്ടത്തിൽ 10,186 ൽ നിന്ന് പ്രതിദിനം 10,747 ട്രെയിനുകളായി ഉയർത്തിയിരുന്നു. പ്രതിദിനം ട്രെയിൻ ഓപ്പറേഷൻ 13,0000 ആയി ഉയർത്തുക എന്നതാണ് റെയിൽവേയുടെ ലക്ഷ്യം. വരും വർഷങ്ങളിൽ യാത്രക്കാരുടെ എണ്ണം 800 കോടിയിൽ നിന്ന് 1000 കോടിയായി ഉയരുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ.

Record Production 500 Train Engines In Indian Railway

ട്രെയിനിന്റെ എൻജിനിൽ 'വിജിലൻസ് കൺട്രോൾ ഡിവൈസ്' റെയിൽവേ സ്ഥാപിച്ചിട്ടുണ്ട്. ഡ്രൈവർ ഒരു മിനിറ്റ് നേരത്തേക്ക് പ്രതികരിക്കുന്നില്ലെങ്കിൽ ഈ ഉപകരണം പ്രവർത്തിക്കുന്നു, തുടർന്ന് 17 സെക്കൻഡിനുള്ളിൽ ഒരു ഓഡിയോ-വിഷ്വൽ സിഗ്നൽ ആരംഭിക്കും. ഒരു ബട്ടൺ അമർത്തി ഡ്രൈവർ അത് സ്വീകരിച്ചില്ല എങ്കിൽ 17 സെക്കൻഡിനും ശേഷം ട്രെയിൻ ഓട്ടോമാറ്റിക്കായി ബ്രേക്ക് ചെയ്യും.

ഒരു ട്രെയിൻ ഓടിക്കുമ്പോൾ, ലോക്കോ പൈലറ്റ് ട്രെയിനിന്റെ വേഗത ചുരുക്കുകയോ കൂട്ടുകയോ ചെയ്യണം. ഇടയ്ക്കിടെ ഹോൺ പ്രയോഗിക്കണം. ഇത് ചെയ്യുന്നതിലൂടെ, ലോക്കോ പൈലറ്റ് ഉണർന്നിരിക്കുകയാണെന്നും തീവണ്ടി പൂർണ്ണ സുരക്ഷയിലാണ് മുന്നോട്ട് പോകുന്നതെന്നും ട്രെയിനിന്റെ എഞ്ചിൻ ഇൻസ്റ്റാൾ ചെയ്ത സിസ്റ്റത്തിന് തിരിച്ചറിയാൻ കഴിയും. ട്രെയിനിന്റെ പൈലറ്റ് ഒരു മിനിറ്റ് നിശ്ചലമായാൽ എഞ്ചിനിലെ ഗാഡ്‌ജെറ്റ് എല്ലാം സജീവമാകുകയും ചെയ്യും.

Record Production 500 Train Engines In Indian Railway

ഇന്ത്യൻ ഗതാഗത സംവിധാനത്തിന്റെ ജീവനാഢിയായ റെയിൽവേ കഴിഞ്ഞ 167 വർഷമായി ഉപയോഗിക്കുന്ന സിഗ്നലിംഗ് സംവിധാനമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പ്രധാനമായും ഈ സിഗ്‌നല്‍ പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ മൂന്ന് തരത്തിലാണുള്ളത്. എല്ലാവർക്കും അറിയാവുന്നപോലെ പച്ചയാണെങ്കില്‍ അനുവദിച്ച പരമാവധി വേഗത്തില്‍ ട്രെയിനിന് മുന്നോട്ടുപോകാം. മഞ്ഞ പൊതുവേ വാർണിംഗ് സിഗ്നലായാണ് ഉപയോഗിക്കുന്നത്. അത് പതുക്കെ മുന്നോട്ടുപോവാനുള്ളതിനെയാണ് സൂചിപ്പിക്കുന്നത്. ചുവപ്പാണെങ്കില്‍ മുന്നോട്ട് പോകാന്‍ പറ്റില്ല.

തീവണ്ടികള്‍ ഒരു നിശ്ചിതപാളത്തില്‍ക്കൂടി പോകുന്നതിനാണ് സിഗ്‌നലുകള്‍ നല്‍കുന്നത്. അതുകൊണ്ടുതന്നെ സിഗ്‌നല്‍ തയ്യാറാകുമ്പോള്‍ പോകേണ്ട ട്രാക്കും സജ്ജമായിരിക്കും. ഇന്ന് പൊതുവേ വൈദ്യുതിയിൽ പ്രവര്‍ത്തിക്കുന്ന എല്‍ഇഡി സിഗ്‌നലുകളാണ് ട്രാക്കിൽ ഉപയോഗിക്കുന്നത്. അതിന് മുമ്പേ വൈദ്യുതിയിൽ തന്നെ പ്രവര്‍ത്തിക്കുന്ന കളര്‍ലൈറ്റ് സിഗ്‌നലുകള്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. അതായത് കാറുകൾക്കും ബൈക്കുകളിലേതും പോലെ തന്നെ ഇന്നത്തെ എൽഇഡി യൂണിറ്റുകൾ കൂടുതൽ പ്രായോഗികമാണ്.

Record Production 500 Train Engines In Indian Railway

More from DriveSpark

Article Published On: Wednesday, February 7, 2024, 20:19 [IST]
English summary
Record production 500 train engines in indian railways chitharanjan locomotive works
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X