ഇമ്മാതിരി പരിപാടിക്കു ലൈസൻസ് സസ്പെൻഡ് ചെയ്താൽ പോര; ചീട്ടു വെട്ടി വീട്ടിൽ ഇരുത്തണം!

വഴിയിൽ ഈ ആംബുലൻസിന് സൈഡ് കൊടുക്കാതെ മുന്നിൽ കയറി വഴിമുടക്കികളായി വാഹനം ഓടിക്കുന്നവർക്കെതിരെ കടുത്ത നടപടിപടികൾ സ്വീകരിക്കണം. ഇതിനു മുമ്പ് പലതവണയും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അവിടെ എല്ലാം മോട്ടോർ വാഹന വകുപ്പും മറ്റ് അധികൃതരും ഒട്ടും താമസിയാതെ തന്നെ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആംബുലൻസിന്റെ വഴി തടഞ്ഞ് വാഹനം ഓടിച്ച ഡ്രൈവർമാരുടെ ലൈസൻസ് സസ്പെന്റ് ചെയ്തതും ഭീമമായ പിഴ ചുമത്തിയും പല ശിക്ഷകളും നടപ്പിലാക്കിയിരുന്നു. എങ്കിലും ഇവ ഒന്നും ഇത്തരത്തിൽ വാഹമോടിക്കുന്നവരെ തെല്ലും അലട്ടുന്നില്ല, അല്ലെങ്കിൽ അവർ കൂസലാക്കുന്നില്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്ന പുതിയ സംഭവം വെളിപ്പെടുത്തുന്നത്.

രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ റിക്കവറി വാനുമായിട്ടാണ് യുവാവ് അഭ്യാസ പ്രകടനം നടത്തിയത്. കൊച്ചിയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം അരങ്ങേറിയത്. ഇതിൽ യുവാവിന്‍റെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കുകയും ചെയ്തു. അഭ്യാസ പ്രകടനം കാഴ്ച്ചവെച്ച റിക്കവറി വാനിന്റെ ഡ്രൈവർ കോട്ടയം പനച്ചിക്കാട് സ്വദേശി V.R ആനന്ദിന്റെ ലൈസൻസാണ് അധികൃതർ സസ്പെൻഡ് ചെയ്തത്.

ലൈസന്‍സ് റദ്ദാക്കിയതിന് പുറമേ യുവാവിന് പിഴയും ചുമത്തി. സംഭവം ഇങ്ങനെ, ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു കൊച്ചി നഗര മധ്യത്തില്‍ റിക്കവറി വാനുമായി ആംബുലൻസിനു മുന്നിൽ യുവാവിന്‍റെ ഈ അഭ്യാസ പ്രകടനം. എറണാകുളം വൈറ്റിലയിൽ നിന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസിന്റെ വഴി തടഞ്ഞായിരുന്നു ആനന്ദിന്‍റെ അഭ്യാസപ്രകടനം.

ആംബുലന്‍സ് ഡ്രൈവർ സൈറണ്‍ മുഴക്കിയിട്ടും നിർത്താതെ ഹോണടിച്ചിട്ടും റിക്കവറി വാന്‍ സൈഡ് കൊടുത്തില്ല എന്ന് ഇപ്പോൾ പുറത്തു വരുന്ന വീഡിയോയിൽ നമുക്ക് വ്യക്തമായി കാണാം. വൈറ്റില മുതല്‍ പാലാരിവട്ടം വരെ റിക്കവറി വാൻ ഡ്രൈവറായ ആനന്ദ് തന്റെ അഭ്യാസം യാതൊരു കൂസലുമില്ലാതെ തുടര്‍ന്നു.

റോഡിലെ ദൃശ്യങ്ങളടക്കം മോട്ടോര്‍ വാഹനവകുപ്പിന് പരാതി ലഭിച്ചതോടെയാണ് എറണാകുളം RTO ഉദ്യോഗസ്ഥനായ T.M ജെര്‍സന്‍ വാഹനമോടിച്ച കോട്ടയം പനച്ചിക്കാട് സ്വദേശി V.R ആനന്ദിന്‍റെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കിയത്. ഇതോടൊപ്പം വാഹനം പിടിച്ചെടുക്കുകയും ചെയ്തു. 6250 രൂപയാണ് ഡ്രൈവറിന് പിഴ ചുമത്തിയതും. മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന റോഡ് സുരക്ഷാ ക്ലാസില്‍ പങ്കെടുക്കാനും ആനന്ദിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതിനു മുമ്പും മുകളിൽ സൂചിപ്പിച്ചതു പോലെ സമാനമായ പല സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, അതിൽ എല്ലാം മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ച നടപടികളും ശിക്ഷകളും തന്നെയാണ് ഈ കേസിലും എടുത്തിരിക്കുന്നത്. എന്നാൽ ഈ നടപടികൾ കൊണ്ട് ഇനിയും എന്തെങ്കിലും മാറ്റം ഉണ്ടാവും എന്നോ, ഇനിയും ശിക്ഷിക്കപ്പെടാത്ത ഇത്തരക്കാർക്ക് ഒരു ഭയം ഉണ്ടാകും എന്നോ നിങ്ങൾക്ക് തോന്നുന്നുണ്ടോ?

ശരിക്കും ഇങ്ങനെ നിയമത്തെ വെല്ലുവിളിച്ച് ആളുകളെ ബുദ്ധിമുട്ടിച്ച് ഒരു രോഗിയുടെ ജീവനു വരെ ഭീഷണിയായി നിരത്തിൽ വാഹനമോടിച്ച ഇത്തരം ഡ്രൈവർമാരുടെ ലൈസൻസ് താൽകാലികമായി റദ്ദാക്കുന്നതിനു പകരം ഡിസ്മിസ് ചെയ്യണം എന്നതാണ് പൊതു അഭിപ്രായം. മാതൃകാപരമായി എന്തെങ്കിലും ഒന്ന് ചെയ്തില്ല എങ്കിൽ ഇതിനൊന്നും ഒരു അന്തവും കുന്തവും കാണില്ല എന്ന കാര്യത്തിൽ സംശയമില്ല.

വഴിയിൽ ഏറ്റവും പ്രൈയോരിറ്റി/ മുൻഗണന ഉള്ളതായ വാഹനം എന്നത് ആംബുലൻസാണ് എന്ന് ലേണേഴ്സ് ടെസ്റ്റിൽ പാസാവാൻ മാത്രം വായിച്ചു പഠിച്ചാൽ പോരാ, നിരത്തുകളിൽ വാഹനവുമായി ഇറങ്ങുമ്പോഴും ഈ കാര്യം മനസിൽ ഉണ്ടായിരിക്കണം. വകുപ്പ് തലത്തിൽ ഇത് ചർച്ച ചെയ്ത് ഉചിതമായ തീരുമാനങ്ങൾ MVD എടുക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Wednesday, December 11, 2024, 15:05 [IST]
English summary
Recovery van blocking ambulances way in kochi drivers license suspended
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X