സ്ത്രീശക്തി എന്ന സുമ്മാവാ; കട്ട സപ്പോർട്ടുമായി ടാറ്റയും മഹീന്ദ്രയും
ടാറ്റയും മഹീന്ദ്രയും രാജ്യത്തിൻ്റെ സ്വന്തം വാഹന നിർമാതാക്കളായത് കൊണ്ട് തന്നെ ബ്രാൻഡിനോട് എല്ലാവർക്കും പ്രത്യേകിച്ച് ഒരു സ്നേഹം ഉണ്ട് എന്നത് സത്യം തന്നെയാണ്. അത് മികച്ച് കാറുകൾ കസ്റ്റമേഴ്സിസിന് നൽകുന്നത് കൊണ്ട് മാത്രമല്ല, രാജ്യത്തിന് ഗുണമുളള പ്രവർത്തികൾ കമ്പനിയുടെ ഭാഗത്ത് നിന്ന് ജനങ്ങൾക്ക് ലഭിക്കുന്നത് കൊണ്ടുകൂടിയാണ്. സ്ത്രീകളെ നിർമാണമേഖലയിലേക്ക് എത്തിക്കാൻ കമ്പനി ഒരുപാട് സഹായിക്കുന്നുണ്ട്.
പണ്ടൊക്കെ ഈ മേഖലയിൽ ന്യൂനപക്ഷമായിരുന്ന സ്ത്രീകൾ ഇപ്പോൾ രാജ്യത്തുടനീളമുള്ള ഫാക്ടറികളിൽ ഇരുചക്രവാഹനങ്ങൾ, നാലുചക്രവാഹനങ്ങൾ, ഹെവി കൊമേഴ്സ്യൽ വാഹനങ്ങൾ എന്നിവ നിർമ്മിക്കുന്നതിൽ സജീവമായി ജോലി ചെയ്യുന്നു. ഹാരിയർ, സഫാരി തുടങ്ങിയ കമ്പനിയുടെ പ്രശസ്തമായ എസ്‌യുവികൾ നിർമ്മിക്കുന്നതിൽ 1,500-ലധികം സ്ത്രീകൾ ഉൾപ്പെട്ട പൂനെയിലെ തങ്ങളുടെ പ്ലാന്റിൽ എല്ലാ സ്ത്രീകളുടേയും പ്രൊഡക്ഷൻ ലൈൻ സ്ഥാപിച്ചുകൊണ്ട് ടാറ്റ മോട്ടോഴ്‌സ് ഒരു വലിയ ചുവടുവയ്പ്പാണ് നടത്തിയത്.

ടാറ്റ മോട്ടോഴ്‌സിന്റെ ആറ് നിർമ്മാണ പ്ലാന്റുകളിലായി മൊത്തം 4,500 സ്ത്രീ തൊഴിലാളികൾ പ്രൊഡക്ഷൻ ലൈനിലെ എല്ലാ വിഭാഗങ്ങളിലും ജോലി ചെയ്യുന്നുണ്ട, ഇതിലൂടെ തൊഴിൽ മേഖലയിലെ ലിംഗ വൈവിധ്യത്തോടുള്ള അവരുടെ പ്രതിബദ്ധതയാണ് രാജ്യത്തിന് മുന്നിൽ കാണിക്കുന്നത്.മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ (എം ആൻഡ് എം) നിർമാണ പ്ലാന്റുകളിലെ വനിതാ ജീവനക്കാരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയായി. നിലവിൽ, കമ്പനിയിൽ 1,202 സ്ത്രീ ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.
ടാറ്റയും മഹീന്ദ്രയും മാത്രമല്ല ഇന്ത്യയിലെ മുൻനിര വാണിജ്യ വാഹന നിർമ്മാതാക്കളിൽ ഒന്നായ അശോക് ലെയ്‌ലാൻഡിന് ഏഴ് നിർമ്മാണ പ്ലാന്റുകളിലായി 991 സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. ഹൊസൂർ പ്ലാന്റിൽ, 120 ഓളം സ്ത്രീകൾ മാത്രമുള്ള ഒരു പ്രത്യേക അസംബ്ലി ലൈൻ ഉണ്ട് കമ്പനിക്ക്. ചെറുകിട വാണിജ്യ വാഹനങ്ങൾക്കായി എഞ്ചിനുകൾ കൂട്ടിച്ചേർക്കുക എന്നതാണ് അവരുടെ ജോലി. ഈ അസംബ്ലി ലൈൻ ദിവസേന ഓരോ ഷിഫ്റ്റിലും 120 എഞ്ചിനുകൾ വിജയകരമായി ഉത്പാദിപ്പിക്കുന്നതിലൂടെ തങ്ങളുടെ കാര്യക്ഷമത വ്യക്തമാക്കുന്നു.

ഈ വര്‍ഷമാദ്യം നടന്ന 2023 ഓട്ടോ എക്സ്പോയില്‍ ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ഹാരിയര്‍ എസ്‌യുവിയുടെ ഫുള്‍ ഇലക്ട്രിക് കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചിരുന്നു.ഹാരിയര്‍ ഇവി അടുത്ത വര്‍ഷം വിപണിയില്‍ എത്തുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. വൈറ്റ്, ബ്രോണ്‍സ് എന്നിവയുള്‍ക്കൊള്ളുന്ന ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് കാര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഈ ഡ്യുവല്‍ ടോണ്‍ കളര്‍ തീം ഉടന്‍ ഹാരിയറിന്റെ ICE പതിപ്പില്‍ കൊണ്ടുവന്നേക്കും. ചിലപ്പോള്‍ ഹാരിയര്‍ ഇലക്ട്രിക്കിന് മാത്രമായി നിലനിര്‍ത്താനും സാധ്യതയുണ്ട്.
ഹാരിയര്‍ ഇലക്ട്രിക്കിന്റെ ചിത്രം നിരീക്ഷിക്കുമ്പോള്‍ ഇതിന് ഫുള്‍-വിഡ്ത്ത് റണ്ണിംഗ് എല്‍ഇഡി ബാറും ക്ലോസ്ഡ് ഗ്രില്ലും ഉള്ള പുതിയ സ്പ്ലിറ്റ് ഹെഡ്ലാമ്പ് ഡിസൈന്‍ ലഭിക്കുന്നു. ഹാരിയര്‍ ഇലക്ട്രിക് ഇപ്പോഴും ഒരു കണ്‍സെപ്റ്റ് രൂപത്തില്‍ തന്നെയാണ് കാണപ്പെടുന്നത്. ഉല്‍പാദനത്തോട് അടുക്കുമ്പോള്‍ ഇലക്ട്രിക് എസ്‌യുവിയുടെ ഡിസൈനില്‍ ചെറിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ICE പതിപ്പില്‍ നിന്ന് ഇലക്ട്രിക്കിലേക്ക് വരുമ്പോള്‍ ഉള്ള ഡിസൈന്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചാകും ഹാരിയര്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കുക.
നിലവില്‍ വില്‍പ്പനക്കെത്തുന്ന ഹാരിയര്‍ എസ്‌യുവി പൂര്‍ത്തിയാക്കിയ ലാന്‍ഡ് റോവറില്‍ നിന്നുള്ള ഒമേഗ ആര്‍ക്കിടെക്ചറില്‍ തന്നെയാകും ഹാരിയര്‍ ഇലക്ട്രിക് എസ്‌യുവിക്കും അടിവരയിടുക. ടാറ്റയുടെ ജെന്‍ 2 ഇവി ആര്‍ക്കിടെക്ചറുമായി ഇത് സംയോജിപ്പിച്ചിരിക്കുന്നു. ഓള്‍-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനോടുകൂടിയ ഡ്യുവല്‍ ഇലക്ട്രിക് മോട്ടോര്‍ സജ്ജീകരണത്തോടെയാകും ഹാരിയര്‍ ഇവി എത്തുകയെന്ന് അവതരണ സമയത്ത് ടാറ്റ മോട്ടോര്‍സ് വ്യക്തമാക്കിയിരുന്നു.
വെഹിക്കിള്‍-ടു-ലോഡ് (V2L), വെഹിക്കിള്‍-ടു-വെഹിക്കിള്‍ (V2V) ചാര്‍ജിംഗ് കപാസിറ്റികള്‍ ഇലക്ട്രിക് എസ്‌യുവിക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ടാറ്റ ഹാരിയര്‍ ഇവിയുടെ ബാറ്ററി ശേഷി അല്ലെങ്കില്‍ ഇലക്ട്രിക് മോട്ടോര്‍ സവിശേഷതകള്‍ എന്നിവ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഇലക്ട്രിക് എസ്‌യുവി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 400 മുതല്‍ 500 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്നാണ് പ്രതീക്ഷ. ടാറ്റ മോട്ടോര്‍സ് കാര്‍ വികസിപ്പിച്ച് കൊണ്ടിരിക്കുന്നതിന്റെ അപ്‌ഡേറ്റുകള്‍ പുറത്ത് വിട്ട് ഹാരിയര്‍ ഇവിക്ക് ഹൈപ്പ് കൂട്ടുകയാണ്.


Click it and Unblock the Notifications








