മഞ്ഞണിമാമലയില്‍ നിന്നൊരു ട്രക്ക് റേസിംഗ്
എനര്‍ജി ചെലവാക്കേണ്ടിടത്തൊക്കെ റെഡ് ബുള്‍ തങ്ങളുടെ സാന്നിധ്യമറിയിക്കും. ഒരു പുതിയ ഓഫ് റോഡിംഗ് മത്സരം തുടങ്ങിയാണ് ഇപ്പോള്‍ റെഡ് ബുള്‍ വാര്‍ത്തകളില്‍ നിറയുന്നത്. മഞ്ഞിലാണ് ഈ മത്സരം നടക്കുന്നത്.
മറ്റ് ഓഫ് റോഡ് റേസുകളെക്കാൾ മഞ്ഞില്‍ നടക്കുന്ന ഈ മത്സരം കാണാന്‍ രസമാണ്. ഫ്രോസണ്‍ റേസ് എന്നാണ് മത്സരത്തെ റെഡ് ബുള്‍ വിളിക്കുന്നത്.
ഈ മത്സരത്തില്‍ ഫോര്‍വീല്‍ വാഹനങ്ങളാണ് ഉപയോഗിക്കുക. മെയിനെയിലെ ഒരു റിസോര്‍ട്ടില്‍ വെച്ചാണ് മത്സരം സംഘടിപ്പിച്ചത്. 900 കുതിരശക്തിയുള്ള എന്‍ജിനുകള്‍ ഘടിപ്പിച്ച ട്രക്കുകളാണ് ഈ റെസിംഗില്‍ പങ്കെടുത്തത്.
<center><iframe width="100%" height="450" src="//www.youtube.com/embed/dDzAFWtaCPI" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








