സൂപ്പര്‍ കാര്‍, റേസിംഗ് പ്ലെയിന്‍: ഒരു അസാധാരണ സ്റ്റണ്ട്

കാറും പ്ലെയിനും ചേര്‍ന്നുള്ള സ്റ്റണ്ടുകള്‍ ധാരാളം പുറത്തിറങ്ങുന്നുണ്ട്. കാറിന്റെ കരുത്തിനെ ആകാശത്ത് പറക്കുന്ന വിമാനങ്ങളുമായി താരതമ്യം ചെയ്യുക എന്നതാണ് ഇത്തരം സ്റ്റണ്ടുകളുടെ ഉദ്ദേശ്യം. റെഡ് ബുള്‍ റേസിംഗില്‍ നിന്ന് പുറത്തിറങ്ങിയ ഈ വീഡിയോ അതിന്റെ ആകര്‍ഷകമായ ചിത്രീകരണം കൊണ്ടു കൂടി ശ്രദ്ധ നേടിയ ഒന്നാണ്.

റെഡ്ബുള്‍ റേസിംഗ് വി8 എന്‍ജിന്‍ ഘടിപ്പിച്ച റേസര്‍ സ്റ്റണ്ട് നടത്തുന്നത് ഒരു റെഡ്ബുള്‍ എയര്‍ റേസ് പ്ലെയിനുമായാണ് എന്ന പ്രത്യേകതയും ഈ വീഡിയോയ്ക്കുണ്ട്. സാധാരണമായി ജെറ്റ് എയർക്രാഫ്റ്റുകളുമായാണ് ഇത്തരം സ്റ്റണ്ടുകൾ നടക്കാറുള്ളത്.

റേസിംഗ് ചാമ്പ്യന്‍ ജാമീ വിന്‍കപ്പാണ് കാറോടിക്കുന്നത്. റേസിംഗ് പൈലറ്റായ ജോയെല്‍ ഹസ്‌കി പ്ലെയിന്‍ ഓടിക്കുന്നു.

ഗോള്‍ഡ് കോസ്റ്റിലെ ബീച്ചിലാണ് അതിമനോഹരമായ സ്റ്റണ്ട് നടക്കുന്നത്. കഴിഞ്ഞയാഴ്ചയില്‍ ആസ്‌ത്രേലിയയില്‍ വെച്ച് നടന്ന ഗോള്‍ഡ് കോസ്റ്റ് 600 വി8 സൂപ്പര്‍കാര്‍ റേസിംഗിനെ പ്രമോട്ട് ചെയ്യുന്നതിനാണ് ഈ വീഡിയോ പിടിച്ചത്.
<center><iframe width="100%" height="450" src="//www.youtube.com/embed/NqyvfH3cV6o?rel=0" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Saturday, November 9, 2013, 12:49 [IST]
English summary
The two machines here are, a Red Bull Racing V8 engined racer and a Red Bull Air Race plane.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X