തീപാറും പോരാട്ടവുമായി ടാലൻ്റ സ്‌കൗട്ടിംഗ് ഇവൻ്റിന് സമാപനം; R3 വേറെ ലെവൽ തന്നെ
ബാംഗ്ലൂരിലെ പ്രശസ്‌തമായ അരുവാനി ഗ്രിഡിൽ സംഘടിപ്പിച്ച റെഡ് റാബിറ്റ് റേസേഴ്‌സ് ടാലന്റ് സ്‌കൗട്ടിംഗ് ഇവൻ്റിൽ രാജ്യത്തുടനീളമുള്ള 75-ലധികം റേസർമാരാണ് ഒത്തുചേർന്നത്. ഞങ്ങൾ ഡ്രൈവ്സ്പാർക്ക് കേവലം റേസിലെ ഒരു പങ്കാളി മാത്രമല്ല, ഈ ഇവന്റിന്റെ ഔദ്യോഗിക മാധ്യമ പങ്കാളികൾ കൂടി ആയിരുന്നു. മത്സരത്തിൽ നാല് റൗണ്ടുകളാണ് ഉണ്ടായിരുന്നത്. പരിശീലനവും യോഗ്യതയും, നോക്കൗട്ട് റൗണ്ടുകൾ, സെമി-ഫൈനൽ, ഫൈനൽ.
റൗണ്ട് 1 ഒരു ഐസ് ബ്രേക്കറായിരുന്നു എന്ന് പറയാം.ഇതിൽ പങ്കെടുക്കുന്നവർക്ക് പത്ത് പരിശീലന ലാപ്പുകളിലൂടെ ട്രാക്കും അവരുടെ കാർട്ടുകളും ഓടിക്കാനുളള സമയം ലഭിച്ചു. എന്നിരുന്നാലും, അതെല്ലാം വെറുതേ ഓടിച്ചു പഠിച്ചതല്ല; അഞ്ചോ ആറോ ലാപ്പുകളിൽ, മത്സരാർത്ഥികൾ ശ്രദ്ധേയമായ ക്വാളിഫൈയിങ്ങ് ടൈം നേടാൻ കഠിനമായി തന്നെ ശ്രമിക്കുന്നത് കാണാമായിരുന്നു.

ഓരോ റേസ് ഫോർമാറ്റ് നോക്കൗട്ട് റൗണ്ടിലും മത്സരാർത്ഥികൾ ഡെക്കിന്റെ താഴെ പകുതിയിൽ വരാതിരിക്കാനുളള പരിശ്രമത്തിലായിരുന്നു. ഓരോ ബാച്ചിലും എട്ട് റേസർമാരാണ് ഉണ്ടായിരുന്നത്. മൂന്ന് പേർ മാത്രമാണ് അടുത്ത ഘട്ടത്തിലേക്ക് വിജയിച്ചു കയറുന്നത്. എല്ലാ മത്സരാർത്ഥികളും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ വരാനുളള ശ്രമം നടത്തിയത് കൊണ്ട് ഈ ഘട്ടം കടുത്ത പോരാട്ടങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
റൗണ്ട് മൂന്നിൽ, പത്ത് പേരടങ്ങുന്ന എല്ലാ ഗ്രൂപ്പിൽ നിന്നും രണ്ടുപേർ മാത്രമേ ഫൈനലിലേക്ക് മുന്നേറൂ എന്നത് കൊണ്ട് തന്നെ എല്ലാവരുടേയും ആകാംക്ഷ പതിന്മടങ്ങാണ് വർധിച്ചത്. റേസുകളിലുടനീളം ഫുൾ ത്രോട്ടിൽ പവറോടെ എല്ലാവരും വിജയത്തിനായി മത്സരിച്ചത് കൊണ്ട്, ഈ റൗണ്ട് തീർച്ചയായും മത്സരാർത്ഥികളുടെ ആവേശം പരീക്ഷിച്ചു എന്ന് തന്നെ വേണം പറയാൻ. പരാജയപ്പട്ടവരിൽ രണ്ടാം അവസരം അർഹിക്കുന്നവർക്കായി മറ്റൊരു റൗണ്ട് കൂടി നടത്തുകയും ചെയ്തു.

എട്ട് മത്സരാർത്ഥികൾക്ക് ഒരു ഏകീകൃത ലക്ഷ്യത്തോടെയാണ് അവസാന റൗണ്ട് ആരംഭിച്ചത് ആറ് ലാപ്പുകളിലുള്ള അവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കി ഒരു പ്രത്യേക യോഗ്യതാ സെഷൻ അനുസരിച്ചാണ് അവരുടെ സ്റ്റാർട്ടിങ്ങ് ഗ്രിഡ് സ്ഥാനങ്ങൾ നിർണ്ണയിച്ചത്. സൈറൺ മുഴങ്ങിയതും ഇരമ്പുന്ന എഞ്ചിനുകൾക്കിടയിൽ ഗ്രിഡ് ശ്രേണിയിൽ തങ്ങളുടെ സ്ഥാനത്ത് നിന്ന് അക്ഷരാർത്ഥത്തിൽ പറക്കുകയായിരുന്നു മത്സരാർത്ഥികൾ.
ആദ്യ സ്ലോ യു-ടേണിൽ P2, P3, P4 എന്നിവ സ്റ്റാർട്ടിങ്ങ് ഗ്രിഡ് ക്രമത്തിൽ ഒരു മാറ്റത്തിന് കാരണമായി എങ്കിലും, P1 തുടക്കം മുതൽ അവസാനം വരെ ഒരു തടസ്സവുമില്ലാതെ ലീഡ് നിലനിർത്തുകയും, ഒടുവിൽ ആദ്യം തന്നെ എത്തുകയും ചെയ്തു. റെഡ് റാബിറ്റ് റേസർമാരുടെയും അരുവാനി ഗ്രിഡിന്റെയും സ്റ്റാഫ് അംഗങ്ങളുടെ പിന്തുണയ്ക്കും കൃത്യമായ ആസൂത്രണത്തിനും വലിയ നന്ദി.
ടീം പ്രിൻസിപ്പൽ ചോയ്‌സ്, സ്പിരിറ്റ് ഓഫ് ദി ഇവന്റ്, റൈസിംഗ് സ്റ്റാർസ്, ആർ3 പെർഫോമേഴ്‌സ് തുടങ്ങിയ വിഭാഗങ്ങളിലൂടെ വിജയികളെ മാത്രമല്ല, ആവേശത്തോടെ മത്സരിച്ചവരെയും അംഗീകരിച്ചുകൊണ്ട് റെഡ് റാബിറ്റ് റേസർമാർ സ്‌പോർട്‌സ് സ്‌പിരിറ്റ് പ്രകടമാക്കി. ത്രിൽ നിറഞ്ഞ ഒരു അവിസ്മരണീയ ദിനമങ്ങനെ അവസാനിച്ചിരിക്കുകയാണ്, മികച്ച പ്രതിഭകൾക്ക് തങ്ങളുടെ കഴിവ് പരീക്ഷിക്കുന്നതിനും ഇത്തരം കൂടുതൽ അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നവരെ പങ്കെടുക്കുപ്പിക്കുകയും ചെയ്യാൻ റെഡ് റാബിറ്റിന് സാധിക്കട്ടെ.
വരാനിരിക്കുന്ന സിംഗപ്പൂർ എഫ്1 ഗ്രാൻഡ് പ്രിക്സ് കാണാൻ അവസരവും മത്സരത്തിലെ വിജയയിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു. കൂടാതെ, പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും നൽകിയിട്ടുണ്ട്. റെഡ് റാബിറ്റ് റേസേഴ്‌സ് ടീം ഇന്ത്യയിൽ നിന്നുള്ള നിരവധി യുവ റേസർമാരെ വിവിധ അന്താരാഷ്ട്ര ഓട്ടോസ്‌പോർട്ട് പ്ലാറ്റ്‌ഫോമുകളിലേക്ക് ഉയർത്തിയിട്ടുണ്ട്. കൂടാതെ, വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള അംഗങ്ങൾക്കൊപ്പം, റെഡ് റാബിറ്റ് റേസർമാർ എല്ലാ തരത്തിലുള്ള പ്രൊഫഷണൽ റേസിംഗിലും വിപുലമായ പരിശീലനം നൽകുന്നവരുമാണ്.
2020 ലെ ദുബായ് കാർട്ട്‌ഡ്രോം എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പ് ട്രോഫിയിൽ റെഡ് റാബിറ്റ് റേസർമാർ ഓവറോൾ നേഷൻ കപ്പിൽ ചാമ്പ്യൻ ട്രോഫിയും ഓവറോൾ കോർപ്പറേറ്റ് കപ്പിൽ മൂന്നാം സ്ഥാനവും നേടിയിരുന്നു. ഒരു റേസിംഗ് ടീം എന്നതിലുപരി, റെഡ് റാബിറ്റ് റേസർമാർ കാർട്ട് ഫിറ്റിംഗ്, കാർട്ട് സെറ്റപ്പ്, കാർട്ട് ഡൈനാമിക്സ്, ബ്രേക്കിംഗ്, മെക്കാനിക്കൽ പ്രോസസ്, ഡാറ്റാ അനാലിസിസ് എന്നിങ്ങനെ വ്യത്യസ്ത തരം കാർട്ട് സേവനങ്ങളും നൽകുന്നുണ്ട്.


Click it and Unblock the Notifications








