ടാലന്റ് സ്കൗട്ട് പ്രോഗ്രം ഒരുക്കി റെഡ് റാബിറ്റ് റേസേഴ്‌സ് നിങ്ങളെ വിളിക്കുന്നു; വിശദാംശങ്ങൾ അറിയാം

മോട്ടോർ റേസിങ്ങ് എന്നാൽ സ്വന്തം ഹൃദയമിടിപ്പ് പോലെ കൊണ്ടു നടക്കുന്ന ചിലർ നമ്മുടെ ഇടയിലുണ്ട്. റേസിങ്ങ് എന്നു വച്ചാൽ അവർക്ക് അവരുടെ ജീവന് തുല്യമായിരിക്കും, പക്ഷേ അത്രമേൽ പ്രിയപ്പെട്ടതായിരിന്നിട്ടും ചിലപ്പോൾ അവർക്ക് അവിടെ എത്തിച്ചേരാൻ സാധിച്ചുവെന്ന് വരില്ല. അവർ മറ്റ് മേഖലയിലേക്ക് ജീവിതം അവരെ നയിച്ചേക്കാം.ത്രീ ഇഡിയറ്റ്സ് സിനിമ കണ്ടിട്ടുളളവർക്ക് മനസിലാകും.

പക്ഷേ വിഷമിക്കേണ്ട നിങ്ങളൊരു മോട്ടോർ റേസിംഗ് പ്രേമിയാണെങ്കിൽ, ഒരു അന്താരാഷ്‌ട്ര റേസിംഗ് സർക്യൂട്ടിൽ ഇന്ത്യൻ ദേശീയ ഗാനം കേൾക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണുന്ന ഒരാളാണ് എങ്കിൽ ഒരു ടാലന്റ് സ്കൗട്ട് പ്രോഗ്രാം ആതിഥേയത്വം വഹിക്കുന്നതിലൂടെ നിങ്ങളുടെ കഴിവുകൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള അവസരം റെഡ് റാബിറ്റ് റേസേഴ്‌സ് (R3) നിങ്ങൾക്ക് നൽകാൻ പോകുകയാണ്.

ടാലന്റ് സ്കൗട്ട് പ്രോഗ്രം ഒരുക്കി റെഡ് റാബിറ്റ് റേസേഴ്‌സ് നിങ്ങളെ വിളിക്കുന്നു; വിശദാംശങ്ങൾ അറിയാം

ഈ ടാലന്റ് സ്കൗട്ട് പ്രോഗ്രാം ഇന്ത്യയിലുടനീളം ആതിഥേയത്വം വഹിക്കുന്നുണ്ട്. റെഡ് റാബിറ്റ് റേസേഴ്‌സിന്റെ അടുത്ത ടാലന്റ് സ്കൗട്ടിംഗ് പ്രോഗ്രാം ഓഗസ്റ്റ് 26 ന് ബെംഗളൂരുവിലെ അരുവാനി ഗ്രിഡിലാണ് നടക്കാൻ പോകുന്നത്. അത് മാത്രമല്ല അർഹരായ ഉദ്യോഗാർത്ഥികൾക്ക് പരിശീലന സ്കോളർഷിപ്പുകളും സ്പോൺസർഷിപ്പുകളും നൽകും.

വരാനിരിക്കുന്ന സിംഗപ്പൂർ എഫ്1 ഗ്രാൻഡ് പ്രിക്സ് കാണാൻ അവസരവും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും നൽകും. റെഡ് റാബിറ്റ് റേസേഴ്‌സിനെ കുറിച്ച് പറയുമ്പോൾ, ടീം ഇന്ത്യയിൽ നിന്നുള്ള നിരവധി യുവ റേസർമാരെ വിവിധ അന്താരാഷ്ട്ര ഓട്ടോസ്‌പോർട്ട് പ്ലാറ്റ്‌ഫോമുകളിലേക്ക് ഉയർത്തിയിട്ടുണ്ട് ഇവർ. കൂടാതെ, വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള അംഗങ്ങൾക്കൊപ്പം, റെഡ് റാബിറ്റ് റേസർമാർ എല്ലാ തരത്തിലുള്ള പ്രൊഫഷണൽ റേസിംഗിലും വിപുലമായ പരിശീലനം നൽകുന്നവരുമാണ്.

2020 ലെ ദുബായ് കാർട്ട്‌ഡ്രോം എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പ് ട്രോഫിയിൽ റെഡ് റാബിറ്റ് റേസർമാർ ഓവറോൾ നേഷൻ കപ്പിൽ ചാമ്പ്യൻ ട്രോഫിയും ഓവറോൾ കോർപ്പറേറ്റ് കപ്പിൽ മൂന്നാം സ്ഥാനവും നേടിയിരുന്നു. ഒരു റേസിംഗ് ടീം എന്നതിലുപരി, റെഡ് റാബിറ്റ് റേസർമാർ കാർട്ട് ഫിറ്റിംഗ്, കാർട്ട് സെറ്റപ്പ്, കാർട്ട് ഡൈനാമിക്സ്, ബ്രേക്കിംഗ്, മെക്കാനിക്കൽ പ്രോസസ്, ഡാറ്റാ അനാലിസിസ് എന്നിങ്ങനെ വ്യത്യസ്ത തരം കാർട്ട് സേവനങ്ങളും നൽകുന്നുണ്ട്.

റേസിൽ അപേക്ഷിക്കുന്നതിന്, Instagram-ൽ @redrabbitracers-നെ ബന്ധപ്പെടുക അല്ലെങ്കിൽ +91 94336 74185 എന്ന നമ്പറിൽ വിളിക്കുക. നിങ്ങൾക്ക് ശനിയാഴ്ച്ച രാവിലെ 9 മണിക്ക് മുമ്പ് സർജാപൂരിലെ അരുവാനി ഗ്രിഡിൽ നേരിട്ട് അപേക്ഷിക്കാം. R3 ടാലന്റ് സ്കൗട്ടിൽ നിങ്ങളുടെ ത്രോട്ടിൽ കൂട്ടുവാനും നിങ്ങളുടെ ഉള്ളിലെ റേസറിനെ പുറത്തെടുക്കാനുമുളള അസുലഭ നിമിഷമാണ്, പാഴാക്കരുത്.

More from DriveSpark

Article Published On: Friday, August 25, 2023, 20:37 [IST]
English summary
Red rabbit racers talent scouting program details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X