റോഡ് നികുതിയിളവിന് ഒരു പുതുച്ചേരി മാര്‍ഗം

PY Number Plate
കള്ളും കോഴിയുമാണ് മാഹി വഴി കടത്താവുന്നത് എന്നാണോ ധാരണ? എങ്കില്‍ തെറ്റി. ഇതിനൊപ്പം ഒരു കാറും വേണമെങ്കില്‍ ചുളുവില്‍ സംഘടിപ്പിക്കാം.

പോണ്ടിച്ചേരിയിലെ കള്ളും കാറും

നല്ലൊരു ഫാന്‍സി നമ്പരുമായി വഴിയില്‍ ഒരു ബിഎംഡബ്ലിയു കാര്‍ കണ്ടാല്‍ കൈകാണിച്ചു നിറുത്താന്‍ ട്രാഫിക് പൊലീസുകാര്‍ മെനക്കെടാറില്ല. വഴിയെ പോകുന്ന പണി തലയില്‍ വാങ്ങുന്നതെന്തിന് എന്ന് പൊലീസുകാരന്‍ ചിന്തിച്ചാല്‍ കുറ്റം പറയാനും ഒക്കില്ല. ഏറ്റവും വലിയ നികുതി തട്ടിപ്പുകള്‍ നടത്തുന്ന വിഭാഗമാണ് ഇവരെന്ന് ബങ്കളുരു പൊലീസ് ചൂണ്ടിക്കാണിക്കുന്നു. റോഡ് ടാക്സ് കുറവുള്ള പോണ്ടിച്ചേരിയില്‍ പോയി വാഹനം രജിസ്റ്റര്‍ ചെയ്ത് കര്‍ണാടകത്തില്‍ കൊണ്ടു വന്ന് ഓട്ടും. പോണ്ടിച്ചേരി രജിസ്ട്രേഷനുമായി ഒരു സ്വിഫ്റ്റിനെയോ സ്കോര്‍പിയോവിനെയോ കണ്ടാല്‍ കണ്ടിടത്ത് പണി കൊടുക്കുന്ന പൊലീസുകാര്‍ ബിഎംഡബ്ലിയുക്കാരനെ വെറുതെ വിടും!

പോണ്ടിച്ചേരി രജിസ്ട്രേഷന്‍ വാഹനങ്ങള്‍ ഇപ്പോള്‍ നിരത്തുകളില്‍ വ്യാപകമാവുന്നുണ്ട്. ആഡംബര കാറുകളുടെ ഉടമകളാണ് ഇത്തരം തട്ടിപ്പുകള്‍ ഏറെയും നടത്തുന്നത് എന്നുകാണാം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ടാക്സ് കുറവുള്ള കേരളവും നിരവധി പേര്‍ വാഹന രജിസ്ട്രേഷനുവേണ്ടി തെരഞ്ഞെടുക്കുന്നുണ്ട്.

കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെ നികുതി വ്യവസ്ഥയിലെ ഇളവുകള്‍ മുതലെടുക്കുകയാണ് വാഹന ഉടമകളെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. പോണ്ടിച്ചേരിയില്‍ താമസക്കാരായവര്‍ക്കു മാത്രമേ അവിടെ വാഹന രജിസ്ട്രേഷന്‍ നടത്താന്‍ കഴിയൂ എന്നാണ് നിയമം. എന്നാല്‍ ചില തട്ടിപ്പുപരിപാടികള്‍ വഴി അവിടുത്തെ അഡ്രസ് പ്രൂഫ് സംഘടിപ്പിക്കുകയും രജിസ്ട്രേഷന്‍ നടത്തുകയും ചെയ്യുന്നു. ആഡംബര കാറുടമകള്‍ ലക്ഷങ്ങളുടെ നികുതിയില്‍ നിന്നൊഴിവാകാന്‍ ഇതിനുള്ള കുറുക്കുവഴികള്‍ സംഘടിപ്പിക്കുന്നു.

കൊച്ചി അങ്ങാടിയില്‍ 24,64,540 രൂപ വിലയുള്ള മിത്സുബിഷി പജീറോയ്ക്ക് കേരളത്തിലെ നികുതി വ്യവസ്ഥയനുസരിച്ച് 15 ശതമാനം നികുതി കൊടുക്കണം. അതായത് 3,69,681 രൂപ.(5 ലക്ഷം രൂപ വരെയുള്ള കാറുകള്‍ക്ക് 6 ശതമാനമാണ് കേരളത്തിലെ റോഡ് ടാക്സ്. 5 മുതല്‍ 10 ലക്ഷം വരെ 8 ശതമാനം നികുതിയടയ്ക്കണം. 10 മുതല്‍ 15 ലക്ഷം വരെ 10 ശതമാനമാണ് അടയ്ക്കേണ്ടത്. 15 ലക്ഷത്തിനു മുകളില്‍ 15 ശതമാനമാണ് ആയുഷ്കാല നികുതി).

ഇതേ വാഹനം മാഹിയില്‍ പോയി രജിസ്റ്റര്‍ ചെയ്താല്‍ 55,000 രൂപയില്‍ കാര്യങ്ങള്‍ ഒതുങ്ങും. ആവശ്യം വേണ്ടത് പ്രദേശത്തെ താമസക്കാരനാണെന്നതിന് തെളിവ്. സ്ഥിരം താമസക്കാരനാകണമെന്നില്ല എന്നതാണ് ഇതിലെ ശ്രദ്ധിക്കേണ്ട സംഗതി. പോണ്ടിച്ചേരിയിലെ ചില വാഹന ഡീലര്‍മാര്‍ തന്നെ ഇത് സംഘടിപ്പിച്ചു നല്‍കുന്നതായാണ് അറിവ്. ഈ ഇടപാട് നടത്തിക്കൊടുക്കുന്ന ചില ഇടപാടുകരെയും കാണാന്‍ സാധിക്കും.

20 ലക്ഷത്തിന് മുകളിലുള്ള കാറുകള്‍ക്ക് 55000 രൂപയാണ് പോണ്ടിച്ചേരിയിലെ റോഡ് നികുതി. ചെറുവാഹനങ്ങള്‍ക്കും പോണ്ടിച്ചേരി രജിസ്ട്രേഷന്‍ വഴി നേട്ടം തന്നെയാണ്. 20 ലക്ഷത്തില്‍ താഴെ വിലയുള്ള കാറുകള്‍ക്ക് 15000 രൂപയാണ് റോഡ് നികുതി. ഇതിന്‍റെ ഒരു ദോഷം, പൊലീസ് അത്ര പെട്ടെന്ന് കാര്യങ്ങള്‍ സമ്മതിച്ചു തരില്ല എന്നതാണ്. വാങ്ങുമ്പോള്‍ മെര്‍കോ ബീമറോ വാങ്ങുക. എന്നിട്ട് ഇമ്മാതിരി പണികളൊക്കെ ചെയ്യുക.

More from DriveSpark

Article Published On: Tuesday, June 26, 2012, 18:30 [IST]
English summary
Vehicles with Pondychery registration plates seems to be on a rise. People chose Union Territories to register their vehicles to evade tax.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X