സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ അവതാളത്തിൽ, ലേലത്തിൽ വയ്ക്കാൻ സാധ്യതയുണ്ട് കേട്ടോ

കേന്ദ്രത്തിൻ്റെ സ്ക്രാപ്പേജ് പോളിസി കാരണം ഇപ്പോൾ സംസ്ഥാനത്തെ 15 കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാത്ത നിലയിലാണ്. പോളിസി നിലവിൽ വന്നതിന് ശേഷം 15 വർഷം കഴിഞ്ഞ വാഹനങ്ങൾ തുരുമ്പ് വിലയ്ക്ക് കൊടുക്കുകയായിരുന്നു, എന്നാൽ അത് വകുപ്പിന് വലിയ നഷ്ടമായിരുന്നു. ഇങ്ങനെ തുരുമ്പു വിലയ്ക്ക് കൊടുക്കാതെ ലേലത്തിൽ വിൽക്കുകയാണെങ്കിൽ വകുപ്പിന് ലാഭകരമായിരിക്കും എന്നൊരു നിർദേശം ഉയർന്നു വരുന്നുണ്ട്.

മോട്ടോര്‍വാഹന വകുപ്പില്‍മാത്രം കാലാവധി പൂര്‍ത്തിയായ അമ്പതോളം വാഹനങ്ങളുണ്ട്. ഭൂരിഭാഗവും പുനരുപയോഗക്ഷമതയുള്ള വാഹനങ്ങളുമാണ്. എന്നാൽ സർക്കാർ അനുമതി ലഭിച്ചാൽ മാത്രമേ മുന്നോട്ടുളള കാര്യങ്ങൾ ചെയ്യാൻ സാധിക്കും. എന്നാൽ അനുമതി ലഭിക്കുന്നത് വരെ ഓഫീസിലെ ഉപയോഗത്തിന് വാഹനങ്ങളില്ലാതെ വരും എന്നൊരു പ്രശ്നം കൂടിയുണ്ട്.

ഞാൻ തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ സര്‍ക്കാര്‍വാഹനങ്ങള്‍ കാലാവധിതീരുംമുമ്പ് ലേലംചെയ്ത് നല്‍കിയാല്‍ ലേലത്തിലെടുക്കുന്നവര്‍ക്ക് 15വര്‍ഷം കഴിഞ്ഞാലും രജിസ്ട്രേഷന്‍ പുതുക്കി ഉപയോഗിക്കാനാകും. പക്ഷേ ഈ വിഷയം നിരവധി തവണ ചർച്ചയ്ക്കായി എടുത്തിരുന്നു എങ്കിലും മലിനീകരണം കുറയ്ക്കാനായി കേന്ദ്രം എടുത്ത തീരുമാനത്തെ ചോദ്യം ചെയ്തതതിന് തുല്യമാകും എന്നത് കൊണ്ടാണ് ഇത് ഉയർത്തികൊണ്ട് വരാത്തത്.

സ്ക്രാപ്പേജ് പോളിസി എന്താണെന്ന് ഒട്ടുമിക്ക ആളുകൾക്കും അറിയാവുന്നതാണ് എങ്കിലും അതിൻ്റെ ഗുണം പലർക്കും മനസിലായിട്ടില്ല. വാഹന സ്‌ക്രാപ്പേജ് നയപ്രകാരം നിങ്ങള്‍ ഒരു പുതിയ വാഹനം വാങ്ങുന്നതിന് മുമ്പ് പഴയ വാഹനം പൊളിക്കാന്‍ നല്‍കുകയാണെങ്കില്‍ നിരവധി ആനുകൂല്യങ്ങള്‍ ലഭ്യമാകും. പഴയതും അനുയോജ്യമല്ലാത്തതുമായ വാഹനങ്ങള്‍ നിരത്തിലിറക്കി പകരം ആധുനികവും പുതിയതുമായ വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതി പ്രകാരം വാഹനത്തിന്റെ എക്സ്‌ഷോറൂം വിലയുടെ ഏകദേശം 4 മുതല്‍ 6 ശതമാനം വരെ സ്‌ക്രാപ്പേജ് സെന്റര്‍ നിങ്ങള്‍ക്ക് ഉടനടി നല്‍കും.

സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാഹനം വാങ്ങുന്നവര്‍ക്ക് ചില അധിക ആനുകൂല്യങ്ങള്‍ ഉണ്ട്. അവര്‍ പുതുതായി വാങ്ങുന്ന കാറിന് റോഡ് നികുതിയില്‍ 25 ശതമാനം വരെ ഇളവ് നല്‍കുന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. വണ്ടി പൊളിച്ചാല്‍ സ്‌ക്രാപ്പേജ് സെന്റര്‍ നിങ്ങളുടെ പഴയ കാര്‍ സ്‌ക്രാപ്പ് ചെയ്യുന്നതിനുള്ള ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗപ്പെടുത്തി പുതിയ കാറിന്റെ രജിസ്‌ട്രേഷന്‍ ഫീസില്‍ 100 ശതമാനം ഇളവ് നേടാം.

നിങ്ങൾക്ക് വാഹനം വാങ്ങേണ്ട ആവശ്യമില്ലെങ്കിലും ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ നല്‍കി അവർക്ക് വാഹനം വാങ്ങാൻ സാധിക്കും. ഒരു പുതിയ കാര്‍ വാങ്ങുമ്പോള്‍ അവര്‍ക്ക് മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ നേടാം. മാത്രമല്ല പഴയ കാറിന്റെ സ്‌ക്രാപ്പേജ് സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ പുതിയ വാഹനത്തിന്റെ വിലയില്‍ 5 ശതമാനം കിഴിവ് നല്‍കാനും വാഹന നിര്‍മ്മാതാക്കളോട് കരടില്‍ നിര്‍ദേശമുണ്ട്.

വാഹന സ്‌ക്രാപ്പേജ് നയത്തിന് കീഴില്‍ മുകളില്‍ സൂചിപ്പിച്ച ആനുകൂല്യങ്ങള്‍ ഇതുവരെ നടപ്പില്‍ വരുത്തിയിട്ടില്ല എന്ന കാര്യം മാന്യ വായനക്കാര്‍ പ്രത്യേകം ഓര്‍മിക്കുക. ഈ ആനുകൂല്യങ്ങള്‍ ബ്രാന്‍ഡുകള്‍ക്കും മോഡലുകള്‍ക്കും അനുസരിച്ച് വ്യത്യാസപ്പെടാം. അതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ അടുത്തുള്ള കാര്‍ ഡീലര്‍ഷിപ്പുമായി ബന്ധപ്പെടാൻ മറക്കരുത്. വിശദമായി ചോദിച്ചറിഞ്ഞതിന് ശേഷം മാത്രമേ കാര്യങ്ങൾ നടത്താവു.

വാഹന സ്‌ക്രാപ്പിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ പ്രക്രിയ ഇപ്പോള്‍ കൂടുതല്‍ ലളിതമാക്കുകയും ഡിജിറ്റലൈസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മറ്റൊരു കാര്യം എന്തെന്നാല്‍, സ്‌ക്രാപ്പേജ് പോളിസിയുടെ കരട് അനുസരിച്ച് 15 വര്‍ഷത്തിലധികം പഴക്കമുള്ള കാറുകള്‍ ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ അവ തുടര്‍ന്നും ഉപയോഗിക്കാം. വാഹന ഫിറ്റ്നസ് പരിശോധനയിലൂടെയാണ് ഇതിന്റെ 'ആരോഗ്യം' വിലയിരുത്തുന്നത്. വാഹനം ഫിറ്റാണെങ്കില്‍ രജിസ്‌ട്രേഷന്‍ ഫീ നല്‍കി അടുത്ത അഞ്ച് വര്‍ഷം കൂടി വണ്ടി നിരത്തിലിറക്കാം.

More from DriveSpark

Article Published On: Tuesday, May 7, 2024, 18:15 [IST]
English summary
Registration of government vehicles after 15 years cannot be renewed details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X