75 കോടി വാരി 2025-ലെ ആദ്യ ബ്ലോക്ക്ബസ്റ്ററടിച്ചു! 'മമ്മൂട്ടിചേട്ടന്റെ' സ്വന്തം സംവിധായകന്റെ യാത്ര ഇനി ഇവിയില്‍

കോവിഡ് കാലം ഏറെ ബാധിച്ച ഒന്നായിരുന്നു സിനിമാ വ്യവസായം. ലോക്ക്ഡൗണ്‍ കഴിഞ്ഞ് ശൂന്യമായി കിടന്ന തീയറ്ററുകളില്‍ വീണ്ടും ആളും ആരവവും തീര്‍ത്ത സിനിമായായിരുന്നു 'ദ പ്രീസ്റ്റ്'. മമ്മൂട്ടി നായകനായി എത്തിയ ഹൊറര്‍ ചിത്രം ബ്ലോക്ക്ബസ്റ്ററായി മാറി. ഫിലിം ട്രാക്കിംഗ് വെബ്‌സൈറ്റായ സാക്‌നിക്കിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 15 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ പടം 28.5 കോടിയിലധികം വാരി. ചിത്രത്തിന്റെ സംവിധായകനായ ജോഫിന്‍ ടി ചാക്കോ അന്ന് മുതലേ സിനിമാ പ്രേമികള്‍ നോക്കി വെച്ചിരുന്നു. ജോഫിന്‍ ടി ചാക്കോയുടെ യഥാര്‍ത്ഥ കഴിവ് സിനിമാ ലോകം കണ്ടത് 2025 ജനുവരിയിലായിരുന്നു.

ആസിഫലിയെ നായകനാക്കി ജോഫിന്‍ സംവിധാനം ചെയ്ത 'രേഖാചിത്രം' സംവിധായകനെന്ന നിലയില്‍ ജോഫിന്റെ ക്രാഫ്റ്റ് തെളിയിക്കുന്നതായിരുന്നു. ഒരേ സമയം തന്നെ പ്രേക്ഷക, നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രം ബോക്‌സ്ഓഫീസില്‍ നിന്ന് 75 കോടിയിലധികം കളക്ട് ചെയ്ത് ആസിഫലിയുടെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായി. ഒരു ആത്മഹത്യയും ഒരു തിരോധാനവും അതിന് പിന്നിലുള്ള സത്യം അന്വേഷിച്ചുകൊണ്ടുള്ള ഒരു പൊലീസുകാരന്റെ യാത്രയുമാണ് ചിത്രം.

jofin t chacko buys mahindra xev 9e

മാര്‍ച്ച് ഏഴിന് സോണി ലിവിലൂടെ ഒടിടിയില്‍ റിലീസായതോടെ പാന്‍ ഇന്ത്യ ലെവലില്‍ ചിത്രം ചര്‍ച്ചയായി. ഇത്രയും കുറഞ്ഞ ചെലവില്‍ എഐ സാങ്കേതിവിദ്യ കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയ അണിയറപ്രവര്‍ത്തകരെ സിനിമാപ്രാന്തന്‍മാര്‍ അഭിനന്ദനം കൊണ്ട് മൂടി. കരിയറില്‍ രണ്ട് ചിത്രങ്ങള്‍ ചെയ്ത് രണ്ടും വിജയമാക്കി തീര്‍ത്ത ജോഫിന്‍ ടി ചാക്കോയുടെ ജീവിതത്തില്‍ ഇപ്പോള്‍ മറ്റൊരു സന്തോഷം വര്‍ത്തമാനം കൂടിയുണ്ട്.

2025-ലെ ആദ്യ ബ്ലോക്ക്ബസ്റ്ററിന്റെ സംവിധായകന്‍ ഇപ്പോള്‍ മഹീന്ദ്രയുടെ ഏറ്റവും പുതിയ സൂപ്പര്‍ ഹിറ്റ് ഇലക്ട്രിക് എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ്. മഹീന്ദ്രയുടെ ഏറ്റവും പുതിയ XEV 9e ഇവിയാണ് ജോഫിന്‍ വാങ്ങിയിരിക്കുന്നത്. മഹീന്ദ്ര സ്‌കോര്‍പിയോ ആയിരുന്നു ജോഫിന്റെ ഇഷ്ട വാഹനം. സ്‌കോര്‍പിയോ തരംഗമായിരുന്ന സമയത്ത് അത് സ്വന്തമാക്കാന്‍ സാധിച്ചില്ലെങ്കിലും ഇപ്പോള്‍ അതിലും വലുത് ഗരാജിലെത്തിക്കാനായ സന്തോഷത്തിലാണ് പാലക്കാട്ടുകാരന്‍.

jofin t chacko buys mahindra xev 9e

വളരെ യാദൃശ്ചികമായാണ് XEV 9e ഇവിയിലേക്ക് എത്തിയതെന്നും മനസിലുണ്ടായിരുന്ന ബജറ്റില്‍ അത്യാവശ്യം നല്ല ഫീച്ചറുകളുമായി വരുന്ന വാഹനമായതിനാലാണ് ഇത് തെരഞ്ഞെടുത്തതെന്ന് ജോഫിന്‍ മനോരമ ഫാസ്ട്രാക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. യാത്രാസുഖത്തിനും സേഫ്റ്റിക്കും പ്രാധാന്യം കൊടുക്കുന്ന ആളായതിനാലും പ്രീമിയം കാറുകളില്‍ കാണപ്പെടുന്ന ഫീച്ചറുകള്‍ ഉള്ളതിനാലുമാണ് XEV 9e ഉറപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

മഹീന്ദ്രയുടെ പുത്തന്‍ ഇവിയുടെ ഡെലിവറി അടുത്തിടെയാണ് ആരംഭിച്ചത്. XEV 9e ഇലക്ട്രിക് എസ്‌യുവി കൂപ്പെയുടെ വില തുടങ്ങുന്നത് 21.9 ലക്ഷം മുതലാണ്. ടോപ്പ് എന്‍ഡ് വേരിയന്റിന് 30.50 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണ് ഇത്. ഇവിയുടെ ടോപ് എന്‍ഡ് വേരിയന്റിന്റെ വിതരണം മാത്രമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.

jofin t chacko buys mahindra xev 9e

ഡിസൈന്‍ വശം പരിശോധിക്കുമ്പോള്‍ കൂപ്പെ ശൈലിയില്‍ വരുന്ന ഇവിക്ക് കണക്റ്റിംഗ് എല്‍ഇഡി ബാറുള്ള ഡ്രോപ്പ്-ഡൗണ്‍ എല്‍ഇഡി ഡിആര്‍എല്ലുകളാണ് കമ്പനി കൊടുത്തിരിക്കുന്നത്. എല്‍ഇഡി ടെയില്‍ ലാമ്പുകളും വാഹനത്തിന്റെ വീതിയിലുടനീളം പ്രവര്‍ത്തിക്കുന്ന ഒരു കണക്റ്റിംഗ് ബാറും നല്‍കിയിട്ടുണ്ട്. മഹീന്ദ്രയുടെ മറ്റ് മോഡേണ്‍ കാറുകളെ പോലെ ഫീച്ചര്‍ സമ്പന്നമായ ക്യാബിനാണ് മഹീന്ദ്ര XEV 9e മോലിനുമുള്ളത്.

10.25 ഇഞ്ച് ട്രിപ്പിള്‍ സ്‌ക്രീന്‍ ലേഔട്ട് പോലുള്ള ഫീച്ചറുകളോടെയാണ് ഈ എസ്‌യുവി വരുന്നത്. വിഷന്‍ എക്‌സ് ഓഗ്മെന്റഡ് റിയാലിറ്റി HUD, MAIA എന്നറിയപ്പെടുന്ന മഹീന്ദ്ര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആര്‍ക്കിടെക്ചര്‍, ഒരു ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8295 പ്രൊസസര്‍, 24 GB റാം, 128 GB ഇന്റേണല്‍ സ്റ്റോറേജ് എന്നിവയും ഇതിന് ലഭിക്കുന്നു. മഹീന്ദ്ര സിനിമാസ്‌കോപ്പ് കോക്ക്പിറ്റ് എന്ന് വിളിക്കുന്ന മൂന്ന് വലിയ 12.30 ഇഞ്ച് സ്‌ക്രീനുകളാണ് ഡാഷ്ബോര്‍ഡില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്.

കൂടാതെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് വിനോദം നഷ്ടപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ മഹീന്ദ്ര രണ്ട് സ്‌ക്രീനുകളും മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്. 7 എയര്‍ബാഗുകള്‍, ലെവല്‍ 2+ ADAS, 360-ഡിഗ്രി ക്യാമറ, സീറ്റ് വെന്റിലേഷനോടുകൂടിയ ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകള്‍, ഡൈനാമിക് ലൈറ്റുകളുള്ള ഇന്‍ഫിനിറ്റി ഗ്ലാസ് റൂഫ്, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ്‌യുവി യിലെ മറ്റ് ഫീച്ചറുകള്‍.

59 kWh, 79 kWh ബാറ്ററി പായ്ക്കുകളിലാണ് ഇവി വരുന്നത്. 59 kWh പതിപ്പുകള്‍ 228 bhp പവറും പരമാവധി 380 Nm ടോര്‍ക്കും വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഇത് സിംഗിള്‍ ചാര്‍ജില്‍ 542 കിലോമീറ്റര്‍ റേഞ്ച് വരെ വാഗ്ദാനം ചെയ്യുന്നു. വലിയ 79 kWh വേരിയന്റുകള്‍ 282 bhp പവറില്‍ 380 Nm ടോര്‍ക്ക് നല്‍കും. ഇത് 656 കിലോമീറ്റര്‍ റേഞ്ച് വരെ നല്‍കാന്‍ പ്രാപ്തമാണെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു.

Source: Manoramaonline

More from DriveSpark

Article Published On: Monday, April 7, 2025, 19:56 [IST]
English summary
Rekhachithram director jofin t chacko buys mahindra xev 9e electric suv
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X