രാജ്യത്തുടനീളം ഇവി ചാർജിംഗ് സ്റ്റേഷനുകൾ സെറ്റ് ചെയ്യാൻ കൈകോർത്ത് ജിയോയും ബ്രിട്ടീഷ് പെട്രോളിയവും

ഇന്ത്യയിൽ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കാൻ റിലൈൻസ് ജിയോയും യുകെ ആസ്ഥാനമായുള്ള ബ്രിട്ടീഷ് പെട്രോളിയവും (BP) ഇവി റൈഡ്-ഹെയ്ലിംഗ് പ്ലാറ്റ്ഫോമായ ബ്ലൂസ്മാർട്ടുമായി കൈകോർത്തു.

രാജ്യത്തുടനീളം ഇവി ചാർജിംഗ് സ്റ്റേഷനുകൾ സെറ്റ് ചെയ്യാൻ കൈകോർത്ത് ജിയോയും ബ്രിട്ടീഷ് പെട്രോളിയവും

ജിയോ-BP സംയുക്ത സംരംഭം അടുത്ത ഏതാനും വർഷങ്ങളിൽ പാസഞ്ചർ ഇലക്ട്രിക് കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമായി ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ ഒരു ശൃംഖല സ്ഥാപിക്കും.

രാജ്യത്തുടനീളം ഇവി ചാർജിംഗ് സ്റ്റേഷനുകൾ സെറ്റ് ചെയ്യാൻ കൈകോർത്ത് ജിയോയും ബ്രിട്ടീഷ് പെട്രോളിയവും

ഈ പങ്കാളിത്തത്തിലൂടെ, രണ്ട് കമ്പനികളും ബ്ലൂസ്മാർട്ട് പ്രവർത്തിക്കുന്ന നഗരങ്ങളിലുടനീളം അനുയോജ്യമായ സ്ഥലങ്ങളിൽ, ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ആസൂത്രണം, വികസനം, പ്രവർത്തനം എന്നിവയിൽ സഹകരിക്കും എന്ന് ജിയോ-BP ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.

രാജ്യത്തുടനീളം ഇവി ചാർജിംഗ് സ്റ്റേഷനുകൾ സെറ്റ് ചെയ്യാൻ കൈകോർത്ത് ജിയോയും ബ്രിട്ടീഷ് പെട്രോളിയവും

ദേശീയ തലസ്ഥാന മേഖലയിൽ ആദ്യ ഘട്ടം ആരംഭിക്കുന്നതോടെ, ഈ ഇവി ചാർജിംഗ് സ്റ്റേഷനുകൾക്ക് ഓരോ സ്റ്റേഷനിലും കുറഞ്ഞത് 30 വാഹനങ്ങളെ ഉൾക്കൊള്ളാൻ കഴിയും, കൂടാതെ നഗരപ്രദേശങ്ങൾ കേന്ദ്രീകരിച്ചാവും ഇവ സജ്ജമാക്കുന്നതെന്നും പ്രസ്താവന സൂചിപ്പിക്കുന്നു.

രാജ്യത്തുടനീളം ഇവി ചാർജിംഗ് സ്റ്റേഷനുകൾ സെറ്റ് ചെയ്യാൻ കൈകോർത്ത് ജിയോയും ബ്രിട്ടീഷ് പെട്രോളിയവും

ബ്രിട്ടീഷ് പെട്രോളിയത്തിന് (BP) ഇതിനകം തന്നെ ആഗോളതലത്തിൽ ഇവി ചാർജിംഗ് ശൃംഖലയുണ്ട്. ജിയോ-BP ഈ വിഷയത്തിൽ BP -യുടെ വൈദഗ്ധ്യവും വൈദ്യുതീകരണത്തിലെ പഠനങ്ങളും ഇന്ത്യൻ വിപണിയിൽ പ്രയോഗിക്കാനും ലക്ഷ്യമിടുന്നു.

രാജ്യത്തുടനീളം ഇവി ചാർജിംഗ് സ്റ്റേഷനുകൾ സെറ്റ് ചെയ്യാൻ കൈകോർത്ത് ജിയോയും ബ്രിട്ടീഷ് പെട്രോളിയവും

BP പൾസ് ഉപയോഗിച്ച് യുകെയിൽ നിന്നുള്ള BP -യുടെ പഠനങ്ങൾ പ്രയോജനപ്പെടുത്തുക എന്നതാണ് ജിയോയുടെ ലക്ഷ്യം എന്ന് ജിയോ-BP ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹരീഷ് സി മേത്ത പറഞ്ഞു.

രാജ്യത്തുടനീളം ഇവി ചാർജിംഗ് സ്റ്റേഷനുകൾ സെറ്റ് ചെയ്യാൻ കൈകോർത്ത് ജിയോയും ബ്രിട്ടീഷ് പെട്രോളിയവും

യുകെയിൽ നിർമ്മാതാക്കൾക്ക് രാജ്യത്തെ ഏറ്റവും വലിയ ഇവി ചാർജിംഗ് നെറ്റ്‌വർക്കുണ്ട്, ജർമ്മനിയിൽ നിന്ന് അവരുടെ ഏറൽ ബ്രാൻഡായ ജിയോ-BP തങ്ങളുടെ ഉപഭോക്താക്കൾക്ക് EV സാങ്കേതികവിദ്യയിൽ ഏറ്റവും പുതിയത് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തുടനീളം ഇവി ചാർജിംഗ് സ്റ്റേഷനുകൾ സെറ്റ് ചെയ്യാൻ കൈകോർത്ത് ജിയോയും ബ്രിട്ടീഷ് പെട്രോളിയവും

വളർന്നുവരുന്ന ഇവി ഫ്ലീറ്റിന് ശക്തി പകരുന്ന വലിയ ഇവി ചാർജിംഗ് സൂപ്പർഹബ്ബുകളാണ് ബ്ലൂസ്മാർട്ട് പ്രവർത്തിക്കുന്നത് എന്ന് ബ്ലൂസ്മാർട്ട് സഹസ്ഥാപകനും സിഇഒയുമായ അൻമോൾ ജഗ്ഗി പറഞ്ഞു.

രാജ്യത്തുടനീളം ഇവി ചാർജിംഗ് സ്റ്റേഷനുകൾ സെറ്റ് ചെയ്യാൻ കൈകോർത്ത് ജിയോയും ബ്രിട്ടീഷ് പെട്രോളിയവും

ഇന്ത്യയ്ക്ക് ലോകോത്തര ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സൊല്യൂഷനുകൾ നൽകാനുള്ള ഞങ്ങളുടെ കഴിവിന്റെ യഥാർത്ഥ തെളിവാണ് ജിയോ-BP -യുമായുള്ള തങ്ങളുടെ പങ്കാളിത്തം എന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തുടനീളം ഇവി ചാർജിംഗ് സ്റ്റേഷനുകൾ സെറ്റ് ചെയ്യാൻ കൈകോർത്ത് ജിയോയും ബ്രിട്ടീഷ് പെട്രോളിയവും

ഇലക്ട്രിക് വാഹന ചാർജിംഗിന്റെ ഭാവിയാണ് ഇവി സൂപ്പർഹബ്ബുകളെന്ന് ജഗ്ഗി പറഞ്ഞു. ഇവി ഉടമകൾക്കും ബ്ലൂസ്മാർട്ട് പോലുള്ള റൈഡ്-ഹെയ്ലിംഗ് ഫ്ലീറ്റുകൾക്കും ഇത് തടസ്സമില്ലാത്ത ചാർജിംഗ് ആക്സസ് നൽകുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തുടനീളം ഇവി ചാർജിംഗ് സ്റ്റേഷനുകൾ സെറ്റ് ചെയ്യാൻ കൈകോർത്ത് ജിയോയും ബ്രിട്ടീഷ് പെട്രോളിയവും

ഡൽഹി NCR -ൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ഇവി റൈഡ്-ഹെയ്ലിംഗ് സ്റ്റാർട്ടപ്പാണ് ബ്ലൂസ്മാർട്ട്, ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേക്ക് അതിന്റെ നെറ്റ്‌വർക്ക് വിപുലീകരിക്കാൻ ലക്ഷ്യമിടുന്നു.

രാജ്യത്തുടനീളം ഇവി ചാർജിംഗ് സ്റ്റേഷനുകൾ സെറ്റ് ചെയ്യാൻ കൈകോർത്ത് ജിയോയും ബ്രിട്ടീഷ് പെട്രോളിയവും

1,400 പെട്രോൾ പമ്പുകളുടെ നിലവിലെ ശൃംഖലയിൽ നിന്ന് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഫ്യുവൽ റീട്ടെയിൽ ശൃംഖല 5,500 ആയി വികസിപ്പിക്കാനും ജിയോ-BP ലക്ഷ്യമിടുന്നു.

രാജ്യത്തുടനീളം ഇവി ചാർജിംഗ് സ്റ്റേഷനുകൾ സെറ്റ് ചെയ്യാൻ കൈകോർത്ത് ജിയോയും ബ്രിട്ടീഷ് പെട്രോളിയവും

ഇത്തരത്തിൽ ആദ്യം ചാർജിംഗ് ഇൻഫ്രാസ്ട്രക്ച്ചർ രാജ്യത്ത് വിപുലമായി തീർന്നാൽ മാത്രമേ ഇവികളിലേക്കുള്ള അഡോപ്ഷൻ കൂടുതൽ ശക്തമാവൂ. യാത്രകളിൽ ചാർജ് തീർന്ന് വഴിമധ്യേ പെട്ടു പോകുമോ എന്ന ഭീതി മാറ്റാനും രാജ്യത്തുടനീളം ഒരു പോസിറ്റീവ് ഇവി ഫ്ലോ ഒരുക്കാനും ഇത് സഹായകമാവും.

രാജ്യത്തുടനീളം ഇവി ചാർജിംഗ് സ്റ്റേഷനുകൾ സെറ്റ് ചെയ്യാൻ കൈകോർത്ത് ജിയോയും ബ്രിട്ടീഷ് പെട്രോളിയവും

ടാറ്റ മോട്ടോർസ്, എംജി മോട്ടോർസ്, ഏഥർ ഇലക്ട്രിക്, ഓല ഇലക്ട്രിക് എന്നിവ പോലെയുള്ള നിരവധി വാഹന നിർമ്മാതാക്കളും ഇതിനോടകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവി ചാർജിംഗ് സ്റ്റേഷനുകൾ സജ്ജമാക്കാനുള്ള ഒരുക്കങ്ങളിലാണ്.

രാജ്യത്തുടനീളം ഇവി ചാർജിംഗ് സ്റ്റേഷനുകൾ സെറ്റ് ചെയ്യാൻ കൈകോർത്ത് ജിയോയും ബ്രിട്ടീഷ് പെട്രോളിയവും

രാജ്യത്ത് അനുദിനം വർധിച്ചുകൊണ്ടിരികക്കുന്ന ഇന്ധന വില നിലവിൽ ജനങ്ങൾക്ക് ഇവികളിലേക്ക് ഒരു ചായ്‌വ് സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചാർജിംഗ് ശൃംഘല കൂടെ മെച്ചപ്പെട്ടാൽ ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാൻഡ് ഇരട്ടിയാവും എന്നത് നിസംശയം പറയാൻ കഴിയും.

രാജ്യത്തുടനീളം ഇവി ചാർജിംഗ് സ്റ്റേഷനുകൾ സെറ്റ് ചെയ്യാൻ കൈകോർത്ത് ജിയോയും ബ്രിട്ടീഷ് പെട്രോളിയവും

ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് ടൂ-വീലർ വിഭാഗത്തിൽ ഇപ്പോൾ നിരവധി മെച്ചപ്പെട്ട മോഡലുകൾ ലഭ്യമാണ്. ഇവ മാന്യമായ റൈഡിംഗ് ശ്രേണിയും പവറും വാഗ്ദാനം ചെയ്യുന്നു.

രാജ്യത്തുടനീളം ഇവി ചാർജിംഗ് സ്റ്റേഷനുകൾ സെറ്റ് ചെയ്യാൻ കൈകോർത്ത് ജിയോയും ബ്രിട്ടീഷ് പെട്രോളിയവും

അടുത്തിടെ രാജ്യത്ത് അവതരിപ്പിച്ച ഓല ഇലക്ട്രിക്, സിമ്പിൾ എനർജി, ഏഥർ എനർജി തുടങ്ങി നിരവധി ബ്രാൻഡുകളിൽ നിന്ന് ഒരു പിടി മികച്ച മോഡലുകളിൽ നിന്ന് ഒരു മോഡൽ തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നമുക്ക് ഇപ്പോഴുണ്ട്.

രാജ്യത്തുടനീളം ഇവി ചാർജിംഗ് സ്റ്റേഷനുകൾ സെറ്റ് ചെയ്യാൻ കൈകോർത്ത് ജിയോയും ബ്രിട്ടീഷ് പെട്രോളിയവും

ഇലക്ട്രിക് ഫോർ-വീലറുകളുടെ കാര്യത്തിൽ ഓപ്ഷനുകൾ അല്പം കുറവാണ്. അടുത്തിടെ വിപണിയിൽ എത്തിയ ടാറ്റ ടിഗോർ ഇവിയാണ് നിലവിൽ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ.

Most Read Articles

Malayalam
English summary
Reliance jio partners with british petroleum to construct ev charging network around india
Story first published: Saturday, September 11, 2021, 16:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X