മഴക്കാലത്ത് ഗൂഗിൾ മാപ്പിനെ നമ്പാൻ വരട്ടെ, ഈ കാര്യങ്ങൾ ചെയ്താൽ വെളളത്തിൽ വീഴാതെ രക്ഷപ്പെടാം
കേരളത്തിൽ ഇപ്പോൾ അതി ശക്തമായ മഴയാണ് ലഭിക്കുന്നത്. പലയിടത്തും വെള്ളക്കെട്ടുകൾ രൂപപെടുകയും പുഴ കരകവിഞ്ഞ് ഒഴുകിയതിൻ്റെ പ്രശ്നങ്ങളാണ്. റോഡാണോ കുഴിയാണോ എന്ന് പോലും തിരിച്ചറിയാനാവാത്ത വിധത്തിലാണ് ചില പ്രദേശങ്ങളിലെ റോഡുകൾ. കഴിഞ്ഞ ദിവസം കോട്ടയത്ത് ഗൂഗിൾ മാപ്പ് നോക്കി വന്ന ഒരു കാർ പുഴയിലേക്ക് മറിഞ്ഞ സംഭവത്തിന് ശേഷം ഈ സമയത്ത് ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്നതിൽ ശ്രദ്ധിക്കണം എന്നാണ് മോട്ടോർ വാഹന വകുപ്പും പൊലീസും നിർദേശം നൽകിയിരിക്കുന്നത്.
ഗൂഗിൾ മാപ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. നിങ്ങൾ പോകാനുളള സ്ഥലം തെരഞ്ഞെടുക്കുമ്പോൾ തന്നെ നിങ്ങളുടെ വാഹനം ഏതാണ് എന്നുളള ഓപ്ഷൻ കൂടെ ശ്രദ്ധിക്കുക. കാർ,ബൈക്ക്, കാൽനട,ട്രെയിൻ എന്നീ ഓപ്ഷനുകൾ നിങ്ങൾക്ക് കാണാൻ സാധിക്കും. നിങ്ങൾ കാറിനാണ് പോകുന്നതെങ്കിൽ കാർ എന്ന ഓപ്ഷൻ തന്നെ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ബൈക്ക് പോകുന്ന എല്ലാ വഴിയിലൂടെ കാർ പോകാൻ സാധ്യതയില്ല. ബൈക്കിലാണ് പോകുന്നതെങ്കിൽ കാർ, ബൈക്ക് ഏത് ഓപ്ഷൻ തെരഞ്ഞെടുത്താലും കുഴപ്പമില്ല.

മഴക്കാലത്ത് ജങ്കാർ ഉളള വഴി പോകുന്നത് അത്രയ്ക്ക് സുരക്ഷിതമായി കാണുന്നില്ല. അത് പോലെ തന്നെ രാത്രി സമയങ്ങളിൽ അപരിചിതവും വിജനവുമായ വഴിയിലൂടെ പോകുന്നത് ഒഴിവാക്കുക. മണ്‍സൂണ്‍ കാലങ്ങളില്‍, ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിള്‍ മാപ്പ് അല്‍ഗോരിതം എളുപ്പവഴിയായ് നയിക്കാറുണ്ട്. എന്നാല്‍ തിരക്ക് കുറഞ്ഞ റോഡുകള്‍ സുരക്ഷിതമാവണമെന്നില്ല. തോടുകള്‍ കവിഞ്ഞും, മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകി വീണുമെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടാവാം.
വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുണ്ടാവുമ്പോള്‍ അധികൃത ഗതാഗതം മറ്റ് വഴികളിലേക്ക് തിരിച്ചുവിടാറുണ്ട്. ഇത് പക്ഷേ ഗൂഗിള്‍ മാപ്പ് നിങ്ങളോട് പറഞ്ഞെന്നു വരില്ല.എന്തെങ്കിലും സംശയം തോന്നിയാൽ ആദ്യം കാണുന്ന ഓട്ടോ ചേട്ടൻമാരോട് ചോദിക്കുന്നതാണ് ആണല്ലോ നമ്മുടെ രീതി. അത് തന്നെ ചെയ്യുക. പുതിയ സ്ഥലത്താണ് നിങ്ങൾ എത്തിയിരിക്കുന്നതെങ്കിൽ അവരോട് ചോദിച്ചാൽ നിങ്ങൾക്ക് എളുപ്പവഴികൾ പറഞ്ഞു തരും.

ഗൂഗിൾ മാപ്സ് കാരണം വഴിതെറ്റിയവരുടെ കൂട്ടത്തിൽ ഏറ്റവും പുതിയ ഇര, ജനപ്രിയ ബോളിവുഡ് നടി ശിൽപ ഷെട്ടിയാണ്. ഗൂഗിൾ മാപ്സ് കാണിച്ച് വഴിയിലൂടെ പോയി താൻ വൺവേ, നോ എൻട്രി സോണിൽ എത്തിപ്പെട്ടു എന്നാണ് ഒരു പരിപാടിയിൽ പങ്കെടുക്കാൻ വൈകിയതിന്റെ കാരണമായി നടി പറഞ്ഞത്. ഗൂഗിൾ മാപ്സ് മുമ്പുണ്ടാക്കിയ പൊല്ലാപ്പുകൾ കണക്കിലെടുക്കുമ്പോൾ ഇത് വെറും നിസാരം എന്നേ പറയാനുള്ളൂ.
ഈ വർഷം ജനുവരിയിൽ, ഗൂഗിൾ മാപ്സ് കാരണം ടൊയോട്ട ഫോർച്യൂണർ ഒരു സ്റ്റെയകേസൽ കുടുങ്ങിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു ഫോർഡ് എൻഡവർ കോട്ടയത്ത് ഗൂഗിൾ മാപ്പ് നോക്കി പോയി തോട്ടിൽ മുങ്ങിയിരുന്നു. കൂടാതെ മൺസൂൺ കാലയളവിൽ ഗൂഗിൾ മാപ്സ് ഉപയോഗിച്ചുള്ള യാത്രകളിൽ കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ, പൊലീസ് ഉദ്യോഗസ്ഥരും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

മണ്‍സൂണില്‍ വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുന്നത് കഴിവതും ഒഴിവാക്കണം. കാരണം അവിടങ്ങളില്‍ വെള്ളക്കെട്ടിന്റെ വ്യാപ്തി എത്രയാണെന്ന് നമുക്ക് നിര്‍ണയിക്കാന്‍ സാധിക്കില്ല. ഏതെങ്കിലും സാഹചര്യത്തില്‍ വാഹനം വെള്ളക്കെട്ടിലൂടെ ഓടിക്കേണ്ടി വന്നുവെന്ന് കരുതുക. വണ്ടി സ്തംഭിച്ചാല്‍ ഒരിക്കലും എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്താല്‍ അത് എഞ്ചിനില്‍ വെള്ളം കയറി ഗുരുതരമായ കേടുപാടുകളിലേക്ക് നയിക്കും.
വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുമ്പോള്‍ നമ്മള്‍ അതീവ ശ്രദ്ധാലുക്കള്‍ ആയിരിക്കുമല്ലോ. അപ്പോള്‍ വേഗത കുറവാണെങ്കിലും ആക്‌സിലറേറ്റര്‍ പെഡലില്‍ ചെറിയ രീതിയില്‍ കാല്‍ വെയ്ക്കാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. റെവ്‌സ് കുറയുമ്പോള്‍ എക്സ്ഹോസ്റ്റില്‍ നിന്ന് വെള്ളം വലിച്ചെടുക്കാന്‍ കഴിയും. എന്നാല്‍ റെവ്‌സ് കൂടുമ്പോള്‍ വെള്ളത്തെ വഴുതിമാറ്റി സുരക്ഷിതമായി സഞ്ചരിക്കാന്‍ സഹായിക്കും.


Click it and Unblock the Notifications








