ഹൈബ്രിഡ് ഹൃദയത്തിൽ പണ്ടത്തേക്കാൾ കേമനോ പുത്തൻ? ഡസ്റ്റർ ന്യൂ ജെൻ vs ഓൾഡ്, മാറ്റങ്ങൾ നോക്കാം

ഫ്രഞ്ച് വാഹന നിർമ്മാതാക്കളുടെ ബജറ്റ് ഫോക്കസ്ഡ് ബ്രാൻഡായ ഡാസിയയ്ക്ക് കീഴിൽ മൂന്നാം തലമുറ റെനോ ഡസ്റ്റർ ആഗോളതലത്തിൽ അടുത്തിടെ അരങ്ങേറ്റം കുറിച്ചു. മുമ്പത്തെ മോഡലിൽ നിന്ന് വ്യത്യസ്തമായി, പുതിയ തലമുറ ഡസ്റ്റർ CMF-B പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. ഇത് മികവുറ്റ രൂപകൽപ്പനയും നവീകരിച്ച ഇന്റീരിയറും മാത്രമല്ല, മൈൽഡ് ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ് കോൺഫിഗറേഷനുകൾ ഉൾപ്പെടെ വിവിധ അപ്പ്ഡേറ്റഡ് പവർട്രെയിൻ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു.

രാജ്യത്ത് 10 വർഷത്തെ നീണ്ട പ്രയാണത്തിന് ശേഷം 2022 -ന്റെ തുടക്കത്തിൽ റെനോ ഡസ്റ്റർ ഇന്ത്യയിൽ നിർത്തലാക്കിയിരുന്നു. എസ്‌യുവിയെ അപ്പ്ഡേറ്റ് ചെയ്ത് മാറ്റിസ്ഥാപിക്കുന്ന രണ്ടാം തലമുറ മോഡൽ പോലും ഇന്ത്യൻ വിപണിയ്ക്ക് ലഭിച്ചിട്ടില്ല. ഡസ്റ്ററിന്റെ തിരിച്ചുവരവിനായി ജനങ്ങൾ കാത്തിരിക്കുകയാണ്, പഴയ മുൻതലമുറ റെനോ ഡസ്റ്ററിൽ നിന്ന് പുതിയ തലമുറ എസ്‌യുവി എങ്ങനെ വ്യത്യസ്തമായിരിക്കുന്നു എന്ന് നമുക്ക് പരിശോധിക്കാം.

ഡസ്റ്റർ ന്യൂ ജെൻ vs ഓൾഡ്, മാറ്റങ്ങൾ നോക്കാം

ഫ്രണ്ട്: പുതിയ തലമുറ റെനോ ഡസ്റ്ററിന്റെ ഫാസിയ അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് ഇപ്പോൾ കൂടുതൽ സ്ലീക്ക് & ബോൾഡുമായി കാണപ്പെടുന്നു. വാഹനത്തിന് ഒരു പുതിയ ഗ്രില്ലും Y- ആകൃതിയിലുള്ള LED DRL-കളുള്ള സ്ലീക്ക് ഹെഡ്‌ലൈറ്റുകളും വലിയ എയർ ഡാമും ലഭിക്കുന്നു. ഇതിന് വിപരീതമായി, പഴയ ഡസ്റ്ററിന് വലിയ ഫ്രണ്ട് ഗ്രില്ലും വിശാലമായ ഹെഡ്‌ലൈറ്റുകളുമാണ് വന്നിരുന്നത്. എന്നിരുന്നാലും, പഴയ ഡസ്റ്ററിലെ എയർ ഡാം പുതിയ ഡസ്റ്ററിന്റേത് പോലെ അത്ര പ്രൊമിനന്റ് അല്ല.

വലിയ എയർ ഡാമിന് ചുറ്റുമുള്ള കട്ടിയുള്ള സ്കിഡ് പ്ലേറ്റാണ് പുതിയ ഡസ്റ്ററിന്റെ ബോൾഡ് ലുക്ക് വർധിപ്പിക്കുന്നത്. ഫോഗ് ലാമ്പുകൾ സ്കിഡ് പ്ലേറ്റിൽ തന്നെ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നു. മികച്ച എയറോഡൈനാമിക് എഫിഷൻസിയ്ക്കായി പുതിയ ഡസ്റ്ററിന് ഫ്രണ്ട് ബമ്പറിൽ എയർ വെന്റുകളും ലഭിക്കുന്നു. ഇതിനു വിപരീതമായി, പഴയ ഡസ്റ്ററിന് ഫോഗ് ലാമ്പുകൾക്കായി പ്രത്യേക ഹൗസിംഗ് ഉണ്ടായിരുന്നു.

ഡസ്റ്റർ ന്യൂ ജെൻ vs ഓൾഡ്, മാറ്റങ്ങൾ നോക്കാം

സൈഡ്: പുതിയ ഡസ്റ്ററിന് കമ്പനി ഐക്കണിക്ക് 'ഡസ്റ്റർ' സിലൗട്ട് നിലനിർത്തിയിട്ടുണ്ട്, എന്നാൽ വാഹനം ഇപ്പോൾ മുമ്പത്തേക്കാൾ ഷാർപ്പും വലിയതുമായി കാണപ്പെടുന്നു. മുൻ തലമുറ ഡസ്റ്ററിൽ നിന്ന് വ്യത്യസ്തമായി, പുതിയതിന് കൂടുതൽ തിക്ക് സൈഡ് ക്ലാഡിംഗും ലഭിക്കുന്നു. ശ്രദ്ധേയമായ മറ്റൊരു മാറ്റം, പഴയ ഡസ്റ്ററിൽ വന്നിരുന്ന ഫ്ലാപ്പ് സ്റ്റൈൽ ഡോർ ഹാൻഡിലുകൾ പുതിയ ഡസ്റ്ററിൽ പിൻവശത്തെ ഡോർ ഹാൻഡിൽ C-പില്ലറിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ട് ഡസ്റ്റർ പതിപ്പുകളിലും റൂഫ് റെയിലുകൾ നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു.

എന്നിരുന്നാലും, പുതിയ മോഡലിലുള്ളവ ഫംഗ്ഷണലാണ് എന്നത് ശ്രദ്ധേയമാണ്, റൂഫ്-റാക്ക് ആക്സസറി ഉപയോഗിച്ച് 80 കിലോഗ്രാം ഭാരം വരെ ഹാൻഡിൽ ചെയ്യാനുള്ള ശേഷി ഇതിനുണ്ട്. പുതിയ ഡസ്റ്ററിന് 17 ഇഞ്ച് അല്ലെങ്കിൽ 18 ഇഞ്ച് അലോയി വീലുകളുടെ ഓപ്ഷൻ കമ്പനി വാഗ്ദാനം ചെയ്യുന്നു, അതേസമയം പഴയ ഡസ്റ്ററിന് 16 ഇഞ്ച് അലോയി വീലുകളാണുള്ളത്. ഇവിടെയും വീലുകളുടെ രൂപകല്പന വളരെ വ്യത്യസ്തമാണ്.

ഡസ്റ്റർ ന്യൂ ജെൻ vs ഓൾഡ്, മാറ്റങ്ങൾ നോക്കാം

റിയർ: മുൻഭാഗത്തിന് സമാനമായി, പുതിയ തലമുറ ഡസ്റ്ററിന്റെ പിൻഭാഗം പൂർണ്ണമായും കമ്പനി നവീകരിച്ചിരിക്കുന്നു, എന്നാൽ അത്ര ഡ്രമാറ്റിക്കായ മാറ്റങ്ങൾ ഇല്ല. വാഹനത്തിന്റെ അനുപാതങ്ങൾ മികച്ചതാണ്, ഒപ്പം ഡൈനാമിക് സ്റ്റാൻസിനായി ഒരു ഹഞ്ച്ഡ് ബൂട്ട്‌ലിഡും വാഹനം അവതരിപ്പിക്കുന്നു. 'Y' ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, റൂഫ് ഇന്റഗ്രേറ്റഡ് റിയർ സ്‌പോയിലർ, വലിയ സിൽവർ സ്‌കിഡ് പ്ലേറ്റ് എന്നിവ പിന്നിലെ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

പഴയ മോഡൽ ഡസ്റ്ററിന്റെ റിയർ സൈഡ് ഡിസൈൻ കൂടുതൽ പരമ്പരാഗതമായിരുന്നു, ഫ്ലാറ്റർ ടെയിൽഗേറ്റും ഇത് ഫീച്ചർ ചെയ്തു. റിയർ സ്‌കിഡ് പ്ലേറ്റ് ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, വാഹനത്തിന് പിന്നിലെ സ്‌പോയിലർ പോലുള്ള ഘടകങ്ങൾ ഇല്ലായിരുന്നു. വളരെ സിമ്പിൾ ആന്റ് ബമ്പിൾ ലുക്കായിരുന്നു പഴയ മോഡൽ ഡസ്റ്ററിന്റെ റിയർ പ്രൊഫൈലിന്.

ഡസ്റ്റർ ന്യൂ ജെൻ vs ഓൾഡ്, മാറ്റങ്ങൾ നോക്കാം

ഡാഷ്‌ബോർഡ്: പുതിയ തലമുറ ഡസ്റ്റർ, കാബിന് ചുറ്റും Y -ഷെയിപ്പിലുള്ള ഹൈലൈറ്റുകളും ഇൻസെർട്ടുകളും അടങ്ങുന്ന തികച്ചും പുതിയ ഡാഷ്‌ബോർഡ് ഡിസൈനുമായിട്ടാണ് വരുന്നത്. ഇൻഫോടെയിൻമെന്റ് യൂണിറ്റും സെൻട്രൽ എസി വെന്റുകളും അതിന്റെ കൺട്രോളുകളും മികച്ച എർഗണോമിക്‌സിനായി ഡ്രൈവർ സീറ്റിലേക്ക് ചെറുതായി ആംഗിൾ ചെയ്‌തിരിക്കുന്നു.

പുതിയ ഡാഷ്‌ബോർഡിന്റെ ഭാഗമായി, പുതിയ ഡസ്റ്ററിന് 10.1 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കുന്നു, ഇത് വയർലെസ് ആൻഡ്രോയിഡ് ഓട്ടോയെയും ആപ്പിൾ കാർപ്ലേ എന്നിവ പിന്തുണയ്ക്കുന്നു. പഴയ ഇന്ത്യ സ്പെക്ക് ഡസ്റ്ററിന് വയർഡ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സപ്പോർട്ടുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റമാണ് ഉണ്ടായിരുന്നത്, ഇത് എസ്‌യുവി നിർത്തുന്നതിന് മുമ്പുതന്നെ കാലഹരണപ്പെട്ടതായി തോന്നിയിരുന്നു.

ഡസ്റ്റർ ന്യൂ ജെൻ vs ഓൾഡ്, മാറ്റങ്ങൾ നോക്കാം

എന്നാൽ 2024 -ൽ വരുന്ന പുതിയ തലമുറ റെനോ ഡസ്റ്ററിന് 7.0 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ ഫ്രഞ്ച് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്, അതേസമയം പഴയ ഡസ്റ്ററിന് ഒരു അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മൂന്നാമതായി ഇതിൽ ചെറിയ ബ്ലാക്ക് ആൻഡ് വൈറ്റ് മൾട്ടി ഇൻഫർമേഷൻ ഡിസ്‌പ്ലേയും ലഭിച്ചിരുന്നു.

പവർട്രെയിനുകൾ: ഇന്ത്യയിൽ അതിന്റെ ജീവിത ചക്രത്തിന്റെ അവസാനത്തിൽ, പഴയ റെനോ ഡസ്റ്ററിന് 106 PS പവർ നൽകുന്ന 1.5 ലിറ്റർ പെട്രോൾ, 156 PS പവർ സൃഷ്ടിക്കുന്ന 1.3 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. മുമ്പ്, 110 PS മാക്സ് പവർ പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനുമായും റെനോ ഡസ്റ്റർ വാഗ്ദാനം ചെയ്തിരുന്നു.

ഡസ്റ്റർ ന്യൂ ജെൻ vs ഓൾഡ്, മാറ്റങ്ങൾ നോക്കാം

പുതിയ യൂറോപ്യൻ സ്പെക്ക് ഡസ്റ്ററിന് മൂന്ന് പവർട്രെയിൻ ഓപ്ഷനുകൾ ലഭിമാണ്. 130 PS കരുത്ത് നൽകുന്ന 1.2-ലിറ്റർ പെട്രോൾ യൂണിറ്റിനൊപ്പം 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റം, സ്ട്രോംഗ് ഹൈബ്രിഡ് 140 PS പരർ പുറപ്പെടുവിക്കുന്ന 1.6 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ, മൂന്നാമത്തേത് ഒരു പെട്രോളിന്റെയും എൽപിജിയുടെയും സംയോജനവുമാണ്. പുതിയ ഇന്ത്യ സ്പെക്ക് ഡസ്റ്ററിന്റെ വിശദാംശങ്ങൾ ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല, എന്നാൽ ഇത് ഒരു പെട്രോൾ ഓഫർ മാത്രമായിരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

More from DriveSpark

Article Published On: Saturday, December 2, 2023, 15:30 [IST]
English summary
Renault duster new vs old changes and updates explained
കൂടുതല്‍... #റെനോ #renault
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X