ഡസ്റ്റര്‍ മുതല്‍ സാന്‍ട്രോ വരെ; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ അവതരിപ്പിച്ചിട്ടും ക്ലച്ച് പിടിക്കാത്ത മോഡലുകള്‍

ലോകമെമ്പാടുമുള്ള കാര്‍ നിര്‍മ്മാതാക്കള്‍ അവരുടെ വാഹനങ്ങള്‍ ഓരോ വര്‍ഷവും അല്ലെങ്കില്‍ കുറച്ച് വര്‍ഷത്തിലൊരിക്കല്‍ അപ്ഡേറ്റ് ചെയ്യുന്നത് സാധാരണ സംഭവമാണ്. ഓരോ അപ്ഡേറ്റിലും, കാര്‍ ഒരു പൂര്‍ണ്ണമായ മാറ്റത്തിന് വിധേയമായേക്കാം അല്ലെങ്കില്‍ ഉണ്ടാകണമെന്നില്ല.

ഡസ്റ്റര്‍ മുതല്‍ സാന്‍ട്രോ വരെ; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ അവതരിപ്പിച്ചിട്ടും ക്ലച്ച് പിടിക്കാത്ത് മോഡലുകള്‍

വലിയതോതില്‍, പുതുക്കിയ വാഹനങ്ങള്‍ മുന്‍ മോഡലുകളേക്കാള്‍ മികച്ചതാണെന്ന് പറയപ്പെടുന്നു. എന്നാല്‍ പരിവര്‍ത്തനത്തില്‍, ചില സമയങ്ങളില്‍ കാറുകള്‍ക്ക് അവരുടെ ആകര്‍ഷണം നഷ്ടപ്പെടുകയും, വാങ്ങുന്നവരെ ആകര്‍ഷിച്ചില്ലെന്നുമിരിക്കാം. ഇത്തരത്തില്‍ നവീകരണങ്ങളോടെ വന്നിട്ടും വിപണിയില്‍ വിജയിക്കാതെ പോയ കുറച്ച് മോഡലുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഡസ്റ്റര്‍ മുതല്‍ സാന്‍ട്രോ വരെ; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ അവതരിപ്പിച്ചിട്ടും ക്ലച്ച് പിടിക്കാത്ത് മോഡലുകള്‍

റെനോ ഡസ്റ്റര്‍

ഇന്ത്യയില്‍ റെനോയുടെ വിജയഗാഥ ആരംഭിക്കുന്നത് ഡസ്റ്റര്‍ എന്ന കോംപാക്ട് എസ്‌യുവിയിലൂടെയാണ്. ഇന്ത്യയില്‍ വിപണിയിലെത്തിയ റെനോയുടെ ആദ്യ വിജയകരമായ വാഹനം റെനോ ഡസ്റ്ററാണ്. അത് പ്രായോഗികവും താങ്ങാവുന്നതും ശക്തവുമായിരുന്നു.

ഡസ്റ്റര്‍ മുതല്‍ സാന്‍ട്രോ വരെ; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ അവതരിപ്പിച്ചിട്ടും ക്ലച്ച് പിടിക്കാത്ത് മോഡലുകള്‍

ഏകദേശം 2-3 വര്‍ഷമായി, ഡസ്റ്റര്‍ വാഗ്ദാനം ചെയ്യുന്നതിനോട് ആര്‍ക്കും പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. കൂടാതെ, കാലക്രമേണ, കമ്പനി ഈ എസ്‌യുവിയുടെ AWD ട്രിം അവതരിപ്പിച്ചു. പക്ഷേ, അന്നുവരെ അത്ര പരിചിതമല്ലായിരുന്ന ഈ ശ്രേണിയിലേക്ക് നിരവധി മോഡലുകള്‍ എത്തുകയും, പിന്നീട്, കോംപാക്ട് എസ്‌യുവി മാര്‍ക്കറ്റ് വലിയൊരു കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തു.

ഡസ്റ്റര്‍ മുതല്‍ സാന്‍ട്രോ വരെ; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ അവതരിപ്പിച്ചിട്ടും ക്ലച്ച് പിടിക്കാത്ത് മോഡലുകള്‍

ശ്രേണിയില്‍ എതിരാളികളുടെ അംഗബലം കൂടിയപ്പോള്‍ ഡസ്റ്ററിന് കമ്പനി ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ സമ്മാനിച്ചു. എന്നാല്‍ ഈ ഫെയ്‌സ്‌ലിഫ്റ്റ് ആദ്യകാലത്ത് വാഹനത്തിന് നേടികൊടുത്ത ജനപ്രീതി ഒന്നും സ്വന്തമാക്കാന്‍ സാധിച്ചില്ലെന്ന് പറയുന്നതാകും ശരി. പിന്നീട് അങ്ങോട്ട് വാഹനത്തിന് ശ്രേണിയില്‍ അധികം ആവശ്യക്കാര്‍ ഇല്ലാതാകുകയും ചെയ്തു.

ഡസ്റ്റര്‍ മുതല്‍ സാന്‍ട്രോ വരെ; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ അവതരിപ്പിച്ചിട്ടും ക്ലച്ച് പിടിക്കാത്ത് മോഡലുകള്‍

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്

സബ് കോംപാക്ട് എസ്‌യുവി സെഗ്മെന്റിന് തുടക്കമിട്ട വാഹനം ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടാണ്. ലോഞ്ച് ചെയ്ത സമയത്ത്, ഇന്ത്യയിലെ മറ്റൊരു കാര്‍ നിര്‍മ്മാതാക്കളും (പ്രീമിയര്‍ റിയോ ഒഴികെ) ഇന്ത്യയില്‍ ഒരു സബ് കോപാക്ട് എസ്‌യുവി വാഗ്ദാനം ചെയ്തിരുന്നില്ല.

ഡസ്റ്റര്‍ മുതല്‍ സാന്‍ട്രോ വരെ; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ അവതരിപ്പിച്ചിട്ടും ക്ലച്ച് പിടിക്കാത്ത് മോഡലുകള്‍

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് ശക്തമായ എഞ്ചിന്‍, സ്‌പോര്‍ട്ടി ഡൈനാമിക്‌സ്, സുഖപ്രദമായ ക്യാബിന്‍ എന്നിവയ്ക്ക് പേരുകേട്ടതാണ്, ചുരുക്കത്തില്‍ മികച്ചൊരു അര്‍ബന്‍ എസ്‌യുവി.

ഡസ്റ്റര്‍ മുതല്‍ സാന്‍ട്രോ വരെ; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ അവതരിപ്പിച്ചിട്ടും ക്ലച്ച് പിടിക്കാത്ത് മോഡലുകള്‍

എന്നാല്‍ കാലക്രമേണ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് അപ്‌ഡേറ്റ് ചെയ്തു, പക്ഷേ അത് വളരെ വൈകിപ്പോയിയെന്ന് പറയേണ്ടിവരും. ഈ കാലഘട്ടത്തിലെ എല്ലാ ഗാഡ്ജെറ്റുകളും സവിശേഷതകളും ഉപയോഗിച്ച് ഫോര്‍ഡ് പൂര്‍ണ്ണമായും അപ്ഡേറ്റ് ചെയ്യുമ്പോഴേക്കും സമയം വളരെ വൈകിയിരുന്നു. എന്നിരുന്നാലും നല്‍കുന്ന പണത്തിന് മൂല്യമുണ്ടായിരുന്ന ഒരു വാഹനമായിരുന്നു ഇക്കോസ്‌പോര്‍ട്ട്, അതിന്റെ വിഭാഗത്തിലെ ഏറ്റവും ശക്തമായ എസ്‌യുവിയും.

ഡസ്റ്റര്‍ മുതല്‍ സാന്‍ട്രോ വരെ; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ അവതരിപ്പിച്ചിട്ടും ക്ലച്ച് പിടിക്കാത്ത് മോഡലുകള്‍

ഫോക്‌സ്‌വാഗണ്‍ പോളോ ക്രോസ്

ക്രോസ്ഓവര്‍ എന്ന് വിളിക്കപ്പെടുന്ന മാര്‍ക്കറ്റിനായി കാര്‍ നിര്‍മാതാക്കള്‍ അവരുടെ ഹാച്ച്ബാക്കുകള്‍ നിരത്തിലെത്തിച്ച ഒരു കാലമുണ്ടായിരുന്നു. പോളോ ക്രോസ് അവതരിപ്പിച്ചാണ് ഫോക്‌സ്‌വാഗണ്‍ ഈ വിഭാഗത്തിലേക്ക് എത്തുന്നത്.

ഡസ്റ്റര്‍ മുതല്‍ സാന്‍ട്രോ വരെ; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ അവതരിപ്പിച്ചിട്ടും ക്ലച്ച് പിടിക്കാത്ത് മോഡലുകള്‍

ഫിയറ്റ് ഇന്ത്യന്‍ വിപണിയില്‍ അവെഞ്ചുറ പ്രഖ്യാപിച്ചതിന് ശേഷമാണ് ഫോക്‌സ്‌വാഗണ്‍ ഇത്തരത്തിലൊരു പരിപാടിയുമായി രംഗത്തെത്തുന്നത്. എന്നാല്‍ ഫോക്‌സ്‌വാഗണ്‍ പോളോ ക്രോസ് ആദ്യം മുതലേ കാര്യമായ ചലനങ്ങള്‍ ഒന്നും സൃഷ്ടിച്ചില്ലെന്ന് വേണം പറയാന്‍.

ഡസ്റ്റര്‍ മുതല്‍ സാന്‍ട്രോ വരെ; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ അവതരിപ്പിച്ചിട്ടും ക്ലച്ച് പിടിക്കാത്ത് മോഡലുകള്‍

ഇതിനിടയില്‍ വാഹനത്തിന് ചെറിയൊരു നവീകരണം കമ്പനി നല്‍കിയെങ്കിലും കാര്യമായ മാറ്റം ഉണ്ടായില്ലെന്ന് വേണം പറയാന്‍. വീല്‍ ആര്‍ച്ചുകള്‍ ഉള്‍പ്പടെ ചുറ്റും പ്ലാസ്റ്റിക് ക്ലാഡിംഗ് ഉപയോഗിച്ച് പോളോ പുതുക്കിയത്. വാഹനം ബീഫ് ചെയ്യുന്നതില്‍ അത് സ്വാധീനം ചെലുത്തി. ഇത് ഒരു ഫെയ്‌സ്‌ലിഫ്റ്റിനെക്കാള്‍ ഒരു അപ്ഡേറ്റ് മാത്രമായിരുന്നു.

ഡസ്റ്റര്‍ മുതല്‍ സാന്‍ട്രോ വരെ; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ അവതരിപ്പിച്ചിട്ടും ക്ലച്ച് പിടിക്കാത്ത് മോഡലുകള്‍

ടൊയോട്ട എത്തിയോസ് ക്രോസ്

ക്രോസ്ഓവര്‍ പരിവര്‍ത്തനത്തിനായി ഹാച്ച്ബാക്ക് പിന്തുടരുന്ന മറ്റൊരു വാഹനം ടൊയോട്ട എത്തിയോസ് ക്രോസ് ആയിരുന്നു. വീണ്ടും, അടിസ്ഥാന ഇന്റീരിയറും മെക്കാനിക്‌സും മാറ്റമില്ലാതെ തുടര്‍ന്നു, സൗന്ദര്യശാസ്ത്രം മാത്രമാണ് എറ്റിയോസ് ക്രോസ് ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്തത്.

ഡസ്റ്റര്‍ മുതല്‍ സാന്‍ട്രോ വരെ; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ അവതരിപ്പിച്ചിട്ടും ക്ലച്ച് പിടിക്കാത്ത് മോഡലുകള്‍

മറ്റ് സ്യൂഡോ ക്രോസ്ഓവറുകള്‍ പോലെ, ഇതും മുന്നിലും പിന്നിലും ഒരു ഫാക്‌സ് സ്‌കിഡ് പ്ലേറ്റ് ഉപയോഗിച്ച് എല്ലാ വശങ്ങളിലും പ്ലാസ്റ്റിക് ക്ലാഡിംഗ് നല്‍കി. എന്നിരുന്നാലും, അത്തരം കാറുകളുടെ മുഴുവന്‍ വിഭാഗവും നവീകരണത്തിന് ശേഷവും വിപണിയില്‍ ഹിറ്റായില്ലെന്ന് പറയുന്നതാകും നല്ലത്.

ഡസ്റ്റര്‍ മുതല്‍ സാന്‍ട്രോ വരെ; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ അവതരിപ്പിച്ചിട്ടും ക്ലച്ച് പിടിക്കാത്ത് മോഡലുകള്‍

ഹോണ്ട സിവിക്

ഇന്ത്യന്‍ വിപണിയുടെ ഭാഗമായ ഇതിഹാസ കാറുകളിലൊന്നായിരുന്നു ഹോണ്ട സിവിക്. കാഴ്ചയില്‍ ഒക്കെ ലുക്ക് ഉണ്ടായിരുന്നെങ്കിലും, എന്തോ ക്ലച്ച് പിടിച്ചില്ലെന്ന് വേണം പറയാന്‍.

ഡസ്റ്റര്‍ മുതല്‍ സാന്‍ട്രോ വരെ; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ അവതരിപ്പിച്ചിട്ടും ക്ലച്ച് പിടിക്കാത്ത് മോഡലുകള്‍

കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, കൃത്യമായി പറഞ്ഞാല്‍ 6 വര്‍ഷങ്ങള്‍ക്ക് മുന്നെ, ഇന്ത്യയില്‍ വില്‍ക്കുന്ന ആദ്യത്തെ സിവിക് ഹോണ്ട പിന്‍വലിച്ചു. പിന്നീട് 2019 ല്‍ ഒരു തലമുറ മാറ്റത്തോടെ ഹോണ്ട ഇതിഹാസ മോഡലിനെ തിരികെ കൊണ്ടുവന്നു. എന്നാല്‍ ഹോണ്ടയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ വാഹനത്തിന് സാധിച്ചില്ല.

ഡസ്റ്റര്‍ മുതല്‍ സാന്‍ട്രോ വരെ; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ അവതരിപ്പിച്ചിട്ടും ക്ലച്ച് പിടിക്കാത്ത് മോഡലുകള്‍

ഹ്യുണ്ടായി സാന്‍ട്രോ

കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിക്ക് രാജ്യത്ത് ഒരു സ്ഥാനം നേടിക്കൊടുത്ത മോഡവാണ് സാന്‍ട്രോ. മാരുതി 800, ആള്‍ട്ടോ തുടങ്ങിയ മുഖ്യധാരാ കാറുകള്‍ക്ക് ശേഷം, സാന്‍ട്രോയാണ് ആദ്യനാളുകളില്‍ ഹിറ്റായി നിന്നത്. കൂടാതെ, കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ആദ്യത്തെ കാറുകളില്‍ ഒന്നാണിത്.

ഡസ്റ്റര്‍ മുതല്‍ സാന്‍ട്രോ വരെ; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ അവതരിപ്പിച്ചിട്ടും ക്ലച്ച് പിടിക്കാത്ത് മോഡലുകള്‍

മത്സരാധിഷ്ഠിതമായി തുടരുന്നതിനായി, ഹ്യുണ്ടായി ഒന്നിലധികം അപ്‌ഡേറ്റുകള്‍ ഉപയോഗിച്ച് സാന്‍ട്രോ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരുന്നു. ഏറ്റവും ഒടുവില്‍ അടിമുടി നവീകരണത്തോടെ മോഡലിനെ കമ്പനി അവതരിപ്പിച്ചിരുന്നു. എന്നാല്‍ ആദ്യം ലഭിച്ചിരുന്ന ഒരു സ്വീകാര്യത ഇപ്പോള്‍ വാഹനത്തിന് ലഭിക്കുന്നില്ലെന്ന് വേണം പറയാന്‍. നവീകരണം വാഹനത്തിന് ഗുണം ചെയ്തില്ലെന്ന് പറയുന്നതാകും ശരി.

Most Read Articles

Malayalam
English summary
Renault duster to hyundai santro find here some cars that became failed after facelift
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X