മാഗ്നൈറ്റ് വാങ്ങണോ അതോ റെനോ കൈഗറോ! ജാപ്പനീസും ഫ്രഞ്ചും ഒന്ന് മാറ്റുരച്ച് നോക്കിയാലോ
ജാപ്പനീസ് ബ്രാൻഡായ നിസാൻ്റെ ഇന്ത്യയിലെ ആകെയുളള പിടിവളളിയാണ് മാഗ്നൈറ്റ് എന്ന മോഡൽ. ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ ഏറ്റവും വിൽപ്പനയുളള മോഡലാണ് കൈഗർ. ഡിസൈൻ, സുരക്ഷ എന്നീ ഘടകങ്ങൾ വച്ച് പുതിയ 2024 നിസ്സാൻ മാഗ്‌നൈറ്റിനെയും റെനോ കൈഗറിനെയും ഒന്ന് താരതമ്യം ചെയ്ത് നോക്കിയാൽ മനസിലാകും ഏത് വാഹനമാണ് മികച്ചതെന്ന്. രണ്ട് ബ്രാൻഡുകളും എസ്‌യുവികളുടെ ഡിസൈൻ, ക്യാബിൻ ലേഔട്ട്, സവിശേഷതകൾ എന്നിവയിൽ വേർതിരിച്ചറിയാൻ പാകത്തിന് മികച്ചതാക്കിയിട്ടുണ്ട്. സത്യം പറഞ്ഞാൽ രണ്ട് മോഡലുകളുടേയും വിലകളും ഏകദേശം ഒന്ന് തന്നെയാണ്.
സാങ്കേതികമായി നിസാന്‍ മാഗ്‌നൈറ്റുമായി കൈഗറിന് സാമ്യതകളുണ്ട്. ഫ്രഞ്ച് ഭീമന്റെ ഇന്ത്യയിലെ ജനപ്രിയ എസ്‌യുവിയാണ് കൈഗര്‍. മാഗ്‌നൈറ്റിനെ പോലെ തന്നെ താങ്ങാവുന്ന വിലയിലാണ് കൈഗറും വരുന്നത്. അതുകൊണ്ട് തന്നെ ഹാച്ച്ബാക്കുകളില്‍ നിന്ന് എസ്‌യുവികളിലോക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ ഒരുങ്ങുന്നവര്‍ക്കും ആദ്യമായി കാര്‍ വാങ്ങുന്നവര്‍ക്കും പരിഗണിക്കാവുന്ന മോഡലാണ്. കൈഗറിന്റെ ബേസ് വേരിയന്റിന് 6 ലക്ഷം രൂപയാണ് വില. 11.23 ലക്ഷം രൂപയാണ് റേഞ്ച് ടോപിംഗ് വേരിയന്റിന്റെ വില. എക്‌സ്‌ഷോറൂം വിലകളാണിത്.

കൈഗറിന്റെ ഓട്ടോമാറ്റിക് വേരിയന്റുകളും 10 ലക്ഷം രൂപയില്‍ താഴെ മുടക്കിയാല്‍ സ്വന്തമാക്കാം. മാഗ്‌നൈറ്റ് എസ്‌യുവിക്ക് സമാനമായ എഞ്ചിന്‍-ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ കൈഗറും ഓഫര്‍ ചെയ്യുന്നു. മാഗ്നൈറ്റിന്റെ എന്‍ട്രി ലെവല്‍ പതിപ്പിന് സമാനമായ ഓഫര്‍ ലിസ്റ്റ് കൈഗറിന്റെ ബേസ് വേരിയന്റിലും കാണാം. ഇന്നത്തെ കാലത്ത് ട്രെന്‍ഡിംഗ് കാര്‍ ഫീച്ചറുകളില്‍ ഒന്നായ സണ്‍റൂഫ് മാഗ്‌നൈറ്റിലും കൈഗറിലും ലഭ്യമാകുന്നില്ലെന്ന കാര്യം ഓര്‍മിക്കുക.
മുമ്പ് XE, XL, XV, XV എന്നിങ്ങനെ അറിയപ്പെട്ടിരുന്ന മോഡൽ ഇനി മുതൽ വിസിയ, അസെന്റ, എൻ-കണക്‌ട, ടെക്ന, ടെക്ന പ്ലസ് എന്നീ വേരിയന്റുകളിലാവും ലഭ്യമാവുക. ഇതോടൊപ്പം പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ ലഭ്യമായിരുന്ന അതേ എഞ്ചിൻ ഓപ്ഷനുകളാണ് നിസാൻ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിനും കരുത്ത് പകരുന്നത്. 1.0 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ ഓപ്ഷനുകൾ ഇനിയും ആളുകൾക്ക് തെരഞ്ഞെടുക്കാം.
ബേസ് മോഡലായി വരുന്ന വിസിയക്ക് 5.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ വരുന്ന ഇത് 5-സ്പീഡ് മാനുവലിലും എഎംടി ഓപ്ഷനിലും ലഭ്യമാണ്. സബ് കോംപാക്ട് എസ്‌യുവിയുടെ പുതുക്കിയ ആവർത്തനത്തിന് ഹാലൊജൻ ഹെഡ്‌ലാമ്പുകൾ, ക്രോം അലങ്കരിച്ച ഡോർ ഹാൻഡിലുകൾ, റൂഫ് റെയിലുകൾ, ഇൻ്റഗ്രേറ്റഡ് റിയർ സ്‌പോയിലർ, 16 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിവയാണ് നിസാൻ ഒരുക്കിയിരിക്കുന്നത്.
ഇന്റീരിയർ പൂർണമായും കറുപ്പിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. റിയർ ആംറെസ്റ്റ്, 60:40 സ്പ്ലിറ്റ് റിയർ സീറ്റ്, ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിൽ 3.5 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേ, അഡ്‌ജസ്റ്റബിൾ ഫ്രണ്ട് ആൻഡ് റിയർ ഹെഡ്‌റെസ്റ്റുകൾ, ടിൽറ്റ് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് വീൽ, PM 2.5 ക്യാബിൻ എയർ ഫിൽട്ടർ, 12V ഫ്രണ്ട് പവർ സോക്കറ്റ്, പവർ വിൻഡോകൾ എഎംടി പതിപ്പിന് ഒരു ഫുട്‌റെസ്റ്റ് എന്നിവയും ലഭിക്കും. സേഫ്റ്റിയുടെ കാര്യത്തിലും വേറെ ലെവലാണ് കക്ഷി.
ആറ് എയർബാഗുകൾ, എല്ലാ സീറ്റുകൾക്കും മൂന്ന്-പോയിൻ്റ് സീറ്റ്ബെൽറ്റ്, സീറ്റ്ബെൽറ്റ് റിമൈൻഡർ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, വെഹിക്കിൾ ഡൈനാമിക് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, EBD, ബ്രേക്ക് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവയെല്ലാമാണ് നിസാന്റെ മാഗ്നൈറ്റിന്റെ വിസിയ വേരിയന്റിൽ ഒരുക്കിയിട്ടുള്ളത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








