ഭാവികാലത്തിന്റെ ടാക്‌സിയുമായി റിനോ

റിനോ ടാക്‌സികള്‍ നിരത്തിലിറങ്ങാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടിലധികമായി. ഇന്നും ലോകത്തിന്റെ ടാക്‌സി സംസ്‌കാരത്തെ നയിക്കുന്നത് റിനോയാണെന്നു പറയാം. ഈയിടെ അവതരിപ്പിക്കപ്പെട്ട 'റണ്ണര്‍' കണ്‍സെപ്റ്റ്, റിനോയില്‍ നിന്നായതു കൊണ്ടു തന്നെ വന്‍ തോതിലുള്ള ജനശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി.

പൊതുഗതാഗത സംവിധാനം വര്‍ധിപ്പിക്കുക എന്ന പുതിയ കാലത്തിന്റെ ആവശ്യത്തോട് ഈ ടാക്‌സി കണ്‍സെപ്റ്റ് പുലര്‍ത്തുന്ന പ്രായോഗികമായ പ്രതിബദ്ധതയും ശ്രദ്ധിക്കേണ്ടതാണ്. പല കാബിനുകളെ കൂട്ടിച്ചേര്‍ത്ത് ഒരു ട്രെയിനിന്റെ രൂപത്തിലേക്ക് വാഹനത്തെ മാറ്റാന്‍ കഴിയും!

Renault Runner

മൂന്ന് കാബിനുകള്‍ വരെ കൂട്ടിച്ചേര്‍ക്കുവാന്‍ കഴിയുന്ന വിധത്തിലാണ് വാഹനത്തെ രൂപകല്‍പന ചെയ്തിരിക്കുന്നത്. സിറ്റികളില്‍ വലിയ തോതിലുള്ള പ്രായോഗികത ഈ വാഹനം ഉറപ്പുനല്‍കുന്നു.

Renault Runner

മണല്‍ പ്രദേശങ്ങളിലും ഈ വാഹനം വളരെ പ്രായോഗികമാണെന്നാണ് കമ്പനി പറയുന്നത്. ഒരു കാബിനിൽ ഡ്രൈവറടക്കം അഞ്ച് യാത്രക്കാർക്ക് സുഖമായി ഇരുന്ന് സഞ്ചരിക്കാം. ചിത്രങ്ങളിൽ നിന്ന് മനസ്സിലാക്കുന്നതു പ്രകാരം തൂങ്ങാൻ ധാരാളം ഇടം ബാക്കിയുണ്ട്.

Renault Runner

സൗരോര്‍ജം ഉപയോഗിച്ചാണ് റിനോ റണ്ണര്‍ പ്രവര്‍ത്തിക്കുക. കരിമ്പുക പുറന്തള്ളല്‍ ഒട്ടുമില്ല. ഉന്നത നിലവാരത്തിലുള്ള സോളാര്‍ പാനലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. സുതാര്യമായ ഈ പാനലുകള്‍ തന്നെയാണ് വാഹനത്തിന്റെ വിന്‍ഡോകളായും പ്രവര്‍ത്തിക്കുന്നത്. സൂര്യൻ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിലും ഈ സോളാർ പാനൽ നന്നായി പ്രവർത്തിക്കും.

Renault Runner

സാധാരണ വീലുകള്‍ക്കുള്ളതു മാതിരി ഹബ് ഇല്ലാത്തതാണ് റിനോ റണ്ണറിന്റെ വീലുകള്‍. വാഹനത്തിന്റെ എല്ലായിടങ്ങളും സുതാര്യമാണ്. ഇത് യാത്രക്കാർക്ക് മികച്ച യാത്രാനുഭൂതി പകരും. വാള്‍ട്ടര്‍ എം റോബര്‍ട്ട് ആണ് റിനോ റണ്ണറിന്റെ ഡിസൈനര്‍

More from DriveSpark

Article Published On: Wednesday, October 23, 2013, 17:50 [IST]
English summary
Renault Runner is a futuristic taxi concept that is designed by Walter M. Robert.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X