ഇന്ത്യൻ നിരത്തിൽ അപൂർവ്വ കാഴ്ച്ചയായി റെനോ ഷെർപ

സൈന്യം ഉപയോഗിക്കുന്ന വലിയ വാഹനമാണ് റെനോ ഷെർപ, എവിടെയും കടന്നു ചെല്ലാൻ ഉദ്ദേശിച്ചുള്ള ഒരു മോഡലണിത്. വർഷങ്ങൾക്കുമുമ്പ്, റെനോ ഷെർപയെ ഇന്ത്യൻ സായുധ സേനയ്ക്ക് വിൽക്കാൻ ശ്രമിക്കുകയും 2012 -ൽ ഡിഫൻസ് എക്സ്പോയിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.

ഇന്ത്യൻ നിരത്തിൽ അപൂർവ്വ കാഴ്ച്ചയായി റെനോ ഷെർപ

NSG എന്നറിയപ്പെടുന്ന ദേശീയ സുരക്ഷാ ഗാർഡ് മാത്രമാണ് അവ സ്വന്തമാക്കിയത്. ഒരു APC അല്ലെങ്കിൽ കവചിത പേർസണൽ ക്യാരിയറായി ഉപയോഗിക്കാനാണ് അവർ റെനോ ഷെർപ ലൈറ്റ് സ്വന്തമാക്കിയത്.

ഇന്ത്യൻ നിരത്തിൽ അപൂർവ്വ കാഴ്ച്ചയായി റെനോ ഷെർപ

ഈ റെനോ ഷെർപ പലതവണ ഇന്ത്യൻ റോഡുകളിൽ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ ഈ ഭീമൻ വണ്ടും നിരത്തുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്, എന്നാൽഇത് സേന ഉപയോഗിക്കുന്നതിൽ നിന്ന് അല്പം വ്യത്യസ്തമാണ്. ഇതിന് ഒരു കൊമേർഷ്യൽ നമ്പർ പ്ലേറ്റ് ലഭിക്കുന്നു. ഈ റെനോ ഷെർപ യഥാർത്ഥത്തിൽ ആരുടേതാണ്?

MOST READ: ഇതുപോലെ മറ്റൊന്നില്ല, ഇലക്ട്രിക് സ്‌പോര്‍ട്‌സ്‌ കാറായ സൈബര്‍സ്റ്ററിനെ പരിചയപ്പെടുത്തി എംജി

ഇന്ത്യൻ നിരത്തിൽ അപൂർവ്വ കാഴ്ച്ചയായി റെനോ ഷെർപ

മുകളിലുള്ള ചിത്രത്തിൽ കാണുന്ന റെനോ ഷെർപ യഥാർത്ഥത്തിൽ ഉത്തർപ്രദേശ് സർക്കാരിന്റേതാണ്. അവർ ഈ വാഹനം ഒരു ഗുഡ്സ് കയാരിയറായിട്ടാണ് രജിസ്റ്റർ ചെയ്തിതിക്കുന്നത്.

ഇന്ത്യൻ നിരത്തിൽ അപൂർവ്വ കാഴ്ച്ചയായി റെനോ ഷെർപ

NSG ഉപയോഗിക്കുന്ന വാഹനങ്ങൾ പ്രത്യേക സേന ഉപയോഗിക്കുന്നതിനാൽ നമ്പർ പ്ലേറ്റുകൾ ലഭിക്കുന്നില്ല. ചിത്രത്തിലുള്ളത് യഥാർത്ഥത്തിൽ ഡൽഹി സർക്കാരിൽ നിന്ന് ഉത്തർപ്രദേശ് സർക്കാരിന് ലഭിച്ച വാഹനമാണ്.

MOST READ: ചൈനയുടെ കുത്തക തകർക്കാൻ ഇന്ത്യ, ആദ്യത്തെ ഇവി ബാറ്ററി പ്ലാന്റ് കർണാടകയിൽ സ്ഥാപിച്ച് എപ്സിലോൺ

ഇന്ത്യൻ നിരത്തിൽ അപൂർവ്വ കാഴ്ച്ചയായി റെനോ ഷെർപ

NSG ഉപയോഗിക്കുന്ന റെനോ ഷെർപ പൂർണമായും കവചിതമാണ്. തീവ്രവാദത്തിനെതിരായ പ്രവർത്തനങ്ങൾക്കായി ഇത് ഉപയോഗിക്കുന്നു. സേന ഉപയോഗിക്കുന്ന ഷെർപ ആവശ്യങ്ങൾക്കനുസൃതമായി പൂർണ്ണമായും കസ്റ്റമൈസ് ചെയ്തിരിക്കുന്നു.

ഇന്ത്യൻ നിരത്തിൽ അപൂർവ്വ കാഴ്ച്ചയായി റെനോ ഷെർപ

പൂർണ്ണമായും കവചിത ബോഡി, ലാഡർ, അനുബന്ധങ്ങൾ എന്നിവയുമായാണ് ഇത് വരുന്നത്, കമാൻഡോകൾക്ക് സാധാരണയായി കടക്കാൻ സാധിക്കാത്ത സ്ഥലങ്ങളിലേക്ക് പ്രവേശിക്കാനോ എത്തിച്ചേരാനോ ഇവ അനുവദിക്കുന്നു. ഫ്രഞ്ച് വാഹന നിർമാതാക്കളുടെ പ്രതിരോധ കേന്ദ്രമായ റെനോ ട്രക്ക്സ് ഡിഫൻസാണ് റെനോ ഷെർപ നിർമ്മിച്ചിരിക്കുന്നത്.

MOST READ: ആരെയും മോഹിപ്പിക്കുന്ന ലുക്ക്, മഹീന്ദ്ര കസ്റ്റമൈസേഷൻ സ്റ്റുഡിയോയുടെ കരവിരുതിൽ ബൊലേറോ ആറ്റിറ്റ്യൂഡ്

ഇന്ത്യൻ നിരത്തിൽ അപൂർവ്വ കാഴ്ച്ചയായി റെനോ ഷെർപ

ഷെർപ വളരെ വലുതും ഭാരമേറിയതുമായ വാഹനമാണ്, ഈ കൂറ്റൻ വാഹനം നീക്കുന്നതിന്, വലുതും ശക്തവുമായ എഞ്ചിൻ ആവശ്യമാണ്. റെനോ ഷെർപ 4.76 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഉപയോഗിക്കുന്നു, ഇത് 215 bhp കരുത്തും 800 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ഇന്ത്യൻ നിരത്തിൽ അപൂർവ്വ കാഴ്ച്ചയായി റെനോ ഷെർപ

എഞ്ചിൻ ഒരു ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഇണചേർന്നിരിക്കുന്നു, കൂടാതെ 4×4 ട്രാസ്ഫർ കേസ് സ്റ്റാൻഡേർഡായി ലഭ്യമാണ്. 2.2 ടൺ പേലോഡാണ് ഷെർപയിലുള്ളത്, NSG കമാൻഡോകൾ ഉപയോഗിക്കുന്ന പതിപ്പിന് 2+8 ഫോർമാറ്റിൽ 10 പേരെ വഹിക്കാൻ കഴിയും.

MOST READ: കാർ വിൽക്കാൻ ഒരുങ്ങുകയാണോ? ആർ‌ടി‌ഒയുടെ ഫോം 28, 29, 30, 35 എന്താണെന്ന് അറിയാം

ഇന്ത്യൻ നിരത്തിൽ അപൂർവ്വ കാഴ്ച്ചയായി റെനോ ഷെർപ

പുറത്തുനിന്ന് വളരെ പരുക്കൻ ഭാവമാണ് ഷെർപയ്ക്കുള്ളത്. ഇതിന് ഒരു ബോക്സി ഡിസൈൻ ലഭിക്കുന്നു. ക്യാബിനകത്തും പുറത്തും റെനോ ഷെർപയ്ക്ക് പ്രായോഗികമായ രൂപകൽപ്പനയാണുള്ളത്.

ഇന്ത്യൻ നിരത്തിൽ അപൂർവ്വ കാഴ്ച്ചയായി റെനോ ഷെർപ

പൂർണ്ണമായും ലോഡുചെയ്യുമ്പോൾ 11 ടൺ ഭാരം വരുന്ന റെനോ ഷെർപയുടെ പരമാവധി വേഗത മണിക്കൂറിൽ 110 കിലോമീറ്ററാണ്. ഈ കവചിത പേർസണൽ കാരിയറിന് ഫുൾ ടാങ്ക് ഡീസലിൽ 1,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാനാവും.

ഇന്ത്യൻ നിരത്തിൽ അപൂർവ്വ കാഴ്ച്ചയായി റെനോ ഷെർപ

മുകളിൽ സൂചിപ്പിച്ചതുപോലെ, റെനോ ഷെർപ എവിടെയും പോകാനാണ് നിർമ്മിച്ചിരിക്കുന്ന മോഡലാണ്, ഇതിന് ഓപ്‌ഷണൽ ആക്‌സസറികളുടെ ഒരു ലിസ്റ്റും കമ്പനി വാഗദാനം ചെയ്യുന്നുണ്ട്. സ്റ്റാൻഡേർഡായി 1.1 മീറ്ററാണ് വാട്ടർ വേഡിംഗ് ശേഷി, ചില ആക്‌സസറികൾ ഇൻസ്റ്റാളുചെയ്യുന്നതിലൂടെ ഇത് 1.5 മീറ്റർ വരെ വർധിപ്പിക്കാനോ വിപുലീകരിക്കാനോ കഴിയും.

ഇന്ത്യൻ നിരത്തിൽ അപൂർവ്വ കാഴ്ച്ചയായി റെനോ ഷെർപ

ടയർ പ്രഷർ വർദ്ധിപ്പിക്കാനും കുറയ്ക്കാനും സഹായിക്കുന്ന ഒരു സെൻട്രൽ ടയർ ഇൻഫ്ലേഷൻ സംവിധാനം ഷെർപയിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. റൺ ഫ്ലാറ്റ് ടയറുകളും ABS ഉം ഇതിൽ സ്റ്റാൻഡേർഡായി വരുന്നു.

ഇന്ത്യൻ നിരത്തിൽ അപൂർവ്വ കാഴ്ച്ചയായി റെനോ ഷെർപ

ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഷെർപയുടെ സിവിലിയൻ പതിപ്പും റെനോ വിൽക്കുന്നുണ്ട്. സിവിലിയൻ പതിപ്പിന് രണ്ട് കോടി രൂപയാണ് വില. എന്നിരുന്നാലും സിവിലിയൻ പതിപ്പ് ഇന്ത്യയിൽ ലഭ്യമല്ല.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Sherpa Armoured Vehicle Becomes A Mindblowing Sight In Indian Roads. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X