കന്നുകാലികളെ ഇടിച്ചാൽ തീർന്നു; റെനോ ട്രൈബറിൻ്റെ അവസ്ഥ കണ്ടോ
ഇന്ത്യൻ റോഡുകളുടെ ഇപ്പോൾ പഴയതിനേക്കാൾ വളരെ മികച്ച നിലയിലാണ് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മികച്ച ഹൈവേകളും എക്സ്പ്രസ് ഹൈവേകളും ഇപ്പോഴുണ്ട്. പലപ്പോഴും അപകടം ഉണ്ടാക്കുന്ന ചില പ്രതിസന്ധികളും റോഡിൽ കാണാൻ സാധിക്കും, അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികൾ. അവയെ ഇടിക്കാതിരിക്കാൻ വാഹനം വെട്ടിച്ച് നിരവധി അപകടങ്ങൾ സംഭവിക്കാറുണ്ട്.
അത്തരത്തിൽ കന്നുകാലികളെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ റെനോ ട്രൈബർ ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. മധ്യപ്രദേശിലായിരുന്നു സംഭവം. സമൂഹമാധ്യമങ്ങളിൽ വാഹനത്തിൻ്റെ അപകടത്തിന് ശേഷമുളള വീഡിയോകൾ വൈറലായിരിക്കുകയാണ്. റെനോ ട്രൈബറിന്റെ അവസ്ഥ പരിശോധിച്ചാൽ, വാഹനം അത്യാവശം നല്ല വേഗതയിലായിരുന്നു. എ പില്ലറുകൾ, മുൻവശത്തെ വിൻഡ്ഷീൽഡ്, സൈഡ് പാനലുകൾ, ഡോറുകൾ എന്നിവയെല്ലാം തകർന്നിട്ടുണ്ട്.

ഭാഗ്യവശാൽ, കാർ ഓടിച്ചിരുന്ന ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ നിസാര പരിക്കുകളോടെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. എന്നിരുന്നാലും, ചില കാരണങ്ങളാൽ കാറിലെ എയർബാഗുകൾ കൃത്യസമയത്ത് വിന്യസിച്ചില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത്തരം സംവിധാനങ്ങളുളളത്, പക്ഷേ ശരിയായ സമയത്ത് ഇത് പ്രവർത്തിച്ചില്ലെങ്കിൽ എന്ത് ചെയ്യാൻ സാധിക്കും. അപകടത്തിൽ റെനോ ട്രൈബറിന്റെ ടയറുകളും വീലുകളും തകർന്നിട്ടുണ്ട്.
വീഡിയോയിൽ റെനോ ട്രൈബറിന്റെ ബിൽഡ് ക്വാളിറ്റിയെ കുറിച്ച് മികച്ച് അഭിപ്രായമാണ് വീഡിയോയിൽ പറയുന്നത്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ റെനോ ട്രൈബർ 4-സ്റ്റാർ റേറ്റിംങ്ങ് നേടിയിട്ടുണ്ട്. ഇന്ത്യൻ റോഡുകളിൽ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകത എടുത്തുകാണിക്കുന്ന മറ്റൊരു ഉദാഹരണമാണ് ഈ സംഭവം. ഈ സാഹചര്യത്തിൽ, ഡ്രൈവർ റോഡിന്റെ വേഗപരിധി പാലിച്ചിരുന്നെങ്കിൽ, അയാൾക്ക് കൃത്യസമയത്ത് വാഹനം നിർത്തി ഇത്തരമൊരു അപകടം ഒഴിവാക്കാമായിരുന്നുവെന്നാണ് തോന്നുന്നത്.
ഇന്ത്യയിലെ കാർ നിർമ്മാതാക്കൾ തങ്ങളുടെ വാഹനങ്ങളുടെ ബിൽഡ് ക്വാളിറ്റി ഗൗരവമായി എടുക്കാൻ തുടങ്ങിയിട്ടുണ്ട്. ടാറ്റ, മഹീന്ദ്ര തുടങ്ങിയ ബ്രാൻഡുകൾ അവരുടെ ശക്തമായ ബിൽഡ് ക്വാളിറ്റിക്ക് പേരുകേട്ടതാണ്, കൂടാതെ റെനോ, സ്‌കോഡ, ഫോക്‌സ്‌വാഗൺ എന്നിവരും ഈ കൂട്ടത്തിൽ കൂടിയിട്ടുണ്ട്. ഇന്ത്യൻ റോഡുകൾ വാഹനമോടിക്കുന്നത് ഏറ്റവും വെല്ലുവിളി നിറഞ്ഞതാണ്, അത് മറ്റൊന്നും കൊണ്ടല്ല പെട്ടെന്ന് നിങ്ങളുടെ മുന്നിലേക്ക് എന്താണ് വരാൻ പോകുന്നത് എന്ന് നിങ്ങൾക്ക് ചിലപ്പോൾ ഊഹിക്കാനുളള സമയം പോലും കിട്ടിയെന്ന് വരില്ല.
2019-ൽ കോംപാക്‌ട് എംപിവി വിഭാഗത്തിലേക്ക് രംഗപ്രവേശം ചെയ്‌ത ട്രൈബർ കമ്പനിക്ക് വലിയൊരു വിജയമാണ് സമ്മാനിച്ചിരുന്നത്. അതിനുശേഷം 2021-ൽ കൈഗർ എന്ന സബ്-4 മീറ്റർ എസ്‌യുവിയും വിജയഗാഥ കുറിച്ച് ഇന്ത്യയിൽ റെനോയുടെ വേരോട്ടം ശക്തമാക്കി. 2012-ൽ ആദ്യ വാഹനം പുറത്തിറക്കിയ കമ്പനി 11 വർഷത്തെ പ്രവർത്തനത്തിനിടെയാണ് ഇന്ത്യയിൽ ഒമ്പത് ലക്ഷം യൂണിറ്റുകളുടെ സഞ്ചിത വിൽപ്പന നാഴികക്കല്ല് കൈവരിച്ചിരിക്കുന്നത്.
ഡസ്റ്ററും ക്വിഡുമാണ് ഫ്രഞ്ച് ബ്രാൻഡിന്റെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പ്രധാന മോഡലുകൾ. ഇതോടൊപ്പം ഹിറ്റായ ട്രൈബറും കൈഗറും പ്രധാന സംഭാവനകൾ നൽകിയിട്ടുണ്ട്. കമ്പനിയുടെ നിലവിലെ ശ്രേണിയിൽ ക്വിഡ്, കൈഗർ, ട്രൈബർ എന്നീ മൂന്ന് കാറുകൾ മാത്രമാണ് വിൽപ്പനയ്ക്ക് എത്തുന്നത്. പുതിയ കാറുകൾ പുറത്തിറക്കുന്നതിനോടൊപ്പം തന്നെ ഡീലർ നെറ്റ്‌വർക്ക് വിപുലീകരണവും സാങ്കേതികവിദ്യാധിഷ്ഠിത നവീകരണം, വ്യക്തിഗതമാക്കിയ ഉപഭോക്തൃ സേവനം എന്നിവ സുഗമമാക്കുന്നതിലും റെനോ പ്രത്യേകം പരിശ്രമിക്കുന്നുണ്ട്.
റെനോയ്ക്ക് നിലവിൽ 450-ലധികം ഡീലർഷിപ്പ് ശൃഖലയും 530 സർവീസ് ടച്ച് പോയിന്റുകളും ഇന്ത്യയിലുണ്ട്. അതേസമയം എല്ലാ മേഖലകളിലെയും ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിനായി കമ്പനിയുടെ സാന്നിധ്യം വിപുലീകരിക്കാനും ലക്ഷ്യമിടുന്നുണ്ട്. കൂടാതെ കേന്ദ്ര സർക്കാരിന്റെ 'മേക്ക് ഇൻ ഇന്ത്യ' ദൗത്യത്തിന് അനുസൃതമായി വരാനിരിക്കുന്ന ഉൽപ്പന്നങ്ങൾക്ക് 90 ശതമാനം പ്രാദേശികവൽക്കരണം നേടാനുള്ള ശ്രമത്തിലാണ് കമ്പനിയിപ്പോൾ.
കമ്പനിയുടെ രണ്ട് ജനപ്രിയ മോഡലുകളായ കൈഗറും ട്രൈബറും ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ 4-സ്റ്റാർ അഡൽറ്റ് സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. 20.62 കിലോമീറ്റർ ഇന്ധനക്ഷമത നൽകുന്ന ടർബോചാർജ്ഡ് 1.0 ലിറ്റർ പെട്രോൾ എഞ്ചിനും രണ്ട് വാഹനങ്ങളുടെയും പൊതുവായ സവിശേഷതയാണ്. ഈ 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിന് 72 bhp പവറിൽ പരമാവധി 96 Nm torque വരെ ഉത്പാദിപ്പിക്കാനുമാവും.
ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പാഡ് മാനുവൽ അല്ലെങ്കിൽ എഎംടി യഥേഷ്‌ടെ തെരഞ്ഞെടുക്കാനുമാവും. ബ്രാൻഡിന്റെ എൻട്രി ലെവൽ മോഡൽ ക്വിഡ് അടുത്തിടെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന യൂസ്ഡ് കാറുകളിലൊന്നായി മാറിയതും ശ്രദ്ധേയമായ കാര്യമാണ്. യൂസ്‌ഡ് കാർ റീട്ടെയിലിംഗ് പ്ലാറ്റ്‌ഫോമായ സ്പിന്നിയുടെ പഠനമനുസരിച്ചാണ് ഈ നേട്ടം ക്വിഡിനെ തേടിയെത്തിയിരിക്കുന്നത്. ഇത് 98 ശതമാനം പ്രാദേശികവൽക്കരണ നിലവാരം കൈവരിച്ചതായി കമ്പനിയുടെ ആദ്യ കാറുകളിൽ ഒന്നാണ്.


Click it and Unblock the Notifications








