കച്ചോടം കുറവാണെങ്കിലും സേഫ്റ്റി വിട്ടൊരു കളിയില്ല; ടാറ്റയ്ക്ക് പറ്റിയ എതിരാളി തന്നെ ഇവൻ
ഫാമിലി കാറുകൾക്ക് എപ്പോഴും ഇന്ത്യൻ വിപണിയിൽ ഡിമാൻ്റുണ്ട്. എന്നാൽ ചില ബ്രാൻഡുകളോട് ജനങ്ങൾ മുഖം തിരിച്ചു നിൽക്കുന്നുമുണ്ട്. ആവശ്യത്തിന് ഫീച്ചറുകളും നല്ല സേഫ്റ്റിയും ഉളള മോഡലാണ് റെനോ ട്രൈബർ, എന്നിട്ടും വിൽപ്പനയിൽ ശോഭിക്കാൻ ഇതു വരെ സാധിച്ചിട്ടില്ല. ട്രൈബറിൻ്റെ ഞെട്ടിക്കുന്ന ഒരു അപകട വീഡിയോ ആണ്. വെറുമൊരു സാധാരണ അപകടമല്ല കേട്ടോ. രണ്ട് വാഹനങ്ങളുടെ ഇടയിൽ പെട്ട് പോയ റെനോ ട്രൈബറിലെ യാത്രക്കാരെ വളരെ സുരക്ഷിതമായി തന്നെ രക്ഷപ്പെടുത്താൻ സാധിച്ചു. യുട്യൂബ് ഷോർട്സിൽ വൈറലായിരിക്കുന്ന വീഡിയോയുടെ കൂടുതൽ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.
അത്ഭുതപ്പെടുത്തുന്ന കാര്യമെന്താണെന്ന് വച്ചാൽ, ഇത്രയും വലിയ അപകടം നടന്നിട്ടും ഒരാൾക്ക് പോലും പരിക്കുകളില്ല എന്നതാണ്. പെട്ടെന്ന് തന്നെ ആളുകൾ കുടുങ്ങി കിടന്ന യാത്രക്കാരെ രക്ഷപ്പെടുത്തുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. ഡ്രൈവറെ കൂടാതെ ഒരാൾ മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ബൊലെറോ പിക്കപ്പിനും പെട്രോൾ ടാങ്കറിനും ഇടയിൽപ്പെടുകയായിരുന്നു ട്രൈബർ. 30 സെക്കൻഡ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

കുറഞ്ഞ വിലയിൽ ഇത്രയും സൌകര്യങ്ങളുള്ള മറ്റൊരു എംപിവി രാജ്യത്തില്ലെന്ന് പറയുന്നതാവും ശരി. 6.10 ലക്ഷം മുതൽ 8.75 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് പുതിയ 2025 റെനോ ട്രൈബർ വിപണിയിലെത്തുന്നത്. സേഫ്റ്റിയുടെ കാര്യത്തിൽ മിടുക്കനാണെന്ന് പണ്ടേ എംപിവി തെളിയിച്ചിട്ടുണ്ട്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയിട്ടുള്ള റെനോ ട്രൈബറിൽ സ്റ്റാൻഡേർഡായി 17 സേഫ്റ്റി ഫീച്ചറുകളാണ് കമ്പനി ചേർത്തിട്ടുള്ളത്.
70 bhp കരുത്തിൽ 96 Nm torque നൽകുന്ന 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലാണ് എംപിവി വിപണിയിൽ എത്തുന്നത്. സിറ്റി യാത്രകൾക്ക് അനുകൂലമാണെങ്കിലും വണ്ടിഭ്രാന്തൻമാരെ ഈ പെർഫോമൻസ് കൊണ്ട് തൃപ്ത്തിപെടുത്താൻ സാധിക്കില്ല എന്നതൊരു പോരയ്മ തന്നെയാണ്.5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സ് ഓപ്ഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ലിറ്ററിന് 20 കിലോമീറ്റർ മൈജേലും നൽകാൻ റെനോയുടെ ഫാമിലി കാറിനാവും. 3 വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയോടെയാണ് വാഹനം ഇപ്പോൾ വാങ്ങാനാവുക. കൂടാതെ 7 വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ കവറേജുള്ള എക്സ്റ്റൻഡഡ് വാറണ്ടി പാക്കേജും റെനോ കാറുകളിൽ തെരഞ്ഞെടുക്കാനാവും.
2025 ജനുവരി 1 മുതൽ വിൽക്കുന്ന എല്ലാ കാറുകൾക്കും കമ്പനി 3 വർഷം അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടി പ്രഖ്യാപിച്ചിട്ടുണ്ട്. റെനോ കാറുകളുടെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ തകരാറുകൾ അല്ലെങ്കിൽ മെറ്റീരിയൽ, വർക്ക്മാൻഷിപ്പ് അല്ലെങ്കിൽ നിർമാണ തകരാറുകൾ എന്നിവയുമായി ബന്ധപ്പെട്ടഎല്ലാത്തരം കംപ്ലയിന്റുകളും ഈ വാറണ്ടിക്ക് കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.

കുറഞ്ഞ വിലയുള്ള കാര്‍ ആണെങ്കിലും റെനോ ട്രൈബര്‍ വാങ്ങാന്‍ ജനങ്ങള്‍ ഇരച്ചെത്തുന്ന സാഹചര്യം ഇപ്പോള്‍ ഇല്ല. നിലവില്‍ ശരാശരി ഓരോ മാസവും 1500 യൂണിറ്റ് ആണ് റെനോ എംപിവിയുടെ വില്‍പ്പന. കഴിഞ്ഞ മാസം റെനോ ട്രൈബറിന് കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല. അടുത്തിടെ പുറത്തിറങ്ങിയ സെയില്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് 2025 മെയ് മാസത്തില്‍ റെനോ ട്രൈബറിന് 1,411 പുതിയ ഉപഭോക്താക്കളെ മാത്രമാണ് നേടാനായത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








