ട്വിസി റേസ് ട്രാക്കിനെ കിടിലം കൊള്ളിച്ചപ്പോള്‍
ഫോര്‍മുല വണ്‍ കരുത്തിലേക്ക് ഒരു ചെറുകാറിനെ റിനോ മാറ്റിയത് ഈയിടെ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഓര്‍ക്കുമല്ലോ. വെറും 17 കുതിരകളുടെ കരുത്ത് മാത്രമുള്ള ഒരു മോട്ടോര്‍ ഘടിപ്പിച്ച ചെറിയ ഇലക്ട്രിക് കാറായ ട്വിസിയെ കരുത്തന്‍ എന്‍ജിനും മറ്റ് സവിശേഷതകളും കൂട്ടിച്ചേര്‍ത്ത് സ്പോര്‍ട്സ് കാറിന്‍റെ സ്വഭാവം പകരുകയായിരുന്നു. ഈ കാറിനെ ഇപ്പോള്‍ കണ്ടുമുട്ടിയിരിക്കുന്നത് ഒരു റേസ് ട്രാക്കില്‍ വെച്ചാണ്. ട്വിസി ആര്‍എസ് എഫ്1 മീഗന്‍ ആര്‍എസ് (Twizy RS F1 Race Megane RS) എന്ന ഈ കിടിലന്‍ ചെറുഹാച്ചിന്‍റെ പ്രകടനത്തിന്‍റെ വീഡിയോ താഴെയുണ്ട്.
സ്പോര്‍ട്സ് കാറാക്കി മാറ്റുന്നതിന് പുതുതായി ചേര്‍ത്തത് 97 കുതിരകളുടെ കരുത്തുള്ള എന്‍ജിനാണ്. പരമാവധി വേഗത മണിക്കൂറില്‍ 110 കിമിയാണ്. അധികമായി വന്ന 80 കുതിരകളുടെ ശേഷിയാണ് ഈ വാഹനത്തെ വ്യത്യസ്തമാക്കുന്നത്. റിനോ ഫോര്‍മുല വണ്‍ റേസിംഗ് കാറില്‍ സന്നാഹപ്പെടുത്തിയിട്ടുള്ളതുപോലുള്ള കൈനറ്റിക് എനര്‍ജി റിക്കവറി സിസ്റ്റം ട്വിസിയില്‍ ഘടിപ്പിച്ചിരിക്കുന്നു. ഈ സംവിധാനത്തിന്‍റെ കൂടി സഹായത്താലാണ് 80 കുതിരകളുടെ കരുത്ത് എന്‍ജിന്‍ നേടുന്നത്. വെറും 6 സെക്കന്‍ഡ് കൊണ്ട് 100 കിമി വേഗത പിടിക്കാന്‍ ഈ വാഹനത്തിന് സാധിക്കും.


Click it and Unblock the Notifications








