മോളിവുഡിൻ്റെ പ്രിയപ്പെട്ട സൗണ്ട് എഞ്ചിനീയർ; യാത്രകൾക്ക് കൂടെ കൂട്ടിയിരിക്കുന്നത് ജർമൻ ചങ്ങാതിയെ

സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ബ്രാൻഡാണ് ബിഎംഡബ്ല്യു. മോളിവുഡിൽ തന്നെ നിരവധി താരങ്ങൾക്ക് ജർമൻ ബ്രാൻഡ് ഗാരേജിൽ എത്തിച്ചിട്ടുണ്ട്. ആ കൂട്ടത്തിലേക്ക് മലയാള സിനിമയിലെ പ്രശസ്ത സൗണ്ട് എഞ്ചിനീയറും അത് പോലെ തന്നെ വിവേക് തോമസ് പ്രൊഡക്ഷൻസിൻ്റെ ഉടമയുമായി വിവേക് തോമസ് ബിഎംഡബ്ല്യുവിൻ്റെ X1 എന്ന എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ്. മലയാളത്തിലെ നിരവധി സിനിമകളിലെ മികച്ച ഗാനങ്ങളുടെ ഭാഗമാകാൻ വിവേകിന് സാധിച്ചിട്ടുണ്ട്. വിവേക് തോമസ് പ്രൊഡക്ഷൻസ് എന്ന സ്ഥാപനം ആരംഭിക്കുകയും നിരവധി വിദ്യാർത്ഥികളുളള ഒരു അക്കാദമിയായും പ്രവർത്തിക്കുന്നുണ്ട്. വിവേക് സ്വന്തമാക്കിയ വാഹനത്തിൻ്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ബാവേറിയന്‍ ബ്രാന്‍ഡിന്റെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ എസ്‌യുവിയാണ് X1. എസ്‌യുവി X1 sDrive18i പെട്രോള്‍, X1 sDrive18d ഡീസല്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വരുന്നത്. 50.90 ലക്ഷം മുതല്‍ 53.80 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. X1 പെട്രോള്‍ ആണെങ്കില്‍ 64.71 ലക്ഷം രൂപയും ഡീസലാണെങ്കില്‍ 68.77 ലക്ഷം രൂപയുമാണ് കൊച്ചിയില്‍ ഓണ്‍-റോഡ് വിലയായി മുടക്കേണ്ടത്.

sound engineer Vivek Thomas buys bmw x1

പവര്‍ട്രെയിന്‍ വശം പരിശോധിച്ചാൽ ആഡംബര എസ്‌യുവിയുടെ ആദ്യത്തെ 1.5 ലിറ്റര്‍, ത്രീ സിലിണ്ടര്‍ പെട്രോള്‍ യൂണിറ്റ് 136 bhp പവററും 230 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മറുവശത്ത് 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ ഡീസല്‍ മോട്ടോര്‍ 150 bhp പവറും 360 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി വരുമ്പോള്‍ ഡീസലില്‍ 7-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കാണ് ലഭിക്കുക.

വാഹനത്തി്റെ ഡിസൈനിലേക്ക് നോക്കിയാൽ വലിയ കിഡ്നി ഗ്രില്‍, മെലിഞ്ഞ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, ബമ്പറിന് ബ്ലാക്ക്-ഔട്ട് ഇന്‍സേര്‍ട്ടുകളോട് കൂടിയ കോണാകൃതിയിലുള്ള ക്രീസുകള്‍ എന്നിവയാണ് മുന്‍വശത്തെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍. ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകളും 18 ഇഞ്ച് അലോയ് വീലുകളുമാണ് വശങ്ങളിലെ പ്രധാന ആകർഷണം. പിന്‍ഭാഗത്ത് സ്ലിം റാപ്പറൗണ്ട് എല്‍ഇഡി ടെയില്‍-ലാമ്പുകളും ബമ്പറില്‍ സില്‍വര്‍ ഇന്‍സെര്‍ട്ടുകളുള്ള ഒരു സ്‌കള്‍പ്പ്ഡ് ടെയില്‍ ഗെയിറ്റും കാണാം. M സ്പോര്‍ട്ട് വേരിയന്റുകളിലെ ബമ്പറുകള്‍ക്ക് സ്പോര്‍ട്ടിയര്‍ ഡിസൈനും വരുന്നു.

ഇൻ്റീിയറിൽ 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.70 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, 12 സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡന്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, കണക്റ്റഡ് കാര്‍ ടെക്, ഡ്യുവല്‍ സോണ്‍ എസി, ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സണ്‍റൂഫ്, അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ഓട്ടോമാറ്റിക് ടെയില്‍ഗേറ്റ് ഓപ്പറേഷന്‍, പാര്‍ക്കിംഗ് അസിസ്റ്റ് എന്നിങ്ങനെ ആഡംബര ഫീച്ചറുകളുടെ നിര തന്നെ എസ്‌യുവിയുടെ അകത്തളത്തില്‍ സജ്ജീകരിച്ചിരിക്കുന്നു.

ബിഎംഡബ്ല്യുവിൻ്റെ X3 മോഡൽ 2025 ഓട്ടോ എക്സ്പോയിൽ ബ്രാൻഡ് അവതരിപ്പിച്ചിരുന്നു. പെട്രോള്‍ വേരിയന്റിന് 75.80 ലക്ഷം രൂപയും ഡീസല്‍ മോഡലിന് 77.80 ലക്ഷം രൂപ മുതലുമാണ് വില ആരംഭിക്കുന്നത്. എക്‌സ്‌ഷോറൂം വിലകളാണിത്. എക്സ്റ്റീരിയര്‍ ഡിസൈന്‍, ഇന്റീരിയര്‍, പവര്‍ട്രെയിന്‍ എന്നിവയില്‍ നിരവധി മാറ്റങ്ങളുമായാണ് നാലാം തലമുറ X3 പുറത്തിറങ്ങുന്നത്.

sound engineer Vivek Thomas buys bmw x1

പുത്തന്‍ പ്ലാറ്റ്‌ഫോമില്‍ വരുന്ന നാലാം തലമുറ ബിഎംഡബ്ല്യു X3 കഴിഞ്ഞ വര്‍ഷം ആഗോള മാര്‍ക്കറ്റിലെത്തിയിരുന്നു. വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന പുതിയ ഡിസൈന്‍ ഭാഷയാണ് കാറില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. പുതിയ ആങ്കുലാര്‍ L പാറ്റേണ്‍ ഡേടൈം ഡ്രൈവിംഗ് ലൈറ്റുകളും ഹെഡ്ലൈറ്റുകളും ചേരുന്ന വലിയ കിഡ്നി ഗ്രില്ലാണ് കാറിന്റെ മുന്‍വശത്തെ പ്രധാന ആകര്‍ഷണം. സ്വെപ്റ്റ്-അപ്പ് ബെല്‍റ്റ്ലൈന്‍, ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍, പുതിയ സ്പോര്‍ട്ടി അലോയ് വീലുകള്‍ എന്നിവയാണ് വശങ്ങളിലെ പ്രധാന ആകര്‍ഷണം.

പേഴ്‌സണല്‍, സ്‌പോര്‍ട്, എഫിഷ്യന്റ് എന്നീ മൂന്ന് മൈ മോഡുകള്‍ ഉപയോഗിച്ച് കസ്റ്റമൈസ്് ചെയ്യാവുന്ന ആംബിയറ്റ് ലൈറ്റിംഗ് സജ്ജീകരണവും കാറിന് ലഭിക്കുന്നു. സബ്സ്‌ക്രിപ്ഷന്‍ അടിസ്ഥാനമാക്കിയുള്ള ബിഎംഡബ്ല്യു ഡിജിറ്റല്‍ പ്രീമിയം സേര്‍വീസും ബിഎംഡബ്ല്യു കാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് നാവിഗേഷനും ഇന്റഗ്രേറ്റഡ് വോയ്സ് അസിസ്റ്റന്റ് ശേഷിയും മെച്ചപ്പെടുത്തും. ബിഎംഡബ്ല്യു X3 ഒരു ഓപ്ഷണല്‍ ഡ്രൈവിംഗ് അസിസ്റ്റന്റ് പ്രൊഫഷണല്‍ പാക്കേജ് വാഗ്ദാനം ചെയ്യുന്നു.

sound engineer Vivek Thomas buys bmw x1

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

VIDEO CREDITS : https://www.instagram.com/p/DLpPS_dhnFR/?hl=en

More from DriveSpark

Article Published On: Saturday, July 5, 2025, 14:00 [IST]
English summary
Renowned malayalam sound engineer vivek thomas brings home bmw x1 delivery video inside
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X