പതിവായി ട്രാഫിക് നിയമം തെറ്റിക്കുന്നവരാണോ നിങ്ങൾ; എങ്കിൽ ലൈസൻസ് തെറിപ്പിക്കുമെന്ന് മന്ത്രി
ട്രാഫിക് നിയമങ്ങൾ പാലിക്കാനുളളതാണ്. അത് കൃത്യമായി പാലിക്കുന്നത് വഴി നിങ്ങളുടെ ജീവനും നല്ലത് മാത്രമേ വരു. ചിലർക്ക് നിയമങ്ങൾ തെറ്റിക്കുന്നത് ഒരു ഹരമായി മാറിയിരിക്കുകയാണ്. എന്തായാലും ഇനി അധികകാലം ഈ ഹരം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല എന്ന് മനസിലാക്കിക്കൊളളു. പതിവായി ട്രാഫിക് നിയമം തെറ്റിക്കുന്നവർക്ക് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി വക ഒരു കിടിലൻ സമ്മാനം കൊടുക്കുന്നുണ്ട്. ലൈസൻസ് തെറിപ്പിച്ച് വീട്ടിലിരുത്തും. അത് എങ്ങനെയാണെന്ന് വച്ചാൽ ഓരോ നിയമലംഘനങ്ങൾക്കും പ്രത്യേക പോയിൻ്റ് കാണും. പോയിൻ്റ് കൂടി കഴിഞ്ഞാൽ അത് നിങ്ങളുടെ ലൈസൻസ് നഷ്ടപ്പെടും.
ഈ സംവിധാന വരുന്നതോടെ ഡ്രൈവർമാർക്ക് നിയമം തെറ്റിക്കാൻ ഒരു ഭയം വരുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. 2025 മാർച്ച് ഒന്ന് മുതൽ രാജ്യത്ത് ട്രാഫിക് നിയമലംഘനങ്ങളുടെ പിഴത്തുക പുതുക്കിയ വിവരം നിങ്ങൾ അറിഞ്ഞിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നു. അറിയാത്തവർക്ക് വേണ്ടി വളരെ വിശദമായി തന്നെ പിഴത്തുകയുടെ കാര്യങ്ങൾ ഒന്നുകൂടി പങ്കുവയ്ക്കുകയാണ് കേട്ടോ കൂടുതൽ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ഇനി മുതൽ നിസാര തുക അല്ലേ ഉളളു എന്ന് ട്രാഫിക് നിയമങ്ങൾ ലംഘിക്കാനാണ് ഉദ്ദേശമെങ്കിൽ ലൈസൻസ് പോലും നഷ്ടമാകും കേട്ടോ. അതേ സത്യമാണ്. ആദ്യം നമ്മൾക്ക് മദ്യപിച്ച് വാഹനമോടിക്കുന്നതിൻ്റെ പിഴ പരിശോധിക്കാം. പഴയ പിഴത്തുക എന്ന് പറയുന്നത് 1000 മുതൽ 1500 വരെ ആയിരുന്നു. എന്നാൽ പുതുക്കിയ പിഴത്തുക അനുസരിച്ച് 10000 രൂപയോ 6 മാസം തടവോ ആയിരിക്കും ശിക്ഷ.
നിയമം വീണ്ടു തെറ്റിച്ചാൽ 15000 രൂപയോ രണ്ട് വർഷം വരെ തടവോ ലഭിച്ചേക്കാം. ഹെൽമറ്റ് ഉപയോഗിക്കാതെ ഇരുചക്ര വാഹനമോടിച്ചാൽ 100 രൂപയായിരുന്നു പഴയ പിഴത്തുക, എന്നാൽ ഇപ്പോഴത് 1000 രൂപയും 3 മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്യും. സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ യാത്ര ചെയ്താൽ 100 രൂപയായിരുന്ന പിഴത്തുക 1000 ലേക്കും മൊബൈൽ ഫോൺ ഉപയോഗിച്ചു കൊണ്ട് വാഹനമോടിച്ചാലുളള പിഴത്തുക 500 ൽ നിന്ന് 5000 രൂപ ആക്കി മാറ്റുകയും ചെയ്തു.

ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാലും പിഴത്തുക 5000 രൂപയാണ്. രണ്ട് പേരിൽ കൂടുതൽ പേരെ ഇരുചക്ര വാഹനത്തിൽ കയറി യാത്ര ചെയ്താലുളള പിഴത്തുക 100 രൂപയിൽ നിന്ന് 1000 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. വാഹനത്തിന് ഇൻഷുറൻസ് ഇല്ലെങ്കിൽ 2000 രൂപ പിഴയോ അല്ലെങ്കിൽ 3 മാസം തടവുമാണ്. വീണ്ടും തെറ്റ് ആവർത്തിച്ചാൽ 4000 രൂപയാണ് പിഴ.
അത് പോലെ തന്നെ വാഹനത്തിൻ്റെ പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 10000 രൂപയോ 6 മാസം തടവോ ലഭിക്കുമെന്നാണ് പുതിയ ശിക്ഷ ക്രമീകരണങ്ങളിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ. അപകടരമായ രീതിയിൽ വാഹനമോടിച്ചാൽ പഴയ പിഴത്തുക 500 ആയിരുന്നുവെങ്കിൽ പുതുക്കിയ തുക 5000 രൂപയാണ്. അത് പോലെ തന്നെ പലരും ചെയ്യുന്ന ഒരു തെറ്റാണ് ആംബുലൻസിന് വഴി കൊടുക്കാത്തത്.

ഒരു ജീവന് വേണ്ടി പായുമ്പോൾ അല്ല നിങ്ങളുടെ അഹങ്കാരം കാണിക്കേണ്ടത്. വഴി കൊടുക്കാതിരുന്നാൽ നിങ്ങൾക്ക് എതിരെ 10000 രൂപ പിഴ ചുമത്താനുളള അധികാരമുണ്ട്. മോട്ടോര്‍വാഹന വകുപ്പ് സംസ്ഥാനത്തെ പല ഭാഗങ്ങളിലായി സ്ഥാപിച്ച 675 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളാണ് ഇപ്പോള്‍ നിരത്തിലുള്ളത്. മോട്ടോര്‍വാഹന വകുപ്പിന്റെ ക്യാമറകള്‍ എത്തപ്പെട്ടിട്ടില്ലാത്ത പാതകളും പ്രദേശങ്ങളും കേന്ദ്രീകരിച്ചാകും പൊലീസ് സ്ഥാപിക്കുന്ന സീസൺ 2 ക്യാമറകൾ വരിക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








