റിപ്പബ്ലിക്ക് ഡേയിൽ ആകാശത്ത് വിസ്മയം തീർക്കാൻ ഇവർ ഒരുങ്ങി, ലിസ്റ്റിലെ താരങ്ങളെ അറിയാം

ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ C-295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് ഉൾപ്പെടുത്തിയതായി ഇന്ത്യൻ എയർഫോഴ്സ് പ്രഖ്യാപിച്ചിരുന്നു. 29 യുദ്ധവിമാനങ്ങൾ, 8 ഗതാഗത വിമാനങ്ങൾ, 13 ഹെലികോപ്റ്ററുകൾ എന്നിവയുൾപ്പെടെ മൊത്തം 51 IAF വിമാനങ്ങളാണ് രാജ്യത്തിന്റെ സൈനിക ശക്തിയെ ഉയർത്തി കാട്ടാൻ ഫ്ലൈപാസ്റ്റിനെ അലങ്കരിക്കുക. 1971-ൽ പാക്കിസ്ഥാനെതിരായ വിജയത്തിലെ പ്രശസ്തമായ ടാംഗൈൽ എയർഡ്രോപ്പിന്റെ സ്മരണയും പരേഡ് നടത്തും.

ഇത് IAF ന് ആദ്യമായിട്ടാണ് റിപ്പബ്ലിക് ദിന പരേഡിൽ 29 യുദ്ധവിമാനങ്ങളും 8 ഗതാഗതവും 13 ഹെലികോപ്റ്ററുകളും ഒരു ഹെറിറ്റേജ് എയർക്രാഫ്റ്റും ഉൾപ്പെടെ ആകെ 51 വിമാനങ്ങൾ പങ്കെടുക്കുന്നതെന്ന് വിംഗ് കമാൻഡർ മനീഷ് സ്ഥിരീകരിച്ചു. ഒരു ഡക്കോട്ട വിമാനവും രണ്ട് ഡോർണിയറുകളും ടാംഗൈൽ രൂപീകരണത്തിൽ പറക്കുന്ന ചരിത്രപരമായ ടാംഗെയ്ൽ എയർഡ്രോപ്പിനെ വ്യക്തമായി ചിത്രീകരിക്കാനും ഐഎഎഫ് പദ്ധതിയിടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Republic Day 2024 Parade Detailed List Of Aircraft

തദ്ദേശീയ പ്രതിരോധ നിർമ്മാണത്തിനുള്ള സല്യൂട്ട് എന്ന നിലയിൽ, റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ സൈന്യം 'ഇന്ത്യയിൽ നിർമ്മിച്ച' ആയുധ സംവിധാനങ്ങളും പ്ലാറ്റ്‌ഫോമുകളും പ്രദർശിപ്പിക്കുന്നതായിരിക്കും. എൽസിഎച്ച് പ്രചന്ദ് ഹെലികോപ്റ്റർ, പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറുകൾ, നാഗ് ആന്റി ടാങ്ക് മിസൈലുകൾ എന്നിവയായിരിക്കും പരേഡിലെ ശ്രദ്ധാകേന്ദ്രങ്ങൾ. എച്ച്എഎൽ രൂപകല്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത, എൽസിഎച്ച് പ്രചന്ദിന് ശക്തമായ ഗ്രൗണ്ട് അറ്റാക്കിനും ഏരിയൽ കോംബാറ്റിനും ഉള്ള കഴിവുണ്ട്.

അതോടൊപ്പം അതിൽ ആധുനിക സ്റ്റെൽത്ത് സവിശേഷതകൾ, ശക്തമായ കവച സംരക്ഷണം, ശക്തമായ നൈറ്റ് അറ്റാക്കിങ്ങ് എന്നിവ ഉൾപ്പെടുന്നു. അത്യാധുനിക നാവിഗേഷൻ സിസ്റ്റം, ക്ലോസ് കോംബാറ്റ് ഗണ്ണുകൾ, ശക്തമായ എയർ ടു എയർ മിസൈലുകൾ എന്നിവ ഉൾക്കൊള്ളുന്ന എൽസിഎച്ച് പ്രചന്ദ്, യുദ്ധ വ്യോമയാനത്തിലെ ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റങ്ങളുടെ തെളിവായി നിലകൊള്ളുന്നവയാണ്.

Republic Day 2024 Parade Detailed List Of Aircraft

റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി ഇന്ത്യൻ സൈന്യം ടി-90 ടാങ്ക്, ബിഎംപി-2 ഇൻഫൻട്രി കോംബാറ്റ് വെഹിക്കിൾ, ഡ്രോൺ ജാമറുകൾ, അഡ്വാൻസ്ഡ് ബ്രിഡ്ജ്, മീഡിയം റേഞ്ച് സർഫേസ് ടു എയർ മിസൈൽ ലോഞ്ചർ തുടങ്ങി നിരവധി ആയുധ സംവിധാനങ്ങൾ പ്രദർശിപ്പിക്കും. തദ്ദേശീയമായി രൂപകൽപന ചെയ്ത സ്വാതി വെപ്പൺ ലൊക്കേറ്റിംഗ് റഡാർ എതിരാളികൾ സൈനികർക്ക് നേരെ തോക്കുകളും മോർട്ടാറുകളും റോക്കറ്റുകളും വെടിയുതിർക്കുന്നത് കണ്ടെത്തി സൈനികരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നു.

പരേഡിൽ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററും രുദ്ര എന്നറിയപ്പെടുന്ന എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററിന്റെ ആയുധ പതിപ്പും ഉണ്ടാകും. ഡിആർഡിഒ വികസിപ്പിച്ച് വിജയകരമായി കയറ്റുമതി ചെയ്ത പിനാക റോക്കറ്റ് സംവിധാനവും സ്വാതി റഡാറും പ്രദർശിപ്പിക്കും. കരസേന, വ്യോമസേന, നാവിക സേന എന്നിവയെ പ്രതിനിധീകരിച്ച് ത്രിസേനാ മുഴുവൻ വനിതാ മാർച്ചിംഗ് സംഘത്തിൽ 60 വനിതാ സൈനികർ പങ്കെടുക്കുന്നതോടെ പ്രതിരോധ സേനയിലെ സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്ക് എടുത്തുകാണിക്കും.

Republic Day 2024 Parade Detailed List Of Aircraft

വിമാനങ്ങളെ കുറിച്ച് നിങ്ങൾക്ക് ഒരുപാട് സംശയങ്ങളുണ്ടാവാം വിമാനങ്ങൾ എത്ര അടി ഉയകത്തിലാണ് പറക്കുന്നതെന്ന് പലർക്കും അറിയാമായിരിക്കും. 35000 അടി ഉയരത്തിലാണ് വിമാനങ്ങൾ പറക്കുന്നത്. ഓരോ അടി മുകളിലേക്കു ചെല്ലുന്തോറും വായുവിന് കട്ടി കുറയും. അതുകൊണ്ടു ഉയര്‍ന്നു പറക്കുമ്പോള്‍ വിമാനങ്ങള്‍ പെട്ടെന്ന് വായുവില്‍ തെന്നിനീങ്ങും. വേഗത, ഇന്ധനക്ഷമത - ഈ രണ്ടു കാര്യങ്ങളെ മുന്‍നിര്‍ത്തിയാണ് വിമാനങ്ങള്‍ 35,000 അടി ഉയരത്തില്‍ പറക്കുന്നത്.

സാധാരണയായി 35,000 അടി മുതല്‍ 42,000 അടി ഉയരത്തില്‍ വരെ യാത്രാവിമാനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ പറക്കാന്‍ സാധിക്കും. ഇതിനു മുകളില്‍ വായുവില്‍ ഓക്‌സിജന്റെ അളവു നന്നെ കുറയും. വായു പ്രതിരോധം കൂടും. തത്ഫലമായി 42,000 അടി ഉയരത്തിന് മേലെ വിമാന എഞ്ചിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ പറ്റില്ല. അതേസമയം ഭാരത്തെ കൂടി അടിസ്ഥാനപ്പെടുത്തിയാണ് വിമാനത്തിന് പറക്കാന്‍ പറ്റിയ ഉചിതമായ ഉയരം നിര്‍മ്മാതാക്കള്‍ നിശ്ചയിക്കാറ്.

ഭാരം കൂടിയ വിമാനങ്ങള്‍ താഴ്ന്നു പറക്കുമ്പോള്‍, ഭാരം കുറഞ്ഞ വിമാനങ്ങള്‍ ഉയര്‍ന്നു പറക്കും. ഒപ്പം, നേരെ 35,000 അടി ഉയരത്തില്‍ എത്തിയതിന് ശേഷം പറക്കാനല്ല വിമാനങ്ങള്‍ ശ്രമിക്കാറ്. താഴെ നിന്നും പതിയെ ഉചിതമായ ഉയരത്തിലേക്ക് കടക്കുകയാണ് പതിവ്. ഓരോ അടി മുകളിലേക്ക് പറക്കുമ്പോഴും വായുവിന് കട്ടി കുറയും; ഇന്ധനക്ഷമതയെയും ഭാരത്തെയും ഇതു സ്വാധീനിക്കും. എന്നാല്‍ ലോകത്തെ വിസ്മയിപ്പിച്ച ശബ്ദാതിവേഗ യാത്രാവിമാനം കോണ്‍കോര്‍ഡ് പറന്നത് അറുപതിനായിരം അടി ഉയരത്തിലായിരുന്നു.

യാത്രവിമാനങ്ങള്‍ 35,000 അടിയ്ക്ക് താഴെ നിന്നും പറന്നാല്‍ പക്ഷികള്‍ തടസം സൃഷ്ടിക്കാനുള്ള സാധ്യത കൂടും. ഉയര്‍ന്ന മര്‍ദ്ദത്തെ അതിജീവിക്കാന്‍ ചെറുകിട വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും കഴിവില്ല. ഇത്തരം വിമാനങ്ങള്‍ ഉയര്‍ന്നു പറക്കേണ്ട അപൂര്‍വ അവസരങ്ങളില്‍ യാത്രക്കാര്‍ ഓക്‌സിജന്‍ മാസ്‌ക് ധരിക്കണമെന്ന് നിബന്ധനയുണ്ട്. 35,000 അടി ഉയരത്തില്‍ പറക്കുമ്പോള്‍ അടിയന്തര സാഹചര്യമുണ്ടായാല്‍, ഉദ്ദാഹരണത്തിന് എഞ്ചിന് തകരാറ് സംഭവിച്ചാല്‍ രക്ഷാമാര്‍ഗങ്ങള്‍ തേടാന്‍ പൈലറ്റുമാര്‍ക്ക് സാവകാശം ലഭിക്കും. താഴ്ന്നു പറക്കുന്ന സന്ദര്‍ഭങ്ങളില്‍ ഈ സാവകാശമുണ്ടാകില്ല; അപകട സാധ്യത കൂടും.

More from DriveSpark

Article Published On: Thursday, January 25, 2024, 12:16 [IST]
English summary
Republic day 2024 parade detailed list of aircraft taking part in flypast
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X